പ്രണയമന്താരം – 17 1


തുളസി ….. തുളസി …

മോളെ….

ആ ഇവിടെ ഉണ്ട് അമ്മേ……

ആ റൂമിൽ ഉണ്ടായിരുന്നോ..

എന്തുപറ്റി അമ്മേ..

ഒന്നുല്ല കുട്ട്യേ.. മോള് എന്താ പുറത്ത് ഒന്നും പോകാതെ ഇവിടെ തന്നെ ഇരിക്കണേ… വല്യ നഷ്ടം തന്നെ ആണ് നമുക്ക് ഉണ്ടായതു അതു കഴിഞ്ഞില്ലേ മോളെ….. മറക്കണം എന്ന് അമ്മ പറയില്ല.. പക്ഷേ നമുക്ക് ഇനിയും ജീവിതം ഉണ്ട് കുട്ടി… എന്റെ മോളെ ഇങ്ങനെ കാണാൻ ഒരു രസവുല്ല്യാട്ടോ…

ഹേയ്… ഞാൻ ഒക്കെ ആണ് അമ്മേ.. പിന്നെ ഇത്രയും നാൾ എന്റെ നിഴലായ് കൂടെ നടന്നത് അല്ലെ.. ആകെ ഒരു വല്ല്യയിമാ….

ഞാൻ ഒക്കെ ആണ്…

എന്നാ മോളെ നമുക്ക് ഒന്ന് പുറത്ത് പോകാം…

അതിനു എന്താ അമ്മാ ഒരു പത്തു മിനിറ്റ്…. ഞാൻ ദേ ഇപ്പോൾ റെഡിയാകാം..

എന്റെ പൊന്നാ. തുളസിയെ കെട്ടിപിടിച്ചു ഒരു ഉമ്മ നൽകി ആ അമ്മ…. തുളസിക്കും മനസിന്‌ ഒരു ആശ്വാസമായി അതു.

പിന്നെ മോളു. അടുത്ത ആഴ്ച നമ്മടെ കുടുംബക്ഷേത്രത്തിൽ വാർഷികം ആണ്. എല്ലാ കുടുംബങ്ങളും വരും. 3 ദിവസത്തേ പൂജയും ഒക്കെയാണ്. ഒരു ആഘോഷം തന്നെ ആകും ഇനി. ഞാൻ പറഞ്ഞില്ലേ കുടുംബക്കാർ ഒക്കെ വരും എന്റെ കുട്ടി സന്തോഷമായി ഇരിക്കണം. പിന്നെ പല ആളുകൾ ആണ് പലതും പറഞ്ഞു എന്ന് വരും. എന്റെ കുട്ടി അതു ഒന്നും കാര്യാക്കണ്ട. അപ്പോൾ മോളു റെഡിയായി വാ ഞാൻ താഴെ കാണും.

ശെരി അമ്മാ…..

യാത്ര ഒക്കെ കഴിഞ്ഞു തിരിച്ചു വന്നു റൂമിൽ ജനരുകിൽ മന്താര ചെടികളെ നോക്കി നിൽക്കുന്ന തുളസിയെ ആണ് കൃഷ്ണ വന്നപ്പോൾ കണ്ടത്. താൻ വന്നത് ഒന്ന് ആളു അറിഞ്ഞട്ടില്ല. ആകെ ചിന്തയിൽ ആണ് തുളസി.
അവൻ അവളെ ഒന്ന് ശ്രെദ്ധിചു. ആകെ ഒരു സന്തോഷം ഇല്ലായിമ, മുടി അലസമായി കാറ്റിൽ അലയുന്നു,ബ്ലൂ ആഫു കൈ ലേർടി ടീഷർട്ടും, വൈറ്റിൽ ബ്ലൂ ഡോട്ട് സ്കെർട്ടും ആണ് വേഷം.

കൃഷ്ണ അവളെ പുറകിലുടെ കെട്ടിപിടിച്ചു..അവളെ കൂടുതൽ തന്നിലെക്കു അടിപ്പിച്ചു മുഖം അവളുടെ ഷോൾഡറിൽ താങ്ങി നിന്നു…

എന്തു പറ്റി എന്റെ വാവയക്കു.. ആകെ മൂഖ ശോകം ആണല്ലോ മോളുസേ…

അവൾ മുഖം തിരിച്ചു ഒന്ന് ചിരിച്ചു എന്ന് വരുത്തി.

എന്താടോ ചേച്ചിപെണ്ണെ എന്തിനാ ഇങ്ങനെ മുഖം വാടി നിക്കുന്നെ…

ഹേയ്.. ഒന്നുല്ലട..

പിന്നെ… എന്താ…

അടുത്ത ആഴ്ച കുടുംബ ക്ഷേത്രത്തിൽ പൂജയാണ് എന്ന് അമ്മ പറഞ്ഞു…

അതിനു എന്താ മുഖം വാടാൻ.

അവൾ ഒന്ന് തിരിഞ്ഞു നോക്കി.. എന്നിട്ട് വിദുരതയിൽ മുഖം നട്ടു നിന്നു……

കണ്ണാ ഞാൻ ആതിരയുടെ വീട്ടിൽ നിന്നോട്ടെ….

കൃഷ്ണ ഒന്ന് ഞെട്ടി…. എന്നിട്ടും അവൻ അവളിൽ നിന്നും അകന്നില്ല.. അവൻ അവളെ ഒന്നുടെ ശക്തിയിൽ കെട്ടിപിടിച്ചു. എന്നേ അകന്ന് പോകല്ലേ എന്നാ പോലെ….

കുറച്ചു നേരം മൗനമായി നിന്നു രണ്ടാളും

അതു മനസിലാക്കി തുളസി അവനെ ഒന്ന് നോക്കി.. അവന്റെ കണ്ണുകൾ കലങ്ങി നീർതുള്ളികൾ ഒലിച്ചിറങ്ങി.

അയ്യോ എന്റെ കുഞ്ഞു കരയുകയാ.. അവനെ നോക്കി ആ അവസ്ഥയിൽ അവളുടെ കണ്ണും നിറഞ്ഞു

ഇടി ചേച്ചി നീ എന്നിൽ നിന്നും അകലുവാണോ.. എന്നേ വിട്ട് പോകുകയാണോ.

തിരിഞ്ഞു നിന്ന തുളസിയെ വട്ടം ചുറ്റി പിടിച്ചു കരഞ്ഞു അവൻ.

നീ.. നീ….. ഇല്ലാതെ പറ്റില്ല കേട്ടോ… എന്റെ ചേച്ചി പെണ്ണ് അല്ലെടീ നീ.. എന്റെ ഓരോ ശ്വാസവും നീയാണ്… എനിക്ക് അറിയില്ല നീ എന്റെ എന്തക്കയോയാണ് തുളസി.

അയ്യേ കണ്ണാ മോനെ കരയല്ലേ… അയ്യേ.. അങ്ങനെ ഒന്നും പറയല്ലേടാ ഞാൻ ഇല്ലാണ്ട് ആയിപോകും. എല്ലാം തീർന്നു എന്ന് പറഞ്ഞു പകച്ചു നിന്ന എനിക്ക് ഒരു ലൈഫ് തന്നത് തന്നെ നീ അല്ലെ ആ നിന്നെ എനിക്ക് നഷ്ടപ്പെത്താൻ പറ്റുമോ. നീയും എന്റെ എന്തൊക്കെയോ ആട കണ്ണാ.
ഇങ്ങോട്ട് നോക്കിയെ.. ടാ നോക്കു കണ്ണാ….

അവളെ വിട്ടുമാറി നോക്കി അവൻ.

ഞാൻ അങ്ങനെ ഉദേശിച്ചു പറഞ്ഞത് അല്ലടാ. എല്ലാരും വരുമ്പോൾ ഞാൻ ഒരു ചോദ്യചി…….

പറയാൻ മുഴുവിക്കാതെ അവളുടെ വാ പൊത്തി അവൻ.

എനിക്കും ഒന്നും കേൾക്കണ്ട തുളസി ഈ കൃഷ്ണയ്ക്ക് ആര് ആണ് എന്ന് എന്റെ അച്ഛനും, അമ്മയ്ക്കും അറിയാം. പിന്നെ ആരെയും ബോധിപ്പിക്കെണ്ട കാര്യം എനിക്ക് ഇല്ല….

Leave a Reply

Your email address will not be published. Required fields are marked *