പ്രണയമന്താരം – 16 3


കൃഷ്ണയുടെ നെഞ്ചിൽ അള്ളി പിടിച്ചു പൊട്ടി കരഞ്ഞു അവൾ.. ഒറ്റയ്ക്ക് ആയി പോയി എന്ന തോന്നൽ അവളെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചിരുന്നു.

അവളുടെ അവസ്ഥ മനസിലാക്കി അവളെ നെഞ്ചോട് അടിപ്പിച്ചു ആ മുടി ഇഴകളിൽ തഴുകി അവൻ. അവനും വല്ലാതെ തകർന്നിരുന്നു.

മുറിയിൽ നിന്നും പോയ കല്യാണി അമ്മ തുളസിയുടെ അമ്മയെ കണ്ടു. ശരിരം വല്ലാതെ തണുത്തിരുന്നു. മരിച്ചു കുറച്ചു ആയി എന്ന് മനസിലായി. മാധവനെ വിളിച്ചു കാര്യം പറഞ്ഞു. ആതിരേയെ കുടി വിളിച്ചു അതു തുളസിക്കു ഒരു ആശ്വാസം ആകും. അവിടുന്ന് തുളസിയുടെ അടുത്ത് പോയി.

അവിടെ കൃഷ്ണയുടെ നെഞ്ചു പറ്റികിടന്നു കരയുന്ന തുളസി കല്യാണിക്കും ഒരു നൊമ്പരം ആയി.

കണ്ണാ എനിക്ക് ഇനി ആരുണ്ട് കണ്ണാ… എന്റെ അമ്മ എന്നേ തനിച്ചു ആക്കി പോയില്ലേ… അവൾ എങ്ങൽ അടിച്ചു കരഞ്ഞു.

അച്ഛൻ ഞങ്ങളെ വിട്ടു പോയപ്പോൾ എനിക്ക് അമ്മ ഉണ്ടായിരുന്നു. ഇനി……. അയ്യോ….

എനിക്ക് വേണ്ടിയാ ആ പാവം ജീവിതം കളഞ്ഞതു. നല്ല പ്രായത്തിൽ അമ്മ വിദവയായി പിന്നെ എന്നേ ഒരു കരക്ക്‌ അടിപ്പിക്കാൻ ഉള്ള ഓട്ടം ആയിരുന്നു. എനിക്ക് വേണ്ടി ഏല്ലാം സഹിച്ചു ജീവിച്ചു. എന്നിട്ടും എനിക്ക് എന്റെ അമ്മയെ രക്ഷിക്കാൻ ആയില്ലല്ലോ കണ്ണാ.. ഞാൻ തോറ്റു പോയല്ലോ…

അവളുടെ വാക്കുകൾ അവരുടെ ഹൃദയത്തിൽ ആണ് കൊണ്ടത്.

മരണം ഉണ്ടാക്കുന്ന മുറുവു എന്താണ് എന്ന് അവർക്ക് നന്നായി അറിയാം.

തളർന്നു മയങ്ങിയ തുളസിയെ കൃഷ്ണ കൈയിൽ കോരി എടുത്തു കട്ടിലിൽ കിടത്തി.

അവൻ മാറിയപ്പോൾ അവളുടെ കൈ അവനെ മുറുകെ പിടിച്ചിരുന്നു. ഒറ്റയ്ക്ക് ആക്കല്ലേ എന്നേ ഒരു അപേക്ഷ പോലെ..
ഇതു കണ്ടു കല്യാണി അവളുടെ അരികിൽ ഇരുന്നു. അവളുടെ നെറ്റിൽ തഴുകി.

എന്റെ മോളാ നീ എന്റെ പൊന്നു മോള്. ആർക്കും കൊടുക്കില്ല എന്റെ കുട്ടിയെ, എന്റെ ലെച്ചുനു പകരം ദേവി തന്നതാ നിന്നെ… അതും പറഞ്ഞു കെട്ടിപിടിച്ചു കല്യാണി അവളെ.

അപ്പോളേക്കും മാധവൻ വന്നിരുന്നു. കൃഷ്ണയെയും കുട്ടി ബാക്കി കാര്യങ്ങൾ തീരുമാനിച്ചു.

ആതിര വന്നപ്പോൾ കൂടുതൽ കാര്യങ്ങൾ തിരക്കി.

ചേച്ചി തുളസിക്കു ബന്ധുക്കൾ ആയി ആരെങ്കിലും ഉണ്ടോ. ആരേലും അറിക്കണോ..

കൃഷ്ണ അങ്ങനെ ആരും ഉള്ളതായി അറിയില്ല. അവടെ അച്ഛൻ പോയതിൽ പിന്നെ ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കിട്ടില്ല. അമ്മയും മോളും മാത്രം ആയി ഒതുങ്ങി. +2 മുതൽ അവളെയും, അമ്മയെയും അറിയാം. ആ അമ്മ ഒത്തിരി കഷ്ടപെട്ടു ആണ് അവളെ വളത്തിയത്. പഠിച്ചു നല്ല രീതിയിൽ. അവടെ കല്യാണം കഴിഞ്ഞുള്ള പ്രേശ്നങ്ങൾ ആണ് ആ അമ്മയെ തകർത്തതു. തന്റെ ഗതി മോൾക്കും വന്നല്ലോ എന്ന് ഇപ്പോഴും പറയുമായിരുന്നു. പാവം ആയിരുന്നു. കണ്ണിരോടെ ആണ് അവൾ അതു പറഞ്ഞു മുഴുവിച്ചതു.

എന്താ അച്ഛാ ഇപ്പോൾ ചെയ്യുക. കൃഷ്ണയുടെ സൗണ്ട് ഇടറിയിരുന്നു.

കരയോഗക്കാരെ അറിചു. ബാക്കി നാളെ നോക്കാം. ഇപ്പോൾ ഇത്രെയും ആയില്ലേ മൊബൈൽ മോർച്ചറിയിൽ വെക്കണം..

അന്ന് രാത്രിയിൽ അവർ ആ അമ്മക്ക് അവസാനം ആയി കാവൽ ഇരുന്നു.

മുറിയിൽ കല്യാണി അമ്മയുടെ മടിയിൽ തലവെച്ചു ഉറങ്ങി അവൾ. കരഞ്ഞു തളർന്നു.

പിറ്റേന്ന് രാവിലെ തന്നെ തൊടിയിലെ ഒരു മാവ് മുറിച്ചു വിറക് ആക്കി. തെക്കേ പറമ്പിൽ ചിത ഒരുക്കി, ചടങ്ങിന് വേണ്ടി ഉള്ള ഒരുക്കങ്ങൾ നടന്നു. ആർക്കും വേണ്ടി കാത്തിരിക്കാൻ ഇല്ലാത്തതു കൊണ്ടു 11 മണിക്ക് ചിതയിലേക്ക് എടുക്കാം എന്ന് പറഞ്ഞു.

സമയം ആയപ്പോൾ ആരാണ് കർമ്മം ചെയ്യുന്നത് എന്ന് തിരക്കി. എല്ലാരുടെയും നോട്ടം ചെന്ന് പതിഞ്ഞതു കൃഷ്ണയിൽ ആണ്.

അവൻ തുളസിയുടെ അടുത്ത് വന്നു.
ഞാൻ ചെചെയ്തോട്ടെ…

ഒരു പൊട്ടികരച്ചിൽ ആയിരുന്നു അതിനു മറുപടി. അവസാനം ആയി അമ്മയ്ക്ക് ഒരു ഉമ്മ നൽകി അവൾ.

കുളിച്ചു ഇറനണിഞ്ഞു കർമ്മം ചെയ്യാൻ വന്നു. മൃതുദേഹം എടുത്തു ചിതയിലേക്ക്.

കല്യാണി അമ്മയുടെ നെഞ്ചിലെക്കു ചാഞ്ഞു അവൾ ആ കാഴ്ചകാണാൻ വയ്യാതെ.

Leave a Reply

Your email address will not be published. Required fields are marked *