സഞ്ജുവിന് ഒന്നും മനസ്സിലായില്ല.പെണ്ണുങ്ങളുമായി അധികം ഇടപെടാത്തതു കൊണ്ട് അവരുടെ വികാരവിചാരങ്ങൾ അവന് അന്യമായിരുന്നു.ഏതായാലും മീര താനുദ്ദേശിച്ചപോലെ ഒന്നും അല്ലാന്ന് അവൻ മനസ്സിലാക്കി.
‘അയാം സോറി മീര, ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല.’
‘ങൂം എനിക്കു മനസ്സിലായി നിന്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.നീയൊരു പൊട്ടനാണ്,പരപ്പൊട്ടൻ.’ അവൾ പറഞ്ഞു. സ്ഥിതി വഷളാക്കണ്ടെന്നു കരുതി സഞ്ജു കൂടുതൽ ഒന്നും ഉരിയാടാൻ പോയില്ല.
തെല്ലുനേരം നിന്നപ്പോൾ മീര ഓക്കെയായി, അവളുടെ മുഖത്തു വീണ്ടും സ്‌നേഹച്ചിരി പരന്നു.
‘നീ ചന്ദനം തൊട്ടില്ലാല്ലോ, ഇങ്ങു വാ തൊട്ടുതരാം.’ അവൾ പറഞ്ഞു.
‘ഇങ്ങു തന്നേ, ഞാൻ തൊട്ടോളാം.’ സഞ്ജു പറഞ്ഞു.
‘അങ്ങനെയിപ്പോ തരണില്യ, ഇങ്ങട്ട് വാടാ..വാടാ…’ മീര സ്വരം കടുപ്പിച്ചു പറഞ്ഞു.
സഞ്ജു അനുസരണയുള്ള പട്ടിക്കുട്ടിയെപ്പോലെ അവളുടെ മുന്നിലേക്കു നീങ്ങി നിന്നു.നീണ്ട വെളുത്ത കൈയിലെ നെയിൽപോളിഷ് ഇട്ടു ഭംഗിയാക്കിയ നഖങ്ങളോടു കൂടിയ വിരലുകൾ.ചൂണ്ടുവിരൽ ചന്ദനത്തിൽ തൊട്ട് അവൾ അവന്‌റെ നെറ്റിയിൽ മുട്ടിച്ചു. കൂടംകുളം ആണവനിലയത്തിൽ ഉത്പാദിപ്പിച്ച എല്ലാ വൈദ്യുതിയും ആ സ്പർശത്തിൽ തന്‌റെ ദേഹത്തേക്കു കയറിയെന്നു സഞ്ജുവിനു തോന്നിപ്പോയി. അവൻ നിർവൃതി പൂണ്ട് നിന്നു.
അതേ സമയം തന്നെ മീരയുടെ സാരിയുടെ പ്ലീറ്റ് കാറ്റടിച്ചു തെന്നിമാറി..
അവളുടെ അണിവയർ നഗ്നമായി. റോസപ്പൂവിന്‌റെ വിരിയാറായ മൊട്ടുപോലെയുള്ള അവളുടെ പൊക്കിൾ കുഴി അവനു മുന്നിൽ തെളിഞ്ഞു.അവൾ ഡയമണ്ട് സ്റ്റഡുകളൊക്കെ പിടിപ്പിച്ച ഒരു അരഞ്ഞാണം അരയിൽ ധരിച്ചിരുന്നു. നമ്മുടെ നാട്ടിലെ അരഞ്ഞാണമല്ല, വെയിസ്റ്റ് ചെയിൻ എന്നൊക്ക പറയുന്ന ടൈപ്പ്.
താനുടലോടെ വേറെ ഏതോ ഗ്രഹത്തിൽ എത്തിയെന്ന് അവനു തോന്നി.
അവനതിലേക്കു തന്നെ നോക്കി നിന്നു.എത്ര ശ്രമിച്ചിട്ടും നോട്ടം പിൻവലിക്കാൻ പറ്റുന്നില്ല.
‘ഊപ്‌സ്’ പറഞ്ഞുകൊണ്ട് മീര പ്ലീറ്റ് പിടിച്ചു നേരെയിട്ടതോടെ സഞ്ജു നോർമലായി.തിരിഞ്ഞു നോക്കിയ അവനെ കാത്ത് മറ്റൊരു സർപ്രൈസ് ഉണ്ടായിരുന്നു.
ദേഷ്യം കൊണ്ട് ജ്വലിക്കുന്ന നോട്ടത്തോടെ നന്ദിത നിൽക്കുന്നു. അവളുടെ ചുണ്ടുകൾ വിറപൂണ്ടിരിക്കുന്നു.
പെട്ടെന്നു സഞ്ജു നോട്ടം മാറ്റി.
ചന്ദനക്കുറിയിട്ടു കഴിഞ്ഞെങ്കിൽ നമുക്കു പോകാമായിരുന്നു.തറവാട്ടിൽ എല്ലാവരും കാത്തിരിക്കുകയാകും. നന്ദിത അൽപം പരുഷമായി പറഞ്ഞു.
അതു മൈൻഡ് ചെയ്യാതെ മീര അൽപസമയം കൂടി അവന്‌റെ നെറ്റിയിൽ വിരലമർത്തി നിന്നു.ക്രുദ്ധമായ ഒരു നോട്ടം നന്ദിതയ്ക്കു സമ്മാനിച്ചു കൊണ്ട് അവൾ വിരൽ പിൻവലിച്ചു.
‘ഹൂൂം…’ നന്ദിത ഇഷ്ടപ്പെടാത്തതു പോലെ മുഖം വെട്ടിത്തിരിച്ചു.
ഏതായാലും അൽപസമയത്തിനു ശേഷം അവർ ക്ഷേത്രത്തിൽ നിന്നു വീട്ടിലേക്കു മടങ്ങി.
——————-
ഊൺമുറിയിൽ ആകെ ഒരു ബഹളമായിരുന്നു. പ്രാതൽ കഴിക്കാനൊരുങ്ങുകയായിരുന്നു ചന്ത്രോത്തെ കുടുംബാംഗങ്ങൾ.വാ തോരാതെ സംസാരം മുഴങ്ങി.ചന്ദ്രുവിന്‌റെ അപ്പൂപ്പനും ചന്ത്രോത്തെ കാരണവരുമായ രാഘവേന്ദ്രപ്പെരുമാൾ മുറിയിലേക്കു കടന്നു വന്നതോടെ സംസാരം ഒതുങ്ങി. അദ്ദേഹം കസേര വലിച്ചിട്ട് ഇരുന്നു.
‘മീരമോൾ ഇവിടെ വരൂ, അപ്പൂപ്പനൊപ്പം ഇരിക്കാം.’ അദ്ദേഹം അടുത്തുള്ള കസേരയിലേക്കു മീരയെ ക്ഷണിച്ചു.അവൾ വളരെ അടക്കത്തോടെയും ഒതുക്കത്തോടെയും അപ്പൂപ്പനു സമീപമുള്ള കസേരയിൽ വന്നിരുന്നു.അപ്പൂപ്പന്‌റെ വലതു സൈഡിലുള്ള കസേരയിലേക്ക് ഇരിക്കാൻ സഞ്ജു ഒരുങ്ങി.അത് അവന്‌റെ സ്ഥിരം കസേരയാണ്. അപ്പൂപ്പൻ അവനെ വിലക്കി. ‘ഇന്ന് നീയിവിടെ ഇരിക്കേണ്ട, നന്ദു എവിടെ’
അദ്ദേഹം ചോദിച്ചു.
‘പറഞ്ഞതു പോലെ അവളെ കണ്ടില്ലാല്ലോ എവിടെ അവൾ’ അമൃത വല്യമ്മ ഇഡ്ഡലിപ്പാത്രവുമായി വരുന്നതിനിടെ ചോദിച്ചു.
‘നന്ദേച്ചി മുറിയിലാ. ഞാൻ വിളിച്ചിട്ടു വാതിൽ തുറന്നില്ല.’ രേവതി ചെറ്യമ്മയുടെ മകൾ പറഞ്ഞു.
‘ചിലപ്പോ ഉറങ്ങിക്കാണും.എടാ സഞ്ജു പോയി അവളെ വിളിച്ചുവാ’ രേവതി ചെറ്യമ്മ സഞ്ജുവിനോട് ആവശ്യപ്പെട്ടു.