സഞ്ജു ഒന്നു ശങ്കിച്ചു നിന്നു. നന്ദിത ഇതൊന്നുമറിയുന്നില്ല, അവൾ കണ്ണടച്ച് മനസ്സ് ഏകാഗ്രമാക്കി പ്രാർഥന തുടരുകയാണ്.
‘വരൂന്നേ…’ ഇത്തവണ മീരയുടെ സ്വരത്തിൽ നല്ല ആജ്ഞാശക്തി സ്ഫുരിക്കുന്നുണ്ടായിരുന്നു.
അവൻ യാന്ത്രികമായി അവൾക്കു പിന്നാലെ നടന്നു.നടക്കുമ്പോളും ഇടയ്ക്ക് അവന്‌റെ നോട്ടം അവളുടെ തടിച്ചുരുണ്ട നിതംബങ്ങളിൽ വീണു.
ശ്ശോ..സഞ്ജു വീണ്ടും പശ്ചാത്തപിക്കാനൊരുങ്ങി, ആ സമയം തന്നെ വീണ്ടും നോട്ടം നിതംബങ്ങളിലേക്ക്, ഒരു പ്രത്യേകതാളത്തിലാണ് മീര നടക്കുന്നത്. ഓരോ അടിവയ്ക്കുമ്പോളും ആ നിതംബപാളികൾ സാരിക്കുള്ളിൽ കിടന്ന് ഉലഞ്ഞു തുള്ളിത്തെറിക്കുന്നു.എങ്കിൽ പിന്നെ വീട്ടിൽ പോയിട്ട് എല്ലാംകൂടി ഒരുമിച്ചു പശ്ചാത്തപിച്ചേക്കാം. സഞ്ജു മനസ്സിൽ വിചാരിച്ചു.
ഉഡുരാജ മുഖി, മൃഗരാജ കടി, ഗജരാജ വിരാജിത മന്ദഗതി….പണ്ടേതോ ഞരമ്പൻ കവി എഴുതിയ കവിതയാണ് സഞ്ജുവിന് ഓർമ വന്നത്.ഇതു പോലെ ഏതെങ്കിലും പെണ്ണുങ്ങളെ കണ്ടപ്പോൾ എഴുതിയതാകും.
അവളുടെ ശരീരത്തിൽ അടിച്ചിരുന്ന പെർഫ്യൂമിനും വളരെ വശ്യമായ സുഗന്ധമായിരുന്നു.
‘ഈ പെർഫ്യൂമേതാ നല്ല സുഗന്ധംണ്ടല്ലോ ‘ അവൻ മീരയോടു ചോദിച്ചു.
‘വിക്ടോറിയ ബെക്കം കലക്ഷൻ.എന്തേ ഇഷ്ടായോ’ അവൾ ചോദിച്ചു.
‘ഇഷ്ടായി അല്ല ഈ വിക്ടോറിയ ബെക്കമെന്നു പറയുന്നത് ഫുട്‌ബോൾ താരം ബെക്കമിന്‌റെ ഭാര്യയല്ലേ…’ അവൻ ചോദിച്ചു.
‘അതേലോ, അവരു പണ്ടു വലിയ പോപ് സിംഗറായിരുന്നു. പിന്നെ റിട്ടയറായ ശേഷം ബ്യൂട്ടി കലക്ഷൻ തുടങ്ങി,അമേരിക്കയിലെ പെൺകുട്ടികൾക്കൊക്കെ ഇവരെന്നു പറഞ്ഞാൽ ക്രേസാണ്. ഡേറ്റ് നൈറ്റ്‌സിനൊക്കെ ഇവരുടെ ബ്യൂട്ടി പ്രോഡക്ട്‌സാ എല്ലാവരും ഉപയോഗിക്കുന്നത്.’
‘ഡേറ്റ് നൈറ്റ്‌സോ…അതെന്താ സാധനം’ സഞ്ജു അറിവില്ലാത്ത പോലെ ചോദിച്ചു.
‘അയ്യോ അതു സഞ്ജു അറിയില്ലേ, അമേരിക്കയിൽ പെൺകുട്ട്യോൾ കല്യാണത്തിനു മുൻപേ കാമുകനൊപ്പം ഡേറ്റിങ് നടത്തും. ഫസ്റ്റ് ഡേറ്റ്, സെക്കൻഡ് ഡേറ്റ്, തേർഡ് ഡേറ്റെന്നു വച്ചാൽ ഡേറ്റ് നൈറ്റ്.’ രാത്രി അവരൊരുമിച്ചു താമസിക്കും.
‘അവർ എന്തിനാ രാത്രി ഒരുമിച്ചു താമസിക്കുന്നേ..’ സഞ്ജു വീണ്ടും ചോദിച്ചു.
‘അയ്യേ ഈ സഞ്ജുവിന് ഒന്നും അറീലേ, ഹോളിവുഡ് മൂവീസോന്നും കാണാറില്ലേ, അവർ ഇന്‌റിമേറ്റാകും.അമേരിക്കയിൽ അതൊന്നും വലിയ പ്രശ്‌നമില്ല. ‘അവൾ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.
‘മീര എത്ര ഡേറ്റ് നൈറ്റ്‌സിനു പോയിട്ടുണ്ട്.സഞ്ജു പൊടുന്നനെ ചോദിച്ചു.’തീക്ഷ്ണമായിരുന്നു അവന്‌റെ ചോദ്യം.
ഉല്ലാസപൂർവം നടന്നുകൊണ്ടിരുന്ന മീര പെട്ടെന്നു നിന്നു. ഒരു നിമിഷം അവളൊന്നു തിരിഞ്ഞു.
‘മൂന്നെണ്ണം, ആദ്യം ഹൈസ്‌കൂളിൽ, എന്‌റെ ഫസ്റ്റ് ബോയ്ഫ്രണ്ടിനൊപ്പം,പിന്നെ രണ്ടെണ്ണം കോളജിൽ ‘ അവൾ പറഞ്ഞു.
ഓഹ് സഞ്ജു നിരാശയോടെ മൂളി.അവന്‌റെ നെഞ്ചിൽ എന്തോ ഒരു വിങ്ങൽ നാമ്പെടുത്തു. ഇവളെ ഇനി നോക്കിയിട്ടു വലിയ കാര്യമില്ല. മൂന്നു കാമുകൻമാരുമായി ബന്ധപ്പെട്ടിട്ടുണ്ട് ഇവൾ.
അതു ചിന്തിച്ചു തീർന്നില്ല,അതിനു മുൻപ് തന്‌റെ കവിളിൽ പടക്കേ എന്ന് എന്തോ വീണതു പോലെ സഞ്ജുവിനു തോന്നി.മീര അടിച്ചതാണ്.
അവൻ കരണം പൊത്തി നിന്നു.അവിടെങ്ങും ആരുമില്ലാത്തതു മൂലം ആരും കണ്ടില്ല.
അടിയുടെ കെട്ടൊന്നു വിട്ടപ്പോൾ അവൻ തലയുയർത്തി നോക്കി.ക്രുദ്ധയായി, രോഷം നിറഞ്ഞ ഭാവത്തോടെ നിൽക്കുകയാണ് മീര. ബാഹുബലി സിനിമയിൽ ദേവസേന നിൽക്കുന്നതു പോലെ.
‘നീ ഞാൻ പറഞ്ഞതു വിശ്വസിച്ചു അല്ലേ, അല്ലേ..’ അവന്‌റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് അവൾ ചോദിച്ചു.
പൊട്ടൻ സഞ്ജു അവൻ അറിയാതെ തലയാട്ടി.
മീര കുലുക്കൽ നിർത്തി.തിരിഞ്ഞു നിന്നു.എന്തോ പൊട്ടിച്ചിതറുന്നതു പോലെ. അവൾ ഏങ്ങലടിച്ചു കരയുകയാണ്.
സഞ്ജു ആകെ സ്തബ്ധനായി.ഇതെന്തു പുകിൽ, അവൻ വിറച്ചുകൊണ്ട് തന്‌റെ കരതലം അവളുടെ പുറത്ത് അമർത്തി.. ‘മീരേ നീ വെറുതേ സീൻ ആക്കാതെ എന്തിനേ ഇപ്പോ ഇങ്ങനെ കരയണൂ, ‘ അവൻ ചോദിച്ചു.
‘നീ വിശ്വസിച്ചില്ലേ എന്നാലും, നീ മീരയെ ഇത്രേമല്ലേ മനസ്സിലാക്കിയുള്ളൂ, അമേരിക്കേൽ പോയ എല്ലാ പെൺപിള്ളേരും ഇങ്ങനെയാന്നാ ഇവിടുള്ളോർടെ തോന്നൽ.എനിക്കു കാമുകൻമാരുമില്ല, ഞാൻ ഡേറ്റ് നൈറ്റ്‌സിനും പോയിട്ടില്ല….
കാത്തു വച്ചിരിക്കാ ഞാൻ. എന്നിട്ട് ഇങ്ങനെ പറഞ്ഞേേല്ലാ…’ മീര വിതുമ്പിക്കൊണ്ടു പറഞ്ഞു.