പ്രണയമന്താരം – 5 Like


തുളസിയുടെ പേടി കണ്ടു കൃഷ്ണക്കു എന്തോ പന്തികേട് തോന്നി.. അവളുടെ കണ്ണു നിറഞ്ഞതു കണ്ടു അവനു ദേഷ്യം വന്നു.. അതു ആരാന്നു എന്ന് അറിയാൻ അവൻ തുളസിയുടെ അടുത്ത് ചെന്നു…

കൃഷ്ണ അടുത്ത് ചെന്നതും അവൾ കൃഷ്ണയുടെ കയ്യിൽ കേറി പിടിച്ചു. എന്നിട്ട് അവന്റ പുറകിൽ ഒലിച്ചു. തുളസി നല്ല പോലെ പേടിച്ചു എന്ന് അവനു മനസിലായി….

എന്താണ് ചേട്ടാ പ്രെശ്നം ആരാണ്. എന്തിനാ വണ്ടി കൊണ്ടുവന്നു വട്ടം വെച്ചത്.. എന്തുവേണം ചേട്ടനു..

ആ. മോനു ഒന്നും അറിയില്ല അല്ലെ. നീ ഇപ്പോൾ വെച്ചടിചോണ്ട് ഇരിക്കുന്നവളുമായി പഴയ ഒരു ബന്ധം ഉണ്ട്.. അവളുടെ ഭർത്താവ് ആയിരുന്നു…

അതു കേട്ടപ്പോൾ അവനു ദേഷ്യം ഇരച്ചു കേറി.. അവിടെ വെച്ച് ഒരു സീൻ ഉണ്ടാക്കെണ്ടാ എന്ന് വെച്ച് ഒതുങ്ങി നിന്നു… തുളസിയെ നോക്കി അവൾ ആകെ ഭയന്ന് നിക്കുക ആയിരുന്നു..

കൃഷ്ണ നമുക്ക് പോകാം എനിക്ക്‌ പേടിയാകുന്നു… ടാ പോകാം മോനെ

അവളുടെ അവസ്ഥാ കണ്ടു കൃഷ്ണയ്ക്ക് ദേഷ്യവും, വിഷമവും ഒക്കെ വന്നു….

അങ്ങനെ അങ്ങ് പോയാലോ മൊളെ തുളസി… ഞാൻ നിന്നെ ശരിക്ക് ഒന്ന് കാണട്ടെ ഇങ്ങു വന്നെ…
ഞാൻ അന്ന് നിന്നോട് എന്റെ കുട്ടുകാരെന്റെ കൂടെ കിടക്കാൻ പറഞ്ഞപ്പോൾ അവക്ക് വയ്യ അവൾ പതിവൃദ ചമഞ്ഞു ഇപ്പോൾ ഒരു കൊഴപ്പമില്ല അല്ലെ കുത്തിച്ചി. ഇവൻ ഇങ്ങനെ ഉണ്ട്, നീ ഒന്ന് മിനിങ്ങിയല്ലേ എല്ലാം നല്ല പരുവം ആയി….

അവളുടെ കൈക്കു കേറി പിടിച്ചു മുൻപിലേക്ക് വലിച്ചു. ഒരു വൃത്തികെട്ട ഭാവത്തോടെ അവളുടെ ശരിരത്തിന്റെ അളവ് എടുത്തു..

മോനെ ഞാൻ ഇവളെ കൊണ്ടുപോയിട്ടു ഇങ്ങു കൊണ്ടു വരാം.. എന്റെ പയ്യൻ ഇവളെ ഒത്തിരി ആഗ്രഹിച്ചതു ആണ്… നീ ഒരു സിനിമ ഒക്കെ കണ്ടു ഇങ്ങുവാ അപ്പോൾ തോന്നിയാൽ തന്നെക്കാം…..

ഇതും കൂടെ കേട്ടപ്പോൾ തുളസിയുടെ സകല നിയത്രണവും നശിച്ചു കൃഷ്ണയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു…

അവൾ ദേഷ്യം കൊണ്ട് വിറച്ചു അവന്റ നേരെ കയ്യിവീശി അടിച്ചു… അതു പ്രതീക്ഷിച്ച പോലെ അവൻ ആ അടി തടഞ്ഞു അവളുടെ കയ്യിൽ കേറി പിടിച്ചു..

കഴുവേറി എന്നേ അടിക്കാൻ മാത്രം വളന്നോ നീ… തുളസിയെ പുറകോട്ടു തെള്ളി കൈ നീട്ടി അടിച്ചു അവൻ

അവന്റെ കൈ വരുന്നത് കണ്ടു കണ്ണു അടച്ചു നിന്ന് വിറച്ചു അവൾ…

ഒന്നും സംഭവിച്ചില്ല എന്ന് മനസിലാക്കിയ തുളസി കണ്ണു തുറന്നു നോക്കി തന്റെ നേരെ വന്ന കൈയ് കേറി പിടിച്ചു നിക്കുന്നു കൃഷ്ണ.. അവൾ കൃഷ്ണയെ ആദരവോടെ നോക്കി, നിന്ന് വിറക്കുക ആണ് അവൻ മുഖം ചുവന്നു തുടുത്തു….

എന്റെ ടീച്ചറെ അടിക്കാൻ നോക്കുന്നോടാ ചെറ്റേ.. ഒറ്റ ചവിട്ട് ആയിരുന്നു

എന്റെ ടീച്ചർ എന്ന് ഉള്ള വിളി തുളസിയുടെ ഹൃദയത്തിൽ ആണ് കൊണ്ടത്… വല്ലാത്ത സുരക്ഷിതത്വം
അവൾക്കു തോന്നി എന്തു വന്നാലും തനിക്കു സംരക്ഷണം ഉണ്ട് എന്ന് അവൾക്കു ജീവിതത്തിൽ ആദ്യം ആയി തോന്നി….

മുന്നോട്ടു ആഞ്ഞാ കൃഷ്ണ അവന്റ മുകളിൽ കേറി ഇരുന്നു കണ്ണിനു മുകളിൽ ചെവിയുടെ സൈഡിൽ രണ്ടു കയ്യും വീശി ആഞ്ഞു അടിച്ചു ഒന്നല്ല രണ്ടു തവണ. അവനെ പൊക്കി എടുത്തു തുളസിയെ അടിക്കാൻ ഓങ്ങിയ കയ്യുടെ എല്ലാ മർമവും അടിച്ചു ചതച്ചു അവൻ അത്രക്കു ദേഷ്യം അവനു ഉണ്ടായിരുന്നു…

ഇതു കണ്ടു നിന്ന തുളസി പേടിച്ചു കണ്ണ് അടച്ചു. ഇനിയും അവനെ പിടിച്ചു മാറ്റിയില്ലങ്കിൽ അയാൾ മരിക്കും എന്ന് തോന്നി…

കൃഷ്ണ മതിയട മോനെ ഒന്നും ചെയ്യല്ലേടാ മോനെ മതി വാ പോകാം..

ആ വിളികൾ ഒന്നും അവന്റെ ദേഷ്യത്തേ കുറക്കാൻ സാധിച്ചില്ലാ…

കണ്ണാ…………………………………

കൃഷ്ണ ഞെട്ടി തിരിഞ്ഞു നോക്കി തുളസിയെ….. അവളുടെ വിഷമം കണ്ടു മാറി അവൻ…. അവനെ പൊക്കി എടുത്ത് തുളസിയുടെ മുന്നിൽ കൊണ്ടുവന്നു…..
അടിക്കു ടീച്ചറെ ഇനി ഒരു പെണ്ണിന്റെ മുഖത്തു ഇവൻ കൈയ് ഉയർത്താൻ പാടില്ല.. അവളുടെ സമ്മതം ഇല്ലാതെ ശരിരത്തു പിടിക്കാൻ പോലും തോന്നരുത്ഒ, ന്ന് നോക്കുക പോലും ചെയ്യരുത്…. അടി ടീച്ചറെ…….

Leave a Reply

Your email address will not be published. Required fields are marked *