❤️സഖി❤️-2

ഡോക്ടർ : സീ മാധവൻ സാർ.

മാഡത്തിന്റെ ബോഡി വളരെ വീക് ആണ്.

അതാണ് bp തീരെ കുറഞ്ഞു പോയി കുഴഞ്ഞു വീണത്.

എന്താ ഇപ്പോൾ ഭക്ഷണം ഒന്നും മര്യതക്ക് കഴിക്കുന്നില്ലേ?

 

മാധവൻ : മോൻ പോയതിൽ പിന്നെ ഇങ്ങനെ ആണ് ഡോക്ടർ.

ഒന്നും സമയത്ത് കഴിക്കില്ല.

ഇപ്പോൾ നോക്കിയാലും അവനെ ആലോചിച് കരഞ്ഞുകൊണ്ടിരിക്കും.

 

ഡോക്ടർ : ഓഹ്…. പക്ഷെ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

 

മാധവൻ : ഇപ്പൊ എന്താ സാർ ചെയ്യാനുള്ള ഏക വഴി.

 

ഡോക്ടർ : അങ്ങനെ ചോദിച്ചാൽ മരുന്നുകൾ രോഗം മാറാൻ കൊടുക്കാം.

പക്ഷെ അത് മാറണം എന്നാ ചിന്ത മാഡത്തിൽ ഉണ്ടാക്കി എടുക്കുക ആണ് ആദ്യം ചെയ്യേണ്ടത്

 

മാധവൻ : അതിപ്പോൾ എന്താ ചെയ്യാ?

 

ഡോക്ടർ : ഒരു വഴി ഉണ്ട് പക്ഷെ അത് താൻ മനസ്സ് വെച്ചാലെ നടക്കു

 

ഡോക്ടർ എന്നെ നോക്കി പറഞ്ഞു…

 

ഞാൻ : ഞാൻ എന്താ ഡോക്ടർ ചെയ്യണ്ടത്?

 

ഡോക്ടർ : ഇപ്പോൾ ജയശ്രീ മാഡം തന്റെ മകനെ കാണുന്നത് തന്നിലൂടെ ആണ്.

താൻ അരികിൽ ഉണ്ടെങ്കിൽ മാഡത്തിന് കുറെ മാറ്റങ്ങൾ വരും.

 

ഞാൻ : അതിപ്പോൾ ഞാൻ എങ്ങനെ?….

 

ഡോക്ടർ : ഞാൻ പറഞ്ഞത് തനിക്ക് മനസ്സിലായി കാണുമല്ലോ ആ അമ്മയുടെ കൂടെ താൻ ഉണ്ടാവണം.

തന്റെ മകൻ എങ്ങും നഷ്ടപ്പെട്ടിട്ടില്ല എന്നാ ഒരു ചിന്ത മാത്രം ആണ് ഇപ്പോൾ അവർക്ക് ആവശ്യം

 

ഞാൻ : ഡോക്ടർ…..

 

മാധവൻ : മോനെ നിനക്ക് ബുദ്ധിമുട്ടാവും എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്.

ഞാൻ എന്ത് വേണേൽ ചെയ്യാം.

അവൾക്ക് വേണ്ടി മോന് ഞങ്ങളുടെ അല്ല നമ്മുടെ വീട്ടിൽ വന്നു താമസിച്ചു കൂടെ.

 

ഡോക്ടർ :മാധവൻ സാർ ഒന്ന് പുറത്തേക്ക് നിൽക്കുവോ?

ഞാൻ ഇയാളോട് ഒന്ന് സംസാരിക്കട്ടെ..

 

ഡോക്ടർ പറഞ്ഞത് കൊണ്ട് മാധവൻ സാർ പുറത്തേക്ക് ഇറങ്ങി.

 

ഡോക്ടർ : വിഷ്ണു താൻ മനസ്സ് വെച്ചാൽ ആരും ഇല്ല എന്നാ തോന്നൽ ആ രണ്ടു ജീവനുകൾക്ക് ലഭിക്കും.

ഇയാൾ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റിന് ഇങ്ങനെ ഒരു പരിഹാരം തനിക്ക് ചെയ്തു കൂടെ?

 

ഡോക്ടർ പറഞ്ഞ വാക്കുകൾ എന്റെ തലയിൽ മുഴങ്ങി കൊണ്ടിരുന്നു…….

 

” അതെ നീ ഇത് ചെയ്യണം…. അറിയാതെ ആണേലും അവരുടെ ഈ അവസ്ഥക്ക് കാരണം നീ മാത്രം ആണ്… നിന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന ഏക പരിഹാരം ഇത് മാത്രവും… നീ ചെയ്യണം വിഷ്ണു ”

 

എന്റെ ഉള്ളിൽ എന്നോട് തന്നെ ആരോ പറഞ്ഞുകൊണ്ടിരുന്നു.

ഡോക്ടറോട്  എന്റെ സമ്മതം അറിയിച്ചു പുറത്തിറങ്ങിയ ഞാൻ മാധവൻ സാറിനോട് ഓർഫനജിൽ പോയി അച്ഛനോട് പറഞ്ഞു വരാം എന്ന് പറഞ്ഞിറങ്ങി.

 

ഔസപ്പ് അച്ഛനും അത് തന്നെ ആയിരുന്നു പറയാൻ ഉള്ളത്.

 

“മോനെ നീ കാരണം അവർക്ക് നഷ്ടപ്പെട്ട സന്തോഷം ലഭിക്കും എങ്കിൽ അത് ഒരിക്കലും തടയരുത്.

നീ പോണം…”

 

അച്ഛൻ എന്നോട് പറഞ്ഞു.

അങ്ങനെ ആണ് ഇപ്പോൾ എനിക്കുള്ള അച്ഛനും അമ്മയും കിട്ടുന്നത്.

ആദ്യമൊക്കെ ആ വീട്ടിൽ ചെല്ലുമ്പോൾ എനിക്ക് ഒരു അന്യത ഫീൽ ചെയ്യുന്നുണ്ടായിരുന്നു എങ്കിലും അമ്മയുടെയും അച്ഛന്റെയും സ്നേഹത്തിനു മുന്നിൽ അതൊക്കെ ഇല്ലാതാവുക ആയിരുന്നു.

ഒരു വിധത്തിൽ പറഞ്ഞാൽ എനിക്ക് കിട്ടിയിട്ടില്ലാത്ത മാതാ പിതാക്കൻ മാരുടെ സ്നേഹം അവരിലൂടെ ഞാനും ആസ്വദിക്കുക ആയിരുന്നു എന്നും കരുതാം.

 

അങ്ങനെ കഴിഞ്ഞ കാര്യങ്ങൾ ഓരോന്ന് ആലോചിച്ചാണ് ഞാൻ വീട്ടിലേക്ക് എത്തിയത്.

എന്നെ കാത്ത് തന്നെ അമ്മയും ഉണ്ടായിരുന്നു.

 

അമ്മ : എന്താ മോനെ വൈകിയല്ലോ ഇന്ന്?

 

ഞാൻ : ഔസപ്പ് അച്ഛനെ കാണാൻ കയറിയിരുന്നു അതാ അമ്മേ…

 

അമ്മ : അവിടെ എല്ലാവർക്കും സുഖം തന്നെ അല്ലെ?

എന്തേലും ആവശ്യങ്ങൾ ഉണ്ടോ?

 

ഞാൻ : ഇല്ല.. വേണ്ടതൊക്കെ അച്ഛൻ ചെയ്യുന്നുണ്ട്. എല്ലാവരും സുഖമായിരിക്കുന്നു.

 

അമ്മ : ആ എന്നാ മോൻ പോയി ഫ്രഷ് ആയി വാ അമ്മ കഴിക്കാൻ എടുക്കാം.

 

അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.

 

ഞാൻ മുറിയിലേക്കും.

 

വിജയ് ഉപയോഗിച്ചിരുന്ന മുറി തന്നെ ആയിരുന്നു എനിക്കും.

പിന്നെ നേരത്തെ പറയാൻ വിട്ടുപോയി.

അനാഥാലയത്തിൽ ഉള്ള കുട്ടികളുടെയും അവിടുത്തെയും ചിലവുകൾ മുഴുവനും ഇപ്പോൾ അച്ഛനും അമ്മയും ആണ് കേട്ടോ നോക്കി നടത്തുന്നത്.

 

ഇതുവരെ പറഞ്ഞത് ഒക്കെ ആണ് ഞാൻ ഈ വീട്ടിൽ എങ്ങനെ എത്തി എന്നാ കഥ.

ആരും ഇല്ലാതിരുന്ന എനിക്ക് അച്ഛനും അമ്മയും ഉണ്ടായത് ഇങ്ങനെ ആണ്.

എന്റെ ജാതകം ആയത് കൊണ്ടാവണം ഈ സന്ദോഷങ്ങൾ ഒന്നും അതികം കാലം നിലനിൽക്കാതിരുന്നത്… അത് വഴിയേ നിങ്ങൾക്കും മനസ്സിലാവും.

 

റൂമിൽ കയറി കുളിച് ഡ്രെസ്സും മാറി ഇറങ്ങിയ എനിക്ക് കഴിക്കാനുള്ള ഭക്ഷണവും ആയി അമ്മ ഡെയിനിങ് ടേബിളിൽ തന്നെ ഉണ്ടായിരുന്നു.

അത് എന്നും അങ്ങനെ ആണ് അമ്മയുടെ മേൽനോട്ടത്തിൽ തന്നെ എന്നെ കഴിപ്പിക്കണം.

അത് പുള്ളിക്കാരിക്ക് നിർബന്ധം ആണ്.

കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ പോയിരുന്നു

പുള്ളിക്കാരി ഇപ്പോൾ പെർഫെക്ട് ആണ്.

 

ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ എന്റെ ചിന്തകളിൽ വീണ്ടും അവൾ നുഴഞ്ഞു കയറി.

അഞ്ജലി.

അവളുടെ പേര് മാത്രം അറിയാം.

പക്ഷെ ആദ്യ കാഴ്ച്ചയിൽ തന്നെ എന്നെ അവൾ കീഴടക്കി കഴിഞ്ഞിരുന്നു.

അവളുടെ ആ കരിമഷി എഴുതിയ കണ്ണുകളും ഒരുപാട് വെളുത്തത് അല്ലേലും ഐശ്വര്യം നിറഞ്ഞ മുഖവും അവളുടെ ഭംഗിക്ക് മാറ്റ് കൂട്ടുന്ന ചന്ദനകുറിയും ചുവന്നു തുടുത്ത ചുണ്ടുകളും എല്ലാം എന്റെ മനസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.

എങ്ങനെ എങ്കിലും ഒന്ന് നാളെ രാവിലെ ആകുവാൻ

അവളെ കാണുവാനും എന്റെ മനസ്സ് വെമ്പി.

എനിക്കായി മാത്രം കരുതിവെച്ച ഒരു കിട്ടാ കനി ആയിരുന്നു അവൾ അപ്പോൾ എനിക്ക്.

എങ്ങനെയും അവളെ സ്വന്തമാക്കാൻ ഞാൻ കൊതിച്ചു.

 

അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല.

രാത്രിയിലെ ഭക്ഷണം കഴിക്കാൻ അച്ഛൻ (മാധവൻ) വന്നു വിളിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.

 

മാധവൻ : എന്താടോ ഇത്ര ആലോചന?

ആരേലും മനസ്സിൽ കയറി പറ്റിയോ?

 

ഞാൻ : എ.. ഏയ്യ്  ആര്? ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്…

 

മാധവൻ : മോനെ അച്ഛൻ ഇതൊക്കെ കുറെ കണ്ടതാ.

ഞാനും ഇങ്ങനെ ആലോചിച്ചിരുന്നിട്ടുണ്ട്

അത് എപ്പോഴാ എന്ന് അറിയോ?

 

ഞാൻ : ഇല്ല

 

മാധവൻ : നിന്റെ അമ്മയെ ആദ്യമായി കണ്ട അന്ന്. അത് കൊണ്ട് നീ കിടന്ന് ഉരുളണ്ട കാര്യം പറ.. ആരാ കക്ഷി…

 

ഞാൻ : അങ്ങനെ ചോതിച്ചാൽ അറിയില്ല. കോളേജിൽ ഇന്ന് വന്ന പുതിയ അഡ്മിഷൻ ആണ്. എന്തോ കണ്ടപ്പോൾ തന്നെ മനസ്സിൽ കയറി..

 

മാധവൻ : എന്താ മോനെ അസ്ഥിക്ക് പിടിച്ചോ?

 

ഞാൻ : പിടിച്ചു എന്ന് തോന്നുന്നു

 

മാധവൻ : നല്ല കുട്ടി ആണേൽ വളച്ചോടാ