Related Posts
നടന്ന് ആയിരുന്നു ഞങ്ങൾ വീട്ടിലേക് പോയെ.
അർച്ചമ്മ ഓരോന്നും ഒക്കെ പറഞ്ഞു തരുക ആയിരുന്നു നാട്ടിലെ വിശേഷം ഒക്കെയും.
അപ്പോഴാ കാർത്തികയുടെ അച്ഛൻ പറഞ്ഞെ.
“അർച്ച കുട്ടി നിന്റെ പൊന്നാര ചേട്ടൻ അല്ലെ ആ വരുന്നേ.
ഇവനെ ഒന്ന് പരിജയപ്പെടുത്തി കൊടുക്കടി.”
ഞാൻ അപ്പോൾ തന്നെ ചോദിച്ചു.
“അതെന്ന ഓടക് വല്ലതും ഉണ്ടോ?”
അതിന്റ ഉത്തരം അർച്ചമ്മ പറഞ്ഞു തന്നു.
“രണ്ടും ഏതോ ഒരു കാര്യത്തിന് വേണ്ടി ബെറ്റ് വെച്ചത് ആണ് പിന്നെ രണ്ടാളും മിണ്ടിട്ട് ഇല്ലാ.
എന്നോട് ആണേൽ പറഞ്ഞിട്ടും ഇല്ലാ എന്താ കാര്യം എന്ന്.”
അപ്പോഴേക്കും അയാൾ അടുത്ത് വന്നു. കാർത്തികയുടെ അച്ഛൻ മുന്നോട്ട് തന്നെ പോയി ഞങ്ങൾ രണ്ടാളും വർത്തമാനം പറഞ്ഞു.
അയാൾക് എന്നെ ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു.
അപ്പൊ തന്നെ തിരിഞ്ഞു നിന്ന് കാർത്തികയുടെ അച്ഛനെ വിളിച്ചു.
“നന്ദൻ…..
നമ്മൾ തമ്മിൽ ഒരു ബെറ്റ് വെച്ചിട്ട് ഉണ്ടായിരുന്നു..15വർഷം മുൻപ്.
ഇപ്പൊ നിനക്ക് ഒരു മരുമകൻ ഉണ്ട് അതായത് ഒരു മകൻ.
അപ്പൊ..
എന്റെ മകനും നാട്ടിൽ ഉണ്ട്.
ആരാ ജയിക്കുന്നെ എന്ന് നോക്കാം.
വൈകുന്നേരം വീട്ടിലേക് വാ.”
എന്ന് പറഞ്ഞു അയാൾ പോയി.
അർച്ചമ്മക് വിശോസിക്കാൻ പറ്റുന്നില്ല.
കാർത്തികയുടെ അച്ഛന്റെ മുഖത്ത് ഒരു പുഞ്ചിരി.
“എന്താ ഏട്ടാ നിങ്ങളുടെ ബെറ്റ്??
എനിക്ക് ഇപ്പൊ അറിയണം.”
കാർത്തികയുടെ അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിന്റെ ചേട്ടൻ കളരി ലെ വലിയ ആൾ അല്ലെ.
അപ്പൊ ഒരു ദിവസം ഞങ്ങൾ കുടിച്ച് കൊണ്ട് ഇരുന്നപ്പോൾ ഒരു ബെറ്റ് വെച്ച് പോയി.
നമുക്ക് ഉണ്ടാകുന്ന ആണ്മകളിൽ ആർക് ആണ് അയോദ്ധന കലയിൽ ശക്തൻ എന്ന്.
പക്ഷേ നമുക്ക് രണ്ട് പെണ്മക്കൾ അല്ലേടി ഉണ്ടായേ.
അതിന്റെ വിഷമം ഒക്കെ എനിക്കും അവനും ഉണ്ടായി.
അതോടെ മിണ്ടാൻ ഉള്ള മൂടും പോയി. പിന്നെ നീ ട്രൈ ചെയ്യാൻ സമ്മതിച്ചും ഇല്ലല്ലോ.”
“ച്ചി പോ ഏട്ടാ.”
“എന്തായാലും ഒരു ആണിന്റെ അത്രേ കഴിവ് ഉള്ള പെൺകുട്ടികളെ അല്ലെ നമുക്ക് കിട്ടിയത്.
ദേ ഇപ്പൊ ഇവനെയും.”
“അല്ലാ ഏട്ടാ
അവൻ നാട്ടിൽ വന്നോ.
ലർഡാക്കിൽ അല്ലെ ആയിരുന്നില്ലേ.”
“ഉം വന്നു.
ലീവ് കിട്ടി എന്ന് അവനെ കവലയിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞു.
ഇന്ന് വൈകുന്നേരം നമുക്ക് പോകാന്നെ.
എന്റെ മരുമകനെ ഒക്കെ നിന്റെ വിട്ടുകാരുടെ മുമ്പിൽ ഇട്ട് ഷോ കാണിക്കാൻ ഉള്ളതാ.”
“ദേ ഏട്ടാ.
കളരി ആണെന്ന് പറഞ്ഞു ദേ എന്റെ കുട്ടിയെ ആരെങ്കിലും തല്ലിയാൽ ഏട്ടനോ ചേട്ടനോ എന്ന് ഞാൻ നോക്കില്ല രണ്ടിനെയും തല്ലും ഞാൻ.”
ഞാൻ ചിരിച്ചിട്ട്.
“എന്നെ ഒക്കെ തല്ലാൻ ഹെല്പ് ഉള്ളവർ മിലിറ്ററി ഉണ്ടേൽ. എനിക്ക് ഒന്ന് കാണണല്ലോ.”
അപ്പൊ തന്നെ കാർത്തികയുടെ അച്ഛൻ പറഞ്ഞു.
“പാര ഫോഴ്സ് തന്നെയാ.
അവന് മിലിറ്ററി കയറണം എന്ന് പറഞ്ഞു വാശി പിടിച്ചു പോയതാ.
ഇപ്പൊ ഓഫീസർ ലെവൽ ഒക്കെ ആണ്.
ഏതാണ്ട് നിന്റെ അത്രയും എജ് വരും.”
“പാരയോ?.
പേര് എന്നാ.”
“ജഗതിഷ്.”
കാർത്തിയുടെ മുഖത്തു ഒരു ചിരി വന്നു.
പിന്നെ വീട്ടിലേക് നടന്നു.
അർച്ചമ്മ ആണേൽ വെയില് കൊള്ളല്ലേ എന്ന് പറഞ്ഞു സാരി തുമ്പ് കൊണ്ട് തല ഒക്കെ മുടി കാർത്തിയുടെ.
അങ്ങനെ വീട്ടിൽ വന്നു.
കാർത്തിക ആണേൽ കൊതികുതി മൈൻഡ് പോലും ചെയ്യാതെ ഉമ്മറത് ഇരിക്കുന്നുണ്ട്. ഞങ്ങളെ കാണാത്ത മൈൻഡിൽ പുറത്ത് നിൽക്കുന്ന മാവിന്റെ കൊമ്പിലേക് നോക്കി ഇരുന്നു.
അർച്ചമ്മ എന്നാണെന്നു ചോദിച്ചിട്ടും ആ കുശുമ്പി പെണ്ണ് ജാഡ കാണിക്കുക ആണെന്ന് കാർത്തിക് മനസിലായി.
അവൻ അർച്ചമയെയും കൊണ്ട് ഉള്ളിലേക്ക് പോയി.
തിരിച്ചു മൈൻഡ് ചെയ്തില്ല.
അപ്പോഴാണ്.
അടുക്കളയിൽ പതുങ്ങി ഇരുന്നു അവളുടെ കുറുമ്പി അനിയത്തി കാർത്തിക ഉണ്ടാക്കി വെച്ചിരുന്ന സേമിയ പായസം കുടിച് കൊണ്ട് ഇരിക്കുന്നെ കണ്ടേ.
പിന്നെ കാർത്തി ഒന്നും നോക്കില്ല തന്റെ ഭാര്യടെ പിറന്നാൾ സമ്മാനം ആണെന്ന് കരുതി മൊത്തം കുടിച് തീർത്ത് ലാസ്റ്റ് ഗ്ലാസ് കൈയിൽ പിടിച്ചു കുടിച് കൊണ്ട് ഉമ്മറത്തു പോയി തുണിൽ ചരികൊണ്ട് കാർത്തി നിന്ന് അതും അവൾ ഉണ്ടാക്കിയ പായസം രുചിച്ചു കൊണ്ട്.
