പെണ്ണിൻ്റെ മാഹാത്മ്യം Like

അനാഥനെന്ന അനശ്വരമായ ആനന്ദം എല്ലാ പാർട്ടുകളും താൽക്കാലികമായി പിൻ വലിച്ചിരിക്കുകയാണ് .. സദയം ക്ഷമിക്കുക…. MJ.

വർഷേ…. ഇന്നെന്താ വിശേഷം അമ്പലത്തി പോകുമ്പോ എന്നോടൊന്നു പറഞ്ഞൂടായിരുന്നോ നിനക്ക് ?

അമ്പലത്തിൽ നിന്നും തിരിച്ചു വരുന്ന എന്നെയും നോക്കി വയലരികിലെ ബൈക്കിനോട് ചാരി നിന്നുകൊണ്ടുള്ള ശരത്തേട്ടൻ്റെ ചോദ്യം കാതിൽ പതിഞ്ഞെങ്കിലും അതിനൊരു മറുപടി കൊടുക്കാൻ നിൽക്കാതെ കയ്യിലുണ്ടായിരുന്ന ചന്ദനക്കുറി ശരത്തേട്ടൻ്റെ നെറ്റിയിൽ ചാർത്തി കൊടുത്ത് ഞാൻ അവിടെ നിന്നും നടന്ന് നീങ്ങി….

വർഷേ….. ടി…. ചാരു.. എന്താടി നിനക്കിന്ന് ഇത്ര ജാഡ ? സാധാരണ ഇങ്ങനെയല്ലാലോ ഇന്നിതെന്തു പറ്റി നിനക്ക്..ഹേ… വിച്ചു….. ഒന്ന് നിൽക്കഡോ.. അവിടെ…

അതും പറഞ്ഞ് കൊണ്ട് ശരത്തേട്ടൻ എൻ്റെ കൈയിൽ പിടിച്ചും വലിച്ചും കൊണ്ട് ശരത്തേട്ടനിലേക്കടുപ്പിച്ചു… അതും ഞങ്ങളുടെ തന്നെ പൊതു വഴിയായ വയലരിക്കിൽ നിന്നും..

അതോട് കൂടി ഞാൻ ദേഷ്യത്തോടെ ശരത്തേട്ടനെ നോക്കി.. ഞാൻ പേടിപ്പിച്ചു

”എൻ്റെ കൈയ്യീന്ന് വിടാൻ ശരത്തേട്ടാ ……. ആരെങ്കിലും കണ്ടാൽ അത് മതി …

നീയെന്താടി ഉണ്ട കണ്ണും കാട്ടി പേടിപ്പിക്കുന്നത്… അയ്യോ.. ഞാൻ പേടിച്ചു… ഒന്ന് പോയേടി ഉണ്ടക്കണ്ണീ…

” ആര് കണ്ടാലും എനിക്കെന്താ ”

നിങ്ങൾക്കൊരു പ്രശ്നവുമില്ല പ്രശ്നങ്ങൾ മുഴുവനും എനിക്കാണ് ഉണ്ടാവുക

” നിനക്കെന്താണ് പ്രശനം നീ ശരത്തിൻ്റെ പെണ്ണാണ്.. ആരെന്ത് പറഞ്ഞാലും അതിനൊരു മാറ്റവും ഉണ്ടാവില്ല നാട്ടാര് തെണ്ടികളോട് പോകാൻ പറയഡീ’

ആഹ് അത് ശരിയാ നിങ്ങക്ക് മാത്രം നാട്ടാര് തെണ്ടികളാണല്ലോ … അതങ്ങനെയല്ലേ വരൂ ..നാട്ട്കാരോടൊക്കെ പോകാൻ തന്നെ പറയാം

ഞാൻ ശരത്തേട്ടൻ്റെയാണന്ന് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ?
നിങ്ങൾക്ക്?

അപ്പോൾ എൻ്റെ അമ്മയോ… എൻ്റെ അമ്മയും സമ്മതിക്കേണ്ടന്നാണോ നിങ്ങൾ പറയുന്നത്..
എല്ലാ ദിവസവും കള്ളും കുടിച്ച് ഭരണി പ്പാട്ടും പാടി അച്ചനോട് വഴക്കിടുന്ന മുഴു കുടിയനായ ഒരാൾക്ക് എന്നെ കെട്ടിച്ചു കൊടുക്കില്ലാന്നാണ് അമ്മ പറയുന്നത്… ഇപ്പോൾ എനിക്കും അമ്മയുടെ തീരുമാനമാണ് ശരിയെന്ന് തോന്നി തുടങ്ങി

… എന്തിനാണ് വെറുതെ മുഴു കുടിയൻ്റ കൂടെ കല്യാണവും കഴിച്ച് ജീവിതം നരകിച്ച് നശിപ്പിച്ച് ജീവിക്കുന്നത്.അങ്ങനെയാകുമ്പോൾ എനിക്കും സമാധാനത്തോടെ ജീവിക്കാലോ….

വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടെങ്കിലും ശരത്തേട്ടൻ്റെ മുഖത്ത് നോക്കി അത്രയെങ്കിലും പറയാൻ കഴിഞ്ഞത് എങ്ങനെയാണെന്ന് എനിക്കൊരു നിശ്ചയവുമില്ലായിരുന്നു.. കാരണം ന്ന് വച്ചാൽ ഈ ലോകത്തിൽ അമ്മ കഴിഞ്ഞാൽ പിന്നെ ശരത്തേട്ടനെയാണ് എനിക്കേറ്റവും ഇഷ്ടവും അത്രമേൽ ഞാനെൻ്റെ ശരത്തേട്ടനെ സ്നേനേഹിക്കുന്നുണ്ട്.

ശരത്തേട്ടനെ കാണാൻ തുടങ്ങിയ ദിവസം മുതൽ എൻ്റെ മനസ്സിനുള്ളിൽ സഹതാപമായിരുന്നു… അച്ച നില്ലാത വളർന്ന എനിക്ക് ശരത്തേട്ടൻ്റെ അമ്മയായിരുന്നു സംരക്ഷിച്ചതും വളർത്തിയതും ഈ നിലയിലേക്ക് എത്തിച്ചതും ..

പക്ഷെ ശരത്തേട്ടൻ്റ മനസ്സിലപ്പോഴും ഇപ്പോഴും ശരത്തേട്ടൻ്റെ അച്ചനൊരു വില്ലനാണ്….

കള്ളും കുടിച്ചു വന്ന് അമ്മയെ ദ്രോഹിക്കുന്ന അച്ചൻ്റെ ഓർമ്മകളിലൂടെയായിരുന്നു ശരത്തിൻ്റെ ബാല്യം കഴിഞ്ഞു പോയത് …പക്ഷെങ്കിൽ രോഗ ബാധിതയായ അമ്മ മരണത്തിനു കീഴടങ്ങുമ്പോൾ ആ ഇളം കുഞ്ഞു മനസ്സിനടിത്തട്ടിൽ ഉണ്ടായിരുന്നുവെന്ന തോന്നലെന്തായിരുന്നുവെന്നാൽ അവൻ്റമ്മയുടെ മരണത്തിനുത്തരവാദി അച്ചനാണെന്നായിരുന്നു.

എന്ത് കാര്യവും ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട് അത് കൊണ്ട് തന്നെ ഞാൻ ശരത്തേട്ടനിൽ നിന്നും മനപ്പൂർവ്വം ഒഴിഞ്ഞു മാറി തുടങ്ങിയിരുന്നു… ഞാൻ പറഞ്ഞ കുത്തുവാക്കുകൾ സഹിക്കവയ്യാതെ പിന്നീടെൻ്റെ മുമ്പിൽ ശരത്തേട്ടനെ ഞാൻ കണ്ടിട്ടില്ല..

ഞാനിഷ്ടപ്പെട്ട് തിരഞ്ഞെടുത്ത കല്യാണമായത് കൊണ്ട് തന്നെ എല്ലാം കൊണ്ടും കേട്ടും സഹിക്കാൻ മാത്രമേ നിവർത്തിയുള്ളൂ ..

എന്തെന്നാൽ ഞാനെന്ന നാഥനില്ലാ പെണ്ണിന് യൊക്കെയേ..സാധിക്കൂ:…. രണ്ട് മാസങ്ങൾക്ക് മുമ്പേ എൻ്റെ അമ്മയും മരിച്ചു പോയിരുന്നു. അതിന് ശേഷമിപ്പോൾ രവിയേട്ടനിങ്ങനെയാണ്.. അത് വരെ തേനെ വാവേന്നും വിളിച്ച് പുറകെ വന്ന ഏട്ടനാണോ ഇതെന്ന് എനിക്ക് തന്നെ സംശയമാണിപ്പോൾ …

Leave a Reply

Your email address will not be published. Required fields are marked *