❤️സഖി❤️-2

 

ഞാൻ : എന്ത്? 😲

 

മാധവൻ : നല്ല കുട്ടി ആണേൽ വളച്ചോളാൻ 😁

 

ഞാൻ : കൊള്ളാം ഒരു അച്ഛന് മകന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഉപദേശം 😌 അച്ഛൻ ആണച്ചാ ശെരിക്കും ഉള്ള അച്ഛൻ

 

🫂🫂🫂🥰🥰🥰🥰

 

അങ്ങനെ ഞങ്ങൾ രണ്ടും താഴേക്ക് ചെന്ന് ഭക്ഷണം കഴിക്കുന്ന കൂട്ടത്തിൽ അമ്മയോടും അച്ഛൻ ഈ കാര്യം പറഞ്ഞു

 

അമ്മ : കൊള്ളാം നല്ല അച്ഛൻ.

മകൻ അല്ലേല് തന്നെ ക്ലാസ്സിൽ കയറാറില്ല ഇനി ഇതുകൂടി ആവുമ്പോൾ ആ പരിസരത്തു പോലും പോവില്ല

 

ഞാൻ : ക്ലാസ്സിൽ കയറിയില്ലേലും ജയിക്കുന്നില്ലേ അമ്മേ 😌

അമ്മ : അതും ഇല്ലായിരുന്നേൽ നിന്നെ ഞാൻ കൊന്നേനെ 😂🥰

 

അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു ഞങ്ങൾ ഭക്ഷണം കഴിച്ചു.

കുറച്ചു നേരം കൂടി മൂന്നുപേരും കൂടി സംസാരിച്ചിരുന്ന ശേഷം ഞാൻ റൂമിലേക്ക് തന്നെ തിരികെ പോയി.

അവളെ കാണാൻ ഉള്ള കൊതി കൊണ്ടാവാം എങ്ങനെ എങ്കിലും രാവിലെ ആവാൻ എനിക്ക് തിടുക്കം ആയി.

ഓരോ മിനുട്ട് കളും യുകങ്ങളെ പോലെ ആണ് കടന്നുപോയത്.

ഉറങ്ങാൻ കിടന്നപ്പോഴും കണ്ണടച്ചാൽ അവളുടെ മുഖം.

രാവിലെ ആഷികിനെ പേടിച് സംസാരിച്ച അവളുടെ ശബ്ദം എന്ത് രസം ആയിരുന്നു അത് കേൾക്കാൻ.

ഈ ജീവിതം മുഴുവനും അത് ആസ്വദിച്ചു കേൾക്കാൻ കഴിയണേ എന്ന് ഈശ്വരനോട് ഞാൻ പ്രാർത്ഥിച്ചു.

അങ്ങനെ ഓരോന്ന് ആലോചിച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ അമ്മയുടെ വിളി കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്.

 

അമ്മ : മോനെ എഴുന്നേക്കട.

സമയം ഒരുപാടായി.

നിനക്ക് ഇന്ന് കോളേജിൽ പോവണ്ടേ?

 

ഞാൻ : അമ്മാ ഒരു അഞ്ചു മിനിറ്റ് കൂടി പ്ലീസ്..

 

അമ്മ : കൊഞ്ചല്ലേ കണ്ണാ എഴുനേറ്റ് വരാൻ നോക്ക് സമയം 9 കഴിഞ്ഞു..

 

ഞാൻ : 😳 എത്ര ഒൻപതോ?

 

അമ്മ : പിന്നെ എത്ര ആയി എന്നാ മോൻ കരുതിയത്?

എഴുന്നേറ്റെ പോയി ഫ്രഷ് ആയി ഒരുങ്ങി വാ.

ഞാൻ ഭക്ഷണം എടുത്ത് വെക്കാം

 

സമയം വൈകിയതിന്റെ കാരണത്താൽ പെട്ടന്ന് തന്നെ എഴുന്നേറ്റ് ബാത്‌റൂമിൽ കയറി പല്ലുതേപ്പും കുളിയും ഒക്കെ പാസ്സാക്കി ഡ്രെസ്സും മാറി നേരെ താഴേക്ക് ചെന്നു.

അതാ അവിടെ ഒരുത്തൻ ഇരുന്ന് വെട്ടി വിഴുങ്ങുന്നുണ്ട്.

 

ഞാൻ : രാവിലെ തന്നെ കുറ്റിയും പറിച്ചു എത്തി അല്ലെ?

 

ആഷിക് : ഓ എത്തി സാർ എഴുന്നേൽക്കാൻ വൈകിയപ്പോൾ വല്ലതും കഴിക്കാം എന്ന് കരുതി…

അമ്മേ ദോശ….

 

ഞാൻ : തിന്നണം എന്നാ വിചാരം മാത്രമേ ഉള്ളു അല്ലെ മലരേ 😂

 

ആഷിക് : അത് അത്രേ ഉള്ളു നീ കഴിക്ക് ഇന്ന് പണി തുടങ്ങേണ്ടത് അല്ലെ?

 

ഞാൻ : പണിയൊ? എന്ത് പണി….

 

ആഷിക് : എടാ അഞ്ജലി..

 

ഞാൻ : ഓ അത് പണി അല്ലല്ലോ മോനെ ജീവിതം അല്ലേടാ 😌🥰….

 

ആഷിക് : അയ്യേ ക്രിഞ്ച്….

 

ഞാൻ : പോടാ

 

അങ്ങനെ ഭക്ഷണം കഴിച്ചു ഞങ്ങൾ ഇറങ്ങി. പതിവ് വലിയും കഴിഞ്ഞു മറച്ചുവട്ടിൽ ഇരുപ്പുറപ്പിച്ചു.

പതിവ് പോലെ തന്നെ മേഘ മിസ്സും ആയി സംസാരിച്ചു നിൽക്കുമ്പോൾ ആയിരുന്നു അവർ മൂന്നാളും ഗേറ്റ് കടന്ന് അകത്തേക്ക് വന്നത്.

അവളെ കണ്ടതും എന്റെ കണ്ണുകൾ അവളിൽ തറച്ചു.

ചുവപ്പ് കളർ ദവണിയിൽ അവളെ കാണാൻ തന്നെ പ്രത്യേക ഭംഗി ആയിരുന്നു.

അവളുടെ കണ്ണുകൾ എന്നെ അവളിലേക്ക് ആകർഷിച്ചുകൊണ്ടിരുന്നു.

അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ ഞാൻ ശ്രെദ്ധ തിരിക്കാൻ ശ്രമിച്ചു എങ്കിലും അതിനു പോലും സാധിക്കാത്ത വണ്ണം ഞാൻ അവളിൽ മയങ്ങി കഴിഞ്ഞിരുന്നു.

 

” ഡാ…. പൊട്ടാ.. ആരെ നോക്കി നില്ക്കാ? ”

മേഘ മിസ്സിന്റെ ചോദ്യം ആണ് അവളിൽ ശ്രദ്ധിച്ചു നിൽക്കുന്ന എന്നെ തിരികെ കൊണ്ടുവന്നത്.

 

ഞാൻ : ഒന്നുല്ല മിസ്സ്‌ ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്….

 

മിസ്സ്‌ : മ്മ്… മ്മ്മ് കൂടുതൽ ആലോചിക്കേണ്ട ചിലപ്പോൾ ആങ്ങളമാർ കേറി മേയും 😂

 

ഞാൻ : 😁

 

മിസ്സ്‌ : ശെരി ശെരി നടക്കട്ടെ…. പിന്നെ വിച്ചു നീ ഉച്ച ആവുമ്പോൾ ഒന്ന് എന്റെ അടുത്ത് വരെ വരണം കേട്ടോ ഞാൻ 1st ഇയർ ബി എ ഡിപ്പാർട് മെന്റിൽ കാണും.

 

ഞാൻ : ശെരി മിസ്സ്‌.

 

അതും പറഞ്ഞു മിസ്സ്‌ പോയി. അപ്പോഴേക്കും അവരും ഞങ്ങളെ മറികടന്നു പോയിരുന്നു.

നടന്നകലുന്ന അവളെ ഞാൻ നോക്കി നിന്നു.

 

പെട്ടന്ന് അവളും തിരിഞ്ഞു നോക്കി.. ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അവളുടെ മുഖത്ത് ഒരു നാണം നിഴലിച്ചതായി തോന്നി…

അവൾ ഒരു നിറ പുഞ്ചിരി എനിക്കും സമ്മാനിച്ചുകൊണ്ട് പടിക്കെട്ടുകൾ കയറി കോളേജിലേക്ക് പോയി ❤️

 

അവളുടെ ആ പുഞ്ചിരി. ഹോ എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല 🥰😌❤️

 

 

 

(പ്രേമം അറുപതു കാരനെ 18 കാരനാക്കും അതുപോലെ തന്നെ ചാളമേരിയെയും ഐശ്വര്യ റായി ആയി കാണിക്കും എന്ന് പറയും പോലെ നമ്മൾ പ്രേമിക്കുന്നവർ ആയിരിക്കും അപ്പോൾ നമ്മുടെ ലോക സുന്ദരി അല്ലെ?…..)

 

 

 

തുടരാം……?????

 

തെറ്റുകൾ ഉണ്ടെന്ന് അറിയാം ക്ഷെമിക്കുക 😌