പ്രണയമന്താരം – 9 Like


അകന്നു മാറിയ തുളസിയെ കൃഷ്ണ കെട്ടിപിടിച്ചു…. ശക്തിയായി വരിഞ്ഞു ആ പിടുത്തതിൽ അവളോട്‌ ഉള്ള സ്നേഹം ഉണ്ടായിരുന്നു…

അവൻ അവളുടെ കവിളിൽ ഉമ്മ വെച്ചു…. ഉമ്മ ഉമ്മ ഉമ്മ……

തുളസി അവൻ കെട്ടിപിടിച്ചപ്പോൾ ഞെട്ടിപോയി. നിമിഷ നേരം കൊണ്ട് ഉമ്മയും തന്നു അവൾ ആകെ ഒന്ന് പതറി…..

കൃഷ്ണ അവളെ വിട്ടു മാറി ആ മുഖത്തു നോക്കി നിന്നു.

അങ്ങോട്ടും എങ്ങോട്ടും ഇമ വെട്ടാതെ നോക്കി നിന്നു…

തുളസിയുടെ കരഞ്ഞു കലങ്ങിയ കണ്ണിൽ ആ നോട്ടം താങ്ങാൻ ആവാതെ നോട്ടം മാറ്റി..

കൃഷ്ണ രണ്ടു കൈ കൊണ്ടും തുളസിയുടെ കവിൾ കോരി എടുത്തു..

ആ നെറ്റിയിൽ ഒരു ഉമ്മ നൽകി

ആ സമയം തുളസി ഈ ലോകത്തു ഒന്നും അല്ല…

ലക്ഷ്യം തെറ്റി പാറി പറന്നോരു പട്ടം ആയിരുന്നു ഞാൻ… കാറ്റിൽ അലസമായി ഒഴുകി നടന്ന ആ പട്ടം പോലെ ആയിരുന്നു എന്റെ മനസ്. ആ മനസിനെ വഴി തെളിച്ചു തന്നത് എന്റെ ടീച്ചർ ആണ്.

അതു കേട്ടു തുളസിയുടെ കണ്ണ് നിറഞ്ഞു….

എന്റെ അച്ഛനും, അമ്മയ്ക്കും എന്നേ ഓർത്തു ഒത്തിരി വിഷമിച്ചു. പുസ്തകങ്ങൾ ആയിരുന്നു എനിക്ക്‌ കുട്ടു. ആ മുറിയായിരുന്നു എന്റെ ലോകം. ആ എന്നേ ഇപ്പോൾ ഈ കാണുന്ന മാറ്റങ്ങൾ കൊണ്ടു വന്നത്, എന്നേ വഴിനടത്തിയതിനു എങ്ങനെ ആണ് നന്ദി പറയണ്ടേ…..

അവൻ തുളസിയെ കെട്ടിപിടിച്ചു കരഞ്ഞു… എങ്ങൽ അടിച്ചു കരഞ്ഞു.. ആ മുറിക്കുള്ളിൽ അവൻ അനുഭവിച്ച കഷ്ടപാടുകൾ ആയിരുന്നു ആ കണ്ണിർ ആയി പുറത്തു വന്നത്..

തുളസി അവന്റെ പുറത്ത് തഴുകി..

അയ്യേ കരയുക ആണോ എന്റെ ചെക്കൻ… ഇപ്പോൾ ഏല്ലാം ഓക്കേ ആണല്ലോ പിന്നെ എന്താ…… റാങ്ക് ആണ് +2 നു ആ ആള് ഇങ്ങനെ ആയാൽ എങ്ങനെ ആണ്… ടാ മതിട്ടോ…. ടാ ചെക്കാ ആരേലും കണ്ടാൽ മോശം ആണ് മാറിക്കെ…
അതു പറഞ്ഞപ്പോൾ അവൻ ഒന്നുടെ മുറുക്കി കെട്ടിപിടിച്ചു….

ഹും.. എന്താ ചൂട്……..

ആ സൗണ്ട് കേട്ടാണ് തുളസിയും കൃഷ്ണയും അകന്നു മാറിയത് ആ സൗണ്ട് കേട്ട സൈഡിലേക്ക് നോക്കി..

വാതിലിൽ ആതിര നിക്കുന്നു… ഒരു വല്ലാത്ത ചിരിയും ആയി….. എന്താണ് റൊമാൻസ് ആണോ രണ്ടും…..

അയ്യേ…. ഈ പെണ്ണ് ഇതു എന്തൊക്കെ ആണ് പറയണേ… ഒന്ന് പോയെടി പന്നി….

അവൾ കൃഷ്ണയെ നോക്കി അവന്റെ മുഖത്തു നാണം ആണ്…

രണ്ടും കൂടെ ഓപ്പൺ പ്ലെസ്സിൽ നിന്നു ശ്രീങ്കരിച്ചതും പോരാ… എന്നേ വഴക്കു പറയണോ….

നീ ഒന്നും പോയെ ആതിരെ..

ഓ എന്നേ പറഞ്ഞു വിടാൻ ദൃതി ആയി ആല്ലേ മോളെ…

ആതിര ചേച്ചി ഒന്ന് വെറുതെ ഇരുന്നേ.. അമ്മ ഉണ്ട് അകത്തു ചുമ്മാതെ നാറ്റിക്കല്ലേ…

അമ്മ ഇവിടെ ഉണ്ട് എന്ന് നേരത്തെ ആലോചിക്കണം ആയിരുന്നു..

എന്റെ പൊന്നു ആതിരെ നീ ഇങ്ങു വന്നെ ഞാൻ പറയട്ടെ..

എന്നിട്ട് കൃഷ്ണയെ ഒന്ന് സൂക്ഷിച്ചു നോക്കി… വല്ല കാര്യം ഉണ്ടായിരുന്നോ എന്ന മട്ടിൽ.

ഞാൻ എന്ത് ചെയ്തു എന്ന ഭാവത്തിൽ അവനും കൈമലത്തി കാട്ടി..

അങ്ങനെ അവർ സംസാരിച്ചിരുന്ന സമയത്ത് തന്നെ ആണ് കല്യാണി ടീച്ചറും, മാധവനും അങ്ങോട്ട് വന്നത്…

വന്ന ഉടനെ കല്യാണി ടീച്ചർ കൃഷ്ണയെ കെട്ടിപിടിച്ചു കരഞ്ഞു… അതു കണ്ടു നിന്ന എല്ലാർക്കും ഒരു നൊമ്പരം ആയിരുന്നു…

അമ്മയുക്കു സന്തോഷം ആയി.. എന്റെ കണ്ണൻ അമ്മേ ഞെട്ടിച്ചു കളഞ്ഞുട്ടോ….

ഹേയ് ഞാൻ എന്തു ചെയ്തു ചെയ്തത് മൊത്തം ഈ തുളസി ടീച്ചർ ആല്ലേ…

എല്ലാരുടേയും നോട്ടം തുളസിയിലേക്ക് നീണ്ടു..

കല്യാണി ടീച്ചർ അവളുടെ അടുത്ത് ചെന്നു കെട്ടിപിടിച്ചു…. ഇങ്ങനെയ എന്റെ മോളോട് നന്ദി പറയുക….

അതൊക്കെ പോട്ടെ ചെലവ് എന്താണ്.. അവൻ റാങ്ക് ആണ് മേടിച്ചതു.. ആതിര പറഞ്ഞു
എന്തു വേണേലും ചെയ്യാം.. പക്ഷെ മറുപടി പറഞ്ഞ ആളെ എല്ലാരും ഒന്ന് നോക്കി.. ഒരു ചെറിയ ചിരി എല്ലാരുടേയും മുഖത്തു തെളിഞ്ഞു..

അതിനു നീ എന്തിനാ തുളസി ചെലവ് ചെയ്യണേ… ആതിര ഒരു കള്ള ചിരിയോടെ ചോദിച്ചു…

ആ. അ…. തു.. പി… ന്നെ…..

അവൾ കിടന്നു വിക്കി….

അതുഇപ്പോൾ ആര് ചെയ്താൽ എന്താ.. അല്ലെ ടീച്ചറെ.. അവളുടെ പരുങ്ങൽ കണ്ടു കൃഷ്ണ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *