Related Posts
മുല്ല പൂവും വാങ്ങി വരുമ്പോൾ ആള് എന്നെയും പ്രതീക്ഷിച്ചു വതുക്കലുണ്ട്……..
എന്തു പറ്റി ഇവിടെ ഇരിക്കണേ…. അച്ചു എന്തിയെ…
എല്ലാരും തിരക്കിൽ ആണ്.. ആ പറച്ചിലിൽ ഒരു വിഷമമുണ്ടായിരുന്നു. ഒരു ഒറ്റപ്പെടലിന്റെ വിഷമം.
അതു പോട്ടെ സാരമില്ല ഞാൻ വന്നില്ലേ….
അതു അല്ലടാ കല്യാണി അമ്മയുടെ ബെന്തുക്കൾ ആരെക്കെയോ വന്നിട്ടുണ്ട്, അതു പറഞ്ഞു തുളസി എന്നേ ഒന്ന് നോക്കി. പറയുമ്പോൾ മുഖം ഒന്ന് വാടി…
എന്നിട്ട്..
എന്നിട്ട് എന്താ.. ഞാൻ ആരാ.. എന്തിനാ ഇവിടെ നിർത്തിയിരിക്കുന്നെ ഒക്കെ ചോദ്യമായി..
എന്നിട്ട് അമ്മ എന്തു പറഞ്ഞു….
അപ്പോൾ ലെച്ചു എന്നേ വന്നു വിളിച്ചു.. ഞാനും എങ്ങനെ എങ്കിലും അവിടുന്ന് രെക്ഷപെട്ടാൽ മതിന്ന് നിക്കുകയായിരുന്നു.
ടാ കണ്ണാ……. ആള് എന്നേ ഒരു വല്ല്യയികയോടെ നോക്കി..
എന്താ തുളസിക്കുട്ടി….. എന്തോ പറയാൻ ഉണ്ടല്ലോ..
കണ്ണാ മോനെ ഞാൻ ആതിരയുടെ വീട്ടിൽ പൊക്കോ…….. പറഞ്ഞു മുഴുവിക്കാൻ പറ്റിയില്ല അപ്പോളെക്കും കൃഷ്ണ അവളുടെ വാ പൊത്തി..
നമ്മൾ ഇതു സംസാരിച്ച വിഷയം ആണ്.. ഇതിനെ കുറിച്ച് ഇനി ചിന്തിക്കുകയും വേണ്ട… ഈ കിടന്നു ചിലക്കുന്നാ ടീമുകളോടു ചോദിച്ചിട്ടു അല്ല ഞാൻ തുളസിയെ ഇഷ്ടപെട്ടതു. പറയുന്നവർ പലതും പറയും നമ്മൾ ശ്രെദ്ധിക്കാൻ നിക്കണ്ട…
ആഹാ.. നിങ്ങൾ ഇവിടെ നിക്കുവാണോ.. എന്താ മോനെ വതുക്കൽ നിന്നുആണോ റൊമാൻസ്സ്… ഞങ്ങൾ ഒക്കെ വന്നത് ബുന്ധിമുട്ട് ആയോ…
രണ്ടു പേരും തിരിഞ്ഞു നോക്കിയപ്പോൾ കുസൃതി ചിരിയോടെ നിക്കുന്ന അച്ചുനെ കണ്ടു..
ഒന്ന് പോയെടി പെണ്ണെ ഇതേ എന്റെ പെണ്ണാ ഞാൻ തോന്നുന്നടത്ത് നിന്നു റോമാൻസ്സ് കളിക്കും.. തുളസിയുടെ തോളിൽ കയ്യിട്ടു തന്നോട് ചേർത്ത് നിർത്തി കൃഷ്ണ
തുളസിയുടെ കണ്ണുകൾ തിളങ്ങി അത്രയും നേരം വിഷമങ്ങൾ മറന്നു.. പക്ഷെ അച്ചുന്റെ നോട്ടം കണ്ടപ്പോൾ അവൾ അവനിൽ നിന്നു ഒഴിഞ്ഞു മാറി കൃഷ്ണയെ കണ്ണുരുട്ടി കാട്ടി…
ഓ എന്തൊക്കെ കാണണം… അച്ചു ഒരു ദീർക്ക ശ്വാസം വിട്ടു…
ഞാൻ നിനക്ക് എന്റെ തുളസികുട്ടിക്കും പൂവാങ്ങാൻ പോയതാടോ. അതു കൊടുത്തപ്പോൾ ആണ് നീ ഇങ്ങോട്ട് വന്നതു..
കൃഷ്ണ………. അമ്പലമുറ്റത്ത് നിന്നു മാധവൻ വിളിച്ചു..
നിങ്ങൾ സംസാരിച്ചു നിക്ക് ഞാൻ ഇപ്പോൾ വരാം..
അവൻ പോകുന്നത് നോക്കി നിന്നു രണ്ടാളും.
ബാ എന്റെ സുന്ദരി ടീച്ചറെ നമുക്ക് മുകളിൽ പോകാം എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട്…
തുളസി ചിരിച്ചു.. അവർ മുകളിലേക്ക് പോയി…
അവനെ ഞാൻ ഇങ്ങനെ ഇത്രയും ഹാപ്പിയായി കണ്ടിട്ട് വർഷങ്ങൾ ആയി… അതു പറയുമ്പോൾ അച്ചുന്റെ കണ്ണുകൾ നിറഞ്ഞു.
ഞങ്ങളുടെ ലച്ചു പോയത് അവനെ വല്ലാണ്ട് തളത്തികളഞ്ഞു… അവനു ജീവനായിരുന്ന് അവൾ.
അതൊക്കെ കഴിഞ്ഞില്ലേ അച്ചു….
അവനെ ഇങ്ങനെ കാണുമ്പോൾ എന്റെ ചേച്ചിപെണ്ണിനോട് എനിക്ക് ഇഷ്ടം ഇങ്ങനെ കുടി വരുകയാണ് … എന്റെ കണ്ണനെ ഞങ്ങൾക്കു തിരിച്ചു തന്നല്ലോ….
തുളസി ചിരിച്ചു…
ഇനി പറ നിങ്ങളുടെ റോമാൻസ്സ് ഇങ്ങനെ ആണ് ഇത്ര സുന്ദരമായതു. എന്നോട് ഒന്ന് പറയുമോ ഫുൾ ഡീറ്റെയിൽ ആയി..
തുളസിയുടെ കവിള് ചുവന്നു… നാണത്താൽ അവൾ തല കുനിച്ചു
നിങ്ങളെ കാണുമ്പോൾ അസൂയ തോന്നുവാ… ഇങ്ങനെയും പ്രണയിക്കാം അല്ലെ.. ഇന്നത്തെ കാലത്തു റോമാൻസ്സ് ഒന്നും ഇല്ല 100% പ്രേമവും ഉടായിപ്പ് ആണ്.
അങ്ങനെ ഒന്നും ഇല്ലടാ.. ആദ്യം ഞാൻ കരുതി അവന്റെ സ്നേഹം ഒരു ആരാധനയാണ് എന്ന്, കാരണം ഒന്നും ഇല്ലാത്തവന് തുണയായ സഹതാപം കൊണ്ടു ആണ് എന്ന്. പിന്നെ അവന്റ എന്നോട് ഉള്ള സംസാരം, കെയറിങ്, എന്നേ കാണുമ്പോൾ അവന്റെ കണ്ണിൽ ഉള്ള തെളിച്ചം….. അപ്പോൾ എനിക്ക് മനസിലായി അവൻ സീരിയസ് ആണ് എന്ന്.
എന്നിട്ട്….. പറ… പറ… പിന്നെ എന്തായി……….
പിന്നെ എന്താവാൻ… ഞാൻ അവനെ ആവോയിഡ് ചെയ്യാൻ തുടങ്ങി. എനിക്ക് പേടിയായി തുടങ്ങി. പ്രായത്തിനു മൂത്തതു പിന്നെ……. തുളസി അച്ചുനെ നോക്കി…
അറിയാം… രണ്ടാം കെട്ടു കാരി എന്നുള്ള ഒരു പേര്. അല്ലെ..
