‘ശരി ചെറ്യമ്മേ,’ അവൻ തീൻമേശയിൽ നിന്ന് എഴുന്നേറ്റു മുകളിലെ നിലയിലുള്ള നന്ദിതയുടെ മുറിക്കുമുന്നിലെത്തി.
നന്ദൂ, നന്ദൂ, അവൻ മുറിയുടെ വാതിലിൽ കൊട്ടിക്കൊണ്ട് വിളിച്ചു.
രണ്ടു മൂന്നു തവണ കൊട്ടിയപ്പോൾ അവൾ വാതിൽ തുറന്നു,അവളുടെ സുന്ദരമായ മുഖം വീർത്തുകെട്ടിയിരിപ്പുണ്ടായിരുന്നു.
‘എന്താ’ ദേഷ്യം കലർന്നു പരുഷമായ സ്വരത്തിൽ അവൾ സഞ്ജുവിനോട് ആരാഞ്ഞു.
‘താഴെ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു നിന്നെ വിളിക്കുന്നു.’ അൽപം ചൂളിയ സ്വരത്തിൽ മറുപടി പറഞ്ഞശേഷം അവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.
ഒന്നവിടെ നിന്നേ…അവൾ തീക്ഷ്ണമായ ശബ്ദത്തിൽ സഞ്ജുവിനോട് ആവശ്യപ്പെട്ടു. അവൻ ബ്രേക്കിട്ടതുപോലെ നിന്നു.
‘മുറപ്പെണ്ണു നെറ്റിയിൽ ഇട്ട ചന്ദനമൊക്കെ ഇപ്പോളും ഉണ്ടല്ലോ..’ അതു പറഞ്ഞുകൊണ്ട് അവൾ സഞ്ജുവിന്‌റെ നെറ്റിയിൽ കൈകൾ കൊണ്ട് ആഞ്ഞുരച്ചു. മീര തൊട്ടുകൊടുത്ത ചന്ദനക്കുറി മാഞ്ഞു.
നന്ദൂ നീയെന്താ ഈ കാട്ടണേ…സഞ്ജു സ്തബ്ധമായ സ്വരത്തിൽ അവളോടു ചോദിച്ചു.
‘എന്താ കാട്ടണേന്നോ..ചന്ദനക്കുറിയിട്ടപ്പോൾ അവളുടെ വയറും പൊക്കിളും നോക്കി നീയ് മിഴിച്ചു നിൽപ്പുണ്ടാരുന്നല്ലോ, ഇത്ര വഷളനാണോ നീയ്, ശേ നിന്നെക്കുറിച്ച് ഇങ്ങനെ വിചാരിച്ചിരുന്നില്ല.’ നന്ദിത അവനു നേരെ കയർത്തു.
സഞ്ജുവിന്‌റെ തിരശ്ശീല കീറിയ ഒരു ഡയലോഗായിരുന്നു അത്. ശ്ശേ, താൻ നോക്കിനിന്നെന്നതു സത്യമാണ്.ഇതിവൾ ഇത്ര കൃത്യമായി എങ്ങനെ കണ്ടെത്തി. കൃഷ്ണാ, പണി പാളിയല്ലോ, ഇനി എങ്ങനെ രക്ഷപ്പെടും.അവൻ മനസ്സിലോർത്തു.
എന്തേലും കള്ളം പറഞ്ഞു രക്ഷപ്പെടടേ..ഇതൊക്കെ ഞാൻ ഇനി പ്രത്യേകം പറയണോ, കൃഷ്ണഭഗവാൻ ഉടൻ തന്നെ അവനു റിപ്ലൈയും കൊടുത്തു.
‘ശരിയാ…ഞാൻ നോക്കുകയായിരുന്നു.സഞ്ജു പറഞ്ഞു.എന്തൊരു ഡ്രെസിങ്ങാണു മീരയുടേത്. ശരീരമെല്ലാം കാട്ടിക്കൊണ്ട്, ഞാൻ ആ കുട്ടിയോട് ഇതു പറയണം എന്നു വിചാരിച്ചതാണ്. ചന്ത്രോത്തെ പെൺകുട്ടികളൊന്നും ഇങ്ങനെ തുറന്നുകാട്ടി ഡ്രസ് ചെയ്യരുതെന്ന്. ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി പറഞ്ഞില്ല.’ അപ്പോ മനസ്സിൽ വന്ന ഒരു കള്ളം സഞ്ജു പറഞ്ഞു.
നന്ദിതയുടെ മുഖം ആ മറുപടി കേട്ടതോടെ പൂത്തുവിടർന്നു.
‘സഞ്ജു പറഞ്ഞത് തികച്ചും ശരിയാണ്. വളരെ വൾഗർ ആയിട്ടാണ് അവൾ സാരിയുടുത്ത് വന്നത്. ക്ഷേത്രത്തിലൊക്കെ ഇങ്ങനെ വരാൻ പാടുണ്ടോ..’ നന്ദിത അദ്ഭുതം കൂറിക്കൊണ്ട് പറഞ്ഞു. മീരയുടെ വസ്ത്രധാരണത്തെ സഞ്ജു കുറ്റം പറഞ്ഞത് അവളെ തീർത്തും സന്തോഷിപ്പിച്ചിരുന്നു.
‘ആന്നേ…എന്തിനാവോ ഇങ്ങനെ ഒക്കെ ഡ്രസ് ചെയ്യണത്, എനിക്കതിന്‌റെ ലോജിക് പിടികിട്ടണതേയില്യ’ സഞ്ജു വീണ്ടും ഒരു ഗോളടിച്ചു.
‘അറ്റൻഷൻ..ചീപ്പ് അറ്റൻഷൻ അതിനു വേണ്ടി. ചില പെൺകുട്ടികൾ ഇങ്ങനെയാണ് മറ്റുള്ളോരു വായിനോക്കാനായി ഇത്തരം വേഷവുമിട്ടു വരും.മുംബൈയിൽ എനിക്ക് ഇങ്ങനെ കുറേയെണ്ണത്തിനെ അറിയാം. എല്ലാം പോക്കു കേസുകളാ.’ വളരെ താൽപര്യപൂർവം നന്ദിത ഏഷണി വച്ചു കൊടുത്തു.
സഞ്ജു മൂക്കത്തു വിരൽവച്ചു നിന്നു. ഇത്രയും വിരോധം ഇവൾക്കു മീരയോടുണ്ടായിരുന്നോ.ചുമ്മാതല്ല പത്തു തല ചേർത്തുവച്ചാലും നാലു മുല ചേരത്തില്ലെന്നു പഴമക്കാർ പറയുന്നത്. ഇവളുമാർക്കാണെങ്കിൽ മുലയുടെ വലുപ്പവും കൂടുതലാ..ശ്ശേ താനെന്തൊക്കെയാ ഈ ചിന്തിക്കണത്. സഞ്ജു തലയ്ക്കു തട്ടി.
‘അല്ലാ അതിനെന്തിനാ എന്‌റെ നെറ്റിയിലെ ചന്ദനം തുടച്ചുകളഞ്ഞത് ‘ സഞ്ജു അവളോടു ചോദിച്ചു.
‘അതു കാണാൻ ഒരു രസമില്ല. സഞ്ജുവിനു വേണേൽ നല്ലതു പോലെ ഞാനിട്ടുതരാം. ഇടട്ടേ’ നന്ദു ചോദിച്ചു.
‘ഇപ്പോ വേണ്ട, വാ ഭക്ഷണം കഴിക്കാം.വൈകിയാൽ അപ്പൂപ്പനു ദേഷ്യം വരും’ സഞ്ജു അവളോടു പറഞ്ഞു.
ചന്ത്രോത്ത് രാഘവേന്ദ്ര പെരുമാൾ ചെറുപ്പത്തിൽ കുറേക്കാലം സൈന്യത്തിൽ കമ്മിഷൻഡ് ഓഫിസറായിരുന്നു. അന്നത്തെ പട്ടാളച്ചിട്ടയൊക്കെ ഇപ്പോഴും അദ്ദേഹം നിലനിർത്തിപ്പോകുന്നുണ്ട്. സമയം പാലിക്കുന്നതിലൊക്കെ അച്ചട്ടാണ്.ആരെങ്കിലും സമയക്ലിപ്തത കാട്ടിയില്ലെങ്കിൽ അദ്ദേഹം കോപിഷ്ഠനാകും.