ആദിയുടേ ഓർമകൾ കുറേ വർക്ഷം പിന്നോട്ട് സഞ്ചരിച്ചു…
അമ്മക്കും മുത്തശിക്കും പിന്നേ അവൾക്കൊപ്പവും താമശിച്ചിരുന്ന ആ പഴയ നാളുകളിലേക്ക്…
ആദിക്ക് അന്ന് ഭയങ്കര പേടി ആയിരുന്നു. സദ്യാ ദീപം തെളിച്ച് കഴിഞ്ഞാൽ അവൻ പുറത്തേക്ക് ‘ ഇറങ്ങിലായിരുന്നു.. കാരണം അവന് അമ്മ പറഞ്ഞ് കൊടുത്തിരുന്നത് എല്ലാം നാടു വിറപ്പിച്ചിരുന്ന യക്ഷി കഥകൾ ആണ്… ആ കഥകൾ എല്ലാം അവന്റെ കുഞ്ഞുമനസിൽ പേടിയുടേ വേര് ഉറപ്പിച്ച് ഒരു വടവൃക്ഷം പോലേ നിന്നു….
ഒറക്കകമില്ലാത്ത രാത്രികളിൽ അവൻ തന്റെ കഴുത്തിലേ ചോര കുടിക്കാൻ വരുന്ന യെക്ഷിയേ പേടിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കുപോൾ മുത്തശിയുടേ കറുത്ത കരിംപടം അവന് രക്ഷയേകി ആ കരിം പടത്തിനുള്ളിൽ ചുരുണ്ട് കൂടി ഒരു പരിതി വരേ അൻ പേടിയേ മാറ്റി…
ആദിയുടേ അമ്മാവന്റെ മകൾ വേദ അവന്നേ പേടിപ്പിക്കാൻ പല വഴികളും നോക്കും… അവൾക്ക് അത് ഒരു രസം മായിരുന്നു ആദിയേ വട്ട് പിടിപ്പിക്കുക എന്നത്…
ആദിയേക്കാളും 2 വയസിന് താഴേ ആണ് വേദ. ഈ രാത്രി സമയമേ ആദിക്ക് വേദയേ പേടി ഉള്ളൂ സൂര്യൻ ഉദിച്ചാൽ അവനേ ഒന്ന് നോക്കാൻ പോലും അവൾക്ക് പേടി ആണ്… കാരണം അവനാണ് തറവാട്ടിലേ എല്ലാം അവനോട് എന്തങ്കിലും അരുതാത്തത് കാട്ടി എന്ന് അറിഞ്ഞാൽ വേദക്ക് നല്ല അടിക്കിട്ടും… എന്നാൽ ആദി ഒരുവിതം എലാവരിൽ നിന്നും അവളേ രക്ഷിഷിക്കും.. അവളുടേ കണ്ണ് നിറയുന്നത് അവന് ഇഷ്ടം മല്ല…
.
.
.
കാലങ്ങൾ പലതും കടന്ന് പോയി…. ആദിക്ക് ഇപ്പോ 21 വയസായി വേതക്ക് 19 ഉം..
തിളക്കമുള്ള കണ്ണുകളും ആരോഗ്യം വിളിച്ചോതുന്ന ശരീരപ്രകൃതവും.. നല്ല ഒത്ത ഒരു ചെറുക്കാനായി ആദി.. എന്നാലും അവിനിലേ പേടി അവിടേ തന്നേ നിന്നു…
,, ടാ നീ അമ്പപലത്തിൽ ‘ വരുന്നിലേ
അമ്മയോട് ഒപ്പം നിന്ന ആദി തിരിഞ്ഞ് നോക്കിയപ്പോ കണ്ടു പിന്നിൽ നിൽക്കുന്ന വേതയേ.. അവൾ ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന് തോന്നി ആദിക്ക്..
വാലിട്ട് കണ്ണ് എഴുതി, മുടി വിരിച്ചിട്ട് അതിൽ മുല്ല പൂക്കൾ ചൂടി… കസവ്കരയോട് കൂടിയ പട്ടുപാവട ഇട്ട്.. കഴുത്തിൽ ഒരു ചെറിയ മാലയും.. ഇട്ട് നിൽക്കുന്ന അവളേ അവൻ നോക്കി നിന്നു പോയി..
,, ടാ നീ വരുന്നില്ലേ…
അവളുടേ വിളിയാണ് അവന്നേ തിരിച്ച് കൊണ്ട് വന്നത്…
,, ഇപ്പ വരാം ഈ ഡ്രസ് ഒന്ന് മാറട്ടേ
അവൻ വന്നതും രണ്ടു പേരും കൂടി അമ്പപലത്തിലേക്ക് നടന്നു..
,, ടാ ഇത്രം വലുതായില്ലേ എന്നിട്ടും ഈ പേടി.. മാറ്റാറായിലേ
വേത ഒരു ചിരിയോട് കൂടി പറഞ്ഞു..
,,നിന്നക്ക് അങ്ങനേ പലതും പറയാം ഞാൻ കാണുന്ന സ്വപ്നങ്ങളുടേ ഭീകരത എന്നിക്കേ അറിയൂ..
,, നീ പേടിക്കകണ്ടാ ഞാൻ ഇല്ലേ നിന്റെ കൂടേ..
,,ബസ്റ്റ് നീ എന്നേ എങ്ങിനേ എല്ലാം ഉപദ്രരവിക്കാം എന്ന് നോക്കി നടക്കുന്ന വളല്ലേ…!
,, അതല്ലാം ഒരു രസം അലടാ…’ അതേ എന്നിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് പക്ഷെ നീ എന്നോട് ദേഷ്യ പടരുത്…
,,നിന്നക്ക് എന്താ ഇന്ന് ഒരു മുഖവര നീ കാര്യം പറ പെണേ..
അവർ അപ്പഴക്കും അമ്പലത്തിനടുത്ത് എത്തിയിരുന്നു.. ആലിന്റ അവിടേ അവൻ നിന്നു.. എന്നിട്ട് അവളോടായ് പറഞ്ഞു…
,, നീ കാര്യം പറ വേത..
,,തൊഴുത് കഴിഞ്ഞിട്ട് പറയ്യാം..
അവൻ അതിന് ഒന്ന് മൂളി എന്നിട്ട് അവർ അമ്പലത്തിന് ഉള്ളിലേക്ക് കടന്നു..
അവൾ നിറകണ്ണുകളോടേ ദേവിയെ തൊഴുന്നത് അവൻ കണ്ട് നിന്നു. പുറത്ത് ഇറങ്ങി അമ്പലകുളത്തിലേ മീനുകൾക്ക് തീറ്ററ ഇട്ട് കൊടുക്കുന്നതിന് ഇടയിൽ അവൻ ചോതിച്ചു..
,, വേതാ എന്താ നിനക്ക് പറയാനുള്ളത്..
കുറച്ച് നേരത്ത മൗനത്തിന് ശേഷം അവൾ പറഞ്ഞ് തുടങ്ങി..
,, ടാ നമ്മുടേ തറവാടിന് എന്തോക്കയോ പ്രശ്നങ്ങൾ ഉണ്ടത്ര നമ്മുടേ മുത്തച്ഛൻ മാന്ത്രികനായിരുന്നു’ എന്ന് ‘ നിന്നക്ക് അറിയാലോ.. ഇപ്പോ നിന്നേ മാന്ത്രികനാക്കാാനുള്ള സമയം മാണത്ര.. നിന്നക്കാണ് അതിന് യോഗം എന്നാ വർ പറയുന്നേ..
ആദീ ഒരു ചിരിയോടേ അവൾ പറയുന്നത് കേട്ട് നിന്നു.. .
,, ഇതാണോ നിന്നക്ക് പറയാനുള്ളത് കുറച്ച് ഒക്കേ എന്നിക്കും അറിയാം ഞാൻ മാന്ത്രികനാവുുകയേ നടക്കണ കാര്യം പറ വേദ… ഇതല്ല ലോ വേറേ എന്തോ ഉണ്ടല്ലോ നിന്നക്ക് പറയാൻ…
,,അല്ല നീ വല്ലിയ മാന്ത്രികൻ ആവുകയാണങ്കിൽ എന്നേ മറക്കുമോ നീ…
