ഒരു അവധി കാലം – 3 1


തിരിച്ചു ഇറങ്ങാൻ നേരത്ത് നേരത്തെ കണ്ടആ ചെക്കൻ അവിടെ ആൽമരചുവട്ടിൽ ഇരിപ്പുണ്ടായിരുന്നു. ഞാൻ ഒന്ന് രൂക്ഷമായി നോക്കി. അവൻ എന്നെ നോക്കി ചിരിച്ചു. എനിക്ക് പക്ഷെ അത്ര ചിരി വന്നില്ല. ഞാൻ പോകാൻ നേരത്തും അവനെ തിരിഞ്ഞു നോക്കി. അപ്പോൾ അവനും എന്നെ നോക്കി കൊണ്ട് ഇരിക്കുന്നു…..

“ഇവൻ ഏതാ…? ”

ഞാൻ മനസ്സിൽ ചിന്തിച്ചു. ആഹ് ആരെങ്കിലും ആകട്ടെ വഴിയിൽ അങ്ങനെ പലരെയും കാണും ഞാൻ എന്തിനാ അതൊക്കെ അന്വേഷിക്കുന്നെ….

വീട്ടിൽ എത്തിയതും ഞാനും സുമ ചേച്ചിയും കൂടിയാണ് അടുക്കളയിൽ കയറിയത്.

“ഇന്ന് എന്താ ചേച്ചി രാവിലെ കഴിക്കാൻ…? ”

“മോൾക്ക്‌ എന്താ വേണ്ടേ…? ”

“എനിക്ക് എന്തായാലും മതി…. ”

എങ്കിൽ നമുക്ക് ദോശ ഉണ്ടാക്കാം…. ”

“അതിനു ദോശ മാവുണ്ടോ…? ”

“പിന്നെ ഇല്ലാതെ…ഞാൻ ഇന്നലെ രാത്രിയിൽ അതൊക്കെ റെഡി ആക്കി വച്ചിരുന്നു. ”

“ആണോ…. ”

“മോളെ ആഹ് ദോശകല്ല് ഇങ്ങോട്ട് എടുത്തേ.. ”

ഞാൻ ദോശകല്ല്‌ എടുക്കാൻ ആയിട്ട് ചെന്നു . സംഭവം ഞാൻ കരുതിയ പോലെ അല്ല നല്ല കട്ടിയുണ്ട്…. ഞാൻ പതുക്കെ പൊക്കി താങ്ങി എടുത്ത് കൊണ്ടുവന്നു….

“വേഗം പിടിക്കു ചേച്ചി ഇതിപ്പോ താഴെ പോകും ”

എന്റെ വരവ് കണ്ടു സുമ ചേച്ചിക്ക് ചിരി അടക്കാൻ ആയില്ല.

“എന്റെ ദേവി തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചുലോ.. . ഇങ്ങോട്ട് തന്നെ ”

എന്റെ കൈയിൽ നിന്നും അനയാസമായി ആ സാധനം സുമ ചേച്ചി എടുത്ത് കൊണ്ട് പോകുന്നത് കണ്ടു ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. എത്ര വേഗമാണ്. സുമ ചേച്ചി അത് എടുത്തുകൊണ്ടു പോയത്.

“നീ ദോശ ചുടണം. ഞാൻ അപ്പോഴേക്കും ചമ്മന്തിക്കുള്ളത് ഉണ്ടാക്കാം. ദോശ ചുടാൻ അറിയോ…? ”

“ആഹ് അറിയാം ഞാൻ അവിടെ ദോശ ഉണ്ടാക്കാറുണ്ട് “
“അമ്പോ എന്നാൽ പിന്നെ തുടങ്ങിക്കോളൂ ”

സുമ ചേച്ചി ചട്ടകവും. ചെറിയ പാത്രത്തിൽ എണ്ണയും ഒരു ചകിരി കഷ്ണവും വച്ചു ”

അല്ല ദോശ ഉണ്ടാക്കാൻ എന്തിനാ എണ്ണ..? ഞാൻ ആലോചിച്ചു വീട്ടിൽ ഉണ്ടാക്കുമ്പോൾ എണ്ണ ഉപയോഗിക്കാറില്ല. മാത്രമല്ല നല്ല പേപ്പർ പോലെ ഇരിക്കും ദോശ. എണ്ണ എപ്പോളാവോ ഒഴിക്കണ്ടെ.. മുൻപായിരിക്കോ ..? ശോ ഉണ്ടാക്കാൻ അറിയാമെന്നു പറഞ്ഞും പോയല്ലോ.എന്തായാലും വീട്ടിൽ ഉണ്ടാക്കുന്ന പോലെ തന്നെ ഉണ്ടാക്കാം….

ഞാൻ വേഗം ദോശമാവ് എടുത്ത് ഒഴിച്ചു… പരത്തൻ തുടങ്ങിയപ്പോൾ അവിടെ ഇവിടൊക്കെ കീറി പൊന്നു….

“അയ്യോ ഇത് കീറിപോവുന്നല്ലോ ”

“എന്താ ശെരിയായോ.. ? ”

സുമ ചേച്ചി തേങ്ങ ചിരകുന്നതിനിടെ ചോദിച്ചു

“ആഹ് ശെരി ആയി…. ”

ഞാൻ ദോശ മറിച്ചിടാൻ നോക്കിയിട്ട് പറ്റുന്നില്ല… ആകെ കുളമായി. ഞാൻ കഷ്ടപ്പെട്ട് എടുത്ത ദോശ ഒരുമാതിരി കീറി പറിഞ തുണി പോലെ ആയി

“ആഹാ കൊള്ളാലോ ദോശ…. ഒക്കെ കളഞ്ഞലോ…. മ്മ്മ്മ് എന്താ നീ ചെയ്തേ…?

സുമ ചേച്ചി എന്നെ കളിയാക്കികൊണ്ട് ചോദിച്ചു

“ഞാൻ വീട്ടിൽ ഉണ്ടാക്കുന്ന പോലെ ആണ് ഉണ്ടാക്കിയെ പക്ഷെ ശെരിയായില്ല… ”

“ആദ്യം എണ്ണ പുരട്ടണം എന്നിട്ടേ മാവ് ഒഴിക്കാൻ പാടുള്ളു. എണ്ണ ഉള്ളപ്പോ മാവ് ഒട്ടിപിടിക്കില്ല… ഇനിയൊന്നു ഉണ്ടാക്കി നോക്കിയേ…. ”

സുമ ചേച്ചി പറഞ്ഞത് പ്രകാരം ഞാൻ എണ്ണ പുരട്ടി ഉണ്ടാക്കി നോക്കി…. അപ്പോൾ ശെരിയായി…….

അങ്ങനെ അന്നത്തെ ദോശ മുഴുവൻ ഞാൻ ഉണ്ടാക്കി… അപ്പോളേക്കും സുമ ചേച്ചി ചമ്മന്തിയും ഉണ്ടാക്കി. ഭക്ഷണം തയ്യാറായി കഴിഞ്ഞപ്പോ ഞാൻ അച്ഛമ്മയെ വിളിച്ച് കൊണ്ടുവന്നു.

“അച്ചമ്മേ ഞാൻ ഉണ്ടാക്കിയ ദോശ ആണെട്ടോ ”

“ആണോ നോക്കട്ടെ… ”

അച്ഛമ്മയ്ക്ക് ഞാൻ ദോശ ഇട്ടു കൊടുത്തു. അതിൽ നിന്നും ഒരു കഷ്ണം കഴിച്ചു നോക്കിയിട്ട് അച്ഛമ്മ പറഞ്ഞു

“ആഹാ നല്ല രുചി ഉണ്ടാലോ.. മ്മ്മ് എന്റെ മോൾ ഉണ്ടാക്കിയതല്ലേ ”

ഞങ്ങൾ മൂന്നുപേരും കൂടി ദോശ കഴിച്ചു കൊണ്ടിരുന്നു. അപ്പോൾ ഉണ്ട് അമ്പലത്തിൽ വച്ചു കണ്ട ചെക്കൻ വീട്ടിലേക് കയറി വരുന്നു
അല്ല ഇവൻ എന്താ ഇവിടെ….?

ആ ചെക്കനെ കണ്ടപ്പോ ഞാൻ ആകെ എന്തോ പോലെ ആയി. ഇവൻ ഇനി സ്വന്തത്തിലുള്ള ആരെങ്കിലും ആയിരിക്കുമോ….?.

Leave a Reply

Your email address will not be published. Required fields are marked *