❤️സഖി ❤️ – 10

 

അവൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കാണുന്നതായിരുന്നില്ല.

 

“ഞാൻ… ഞാൻ എങ്ങനെ ആണ് ഐഷു സമാധാനിക്കേണ്ടത്? 😭 എന്ത് തന്നെ സംഭവിച്ചാലും ഞാൻ കൂടെ ഉണ്ടാവുമെന്ന് പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാതിരുന്നതിലോ? അതോ അവരെ അങ്ങോട്ട് പോവാൻ അനുവദിച്ചതിലോ? ഞാൻ ഒന്ന് ശ്രദ്ധിച്ചിരുന്നേൽ ചിലപ്പോൾ ഇതൊന്നും സംഭവിക്കില്ലായിരുന്നു എല്ലാം എല്ലാം എന്റെ തെറ്റല്ലേ?

എനിക്ക് ഇനി ആരേലും ഉണ്ടോ? അനാഥനായി ജനിച്ച എനിക്ക് ദൈവമായി കൊണ്ടുവന്ന അച്ഛനും അമ്മയും മരിക്കുമ്പോൾ അവരെ രക്ഷിക്കാൻ പോലും കഴിയാത്ത ഞാൻ ഒരു മകൻ ആണോ? ”

 

അവന്റെ ഉള്ളിലുള്ള കുറ്റബോധം മുഴുവനും അവൻ അവളോട് കരഞ്ഞു പറഞ്ഞുകൊണ്ട് ഇരുന്നു.

താൻ ഏറ്റവുമധികം സ്നേഹിക്കുന്ന വിഷ്ണു കരയുന്നത് അവൾക്കും സഹിക്കാവുന്നതിലപ്പുറം ആയിരുന്നു.

 

 

അവൾ അവനെ തന്റെ മാറോടു ചേർത്തു കെട്ടിപിടിച്ചുകൊണ്ടിരുന്നു. അവന്റെ തേങ്ങിയില്ല കരച്ചിൽ താങ്ങാൻ കഴിയാത്തത് കൊണ്ടും ഈ പാവം അന്ന് അത്രയും കരഞ്ഞു പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാതിരുന്നതിലും അവളുടെ ഉള്ളൊന്ന് പിടഞ്ഞു.

തന്റെ പ്രണയത്തെ മാറോടു ചേർത്തു പിടിച്ചു കൊണ്ട് സമാധാനിപ്പിക്കുമ്പോഴും അവനോട് ചെയ്ത തെറ്റുകളോർത്തുകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു.

 

 

 

തന്റെയുള്ളിലുള്ള കുറ്റബോധം മുഴുവനും വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടവൻ തേങ്ങി കരഞ്ഞുകൊണ്ട് ഇരുന്നു. അവൾ അവനെ ചേർത്തു പിടിച്ചുകൊണ്ടു സമാധാനിപ്പിക്കാൻ ശ്രമൊക്കുന്നുണ്ടായിരുന്നു എങ്കിലും അവന്റെ അവസ്ഥയിൽ അവളും കരഞ്ഞു പോയതല്ലാതെ അവനെ ആശ്വസിപ്പിക്കാൻ അവന് സാധിച്ചിരുന്നില്ല. ഇടക്കെപ്പോഴോ കരഞ്ഞു തളർന്നതുകൊണ്ടാവാം തന്നെ ചേർത്തു പിടിച്ചിരുന്ന ഐഷുവിന്റെ മടിയിൽ തന്നെ കിടന്നവൻ മയങ്ങി പോയത്. ഉറക്കത്തിലും പിച്ചും പേയും പറയുന്നതുപോലെ അവൻ അച്ഛനെയും അമ്മയെയും വിളിച്ചുകൊണ്ടിരുന്നു.

 

 

ഇത്രയും പാവമായ അവനെ മനസ്സിലാക്കാതെ അത്രയും നാൾ കഷ്ടപ്പെടുത്തിയതിൽ അവൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി. തന്റെ മടിയിൽ കിടന്നുറങ്ങുന്ന വിഷ്ണുവിന്റെ മുടിയിലൂടെ കയ്യൊടിച്ചുകൊണ്ട് അവൾ അവിടെ തന്നെ ഇരുന്നു.

 

 

“എന്നോട് നീ ക്ഷമിക്കില്ലേ വിച്ചു, ഈ ലോകത്ത് നിന്നെ ഞാൻ ആണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതെന്ന് മനസ്സിൽ പലതവണ പറഞ്ഞു നടന്നിട്ടുണ്ടെങ്കിലും എനിക്ക് പോലും നിന്നെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ലല്ലോ 😣 ” അവൾ തന്റെ മടിയിൽ കിടന്നുറങ്ങുന്ന വിഷ്ണുവിനോട് എന്നപോലെ പറഞ്ഞു.

ശേഷം അവന്റെ നെറ്റിയിൽ ഒരു ചുംബനവും നൽകി.

തന്റെയുള്ളിലുള്ള കുറ്റബോധം മുഴുവനും അവനോട് ക്ഷമാപണം കണക്കെ പറഞ്ഞുകൊണ്ട് അവളും ഇടക്കെപ്പോഴോ ആ ഇരുപ്പിൽ തന്നെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

 

 

 

തുടരും……… 😈

 

 

 

ഒരുപാട് ഇഷ്ടപ്പെടുന്നവർ നഷ്ടപ്പെടുന്നതിന്റെ വേദന അത് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, ഇപ്പോൾ അത് ഒരു പരിധി വരെ ഞാനും അനുഭവിക്കുന്നുണ്ട്,കഥയിലൂടെ കുറെയൊക്കെ നിങ്ങൾക്കും അത് ഫീൽ ചെയ്യുമെന്ന് കരുതുന്നു.

ഈ ഭാഗത്തിൽ ഉണ്ടായ ലാഗിന് പകരമായി അടുത്തഭാഗത്തിൽ പൂർണമായും നിങ്ങളെ തൃപ്തിപ്പെടുത്തുവാൻ കഴിയുമെന്ന് ഉറപ്പ് നൽകുന്നു കേട്ടോ 😊😈

Leave a Reply

Your email address will not be published. Required fields are marked *