❤️സഖി ❤️ – 11 15

 

” അ… അത്…. അത് ഒന്നുമില്ല അച്ഛാ, ഞ.. ഞാൻ വെറുതെ ”

 

അവളുടെ പതറി പതറിയുള്ള സംസാരത്തിൽ തന്നെ കാര്യം മനസ്സിലായ അയാൾ വീണ്ടും ചിരിച്ചുകൊണ്ട് തന്നെ അവളോടായി പറഞ്ഞു തുടങ്ങി.

 

 

“എന്തിനാ മോളെ നീ ഇങ്ങനെ കിടന്നുരുളുന്നത്. നീ അവനെ കാണാത്തത് കൊണ്ടല്ലേ ഇങ്ങനെ മൂട്ടിൽ തീ പിടിച്ചതുപോലെ നടക്കുന്നത് 😂? ”

 

 

അയാളുടെ ആ ചോദ്യത്തിന് മറുപടി എന്നപോലെ നാണം നിറഞ്ഞ ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി. പിന്നീട് അയാളോട് മറുപടി ഒന്നും പറയാൻ കഴിയാത്തത് കൊണ്ടാവാം അല്ലെങ്കിൽ സംസാരിക്കാനുള്ള നാണം കൊണ്ടോ അവൾ അയാൾക്ക് പിന്നീട് മുഖം കൊടുക്കാതെ പുറത്തേക്ക് ഇറങ്ങി. പഴയപോലെ തന്നെ തന്റെ മോൾ സന്തോഷവതിയായി വീണ്ടും കണ്ടതുകൊണ്ട് തന്നെ ആ അച്ഛന്റെ മനസ്സും നിറഞ്ഞിരുന്നു.

 

“ഇനിയും എന്റെ കുട്ടികളെ വിഷമിപ്പിക്കല്ലേ ദൈവമേ ” എന്നയാൾ മനസ്സുരുകി ദൈവത്തോട് പ്രാർത്ഥിച്ചു. പക്ഷെ ആ പ്രാർത്ഥന കേൾക്കാൻ ദൈവത്തിനു കാതുകളില്ല അല്ലങ്കിൽ കെട്ടില്ലെന്ന് നടിക്കും എന്ന് അയാൾക്ക് അപ്പോൾ അറിയില്ലായിരുന്നു.

 

 

ഇതേ സമയം പുറത്തിരുന്നുകൊണ്ട് കഴിഞ്ഞുപോയ കാലങ്ങൾ ഒന്ന് ആലോചിക്കുകയായിരുന്നു ഐശ്വര്യ.

 

ആദ്യമായി അങ്കിളും ആന്റിയും വിഷ്ണുവിനെ വീട്ടിലേക്ക് കൊണ്ടുവന്ന ആ ദിവസം. വിജയുടെ മരണത്തിന്റെതായ സങ്കടങ്ങൾ ഉണ്ടായിരുന്നു എങ്കിലും ആ പൂച്ച കണ്ണുകൾ ആദ്യ കാഴ്ചമുതൽ തന്നെ വശികരിച്ചിരുന്നു. അവനോടൊപ്പം സമയം ചിലവഴിക്കുന്നതിനു വേണ്ടി മാത്രം ഓരോരോ കാരണങ്ങൾ കണ്ടെത്തി അവിടേക്ക് പോയിരുന്നതും അവൻ പോലും അറിയാതെയുള്ള ചില സ്പർശനങ്ങൾ തന്നെ നാണത്തിൽ മുക്കിയതും എല്ലാം ഒരിക്കൽ കൂടി അവളുടെ മനസ്സിലൂടെ ഓടി നടന്നു.

 

 

അന്ന് അഞ്ജലി അവനെ ചുംബിക്കുന്നത് കണ്ട ആ ദിവസം, ആ കാഴ്ച കണ്ടപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ദേഷ്യവും സങ്കടവുമെല്ലാം ഉള്ളിലേക്ക് കടന്നു വന്നതിന്റെ പരിണിത ഫലമായിട്ട് ആണ് അവളോട് ആദ്യം അലറി വിളിച്ചുകൊണ്ടു സംസാരിച്ചത്. ഇടക്കെപ്പോഴോ കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി എന്ന് പറയുംപോലെ അവൻ തനിക്ക് നഷ്ടമായി എന്ന് മനസ്സിലായത് കൊണ്ടാവാം പിന്നീട് അങ്ങോട്ടുള്ള കാര്യങ്ങളിൽ മനപ്പൂർവ്വം അവനിൽ നിന്നും ഒഴിഞ്ഞു നിന്നത്.

ചിലപ്പോൾ അവന്റെ സാമിപ്യം തന്നിൽ എന്നും നിറഞ്ഞു നിൽക്കുന്ന പ്രണയത്തെ തടയാൻ കഴിയാത്ത വിധം ശക്തമാക്കിയാലോ എന്ന് ഭയപ്പെട്ടത് കൊണ്ടും ആവാം.

അവനു അഞ്ജലിയെ ഇഷ്ടം ആണെന്ന് അറിഞ്ഞത് മുതൽ സ്വയം ഒഴിഞ്ഞു മാറുന്നതാലേ നല്ലത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതും വേദനയോടെ തന്നെ ഉള്ളിലെ പ്രണയം ഒരു മൂലയിലേക്ക് മാറ്റ് വെച്ചതുമൊക്കെ, അല്ലേലും നമ്മുടെ സന്തോഷമല്ലല്ലോ നമ്മൾ സ്നേഹിക്കുന്നവരുടെ സന്തോഷത്തിനു വേണ്ടി നിലനിൽക്കുന്നതല്ലേ യഥാർത്ഥ പ്രണയം❤️.

 

 

 

പെട്ടന്ന് മതിലിനകത്തേക്ക് വണ്ടി കയറി വരുന്ന ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ഹെൽമെറ്റ്‌ വെച്ചുകൊണ്ട് കാർ പോർച്ചിലേക്ക് കയറ്റി വണ്ടി നിറുത്തിയ വിഷ്ണുവിനെ തന്നെ അവൾ നോക്കി നിന്ന്. തലയിൽ നിന്നും ഹെൽമെറ്റ്‌ മാറ്റിയ അവനെ തന്നെ അവൾ നോക്കി നിന്നുപോയി എന്ന് പറയുന്നതാവും ശെരി.

 

നീണ്ടു വളർന്ന മുടിയും താടിയുമായി ഒരു ഭ്രാന്തനെ പോലെ നടന്നിരുന്ന അവന്റെ രൂപത്തിൽ വന്ന മാറ്റങ്ങൾ ഓരോന്നായി അവൾ നോക്കി കൊണ്ടിരുന്നു.

ആദ്യമായി ഒരാളോട് ക്രഷ് തോന്നുമ്പോൾ വായും പൊളിച്ചു നോക്കി നിൽക്കല്ലേ ആ അതെ അവസ്ഥയിൽ തന്നെ ആയിരുന്നു അവളും അപ്പോൾ.

 

നീണ്ടു വളർന്ന ഭ്രാന്തൻ മുടികൾക്ക് പകരം വൃത്തിയായി വെട്ടി ഒതുക്കിയ ഒരു എക്സിക്യൂട്ടീവ് ലുക്കിൽ ആയിരുന്നു അവന്റെ തലമുടികളുടെ രൂപം അതുപോലെ തന്നെ ക്ലീൻ ഷേവ് അല്ലങ്കിലും ഭംഗിയായി തന്നെ ട്രിമ് ചെയ്ത് ഒതുക്കിയ താടിയും അല്പം പിരിച്ചു വെച്ച മീശയും അവന്റെ മുഖത്തുനിന്നും കണ്ണെടുക്കാൻ കഴിയാത്ത വിധം അവളെ മയക്കി കഴിഞ്ഞിരുന്നു.

ആ പണ്ട് തട്ടത്തിൻ മറയത്തു സിനിമയിൽ നിവിൻ പൊളി ആയിഷയുടെ ഭംഗി നോക്കി പറയില്ലേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല എന്ന് ഏറെക്കുറെ ആ സെയിം ഫീൽ ആയിരുന്നു അപ്പോൾ ഐഷുവിനും ❤️.

 

 

 

തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ഐഷുവിനെ നോക്കി ചിരിച്ചുകൊണ്ട് അവൻ അവളുടെ മുഖത്തിന്‌ മുന്നിൽ ഒന്ന് കൈ വീശി

 

“ഹലോ… എന്താ മാഡം പന്തം കണ്ട പെരുചാഴിയെ പോലെ വായും പൊളിച്ചു നോക്കി നിൽക്കുന്നത് 😂”

 

മുഖത്തിന്‌ മുന്നിലൂടെ കൈവീശി കൊണ്ട് വിഷ്ണു അത് ചോദിച്ചപ്പോൾ ആണ് താൻ ഇത്രയും നേരം അവനെ തന്നെ വായും പൊളിച്ചു നോക്കി നിൽക്കുകയായിരുന്നു എന്ന് അവൾ ഓർത്തത്.

ഒരു നാണം അവളിലൂടെ കടന്ന് പോയി എങ്കിലും അത് പുറമെ കാണിക്കാതെ തന്നെ അവൾ അവനോട് മറുപടി എന്നവണ്ണം പറഞ്ഞു.

 

 

“ഏഹ്… അത്.. ഇന്നലെ മുഴു വട്ടനെപോലെ നടന്നവൻ ദേ ഇങ്ങനെ ഒരു makeover നടത്തി കണ്ടപ്പോൾ ഒന്ന് നോക്കി നിന്നതാ സാറേ, അല്ല എന്തുപറ്റി വൃത്തിയായി നടക്കാനൊക്കെ തീരുമാനിച്ചോ 😂”

 

 

തന്റെയുള്ളിൽ ഉയർന്നുവന്ന പ്രണയവും അവന്റെമുന്നിൽ വായും പൊളിച്ചു നിന്ന നാണവുമെല്ലാം മറച്ചുകൊണ്ട് ഒരു സാധാരണ ശൈലിയിൽ അല്പം തമാശ കൂടി കലർത്തി അവൾ അവനോട് ചോദിച്ചു.

 

” അത് പിന്നെ ഇന്ന് ഓഫീസിലേക്ക് പോവണ്ടേ അപ്പോൾ ആ കോലം അങ്ങ് മാറ്റിയേക്കാം എന്ന് കരുതി 🙂, അല്പം വൃത്തിയൊക്കെ വേണ്ടേ ”

 

തന്റെ ഈ makeover എന്തിനാണെന്ന് അവനും അവളോട് പറഞ്ഞു.

 

“അതെന്തായാലും നന്നായി… ആ പിന്നെ വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു…”

 

എന്തോ ഒന്ന് പെട്ടന്ന് ഓർത്തെടുത്തത് പോലെ അവൾ അവനോടായി പറഞ്ഞു.

 

 

“എന്താ 🤨”

 

 

“എടാ അത് പിന്നെ ഓഫീസിൽ ഇപ്പോഴും കൂറ് ജയദേവനോട് മാത്രമായുള്ള കുറച്ചുപേർ ഉണ്ട്, അത്കൊണ്ട് തന്നെ ആരെങ്കിലും എന്തേലും ഒക്കെ പറഞ്ഞു നിന്നെ തളർത്താനൊക്കെ ശ്രമിച്ചു എന്ന് വരും. ഒന്ന് സൂക്ഷിച്ചോണം കേട്ടോ 😊”

 

 

“എന്താ ഐഷു ഇന്നലെ വരെ നീ ഈ പറഞ്ഞത് പോലെ എന്തെങ്കിലും ഒക്കെ നടന്നിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ തളർന്നേനെ ഇനി ഉണ്ടാവില്ല, വേറെ ഒന്നും കൊണ്ടല്ല ഞാൻ രാത്രി പറഞ്ഞില്ലേ എന്തൊക്കെ ഉണ്ടായാലും എന്നെ എല്പിച്ചതൊന്നും നശിപ്പിക്കാൻ ഞാൻ തയ്യാറാവില്ല അതിപ്പോൾ ആരൊക്കെ എന്ത് പറഞ്ഞാലും ശെരി ”

 

 

അവന്റെ വാക്കുകളിലെ കോൺഫിഡൻസ് അവൾക്കും ഒരുപാട് സന്തോഷം നൽകുന്നതായിരുന്നു എങ്കിലും ഒരു മുന്നറിയിപ്പ് കണക്കെ അവൾ അവനോടായി വീണ്ടും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *