❤️സഖി ❤️ – 11 15

❤️സഖി ❤️ – 11

Sakhi Part 10 | Author : Sathan

[ Previous Part ] [ www.kambi.pw ]


 

 

വീണ്ടും എത്തിയിട്ടുണ്ട് കേട്ടോ 😊 കഥയുടെ സംഭവം ബഹുലമായ ഭാഗങ്ങളിലേക്ക് കടക്കുന്നതിന്റെതായ വലിച്ചു നീട്ടലും ലാഗും ഈ ഭാഗത്തിൽ ഉണ്ടാവാം സോറി 😊. ബാക്കി കഥയിൽ ❤️

 

 

രാവിലെ ഉറക്കം ഉണർന്ന വിഷ്ണു കാണുന്നത് ഭിത്തിയിൽ ചാരിയിരുന്നുറങ്ങുന്ന ഐശ്വര്യയെ ആയിരുന്നു. ഉറക്കത്തിലാണ് എങ്കിലും അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നത് അവന് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു. തെറ്റിദ്ധാരണയുടെ പുറത്ത് ചെയ്തു കൂട്ടിയതിനൊക്കെ പ്രായശ്ചിതം എന്നപോലെ അവളുടെ കണ്ണുകളിൽ നിന്നും അപ്പോഴും ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുള്ളികൾ കണ്ട് ചെറുതായി അവന്റെ ഉള്ളു പിടഞ്ഞോ എന്ന് ചോദിച്ചാൽ അതെ എന്ന് തന്നെ പറയുന്നതാവും ശെരി.

 

ഒരുപക്ഷെ ആഗ്രഹിക്കാൻ പാടില്ലാത്തത് ആയത്കൊണ്ട് പണ്ട് എപ്പോഴോ ഉപേക്ഷിച്ച തന്റെ ആദ്യ പ്രണയത്തിന്റെ അവശേഷിപ്പുകൾ ഇന്നും ഉള്ളിൽ നിലനിൽക്കുന്നത് കൊണ്ടാവാം അവൾ സങ്കടപ്പെടുന്നതോ കരയുന്നതോ കാണുന്നത് അവന് സഹിക്കാൻ കഴിയാതെ വരുന്നത്.

 

 

തലേ ദിവസം ആരോടേലും ഒന്ന് തുറന്നു പറയാൻ ഇത്രയും കാലം വെമ്പി നിന്നിരുന്ന തന്റെ മനസ്സിലുള്ള സങ്കടങ്ങളും കുറ്റബോധവും അവളുടെ അടുത്തുതന്നെ പറഞ്ഞു തീർത്തത് കൊണ്ടും അവ തന്നിലുണ്ടാക്കുന്ന വിഷമങ്ങളും കുറെയൊക്കെ കരഞ്ഞു തീർക്കാൻ കഴിഞ്ഞതും കൊണ്ടാവാം അവന്റെ മനസ്സിന് ചെറുതല്ലാത്ത ആശ്വാസവും തന്നെ വിശ്വസിച്ച് എല്പിച്ചിരിക്കുന്ന കടമകൾ എല്ലാം നല്ലതുപോലെ തന്നെ ചെയ്ത് തീർക്കണം എന്ന ഒരു ദൃഢനിശ്ചയവും ഉടലെടുത്തു കഴിഞ്ഞിരുന്നു.

 

 

ഭിത്തിയിൽ ചാരി ഇരുന്ന് ഉറങ്ങുന്ന ഐശ്വര്യയെ ഉണർത്താതെ തന്നെ അവൻ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ ശേഷം തന്റെ പ്രാഥമിക കാര്യങ്ങളെല്ലാം നിർവഹിച്ചു താഴേക്ക് ഇറങ്ങി.താഴേക്ക് ഇറങ്ങി ചെന്ന അവൻ കാണുന്നത് എന്തോ കാര്യമായി തന്നെ ചർച്ച ചെയ്യുന്ന ചെറിയച്ഛനെയും ആന്റിയെയും ആയിരുന്നു. അവനെ കണ്ടിട്ടാവണം അവർ രണ്ടുപേരും ആ സംഭാഷണം അവിടെ അവസാനിപ്പിച്ചത്. അതെല്ലാം കണ്ടിരുന്നു എങ്കിലും ഒന്നും കാണാത്തതുപോലെ അവൻ താഴേക്ക് ഇറങ്ങി ചെന്നു. തന്നോട് പറയേണ്ട കാര്യമാണങ്കിൽ അവർ പറയും എന്ന വിശ്വാസം തന്നെയായിരുന്നു അതിന് കാരണം.

താഴേക്ക് ചെന്ന വിഷ്ണുവിനോടായി മഹാദേവൻ പറഞ്ഞു തുടങ്ങി.

 

മഹാദേവൻ: ആ മോൻ എണീറ്റോ 😊 ഞാൻ വന്നു നോക്കിയപ്പോൾ നിങ്ങൾ രണ്ടുപേരും നല്ല ഉറക്കത്തിൽ ആയിരുന്നു അതാ വിളിക്കാതിരുന്നത്.

 

വിഷ്ണു : ഇന്നലെ ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു വൈകി ഉറങ്ങാൻ ആയിട്ട് അതാ 🙂.

 

മഹാദേവൻ : ആ…. മോൻ വാ ഭക്ഷണം കഴിക്ക് ഇന്ന് ഓഫീസിൽ ആദ്യ ദിവസമല്ലേ.

 

 

വിഷ്ണു : എനിക്ക് ഇപ്പോൾ വേണ്ട ചെറിയച്ചാ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം.

 

മഹാദേവൻ : രാവിലെ തന്നെ ഇതെവിടെ പോവാ മോനെ?

 

വിഷ്ണു : ചെറിയച്ഛൻ ഇന്നലെ ആന്റി പറയുന്നത് കേട്ടതല്ലേ ഈ ഭ്രാന്തൻ കോലത്തിൽ എങ്ങനെ ആണ് ഓഫീസിലേക്ക് കയറി വരുന്നത്? ഞാൻ ഒന്ന് പോയി മുടിയും താടിയുമൊക്കെ ഒന്ന് വെട്ടി ഒതുക്കിയെച്ചും വരാം. പിന്നെ അച്ഛനെയും അമ്മയെയും ഒന്ന് പോയി കാണണം ഒരുപാടായില്ലേ അസ്ഥി തറക്ക് വിളക്ക് പോലും ഇല്ലാതെ ആയിട്ട്. ഇനി അത് മുടങ്ങണ്ട 🥲

 

 

മഹാദേവൻ : ആ എന്നാൽ മോൻ പോയിട്ട് വാ… അല്ല ഞാൻ കൂടി വരട്ടെ ഒരു കൂട്ടിന്?

 

വിഷ്ണു : എന്തിന്? പേടിക്കണ്ട ഞാൻ വീണ്ടും ഒളിച്ചോടി കളയത്തൊന്നുമില്ല, ഇന്നലെ വരെ ചിലപ്പോൾ ചെയ്‌തെന്നൊക്കെ വരാം പക്ഷെ എന്നെ ഇപ്പോൾ എല്പിച്ചിരിക്കുന്ന കർത്തവ്യം അത് പൂർത്തിയാക്കാതെ ഞാൻ എങ്ങും പോവില്ല 😊.

 

 

മഹാദേവൻ : 😊 എന്നാ മോൻ പോയിട്ട് വാ…

 

 

അത്രയും പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി. വണ്ടിയുമെടുത്തു ഗേറ്റും കഴിഞ്ഞു പോവുന്നത് മഹാദേവനും മാലതിയും നോക്കി നിന്നു.

 

 

 

“ചേട്ടാ ഇനിയും പിള്ളേരെ ഇങ്ങനെ തനിയെ നടത്തണോ, എല്ലാ സത്യവും കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് അവരുടെ രണ്ടാളുടെയും കാര്യത്തിൽ പെട്ടന്ന് തന്നെ ഒരു തീരുമാനം എടുക്കണ്ടേ? ”

 

വിഷ്ണു പുറത്തേക്ക് പോയതും മുൻപ് സംസാരിച്ചുകൊണ്ടിരുന്നതിന്റെ ബാക്കി എന്നപോലെ മാലതി അയാളോട് ചോദിച്ചു.

ആ ചോദ്യത്തിന് എന്തോ ഒന്ന് മനസ്സിൽ കണ്ടിട്ടുള്ളതുപോലെ ഒരു ചിരി സമ്മാനിച്ചുകൊണ്ട് അയാൾ അകത്തേക്ക് കയറി.

 

“ദേ മനുഷ്യ നിങ്ങളെന്താ ഒന്നും പറയാതെ പോവുന്നത് എന്തേലും ഒന്ന് പറ, ഇനി നിങ്ങൾക്ക് അവരെ രണ്ടാളെയും ഒന്നിപ്പിക്കാൻ താൽപര്യമില്ലെങ്കിൽ അതായാലും പറയന്നെ.”

 

മറുപടി പറയാതെ നടന്നു പോവുന്ന മഹാദേവനോടായി വീണ്ടും മാലതി ചോദിച്ചുകൊണ്ടേ ഇരുന്നു.

 

“നീ എന്താ മാലതി ഈ പറയുന്നത് 😊, അവരെ രണ്ടാളെയും ഒന്നിപ്പിക്കാൻ നിന്നെക്കാൾ കൂടുതൽ താല്പര്യമുള്ളത് എനിക്ക് തന്നെയാടോ 😊 പിന്നെ പിള്ളേർ ഇപ്പോഴല്ലേ ഒന്ന് റിക്കവർ ആയി വരുന്നത്. എല്ലാം പഴയപോലെ ആയി എന്ന് ഉറപ്പായി കഴിയുമ്പോൾ നമുക്ക് അവരെ അങ്ങ് ഒന്നിപ്പിച്ചേക്കാം എന്താ ”

 

അയാൾ പറഞ്ഞതിലും കാര്യമുണ്ട് എന്ന് മനസ്സിലായത് കൊണ്ടാവാം മാലതി അതിന് സമ്മതം മൂളിയതല്ലാതെ മറിച്ചൊരു അഭിപ്രായവും പറയാതിരുന്നത്.

 

 

 

ഉറക്കത്തിൽ നിന്നും എണീറ്റ ഐഷു തന്റെ മടിയിൽ കിടന്ന വിഷ്ണുവിനെ കാണാത്തത് കൊണ്ട് ചുറ്റിലുമായി അവനെ തിരയാൻ തുടങ്ങി. സത്യം പറഞ്ഞാൽ നേരം വെളുത്തത് പോലും തിരിച്ചറിയാതിരുന്ന അവൾ അവൻ വീണ്ടും പോയോ എന്നോർത്തു ഭയപ്പെട്ടു എന്ന് കരുതുന്നതാവും ശെരി. മുറിയാകെ അവനെ തിരഞ്ഞു പുറത്തേക്കിറങ്ങുപ്പോൾ ആണ് നേരം വെളുത്തു എന്ന കാര്യം അവൾ മനസ്സിലാക്കുന്നത്. താഴേക്ക് ഇറങ്ങിയ അവൾ ഹാളിൽ ഇരിക്കുന്ന തന്റെ അച്ഛനോടും അമ്മയോടുമായി അവൻ എവിടെ എന്നായിരുന്നു ആദ്യമേ തന്നെ ചോദിച്ചത്.

അതിന് മറുപടിയായി അവർ അവൻ എവിടെ പോയി എന്നുള്ള കാര്യം അവളെ ധരിപ്പിച്ചു എങ്കിലും എന്തോ തിരികെ കുട്ടിയ തന്റെ ജീവൻ ഇനിയും നഷ്ടപോയെടുത്താൻ കഴിയില്ല എന്നുള്ള മനസ്സികാവസ്ഥയിൽ ആയിരുന്നു അവൾ.

 

 

ഇരുന്നിട്ട് ഇരുപ്പുറക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഐഷുവിനെ ഒരു കളിയാക്കൽ ചിരിയോടുകൂടെ തന്നെ നോക്കികൊണ്ട് മഹാദേവൻ ചോദിച്ചു.

 

“എന്താ മോളെ നീ എന്തോ കളഞ്ഞുപോയത് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്? എന്തേലും കാണാതെ പോയോ? 😊”

 

അച്ഛന്റെ ആ ചോദ്യത്തിൽ ഒന്ന് പരുങ്ങി എങ്കിലും അത് പുറമെ കാണിക്കാതെ തന്നെ അവൾ അയാൾക്ക് മറുപടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *