❤️സഖി ❤️ – 11 15

 

” അത് പിന്നെ ഇന്ന് ഓഫീസിലേക്ക് പോവണ്ടേ അപ്പോൾ ആ കോലം അങ്ങ് മാറ്റിയേക്കാം എന്ന് കരുതി 🙂, അല്പം വൃത്തിയൊക്കെ വേണ്ടേ ”

 

തന്റെ ഈ makeover എന്തിനാണെന്ന് അവനും അവളോട് പറഞ്ഞു.

 

“അതെന്തായാലും നന്നായി… ആ പിന്നെ വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു…”

 

എന്തോ ഒന്ന് പെട്ടന്ന് ഓർത്തെടുത്തത് പോലെ അവൾ അവനോടായി പറഞ്ഞു.

 

 

“എന്താ 🤨”

 

 

“എടാ അത് പിന്നെ ഓഫീസിൽ ഇപ്പോഴും കൂറ് ജയദേവനോട് മാത്രമായുള്ള കുറച്ചുപേർ ഉണ്ട്, അത്കൊണ്ട് തന്നെ ആരെങ്കിലും എന്തേലും ഒക്കെ പറഞ്ഞു നിന്നെ തളർത്താനൊക്കെ ശ്രമിച്ചു എന്ന് വരും. ഒന്ന് സൂക്ഷിച്ചോണം കേട്ടോ 😊”

 

 

“എന്താ ഐഷു ഇന്നലെ വരെ നീ ഈ പറഞ്ഞത് പോലെ എന്തെങ്കിലും ഒക്കെ നടന്നിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ തളർന്നേനെ ഇനി ഉണ്ടാവില്ല, വേറെ ഒന്നും കൊണ്ടല്ല ഞാൻ രാത്രി പറഞ്ഞില്ലേ എന്തൊക്കെ ഉണ്ടായാലും എന്നെ എല്പിച്ചതൊന്നും നശിപ്പിക്കാൻ ഞാൻ തയ്യാറാവില്ല അതിപ്പോൾ ആരൊക്കെ എന്ത് പറഞ്ഞാലും ശെരി ”

 

 

അവന്റെ വാക്കുകളിലെ കോൺഫിഡൻസ് അവൾക്കും ഒരുപാട് സന്തോഷം നൽകുന്നതായിരുന്നു എങ്കിലും ഒരു മുന്നറിയിപ്പ് കണക്കെ അവൾ അവനോടായി വീണ്ടും പറഞ്ഞു.

 

“വിച്ചു പക്ഷെ നീ കരുതുന്നപോലെ അല്ല നമ്മുടെ ഹോസ്പിറ്റലിൽ ആയാലും മറ്റു സ്ഥാപനങ്ങളിൽ ആയാലും ശെരി പ്രധാന യൂണിയൻ നേതാക്കൾ എല്ലാവരും ഇപ്പോൾ അയാളുടെ ആൾക്കാർ ആണ് അതുകൊണ്ട് തണ്ണീന്തേലും ഒരു കാരണം കണ്ടെത്തി നിന്നെ മാനസികമായി തളർത്തുവാൻ തന്നെ ആയിരിക്കും എല്ലാവരുടെയും ശ്രമം. പിന്നെ നമ്മൾ എന്തേലും നടപടി എടുത്താൽ അത് നേരിടാൻ യൂണിയന്റെ പിൻബലം കൂടെയുണ്ടല്ലോ അവർക്ക് ”

 

 

അവളുടെ വാക്കുകൾ കേട്ട അവനിൽ വിരിഞ്ഞ പുഞ്ചിരിയുടെ അർഥം എന്താണെന്ന് അവൾക്ക് അപ്പോഴും അറിയില്ലായിരുന്നു. ആ പുഞ്ചിരിയോടെ തന്നെ അവൻ അവളോടായി പറഞ്ഞു തുടങ്ങി.

 

” ഐഷു നീ ഇങ്ങനെ പേടിക്കണ്ട, ഒരു മനുഷ്യ ജീവിതത്തിൽ അനുഭവിക്കാവുന്ന വേദനകൾ ഒരുവിധം എല്ലാം തന്നെ അനുഭവിച്ചു നിൽക്കുന്ന എനിക്ക് ഇനി ആരുടേയും വാക്കുകളും പ്രവർത്തികളും ഒന്നും തന്നെ ബാധിക്കില്ല. പിന്നെ നമ്മുടെയും കൂടെ ഉണ്ടല്ലോ ഒരു ഡെവിൾ 😊”

 

 

അവൻ പറഞ്ഞത് മുക്കാൽ ഭാഗവും മനസ്സിലായി എങ്കിലും അവസാനം പറഞ്ഞ ആ വാക്കുകൾ അത് മാത്രം അവൾക്ക് അങ്ങോട്ട് മനസ്സിലായില്ല. അത് മറച്ചുവെക്കാതെ തന്നെ അവൾ അവനോട് ചോദിക്കുകയും ചെയ്തു.

 

“😦 ഡെവിൾ? ആരെയാ നീ പറയുന്നത്? എനിക്ക് മനസ്സിലാവുന്നില്ല എന്താ നീ പറയുന്നതെന്ന് ”

 

 

” എടി അതിപ്പോൾ നിനക്ക് മനസ്സിലാവില്ല ഒന്ന് മാത്രം തല്ക്കാലം നീ അറിഞ്ഞാൽ മതി ഇത്രയും കാലം നമ്മൾ ഒറ്റക്ക് തന്നെ ആയിരുന്നു, അത് കൊണ്ട് തന്നെയാണ് നടന്ന പല സംഭവങ്ങളും തടയാൻ പോലും കഴിയാതിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. സംരക്ഷണത്തേകാൾ കൂടുതൽ പ്രതികാരം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരുത്തൻ നമ്മുടെ കൂടെയും ഉണ്ട്. പിന്നെ അത് ആരാ എന്താ എന്നൊക്കെ വഴിയേ മനസ്സിലായിക്കോളും കേട്ടോ 😊”

 

 

അവൻ ആരെയാണ് പറഞ്ഞത് എന്ന് മനസ്സിലായിട്ടില്ല എങ്കിലും, ആരോ ഒരാൾ അവർക്ക് വേണ്ടി ഇപ്പോഴും നിലകൊള്ളുന്നുണ്ട് ആർക്കും എതിർക്കാൻ കഴിയാത്ത ഒരു ശക്തിയായി എന്ന് അവന്റെ സംഭാഷണത്തിൽ നിന്ന് അവൾക്ക് മനസ്സിലായി കഴിഞ്ഞിരുന്നു. അത് മനസ്സിലായത് കൊണ്ട് തന്നെയാവും അതിനെപ്പറ്റി അവൾ കൂടുതലൊന്നും അവനോട് ചോദിക്കാത്തിരുന്നതും.

 

 

സമയം ഒരുപാട് ബാക്കിയില്ലാത്തത് കൊണ്ടും ആദ്യ ദിവസം തന്നെ വൈകിക്കേണ്ട എന്ന് കരുതിയത് കൊണ്ടും ഇരുവരും പുറത്ത് നിന്നുള്ള സംഭാഷണം അവിടെ വെച്ച് തന്നെ അവസാനിപ്പിച്ചു കഴിഞ്ഞിരുന്നു. വിഷ്ണു മുറിയിലേക്ക് പോയി കുളിച്ചു വൃത്തിയായി മീറ്റിങ്ങിനു പോവാനുള്ള വസ്ത്രങ്ങളും ധരിച്ചു താഴേക്ക് വന്നപ്പോഴേക്കും ഐഷുവും പോവാൻ തയ്യാറായി കഴിഞ്ഞിരുന്നു. ഇരുവരും ഭക്ഷണം കഴിച്ചു പെട്ടന്ന് തന്നെ ഇറങ്ങുവാൻ തയ്യാറെടുക്കുകയായിരുന്നു. മഹാദേവനോടും അവരുടെ കൂടെ വരാൻ രണ്ടുപേരും ആവശ്യപ്പെട്ടു എങ്കിലും ഇന്നിപ്പോൾ രണ്ടാളും മാത്രം പോയാൽ മതിയെന്നായിരുന്നു അയാളുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *