❤️സഖി ❤️ – 10

 

 

വണ്ടി ഓടിക്കുമ്പോഴും മനസ്സ് മുഴുവൻ ഒരു ചിന്ത മാത്രമായിരുന്നു എങ്ങനെയും എത്രയും പെട്ടന്ന് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് എത്തണം. എന്ത് പ്രശ്നം തന്നെ ഉണ്ടായാലും എന്റെ ജീവൻ കളഞ്ഞിട്ടായാലും അവരെ രക്ഷപ്പെടുത്തണം അത് മാത്രമായിരുന്നു എന്റെ ഏക ലക്ഷ്യം. ഉദ്ദേശം വളരെ ശക്തമായത് കൊണ്ടാവാം ലക്ഷത്തിന്റെ തീവ്രതയെ പോലെ തന്നെ കാറിന്റെ വേഗതയും വർധിച്ചുകൊണ്ടിരുന്നത്. സിഗ്നൽ ലൈറ്റ്സ് പോലും വകവെക്കാതെ തമിഴ്നാട് ബോര്ഡറിലൂടെ ജൂലി അയച്ചുതന്ന ലൊക്കേഷൻ നോക്കി വണ്ടി പാഞ്ഞു.

 

 

 

***********************************

 

*ഇതേ സമയം ഹോട്ടലിൽ…..

 

 

📲

ജിബിൻ :ഹലോ സാർ എല്ലാം പ്ലാൻ ചെയ്തത് പോലെ തന്നെ ചെയ്തിട്ടുണ്ട്. അവൻ ഇവിടുന്ന് പോയത് വേറെ ആരും അറിഞ്ഞിട്ടില്ല.

 

 

ജയദേവൻ : ഗുഡ് ജോബ് ജിബിൻ, അല്ല ആ ചെക്കന് സംശയമൊന്നും ഇല്ലല്ലോ അല്ലെ?

 

 

ജിബിൻ : ഇല്ല, ജൂലി പറഞ്ഞതൊക്കെ കണ്ണുംപൂട്ടി വിശ്വസിച്ചാണ് അവൻ വരുന്നത്.

പിന്നെ എന്നെ എല്പിച്ച പണി ഞാൻ തീർത്തിട്ടുണ്ട് ഇനി ബാക്കി ഒക്കെ നിങ്ങളുടെ കയ്യിലാണ്.

 

 

ജയദേവൻ : അതോർത്തു നീ പേടിക്കണ്ട, നാളെ മുതൽ നമുക്ക് ഒരു എതിരാളി പോലും ഉണ്ടാവില്ല. ആഗ്രഹിച്ചതൊക്കെ അല്ല അതിലും ഉപരി നമ്മുടെ മാത്രം കൈകളിലായി കഴിയും.

 

 

ജിബിൻ : ശെരി സാർ ഞാൻ എന്റെ ബാക്കി പണികൾ തുടങ്ങട്ടെ.

 

ജയദേവൻ : ശെരി…. ആർക്കും ഒരു സംശയവും ഉണ്ടാവരുത് ആ രീതിയിൽ തന്നെ എല്ലാം വിഷ്ണുവിന്റെ തലയിൽ ആയിരിക്കണം. ഓർമയുണ്ടല്ലോ അവന്റെ കൂട്ടുകാർ പോലും അവനെ തള്ളി പറഞ്ഞിരിക്കണം.

 

 

ജിബിൻ : ആ കാര്യം ഞാൻ ഏറ്റു സാർ.

 

 

ജയദേവൻ : ഓക്കേ എന്നാൽ ശെരി ഞങ്ങൾക്ക് കുറച്ചു പണി കൂടിയുണ്ട് ബാക്കി.

 

 

ജിബിൻ : ശെരി സാർ.

 

 

Call end…

 

 

 

 

 

തങ്ങളുടെ പദ്ധതികളെല്ലാം പ്ലാൻ ചെയ്തതുപോലെ തന്നെ നടന്നതിന്റെ സന്തോഷം ജിബിനിലും ജയദേവനിലും പ്രകടമായിരുന്നു. ഇനി എങ്ങനെ വിഷ്ണുവിന്റെ കൂട്ടുകാരെയും ബാക്കി എല്ലാവരെയും തന്റെ ഭാഗത്താക്കാം എന്നുള്ള ഒരു പ്ലാൻ കണ്ടെത്തുകയായിരുന്നു ജിബിൻ.

 

 

***************************************

 

ഏകദേശം ഒരു രണ്ട് മണിക്കൂർ നീണ്ട ഡ്രൈവിങ്ങിന് ശേഷമായിരിക്കണം വണ്ടി മെയിൻ റോഡിൽ നിന്നും കുറച്ചു കാടുപിടിച്ച ഒരു വഴിയിലേക്ക് കയറിയത്.

ജൂലി അയച്ചു തന്ന ലൊക്കേഷനിൽ തന്നെയാണോ പോവുന്നെ എന്ന് ഇടക്ക് ഞാൻ നോക്കുന്നുണ്ടായിരുന്നു.

വേറെ ഒന്നും കൊണ്ടല്ല ഈ വന പ്രദേശത്തേക്ക് എന്തിനാണ് അവർ വന്നതെന്ന് ആലോചിച്ചു തന്നെയായിരുന്നു അത്.

 

“സംഭവിക്കാൻ പാടില്ലാത്തത് എന്തോ സംഭവിച്ചിരിക്കുന്നു.”

 

എന്നോട് എന്റെ മനസ്സ് പറഞ്ഞുകൊണ്ട് ഇരുന്നു പക്ഷെ അതൊന്നും ചെവിക്കൊള്ളാൻ പറ്റിയ ഒരു മനസ്സികാവസ്ഥയിൽ നിന്നും എപ്പോഴേ ഞാൻ വ്യതിചലിച്ചിരുന്നു. എങ്ങനെയും അച്ഛനെയും അമ്മയെയും ഔസപ്പ് അച്ഛനെയും കണ്ടെത്തണം അത് മാത്രമായിരുന്നു ഏക ലക്ഷ്യം അതിപ്പോൾ എന്ത് പ്രതിസന്ധി നേരിടേണ്ടി വന്നാലും അതിന് തയ്യാറായി തന്നെയാണ് ഞാൻ ഇറങ്ങിയതും. യാത്രയുടെ ഇടക്ക് അഞ്ജലി വിളിച്ചപ്പോൾ എല്ലാ കാര്യങ്ങളും അവളോട് മാത്രം ഞാൻ പറയുകയും ചെയ്തു. തല്കാലം വേറെ ആരോടും പറയണ്ട എന്ന് കൂടി ഞാൻ എന്തിനാണ് അവളോട് പറഞ്ഞത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

ആ കാട്ടുവഴിയിലൂടെ കുറച്ചു കൂടി ഉള്ളിലേക്ക് ചെന്നു കഴിഞ്ഞപ്പോൾ നെറ്റ്‌വർക്ക് കട്ട്‌ ആയതുകൊണ്ടാവണം ലൊക്കേഷൻ സ്റ്റക്ക് ആയിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ ആ വഴിയിലൂടെ ഞാൻ വണ്ടി വീണ്ടും മുന്നോട്ട് ഓടിച്ചുകൊണ്ടിരുന്നു. കുറച്ചധികം മുന്നോട്ട് ചെന്നപ്പോൾ ഒരു കാടുപ്പിടിച്ച കെട്ടിടത്തിന്റെ മുന്നിലായി കിടക്കുന്ന അച്ഛന്റെ വണ്ടി ഞാൻ കണ്ടു.

 

 

രണ്ടാമത് ഒന്നും തന്നെ ആലോചിക്കാതെ ഞാൻ വണ്ടി ആ മതിലിനകത്തേക്ക് ഓടിച്ചു കയറ്റി.

“ഈ കാടിനകത്തെ വീട്ടിൽ അച്ഛനും അമ്മയും എങ്ങനെ എത്തി, അവർക്ക് ഇവിടെ എന്താണ് കാര്യമെന്നൊക്കെ “പല ചോദ്യങ്ങളും എന്റെ ഉള്ളിലുണ്ടായിരുന്നു എങ്കിലും അതൊന്നും ആലോചിക്കാനുള്ള സമയം എനിക്കില്ല എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു . മറിച്ചൊന്നും തന്നെ ആലോചിക്കാതെ ഞാൻ ആ വീടിനകത്തേക്ക് ഓടി കയറി.

 

 

“അച്ഛാ……….. അമ്മേ……”

 

ഓരോ മുറിയുടെ മുൻപിലേക്ക് ചെല്ലുമ്പോഴും രണ്ടാളെയും ഞാൻ മാറി മാറി വിളിച്ചുകൊണ്ടിരുന്നു. പക്ഷെ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ആ വലിയ വീടിന്റെ ഓരോ നിലകളിലും ഞാൻ അവരെ തേടി അലറി വിളിച്ചുകൊണ്ടു നടന്നു. ഇടക്ക് ജൂലിയെ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു എങ്കിലും ഉടനെ തന്നെ അത് സൈലന്റ് ആയി.ആ വീടിന്റെ മൂന്നാം നിലയിലേക്ക് കയറിയ ഞാൻ അവിടെ ഒരു മുറിയിൽ വെളിച്ചം കണ്ടതുകൊണ്ടാവാം അങ്ങോട്ടേക്ക് ഓടി.

 

 

മുറിക്കകത്തേക്ക് കയറിയ ഞാൻ ഒന്ന് പകച്ചു നിന്നുപോയി. എന്റെ കണ്ണുകൾ അതിനകത്തെ കാഴ്ചയിൽ ഞാൻ പോലുമറിയാതെ മിഴിക്കുന്നത് വ്യക്തമായിരുന്നു. അതിരുകവിഞ്ഞു ഒഴുകുന്ന പുഴപോലെ എന്റെ കണ്ണുകളിൽ നിന്നും കണ്ണ് നീര് ഒഴുകിയിറങ്ങാൻ തുടങ്ങി.എന്റെ കണ്ണുകൾ കാണുന്നതൊരു സ്വപ്നം മാത്രമായിരിക്കും എന്ന് ആ സമയത്തും മനസ്സ് പറഞ്ഞുകൊണ്ട് ഇരുന്നു.

 

 

രക്തം തളം കെട്ടി കിടക്കുന്ന തറയുടെ ഒരു മൂലക്കായി അനക്കമില്ലാതെ കിടക്കുന്ന അച്ഛനും അമ്മയും ഔസപ്പ് അച്ഛനും ഇന്നും ആ കാഴ്ച എന്റെ മനസ്സിൽ നിന്നും മായുന്നില്ല. ഒന്ന് തരിച്ചു നിന്നുപോയി എങ്കിലും ഒരു അലർച്ചയോടു കൂടെ ഞാൻ അവർക്കരികിലേക്ക് ഓടി പക്ഷെ അവർക്കരികിൽ എത്തുന്നതിനു മുൻപ് തന്നെ എന്റെ തലയുടെ പിണഭാഗത് എന്തോ ശക്തിയായി അടിച്ചു കഴിഞ്ഞിരുന്നു.

അടിയുടെ ശക്തിയിൽ താഴെ വീഴുമ്പോഴും മണ്ണിലേക്ക് ഇരച്ചു കയറുന്ന ഇരുട്ടിനു മുന്നിൽ എന്നെ നോക്കി ചിരിക്കുന്ന ആരെയൊക്കെയോ ഞാൻ കണ്ടിരുന്നു ഒപ്പം എനിക്ക് മുന്നിൽ ഉയരുന്ന ഒരു തീ ഗോളവും.

 

 

“അവസാനമായി ഒന്ന് തൊടാൻ പോലും കഴിയും മുൻപേ കത്തിച്ചു കളഞ്ഞിരുന്നു അവർ എന്റെ അച്ഛനെയും അമ്മയെയും 😭.”

 

 

 

അത്രയും പറഞ്ഞുകൊണ്ടവൻ തേങ്ങി കരയുവാൻ തുടങ്ങി. ഇത്രയും വർഷമായിട്ടും ആ പ്ര സങ്കടത്തിൽ നിന്നും വിട്ടുമാറുവാൻ അവന് കഴിഞ്ഞിട്ടില്ലായെന്ന് ഐശ്വര്യക്ക് മനസ്സിലാവുകയായിരുന്നു അപ്പോൾ.

 

 

“ഏയ് വിച്ചു എന്താ ഇത് കരയാതെടാ,, പോട്ടെ ഇനിയിപ്പോൾ വിഷമിച്ചതുകൊണ്ട് പോയവർ തിരികെ വരില്ലല്ലോ?”

Leave a Reply

Your email address will not be published. Required fields are marked *