❤️സഖി ❤️ – 11 15

 

 

ഭക്ഷണം കഴിച്ച ശേഷം ഏകദേശം 10 മണിയോട് കൂടെ തന്നെ ഇരുവരും പോവാനായിട്ട് ഇറങ്ങി. ആഷികിനോടും ഹബീബിനോടും നേരെ മീറ്റിംഗ് നടക്കുന്ന ഹാളിലേക്ക് തന്നെ നേരിട്ട് എത്തുവാൻ വിഷ്ണു വിളിച്ചു പറഞ്ഞിരുന്നു.

ലക്ഷ്യ സ്ഥാനം നോക്കി നീങ്ങുന്ന കാറിൽ ഇരിക്കുമ്പോഴും എന്തേലും പ്രശ്നം ഉണ്ടാകുവോ എന്നൊരു ഭയം ഐശ്വര്യയിൽ തെളിഞ്ഞു നിന്നിരുന്നു എങ്കിലും യാതൊരു ഭയവും കൂടാതെ കൂൾ ആയി വണ്ടിയൊടിക്കുന്ന വിഷ്ണുവിനെ അവൾ ആശ്ചര്യത്തോടെ നോക്കി ഇരുന്നു. വണ്ടി ഓടിക്കുന്ന കൂട്ടത്തിൽ തന്നെ വിഷ്ണു ഐശ്വര്യയോടായി ചോദിച്ചു തുടങ്ങി.

 

 

” ഐഷു… അന്ന് ഞാൻ ജയിലിൽ ആയതിനു ശേഷം ഇതുവരെ ജൂലിയെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല അല്ലെ? ”

 

 

” ഇല്ലടാ അവളെയോ അവളുടെ ബോഡിയോ കിട്ടുവോ എന്നറിയാൻ ഒരുപാട് തിരച്ചിൽ ഒക്കെ നടത്തിയിരുന്നു എങ്കിലും ഒരു പൊടിപോലും കിട്ടിയില്ല എന്നാണ് അറിഞ്ഞത്.

ഇനി അവളും കൂടി അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ നടന്നത്? “..

 

 

 

“ഏയ്യ് അവൾ ഒരിക്കലും ചതിക്കില്ല.. അവൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്, കാരണം എന്നെ വിളിച്ചു എന്തോ അപകടം ഉണ്ടെന്ന് പറയുമ്പോൾ ആണ് അവളുടെ ഫോൺ ഓഫ്‌ ആവുന്നത്.. പിന്നീട് ആ ഫോൺ ഇതുവരെ ഓൺ ആയിട്ടില്ല.. ഇനി അവന്മാർ എവിടേലും കുഴിച്ചു മൂടിയോ എന്നുപോലും അറിയില്ല ആ പാവത്തിനെ. ഇത്രയും വർഷം ആയില്ലേ ഇനി അന്നേക്ഷിക്കാനും സാധിക്കില്ലല്ലോ?”

 

 

“മ്മ് നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവൾക്കും എന്തേലും സംഭവിച്ചു കാണണം. പക്ഷെ അങ്ങനെ എന്തേലും ഉണ്ടെങ്കിൽ അതും നിന്റെ തലയിൽ വെക്കാൻ അവർ അന്നേ നോക്കില്ലായിരുന്നോ? ”

 

 

 

“അതും ശെരിയാണ്…. ഒരുപക്ഷെ അവൾ രക്ഷപെട്ടിട്ടുണ്ട് എങ്കിലോ?”

 

 

“എങ്കിൽ അവൾ നിനക്ക് അനുകൂലമായി മൊഴി പറയാൻ എങ്കിലും വരില്ലായിരുന്നോ? ഒന്നുകിൽ അവൾ ജീവിച്ചിരുപ്പില്ല, അല്ലേൽ അവൾ കൂടി അറിഞ്ഞുകൊണ്ടാണ് നിന്നെ പെടുത്തിയത് എന്നാണ് എനിക്ക് തോന്നുന്നത് ”

 

 

“ഇല്ലടി അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല, എന്നോടല്ല എങ്കിലും അച്ഛനോടും അമ്മയോടും തീർത്താൽ തീരാത്തത്ര കടപ്പാട് ഉണ്ടായിരുന്നു അവൾക്ക്. ചിലപ്പോൾ രക്ഷപെട്ടിട്ടും ഭയം കൊണ്ട് വെളിയിൽ വരാത്തതാവും ”

 

 

“ആ എന്തേലും ആവട്ടെ, അല്ല ഇപ്പോൾ അവിടെ ചെന്നിട്ട് എന്താണ് നിന്റെ പ്ലാൻ? ഇന്നലെ രാത്രി എന്താ ചെയ്യേണ്ടത് എന്നറിയില്ല എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ ആ ടെൻഷൻ ഒന്നും കാണുന്നില്ലല്ലോ?”

 

 

“അതൊക്കെ ഉണ്ട് മോളെ…. മനസ്സിലുള്ള സങ്കടങ്ങൾ മുഴുവനും ഇന്നലെ തുറന്ന് പറഞ്ഞത് കൊണ്ടാവും, എന്താ ചെയ്യേണ്ടത് എന്ന് ഒരു വ്യക്തമായ പ്ലാൻ ഇപ്പോൾ മനസ്സിലുണ്ട്. പിന്നെ പേടിച്ചു നിൽക്കാൻ അല്ലല്ലോ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോവാൻ അല്ലെ എന്നെ ഇതൊക്കെ ഏർപ്പെടുത്തിയിരിക്കുന്നത്.”

 

 

” ആ ആ ചിന്ത എപ്പോഴും ഉണ്ടായാൽ മതി.

അല്ല ഇതെന്താ ഇങ്ങോട്ടേക്കു തിരിഞ്ഞത്? നമുക്ക് പോവേണ്ട സ്ഥലം നേരെയല്ലേ പോവേണ്ടത്? ”

 

 

സംസാരത്തിന്റെ ഇടക്കും വണ്ടി പോവേണ്ട ദിശയിൽ നിന്നും മറ്റൊരു ദിക്കിലേക്ക് തിരയുന്നത് കണ്ട ഐഷു അവനോടായി ചോദിച്ചു. അവളുടെ ചോദ്യത്തിന് മറുപടിയായി ഒന്ന് ചിരിച്ച ശേഷം അവൻ അവളോടായി പറഞ്ഞു തുടങ്ങി.

 

 

 

 

” ഉത്തരവാദിത്വങ്ങൾ എല്ലാം എൽക്കുന്നതിനു മുൻപ് അത് എല്പിച്ചവരോട് ഇന്ന് മുതൽ അത് ഞാൻ നിറവേറ്റും എന്ന് പറയേണ്ടേ? പിന്നെ അവരുടെ അടക്കം പോലും കൂടിച്ചില്ലല്ലോ എന്തിനു ഇതുവരെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലല്ലോ? ഇപ്പോൾ എങ്കിലും ഒന്ന് പോയി കാണട്ടെടോ 🥹”

 

 

അവന്റെ വാക്കുകളിൽ നിന്നും വണ്ടി എങ്ങോട്ടേക്കാണ് പോവുന്നെ എന്ന് മനസ്സിലായത് കൊണ്ടും പിന്നെ ഒരു കുറ്റബോധം മനസ്സിൽ വീണ്ടും ഉയർന്നു പൊങ്ങിയത് കൊണ്ടും അവൾ പിന്നീടൊന്നും മിണ്ടിയില്ല. പുറത്തേക്ക് നോക്കി ഇരിക്കുന്ന അവളെ ഒന്ന് നോക്കിയ ശേഷം അവൻ വീണ്ടും വണ്ടി ഓടിച്ചു തുടങ്ങി. അവളുടെ കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീർ കാണാതെ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *