Related Posts
ആദ്യഭാഗത്തിന് കിട്ടിയ പ്രോത്സാഹനത്തിന് നന്ദി. അല്പം കൂടുതൽ എഴുതാൻ ശ്രമിച്ചിട്ടുണ്ട്, പിന്നെ നമ്മളും മനുഷ്യരാണ്, ചില തെറ്റു പറ്റും.. ഒരു അഡ്വാൻസ് sorry😉 ആദ്യമേ പറയട്ടെ.. ഇത് ഒരു ക്രൈം ത്രില്ലർ കഥയാണ്. അത് കൊണ്ട് തന്നെ കഥയ്ക്കു കുറച്ചു മുൻഗണന കൊടുക്കുന്നതായിരിക്കും. ബാക്കി പിന്നാലെ വരും 😌 ബിലീവ് മി.. ഇനി കഥയിലേക്ക്….
അവളെ.. അവളെ.. കൊലക്കുറ്റതിനാ അറസ്റ്റ് ചെയ്തേ..
ഞാൻ :😱😱😵😨
കൊലക്കുറ്റത്തിനോ?
ശ്രേയ :ഉം 😔
ഞാൻ : ആരെ?
അവൾ : അധികമൊന്നും അറീല്ല. അവളുടെ ഫ്ലാറ്റിൽ നിന്ന് ഒരു ബോഡി കണ്ട് കിട്ടിട്ടുണ്ട്. മാത്രമല്ല അവിടുത്തെ താമസക്കാർ അവൾ ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്.
ഞാൻ :എന്തിന്?
ശ്രേയ : അത്..
ഞാൻ :പറയെടോ…
ശ്രേയ :അവൾ അനാശാസ്യ പ്രവർത്തനം ചെയ്യുനുടെന്ന് പറഞ്ഞു…
ഞാനാകെ വല്ലാതെയായി പോയി. കാര്യം കോളേജിലെ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളാണ്. അവരെ കുറിച്ച് അവരിയാതെ പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട്. എന്ന് വെച്ച് ഇത്രയും ആളുകൾ തരം താഴുമോ? ചിലർക്ക് വെറും തമാശയായിരിക്കും… പക്ഷെ ചിലർക്കു പലതും നഷ്ടപ്പെടും …
ഞാൻ ശ്രേയയെ ഒന്ന് നോക്കി.
കാര്യം എന്റെ അത്രയും height ഇല്ലെങ്കിലും, ഒരു ഇരുനിറമുള്ള ഒരു കൊച്ചു സുന്ദരിയാണ് അവൾ. ഏതാണ്ട് 170 cm പൊക്കം. തേജസുറ്റ, ആത്മവിശ്വാസമുള്ള മുഖം.ബ്രൗൺ Hazel കണ്ണുകൾ, മനോഹരമായ മൂക്ക്, ലൈറ്റ് പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ. അവൾ ഇന്നിട്ടിരിക്കുന്നത് യെല്ലോ ടോപ് വിത്ത് ബ്ലാക്ക് ജീൻസ് (ബ്രാൻഡ് chanel). ഞാൻ മനസ്സിൽ,’ബ്രാൻഡഡ് മാത്രമേ പിടിക്കത്തുള്ളു ‘🤣 അത്യാവശ്യം തടിച്ച തുടകൾ. ഫാഷനബളായ ചെരിപ്പ്. (ബ്രാൻഡ് നോക്കണമെങ്കിൽ കാലു പൊക്കി നോക്കേണ്ടി വരും ).അത് പിന്നെ വേറെ പ്രശ്നമുണ്ടാകും.
കുറച്ചു നേരം അവളെ നോക്കി നിന്ന ശേഷം ഞാൻ വീണ്ടും ഞെട്ടി. കാര്യം മറ്റൊന്നുമല്ല, ഞാൻ ആദ്യമായിട്ടാ ഒരു പെണ്ണിനെ ഇങ്ങനെ നോക്കുന്നെ..
അവൾ : എടൊ..
പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്ത ഞാൻ,
ശ്രേയ : (അല്പം ദേഷ്യത്തോടെ)വഴി മാറ്, ഞാൻ പോകട്ടെ 😡
ഞാൻ :അല്ല, എന്താ പരിപാടി?
അവൾ :എന്ത്?
ഞാൻ : അതല്ല, അവളെ പുറത്തിറക്കണ്ടേ?
അവൾ :എനിക്ക് എന്ത് ചെയ്യാൻ കഴിയും?
ഞാൻ : ഇൻഫർമേഷൻ..
അവൾ :മനസിലായില്ല..
ഞാൻ: പറയാം..അതിന് മുമ്പ്..
അവളിൽ ആകാംഷ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു.
ഞാൻ :ഭക്ഷണം കഴിക്കാം..
അവളുടെ മുഖത്തെ ആകാംഷ ദേഷ്യമായി മാറുന്നത് കണ്ടു.
ഞാൻ :എടൊ, വെറുതെയല്ല, നിന്റെ കൂട്ടുകാരിയെ കുറിച്ച് കൂടുതറിയണം അതാ..
അവൾ മനസില്ലമനസോടെ സമ്മതിച്ചു.
ഞാൻ :അല്ലെങ്കിലും താൻ ഒന്നും രാവിലെ കഴിച്ചില്ലലോ.
അവൾ അത്ഭുതത്തോടെ ചോദിച്ചു :അതെങ്ങനെ നിനക്കറിയാം?
ഞാൻ :തന്റെ മേക്കപ്പ് കണ്ടപ്പോ മനസിലായി, പെട്ടന്നു ചെയ്തതാണ് എന്ന്, പിന്നെ തന്റെ അടുത്ത് നിന്ന് പെർഫ്യൂംന്റെ ‘അതിപ്രസരം ‘ ഫീൽ ചെയ്തു 😁. അപ്പൊ താൻ കുളി..
അവൾ :നമുക്ക് ഭക്ഷണം കഴിക്കാൻ പോവാം.
അത് പറഞ്ഞപ്പോ അവളുടെ മുഖം പിങ്ക് നിറമായി മാറിയിരുന്നു. പാവം 🥰🤣
**********************
ഞാനും ശ്രെയയും ക്യാന്റീനിൽ പോയി. ഞാൻ ഒരു മസാല ദോശയും അവൾ ഒരു സെറ്റ് ദോശയും ഓർഡർ ചെയ്തു
നമ്മൾ ഭക്ഷണം കഴിക്കാൻ തുടങ്ങി.
ഞാൻ ഭക്ഷണം കഴിക്കുമ്പോൾ അവളെ മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു.അവളെ സ്കാൻ ചെയ്തിനു ശേഷം അവളെക്കുറിച്ചു ഒരു ഏകദേശ രൂപം എന്റെ മനസ്സിൽ വന്നു.
“വലകൈ കൂടുതലായി ഉപയോഗിക്കുന്നവൾ, ആദ്യം ഫോറിനിൽ ആയിരിക്കണം,ക്ഷമാശീലം -അത്യാവശ്യം ഉണ്ട്, അവൾ അല്പം introvert ആണ്, പൊതുവെ സോഷ്യൽ മീഡിയ അളവിലതികം യൂസ് ചെയ്യും, അതിൽ തന്നെ സിനിമ, സീരീസ് കൂടുതലായി കാണും, അപ്ഡേറ്റഡ് ആണ്, ഫാഷൻ craze ഉണ്ട്, ത്രില്ലെർ, ബിയോപിക് ഇഷ്ടം, പൊതുവെ k drama, പിന്നെ അല്പം മടിയുമുണ്ട്..”
