ഞാൻ ആദ്യമായിയാണ് ഒരു കഥ എഴുതുന്നത് അത്കൊണ്ട് അതിന്റെതായ പോരായ്മകൾ ഒണ്ടാവും
എന്നെ പരിചയപ്പെടുത്തുന്നതിന് മുൻപ് നിങ്ങളെന്റെ വീടും വീട്ടുകാരെയും പറ്റി അറിഞ്ഞിരിക്കണം
എന്റെ പേര് ജോമോൻ എന്നാണ്…അതികം ആരുമറിയാത്ത ഒരു പക്കാ ഗ്രാമപ്രദേശത്തു ആണ് വീട്
അവിടെ അപ്പനും അമ്മയും പിന്നെയൊരു ചേട്ടനും ഒണ്ട്
അല്ലറചില്ലറ സ്ഥലക്കച്ചവടവും വീടിന് പിന്നിലായി കൊറച്ചു സ്ഥലത്തെ വാഴകൃഷിയുമൊക്കെയായി ജീവിച്ചു പോകുന്ന ഒരു മനുഷ്യൻ ആണ് എന്റപ്പൻ ജേക്കബ്
ഒരു മിഡിൽ ക്ലാസ്സ് ക്രിസ്ത്യാനി കുടുംബം ആയിട്ട് പോലും യാതൊരു അല്ലലും അറിയിക്കാതെ ആണ് അപ്പൻ ഞങ്ങളെ വളർത്തിയത്
നിത്യവും പള്ളിയിൽ പോക്ക് മുടക്കാത്ത ദൈവവിശ്വാസി ആണ് എന്റെ അമ്മ ലിസി
പണ്ടു മുതൽക്കേ എന്റെ റോൾ മോഡൽ ആയിരുന്നു ചേട്ടൻ ജോയൽ
പള്ളിയിൽ ആയാലും സ്കൂളിൽ ആയാലും അവനെക്കുറിച്ചു നല്ലൊരു വാക്ക് അല്ലാതെ മറ്റുള്ളവർ പറയില്ലായിരുന്നു
പക്ഷെ ചെറിയ ക്ലാസ്സിൽ നിന്നും അവൻ വളരുന്തോരും അവന്റെ സ്വഭാവവും ശീലങ്ങളും മാറി വന്നു
ഞങ്ങൾ തമ്മിൽ 5 വയസ്സിനു വ്യത്യാസം ഉണ്ടായിരുന്നു
അതുകൊണ്ട് ആകുമെന്ന് തോന്നി അവൻ വളർന്നു കഴിഞ്ഞപ്പോ എന്നെ അവഗണിക്കുന്നത് പോലെ തോന്നി
ചിലപ്പോ ഞാനൊരു കുട്ടിയായത് കൊണ്ടായിരിക്കും എന്ന് കരുതി
കോളേജിൽ പോകാൻ തുടങ്ങിയപ്പോഴേക്കും അവന് ഒരുപാട് കൂട്ടുകാർ ആയി… അങ്ങനെ ഒരിക്കൽ ഞങ്ങൾ നാല് പേര് മാത്രമുള്ള കുടുംബത്തിലേക്ക് പുതിയൊരാൾ കൂടെ കടന്നുവന്നു
അന്ന് ഞാൻ പത്താം ക്ലാസ്സിലെ അവസാന പരീക്ഷയും കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്നു
വീടിനടുത്തെത്തുന്തോറും മുറ്റത്തു ചെറിയൊരു ആൾക്കൂട്ടം കണ്ടു
ഇത്രയും ആളുകളെന്താ വീടിനുമുന്നിൽ എന്ന് ആലോചിച്ചുകൊണ്ട് ഞാൻ അവർക്കിടയിലേക്ക് ഓടി കയറി
മുറ്റത്തു ആളുകൾക്ക് നടുവിൽ നിന്ന് അച്ഛൻ വേറൊ ആരോടൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു
രണ്ട് മൂന്ന് പേര് അച്ഛനോട് ശബ്ദത്തിൽ സംസാരിക്കുന്നതും കാണാം.. ഇടയിൽ ഞങ്ങളുടെ വാർഡിലെ മെമ്പർ രവിച്ചേട്ടനും സംസാരിക്കുന്നുണ്ട്
പെട്ടെന്ന് കേറി വന്നത് കൊണ്ട് എനിക്കു ഒന്നും മനസിലായില്ല.. പക്ഷെ അവിടെ കൂടി നിന്നവരുടെ സംസാരത്തിൽ നിന്ന് എനിക്ക് ഏറെക്കുറെ കാര്യങ്ങളുടെ കിടപ്പ് മനസിലായി
ഇവിടുന്ന് ഡിഗ്രി എടുത്തു പഠിക്കാൻ പോയ എന്റെ ചേട്ടൻ അവിടെ അടുത്ത് തന്നെ ഉള്ള ഒരു പെണ്ണിനെയും കൊണ്ട് ഒളിച്ചോടി… പക്ഷെ ഒളിച്ചോടി വന്നത് വീട്ടിലേക്ക് ആണെന്ന് മാത്രം
പുതിയതായി വന്ന അതിഥിയെ കാണാൻ ഞാൻ വീടിനകത്തേക്ക് കയറി
__________
5 വർഷങ്ങൾക്ക് ശേഷം
ഇന്നെന്റെ കോളേജിലെ ഫസ്റ്റ് ഡേ ആണ്
ആദ്യത്തെ ദിവസം തന്നെ വൈകിചെല്ലേണ്ട എന്ന് കരുതി ഞാൻ രാവിലെ തന്നെ എന്റെ പണികൾ ഒക്കെ കഴിഞ്ഞു ഒരുങ്ങി ഇറങ്ങി
14 മത്തെ നിലയിൽ നിന്ന് താഴെ എത്തിയപ്പോൾ തന്നെ ഒരു പരുവം ആയിരുന്നു ഞാൻ
തിരക്ക് നിറഞ്ഞ സിറ്റി ആയത് കൊണ്ട് തന്നെ യാത്രക്ക് എളുപ്പം സ്കൂട്ടർ ആണെന്ന് തോന്നി
ഞാൻ ആണെങ്കിൽ ഫ്ലാറ്റിന് വെളിയിൽ ഇറങ്ങുന്നത് തന്നെ വല്ലപ്പോഴും ആയിരുന്നു
ഇനിയിപ്പോ അത് പറ്റില്ലല്ലോ
പാർക്കിംഗ് ഏരിയയിൽ നിന്ന് സ്കൂട്ടി എടുത്തു ഞാൻ പുറത്തേക്ക് ഓടിച്ചു
വഴി നിറയെ ആളുകളും തിരക്കും
നേരത്തെ ഇറങ്ങിയത് നന്നായി എന്ന് അപ്പോൾ തോന്നി
ബാംഗ്ലൂർ നഗരത്തിലൂടെ കോളേജ് ലക്ഷ്യമാക്കി ഞാൻ വണ്ടി ഓടിച്ചു
കഴിഞ്ഞ ഒരു വർഷം മുഴുവൻ ഫ്ലാറ്റിലും ജിമ്മിലുമായി കഴിഞ്ഞതിന്റെ ലക്ഷണങ്ങൾ എല്ലാം എന്റെ ശരീരത്തിൽ കാണാൻ കഴിയും
റോഡരിൽ വണ്ടി കാത്തു നിൽക്കുന്ന പല തരുണീ മണികളുടെയും നോട്ടം എന്നിലേക്കെത്തുന്നത് ഞാൻ അറിഞ്ഞു
എല്ലാം ആസ്വദിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ വണ്ടിയോടിച്ചു… പക്ഷെ ഒന്നും മുഴുവനായും ആസ്വദിക്കൻ എനിക്ക് കഴിയുന്നില്ല
ആ തിരക്കിൽ ഇഴഞ്ഞിഴഞ്ഞു ഞാൻ കോളേജിന്റെ ഗേറ്റ് കടന്നു
വിദ്യാർത്ഥികൾക്ക് വേണ്ടിയായി ഒരു പ്രത്യേക പാർക്കിങ് ഉണ്ടായിരുന്നു… ഒരു ട്രെയിൻ കണക്കെ വണ്ടികൾ അവിടെ നിരന്നു കിടന്നിരുന്നു
