Related Posts
കഥ ഇഷ്ടപ്പെടുന്നവർ 💖 അടയാളത്തിൽ സ്നേഹം നൽകാൻ അഭ്യർത്ഥിക്കുന്നു 
നല്ലതും മോശവുമായ പ്രതികരണങ്ങൾക് നന്ദി കഥ ഇനിയും മികച്ചതാക്കാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും.. എക്സാം പ്രഷർ ഉള്ളത്കൊണ്ട് ആണ് കഥ വൈകുന്നതും.. പേജ് കുറയുന്നതും.. സെറ്റ് എക്സാം കഴിയുമ്പോ നല്ലത് പോലെ സെറ്റ് ആക്കാം
കുറച്ചു ദൂരം പോയി രണ്ടുപേരിലും മൗനം മാത്രം… നേരെ നോക്കി ഓടിച്ചിരുന്ന എന്റെ കണ്ണുകൾ ഒരു നിമിഷം ഇടാതെ സൈഡിലേക്ക് ഗ്ലാസ്സിലേക്ക് ഒന്ന് പോയി.. നിറഞ്ഞു തുളുമ്പി നിൽക്കുന്ന ആരതിയുടെ കണ്ണുകൾ കണ്ടപ്പോൾ തന്നെ ഗിയർ ഡൌൺ ചെയ്ത് ഞാൻ ബൈക്ക് അവിടെ നിർത്തി…
“ആരതി നീ എന്തിനാ കരയുന്നെ ” ഞാൻ ബൈക്ക് സ്റ്റാന്റിൽ വെച്ച് അവളോട് ചോദിച്ചു…
“ഒന്നുമില്ല.. എന്നെ ആ മുൻപിൽ കാണുന്ന ബെസ്റ്റോപ്പിൽ ഇറക്കിയാൽ മതി.. ഞാൻ ബസ് കയറി പൊക്കോളാം ” അവൾ നിറഞ്ഞ നിന്ന കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു…
“ആരതി.. ഞാൻ നിനക്ക്…. പറഞ്ഞു തീർക്കാൻ സമ്മതിക്കുന്നതിന് മുൻപേ അവൾ എന്നെ തടഞ്ഞു…
“സോറി അഭിരാം… കുഞ്ഞുനാളിൽ എല്ലാവരും പറഞ്ഞിരുന്നത് ഞാൻ നിന്റെ പെണ്ണ് ആണ് എന്ന ആണ്.. അത് എന്റെ മനസ്സിൽ കയറി ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു… പക്ഷെ നിനക്ക് എന്നോട് ഒരു ഇഷ്ടം ഉണ്ടാകും എന്ന ഞാൻ കരുതിയിരുന്നു അതുകൊണ്ടാണ് നീ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ നിന്നോട് വന്നു ചോദിച്ചത്.. നിനക്ക് അങ്ങനെ ഒന്നും ഇല്ലന്ന് മനസിലായി.. അത് പെട്ടന്ന് കേട്ടപ്പോൾ എന്തോ ഒരു വിഷമം, ആ അതൊക്കെ കഴിഞ്ഞു.. താൻ എന്നെ ആ ബസ്റ്റോപ്പിലേക്ക് വിട്ടേക്ക് “… അവൾ എന്റെ മുഖത്ത് പോലും നോക്കാതെ ഉള്ളിലെ വിഷമം പുറത്തുകാണിക്കാതെ പറഞ്ഞു…
ഞാൻ ഒന്നും മിണ്ടാതെ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു..
“അതെ എനിക്ക് ബസ് മിസ്സ് ആകും.. തനിക്ക് എന്നെ അങ്ങോട്ട് ആക്കാൻ പറ്റില്ലേൽ ഞാൻ ഒരു ഓട്ടോ വിളിച്ചു പൊക്കോളാം ” അവൾ എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു…
പെട്ടന്ന് ഞാൻ എന്റെ ആലോചനയിൽ നിന്ന് മോചിതനായി ബൈക്ക് മുന്നോട്ട് എടുത്തു… അഗാധമായി എന്തോ ചിന്തയിൽ മുഴുകി ഞാൻ ബൈക്ക് ഓടിച്ചു… ബസ്സ്റ്റോപ്പ് എത്തി ഞാൻ വണ്ടി നിർത്തി…ആരും ഇല്ലാത്ത ആ ബസ്റ്റോപ്പിലേക്ക് അവൾ ഇറങ്ങി നിന്നു…
“അപ്പോൾ ശെരി ഇനി ഞാൻ ഇങ്ങോട്ട് വരുന്നത് തന്റെ കല്യാണത്തിന് ആയിരിക്കും ” അവൾ കൈ നീട്ടികൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു…
“ഓഹോ അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ..എങ്കിൽ ശെരി അങ്ങനെ ആകട്ടെ “.. എന്ന പറഞ്ഞു ഞാൻ മനസ്സിൽ ഒന്ന് ഉറപ്പിച്ചുകൊണ്ട് വണ്ടി അങ്ങോട്ട് വെച്ചിട്ട് അവളുടെ കൂടെ ആ ബസ്റ്റോപ്പിൽ കയറി നിന്നു..
അവൾ എന്നെ നോക്കി എന്താ ഇവിടെ നിക്കുന്നെ എന്ന ചോദിച്ചു…
“ബസ് വന്നിട്ട് ഞാൻ പൊക്കോളാം ” ഞാൻ പറഞ്ഞു…
“ഹം ” എന്ന മൂളി അവൾ റോഡിലേക്ക് നോക്കി നിന്നു…
ആകാശം ഇരുണ്ടു കാർമേഘം വന്നു മൂടി.. നല്ല മഴക്കോള് ഇണ്ട്… ഒട്ടും താമസിക്കാതെ മഴ പെയ്ത തുടങ്ങി… ഇരുണ്ട ആകാശത്തുനിന്നും നല്ലത് മഴ പെയ്യുന്നുണ്ട്.. ഒപ്പം നല്ല ഇളം കാറ്റും.. നല്ല തണുപ്പ്.. കയ്യിലിരുന്ന ബാഗ് ഒക്കെ താഴെ വെച്ചു കൈ കേട്ടി മഴ ആസ്വദിക്കുകയാണ് അവൾ.. ആരതി.. അവൾ കുറച്ചു മുൻപോട്ട് നീങ്ങി മുകളിൽ നിന്ന് വരുന്ന വെള്ളം കയ്യിൽ ശെകരിക്കുകയാണ് അവൾ… അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി തിരയുന്നുണ്ട്… മുഖത്തെ ആ ചിരി ചെറുതായി പ്രെത്തിക്ഷ പെടുന്നുണ്ട്… കയ്യിൽ വീഴുന്ന വെള്ളത്തുള്ളികൾ തെറിച്ചു അവളുടെ മുഖത്തും വീഴുന്നുണ്ട്… ഞാൻ അതിന്റെ ഭംഗി ആസ്വദിച്ചു ഇങ്ങനെ നോക്കി നിന്നു… പ്രായം 20 കഴിഞ്ഞു എങ്കിലും ഇതൊക്കെ ആണ് ഇഷ്ടം.. അല്ലേലും മഴയോട് അവൾക്ക് പ്രതേക ഇഷ്ടം ആണ്.. പണ്ട് മഴ നനയുന്നതിന് അമ്മായിടെ കയ്യിന്ന് ഒരുപാട് അടി വാങ്ങിയിട്ടുള്ളവൾ ആണ്.. എന്നാലും പിന്നെയും മഴ വരുമ്പോ അവൾ അതൊക്കെ അങ്ങ് മറക്കും… പെട്ടന്ന് ഒരു നിമിഷം അവൾ എന്നെ തിരിഞ്ഞു നോക്കി… അവളെ തന്നെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ ഇരുന്ന എനിക്ക് പെട്ടന്ന് നോട്ടം മാറ്റാൻ ആയില്ല….
ന്താ നോക്കുന്നെ എന്ന അവൾ തലപൊക്കി ചോദിച്ചു.. ഞാൻ ഇരിക്കുന്നതിന്റെ അടുത്ത കൈ തട്ടിക്കൊണ്ടു ഇങ്ങോട്ട് വന്നു ഇരിക്കാൻ ഞാൻ പറഞ്ഞു… അവൾ ആദ്യം ഒന്ന് മടിച്ചു പിന്നെ പതിയെ വന്നു ഇരുന്നു…
