നീയും ഞാനും -1

ആജൽ അമ്മു എന്ന എന്റെയീ കൊച്ചു കഥ വിജയിപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി….ഈ കഥയും തീർച്ചയായും എല്ലാവരും സപ്പോർട്ട് ചെയ്യുക………… നീയും ഞാനും………………..ആറു മണിയുടെ അലാറം കേട്ടാണ് ഉണർന്നത്……….. പ്രതേകിച്ചു ചെയ്യാൻ ഒന്നുംതന്നെയില്ല……. എന്തെയ്യാൻ കോവിഡ് ആണ്…… ജോലിയും ഇല്ല……. അടുത്ത ആഴ്ച മുതലേ പോയി തുടങ്ങാൻ പറ്റു……..
ബെഡിൽ നിന്നും എഴുന്നേറ്റ് നേരെ അടുക്കളയിൽ പോയി ചൂടായിട്ട് ഒരു ചായ ഇട്ട് കുടിച്ചു………. തലേ ദിവസത്തെ ഹാങ്ങോവർ മാറാൻ ബെസ്റ്റ് ആണേ ………….
ഓ ഓ……. സോറി എന്നെ പരിചയപെടുത്തിയില്ല അല്ലെ ……….. ഞാൻ ജഗത്ത്…… നിങ്ങൾക്കെന്നെ ജിത്തു എന്ന് വിളിക്കാട്ടോ ശെരിക്കുള്ള സ്ഥലം അങ്ങ് തിരുവനന്തപുരം ആണ്……….. പദ്മനാഭന്റെ സ്വന്തം മണ്ണിൽ……. പക്ഷെ സാഹചര്യം കാരണം കൊച്ചിയിൽ താമസം ആക്കി ഇപ്പൊ ഇവിടെ ഒന്നര വർഷം ആകുന്നു…… ഇവിടെ എങ്ങനെ എത്തിപ്പെട്ടു എന്ന് നിങ്ങൾക്ക് വഴിയേ മനസിലാകും………
ഇവിടെ ഒരു കമ്പനിയിൽ ബിപിഓ ആയിട്ട് വർക്ക്‌ ചെയ്യുന്നു…….. കോവിഡ് ആയത് കാരണം വീക്ക്‌ ബൈ ആണ് ഡ്യൂട്ടി …….. ഒരു ഫ്ലാറ്റ് റെന്റിനു എടുത്തിട്ടുണ്ട് ഒറ്റയ്ക്കാണ് താമസം…… പറയത്തക്ക കൂട്ടുകാർ ഒന്നുമില്ല ഉള്ളതൊക്കെ അങ്ങ് നാട്ടിലാണ്……പിന്നെ ഇവിടെ ഞാനും എന്റെ ഫാന്റസികളും മാത്രം………

ഇനി ബാക്കി പറയാല്ലോ അല്ലെ………

അങ്ങനെ ചായയൊക്കെ കുടിച് ഒന്ന് കുളിച്ചു വന്നപ്പോഴേക്കും അടുത്ത് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കേണ്ട സമയമായി……. തട്ടികൂട്ടി എന്തൊക്കെയോ ഉണ്ടാക്കി കഴിച്ചു……… പലപ്പോഴും ഇങ്ങനെയാണ്….. എന്തെങ്കിലും ഒക്കെ ഉണ്ടാക്കി അങ്ങ് കഴിച്ചു എന്നു വരും……. ഒന്നിനും ഒരു മൂടും ഇല്ല………..
കഴിച്ചിട്ട് നേരെ ചാർജിൽ കുത്തിയിട്ടിരിക്കുന്ന ഫോണെടുത്തു…….. വാട്സ്ആപ്പിൽ നിന്നും അഞ്ചാറ് നോട്ടിഫിക്കേഷൻ വന്നു കിടപ്പുണ്ട്…….. ഇത്തവണയും പ്രതീക്ഷയ്ക്ക് വകയൊന്നുമില്ല……. എന്നാലും പ്രതീക്ഷയില്ലാത്ത ഒരു പ്രതീക്ഷ എപ്പോഴും ഉണ്ടാകും…….

ഞാൻ എന്റെ റൂമിലെ ചുവരിലേക്ക് നോക്കി…… ഒരുപാട് ഫോട്ടോ ഉണ്ട് അവിടെ ചിരിച്ചു കൊണ്ടിരിക്കുന്നത് സെൽഫികൾ അങ്ങനെ ഒരുപാട് എണ്ണം……….
മറക്കണം എന്നുണ്ട് പക്ഷേ പറ്റുന്നില്ല……… എന്നായാലും അവൾ എന്റെ ആകുമെന്ന് ഒരു വിശ്വാസമാണ് എല്ലാത്തിനും കാരണം….

ഞാൻ ആരെ കുറിച്ചാണ് ഈ പറയുന്നതെന്ന് നിങ്ങൾക്ക് ഒരു ഐഡിയയും കാണില്ല………ഞാൻ ഈ പറഞ്ഞത് നിളയെ പറ്റിയാണ്……. നിള….. 😇 എന്റെ
ആകേണ്ടിയിരുന്ന പെണ്ണാണ്……….. എന്റെ റൂമിൽ നിറയെ അവളുടെ ഫോട്ടോയാണ്…. ഞാനും അവളുമായിട്ടുള്ളത്………അവളുടെ മാത്രം സെൽഫികൾ അങ്ങനെ കുറേ……….ബൈ ദി ബൈ അവളുടെ കല്യാണം കഴിഞ്ഞു കേട്ടോ……… 😅😅…… എന്നിട്ടും നീയെന്തേ കാത്തിരിക്കുന്നു എന്നൊക്കെ പലരും ചോയ്ക്കാം………..” എല്ലാമൊരു വിശ്വാസം ആണ് ”
എന്നതാണ് എന്റെ ഉത്തരം…………ശെരി അപ്പൊ മുഖവുര ഒന്നും കൂടാതെ തന്നെ എന്റെ ഭൂതകാലത്തിലേക്ക് പോകാം……..ഇതൊരു ഹൃദയഹാരിയായ പ്രണയകഥയൊന്നും അല്ല പക്ഷെ ഇതെന്റെ ജീവിതമാണ്……. അത് മാത്രം പറയാട്ടോ……. സത്യം മാത്രം……..
3 വർഷങ്ങൾക്ക് മുൻപ് ഇങ്ങു തിരുവനന്തപുരത്ത് പേര് കേട്ട ഒരു കോളേജിലെ ഒരു അലമ്പ് സന്തതി ആയിരുന്നു ജഗത്ത് ജിത്തു എന്ന ഞാൻ……….

കലിപ്പൻ എന്ന് വേണെമെങ്കിൽ പറയാം……..അവിടത്തെ ബിഎ ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ് ഞാൻ…… വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ വഴക്കു പിടിക്കാനെ എനിക്ക് നേരമുള്ളൂ…… നല്ല രീതിക്ക് തല്ല് ഉണ്ടാക്കുകയും ചെയ്യും…..😅😅😅😅 കാര്യം ഇങ്ങനെയൊക്കെ ആയതുകൊണ്ട് നിങ്ങൾ വിചാരിക്കും എനിക്ക് പ്രണയനൈരാശ്യം ആയതുകൊണ്ടാണ് ഞാൻ ഇങ്ങനെ ആയതെന്ന്……പക്ഷെ അല്ല എന്റെ ജീവിതത്തിൽ പ്രണയം മാത്രം സംഭവിച്ചിട്ടില്ല…… ടൈംപാസ് ആണെങ്കിൽ എനിക്ക് നോക്കാൻ താൽപര്യവുമില്ല……..സത്യത്തിൽ എന്റെ കൂട്ടുകാർക്ക് ലൈൻ ഒക്കെ ഉണ്ട് പക്ഷെ എനിക്ക് മാത്രമില്ല…… അതെന്താ എന്ന് ചോയ്ച്ചാൽ കണ്ട ഉടനെ ഒരു സ്പാർക്ക് ഒക്കെ തോന്നണം ഇത് എന്റെ ആണെന്നുള്ള ഒരു തോന്നൽ ഉള്ളിൽ വരണം…….. അങ്ങനെ ഒരു തോന്നൽ മാത്രം ഒരു പെൺകുട്ടിയെ കണ്ടപ്പോഴും എനിക്ക് തോന്നിയിട്ടില്ല…….

അങ്ങനെ ഇങ്ങനെ ഒക്കെ പോയ്കൊണ്ടിരിക്കുമ്പോഴാണ് അന്നാദ്യമായി ഞാൻ അവളെ കാണുന്നത്………ഞാൻ കോളേജിലെ എന്തോ ആവശ്യത്തിന് കോളേജിൽ നിന്നും ഇറങ്ങി ജംഗ്ഷനിൽ പോയതാണ്……….. അവിടത്തെ കാര്യവും കഴിഞ്ഞു നേരെ ബൈക്കിൽ കയറാൻ വന്നപ്പോൾ ആണ് എതിർവശത്തെ ബസ്‌സ്റ്റോപ്പിലേക്ക് കണ്ണുടക്കിപ്പോയത്………..

ഒരു പെൺകുട്ടി ചുരിദാർ ഒക്കെയിട്ട് ബസ് കാത്ത് നിൽക്കുന്നു……..തോളിൽ ഒരു ബാഗ് തൂക്കിയിട്ടിരിക്കുന്നു കൈയിൽ ഒരു ഫോണും പിടിച്ചിരിക്കുന്നു……..
ആരും തോൽക്കുന്ന അഴകുള്ളവൾ എന്നൊന്നും പറയില്ല ഞാൻ……. അവൾക്ക് അത്ര ഭംഗിയൊന്നും ഇല്ല……. പക്ഷെ എന്തോ ഒന്ന് എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുണ്ടായിരുന്നു…..ഞാൻ നേരത്തെ പറഞ്ഞ ആ സ്പാർക്‌ എന്റെ ഉള്ളിൽ അപ്പോഴേക്കും വീണിരുന്നു………

” ദേവിയെ ഏതാ ഇവൾ……… ”

ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി……. അപ്പോഴേക്കും ഏതോ ബസ് എന്റെ മുന്നിൽ അവളെ മറച്ചുകൊണ്ട് വന്നു നിന്നു…….ഇത്തിരിയെങ്കിലും ദർശനം ലഭിക്കാൻ ഞാൻ ചാഞ്ഞും ചെരിഞ്ഞും നിന്നു നോക്കികെണ്ടേയിരിന്നു……
അപ്പോഴേക്കും ബസ് എടുത്തു….. ഞാൻ വളരെ പ്രതീക്ഷയോടെ അവളെ കാണാനായി നിന്നു…… നിർഭാഗ്യമെന്നു പറയട്ടെ ബസിനോടൊപ്പം അവളും പോയി…….നാശം……. !!!!!!!!!
ആ ബസിന്റെ പുറകെ പോകാമല്ലോ എന്നോർത്തപ്പോൾ ആശ്വാസം തോന്നി…… അങ്ങനെ എങ്കിലും കണ്ടുപിടിക്കാല്ലൊ……..ഞാൻ നേരെ ബൈക്കിൽ കേറിയതും ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു……….
” മൈര് ”

പിറുപിറുത്തുകൊണ്ട് ഞാൻ ഫോൺ എടുത്തു……. കോളേജിൽ നിന്നുള്ള കാൾ ആണ് …………

” ടാ മൈരേ എവിടെ പോയി തുലഞ്ഞു കിടക്കുവാ….. ”

” വരാണെടാ കുണ്ണെ…… അടങ്ങു…… ”

എനിക്കാകെ ടെൻഷൻ ആയി ……….

” ദൈവമേ നീയായിട്ട് കൊണ്ട് തന്നതാണ്…….ഒരേ ഒരു തവണകൂടി നീയവളെ എന്റെ മുന്നിൽ എത്തിക്കണം അത്രയ്ക്കു പതിഞ്ഞു പോയി എന്റെ ദേവിയെ……. അത്കൊണ്ട് പ്ലീസ് ഹെല്പ്……… ”

ഞാൻ നന്നായിട്ടൊരു പ്രാർത്ഥന നടത്തി…..ഞാൻ കോളേജിലെ ആർട്സ് സെക്രട്ടറി ആണ് കേട്ടോ……..നാളെ യൂത്ത് ഫെസ്റ്റിവൽ ആണ് അതിന്റെ ഒരുക്കമാണ്……..അതിന്റെ ഓട്ടത്തിന് ഇടയിലാണ് എന്റെ നിളയെ ഞാൻ ആദ്യമായി കാണുന്നത്……….
ബൈക്ക് ഓടിക്കുമ്പോൾ മനസ്സിൽ ചോദ്യങ്ങളുടെ ഒരു വടംവലി തന്നെ നടക്കുന്നുണ്ടായിരുന്നു…….

ഏതാണവൾ……. ?
എവിടയാകും പഠിക്കുന്നുണ്ടായിരിക്കുക…..?
ഇനിയും ഞാൻ കണ്ടുമുട്ടുമോ അവളെ ……… ?

Leave a Reply

Your email address will not be published. Required fields are marked *