നീയും ഞാനും -2 1


അവിശ്വസിനീയതയോടെ റീതുവിന്റെ മുഖത്തേക്ക് നോക്കി….

ആ ഫോട്ടോ…..അത് അവളായിരുന്നു നിള…….!!!!!!

” എന്തെ അറിയോ അവളെ……. ”

” ഏഹ്…….ആഹ്…….. ഇല്ല….. ഞാൻ…. ജസ്റ്റ്‌…. എവിടെയോ കണ്ടതുപോലെ തോന്നി അതാ……. ”

എനിക്കപ്പോ അങ്ങനെയാണ് നാവിൽ വന്നത്…… അതെന്തുകൊണ്ടാണ് അങ്ങനൊരു കള്ളം പറയാൻ എന്റെ മനസ്സ് പ്രേരിപ്പിച്ചതെന്ന് എനിക്ക് അറിയില്ല……

” ഓ…. അത്രേയുള്ളൂ…… ഭാവം കണ്ടപ്പോ ഞാൻ കരുതി അറിയുമായിരിക്കുമെന്ന്……. ”

“ഏയ്‌ ഇല്ല……. ”

എനിക്കെന്തോ ഞാൻ എന്നെത്തന്നെ ചതിക്കുന്ന പോലെ തോന്നി അപ്പോൾ…….

” തന്റെ കൂട്ടുകാരി എന്ത് ചെയ്യുന്നു…….. ”
വളരെ കഷ്ടപ്പെട്ട് എന്റെ പരിഭ്രമം മറച്ചുകൊണ്ട് നോർമലായി ഞാൻ ചോദിച്ചു…..

” കല്യാണം കഴിഞ്ഞതാ പക്ഷെ ഇപ്പോ ഡിവോഴ്സ് ആയി…… ഒരു ചേഞ്ചിന് ഞാനാ അവൾക്ക് എന്റെ കൂടെ തന്നെ ജോലി ശരിയാക്കിയത്….. ”

അവൾ അല്പം വിഷമത്തോടെയത് പറഞ്ഞപ്പോൾ എനിക്ക് സന്തോഷിക്കണോ അതോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു……

എനിക്ക് പിന്നെ ഒരു നിമിഷം പോലും അവിടെയിരിക്കാൻ തോന്നിയില്ല…….എന്തൊക്കെയോ പറഞ്ഞു റീതുവിന്റെ അടുക്കൽ നിന്ന് മറഞ്ഞ ഞാൻ ഒറ്റ ഓട്ടമായിരുന്നു എന്റെ ഫ്ലാറ്റിലേക്ക്………

ബാൽക്കണിയെ കൈവരിയിൽ പിടിച്ചു നിൽക്കവേ ഞാൻ വീണുപോയേക്കുമെന്ന് വരെ എനിക്ക് തോന്നിപോയി…….

രണ്ട് വർഷങ്ങൾ………

അവളെ എങ്ങനെ നേരിടും എന്നുപോലും എനിക്ക് പിടിത്തമില്ല…….

പക്ഷെ എന്തുകൊണ്ടാവും ഇത്രയും നാൾ അവൾ എന്നെയൊന്നു വിളിക്കുക പോലും ചെയ്യാത്തത്……

ദേഷ്യമായിരിക്കുമോ…. എന്നോട്… ഞാൻ പോകാഞ്ഞതിനാൽ…….ആകാശം പിളർന്നാലും അവളുടെ ജിത്തു അവളെ കൊണ്ട് പോകാൻ വരും എന്ന് അവൾ വിശ്വസിച്ചത് കൊണ്ടാകുമോ ……….

അത് തെറ്റിയതിനാൽ……?

അവളെ ആദ്യം കണ്ടപ്പോൾ ഉണ്ടായ അതേ ഫീലിംഗ്…. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുടെ ഉത്തരവുമായിട്ടായിരിക്കും അവളുടെ വരവ്…..

അവൾ…… നിള…………. നാളെ……. കൊച്ചിയുടെ മണ്ണിൽ കാലുകുത്തുകയാണ്……..

************
ബോഡിഗാർഡ്സ് നിൽക്കുംപോലെയാണ് ആശുപത്രിയിൽ എന്റെ ചുറ്റിലും ആളുണ്ടാവുക…

മിനിമം ഒരു മൂന്ന് പേരെങ്കിലും ചുറ്റിലും ഉണ്ടാബും

അവരെ പറഞ്ഞിട്ട് കാര്യമില്ല…. പേടി കാണുമായിരിക്കും…. ജഗത്തിന് മരിക്കാൻ തോന്നിയാലോ…..ഞാൻ മരിച്ചിട്ടു ദിവസം എട്ടു കഴിഞ്ഞിരിക്കുന്നു എന്ന് അവർക്ക് അറിയില്ല……

എനിക്ക് ആരോടും ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല…

ഇതെങ്ങനെ കടന്നു പോകും എന്നെനിക്ക് ഒരു പിടിയുമില്ല……അല്ലങ്കിൽ തന്നെ ഞാനിപ്പോ ഒരു മനുഷ്യൻ ആണോ എന്നു വരെ ചിന്തിക്കേണ്ടിയിരിക്കുന്നു……….

ഭക്ഷണം ഒന്നും സേവിക്കാത്തതിനാലാണോ എന്തോ എനിക്ക് നിരന്തരം ഡ്രിപ് ഇട്ടുകൊണ്ടിരുന്നു…….

അങ്ങനെ ഡിസ്ചാർജിന്റെ അന്നായപ്പോഴേക്കും ചലിക്കുന്നൊരു മനുഷ്യൻ മാത്രമായി ഞാൻ മാറിയിരുന്നു…….

എല്ലാം പാക്ക് ആക്കി റൂം വെക്കേറ്റ് ചെയ്ത് ലിഫ്റ്റ് വഴി താഴെ എത്തി…. കാർ ഫ്രണ്ടിൽ തന്നെ ഉണ്ടായിരിന്നു……

എന്റെ ഒപ്പം എന്റെ മുഴുവൻ കുടുംബവും ഒപ്പം അവന്മാരും ഇടം വലം അവന്മാരും ഉണ്ടായിരുന്നു…….

ഫ്രണ്ടിൽ രണ്ട് കാർ ഉണ്ടായിരുന്നെങ്കിലും ഞാൻ ആദ്യം കണ്ട കാറിലാണ് കയറിയത്…… അതെന്റെ തന്നെ കാറായിരുന്നു……. എന്റെ ഒപ്പം അവന്മാർ ആണ് വന്നത് …… അച്ഛനും അമ്മയും ചേട്ടനും പുറകിൽ നിന്ന കാറിൽ കയറി…… Q

പെട്ടന്ന് എന്റെ ഫോൺ ബെല്ലടിച്ചു…….. എന്റെ ഫോൺ അരവിന്ദിന്റെ കയ്യിലായിരുന്നു……. അവൻ തന്നെയാണ് കോൾ അറ്റൻഡ് ചെയ്തതും…..

” ഹലോ ജഗത്തിന്റെ നമ്പർ അല്ലേ….”
അങ്ങേതലക്കൽ ഗംഭീര്യമുള്ള ഒരു പുരുഷ ശബ്ദം

“അതെ ആരാ സംസാരിക്കുന്നത്…….”

മറുപടി പറഞ്ഞതും അവൻ തന്നെ

ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി….. അവന്മാർ മുഖത്തോട് മുഖം നോക്കി……

ഞാൻ അല്പമൊന്നു തലയുയർത്തി…….. എനിക്ക് ആ ശബ്ദം എവിടെയോ കേട്ടതുപോലെ തോന്നി……

Leave a Reply

Your email address will not be published. Required fields are marked *