കുറ്റന്വേഷണം – 3

Related Posts


ആദ്യത്തെ ഭാഗത്തിന് ലൈക്‌ 100

കടന്നപ്പോൾ 2ആം ഭാഗത്തിന് 200 കടന്നു..

ഒരു തുടക്കക്കാരാണെന്ന നിലയിൽ ഇത്

വളരെ സന്തോഷം നൽകുന്ന കാര്യമാണ്..

ഇനിയും നിങ്ങളുടെ സ്നേഹം നൽകുക..

അല്പം ഭാഗങ്ങൾ കൊണ്ട് തന്നെ ഈ കഥ

അവസാനിപ്പിച്ചു. നിങ്ങൾക്കായ് മറ്റൊരു

കഥ കൊണ്ട് വരുന്നതായിരിക്കും.

അപ്പോൾ കഥയിലേക്ക് കടക്കാം…

അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

ബോഡി അവിടുന്ന്കൊണ്ട്പോയില്ലായിരുന്നു.

dining ടേബിളിൽ ഒരു ചെയറിൽ ഇരുന്ന നിലയിലായിരുന്നു അത്. കഴുത്തരുതാണ് കൊല ചെയ്തത്. ഫോറെൻസിക് ടീം ഇപ്പോഴും ചില പരിശോധനകൾ ചെയ്തു കൊണ്ടിരിക്കുകയാണ്.

ഞാൻ ക്രൈം സീൻ എന്റെ ഐഫോൺ 13 പ്രൊ കൊണ്ട് ചിത്രമെടുക്കാൻ തുടങ്ങി. വെറുതെയല്ല, ചെറുതിൽ ചെറിയ കാര്യങ്ങൾക്കുപോലും വലിയ അർത്ഥമുണ്ട്. ഞാൻ അത് മിസ്സാകാൻ ഞാനാഗ്രഹിക്കുന്നില്ല.പിന്നെ എനിക്ക് ഡയറക്റ്റായി ക്രൈം സീനിൽ കയറാൻ കഴിയില്ല. പിന്നെ ഒരു കാര്യം മനസിലേക്ക് ഓടി വന്നു. ഏതെങ്കിലും രീതിയിൽ റൂമിന്റെ ഉള്ളിൽ കടക്കാൻ ശ്രമിക്കണം. അതിനെതെങ്കിലും വഴികണ്ടെത്തണം.

എനിക്ക് അത്യാവശ്യമെന്നു തോന്നിക്കുന്ന എല്ലാം ഫോട്ടോ എടുത്ത് ഞാൻ പോണു.

ഞാൻ തിരിച്ചു മെല്ലെ മരമിറങ്ങി ആരുമറിയാതെ ഫ്ലാറ്റിനു മുൻപിൽ എത്തി. പോലീസ് പലരെയും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഞാൻ അതെല്ലാം കണ്ട് കൊണ്ട് മെല്ലെ ആരുടേയും ശ്രദ്ധയിൽ പെടാതെ മെല്ലെ സ്കൂട്ടവാൻ നോക്കി.

പെട്ടന്ന് ഒരാളുടെ മേലെ എന്റെ കണ്ണുകൾ വീണു. ഒരു ചുവന്ന കള്ളി ഷർട്ടിട്ട പിന്നെ ഒരു പഴയ ബ്ലൂ ജീൻസ് പാന്റ്. എന്റെ നിരീക്ഷണ കണ്ണുകൾ, അയാളുടെ മേലെ പതിപ്പിച്ചു.

അയാൾ സംഭവസ്ഥലം മുഴുവനായി നിരീക്ഷിക്കുകയാണ്. അപ്പോൾ പുള്ളിക്കാരൻ എന്നെ പോലെ വന്നതാണ്. സ്ഥിതിഗതികൾ അന്വേഷിക്കാൻ വേണ്ടി… മാറ്റാർക്കോ വേണ്ടി…

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ മെല്ലെ പിൻവലിയാൻ തുടങ്ങി.

“അപ്പോൾ അടുത്തത് മുങ്ങാനുള്ള പരിപാടിയാണ് 😏. നീ രണ്ടടി മുൻപിൽ വച്ചാൽ പിന്നാലെ ഞാനും രണ്ടടി വയ്ക്കും “
അയാൾ മെല്ലെ ഫ്ലാറ്റിന്റെ കോമ്പൗണ്ടിന്റെ പുറത്തേക്കു നടന്നു.. ഞാനും പിന്നാലെ…

അയാൾ പിന്നെ റോഡ് കടന്നു, ഒരു ചുവന്ന സ്വിഫ്റ്റ് അയാളെ കാത്തിരിക്കുകയായിരുന്നു..അയാൾ അതിന്റെ അടുക്കൽ എത്തിയപ്പോൾ അതിന്റെ പോളറിസഡ് ഗ്ലാസ്‌ താണു. അയാൾ അതിൽ തലയിട്ട് എന്തൊക്കെയോ പറഞ്ഞു. പിന്നെ അയാൾ കാറിൽ കയറി…

ഞാൻ വേഗം കാറിന്റെ നമ്പർ നോട്ട് ചെയ്തു…

KL:08 XX ASDF

KL: 08

അപ്പോൾ തൃശൂർ രജിസ്റ്റർഡ് വണ്ടിയാണ്…

ഞാൻ വേഗം മൊബൈലിൽ CarInfo എന്ന ആപ്പ് എടുത്തു. അതിൽ നമ്പർ പ്ലേറ്റ് ടൈപ്പ് ചെയ്തു…

ഉമ്…തൃശൂർ രജിസ്റ്റർഡ്…

പേര് :വാസവൻ

അയാൾ ഇൻഷുറൻസ് പുതുകീട്ടില്ല..

6 മാസം ഡ്യൂ ഉണ്ട്..

പിന്നെ രജിസ്റ്റർഡ് rto:…

സൊ അടുത്ത ലക്ഷ്യം വാസവൻ…

അതിനു മുൻപേ എനിക്ക് റീനയെ കാണണം.. പോലീസ് സ്റ്റേഷനിൽ…

ഞാൻ വൈകാതെ തന്നെ പോലീസ് സ്റ്റേഷനിൽ എത്തി. അവിടെ അധിക ആൾക്കാരൊന്നും ഇല്ലായിരുന്നു.

അവിടെ മെല്ലെ കയറിയപ്പോ….

“എന്താണ്… ”

ഒരു ഘനഗാമ്പിര്യമുള്ള ഒരു സ്ത്രീ ശബ്‍ദം..

അവിടെ ഒരു കസേരയിൽ ഒരു വനിതാ കോൺസ്റ്റബിൾ ഇരിക്കുന്നു..

ഞാൻ അവരെ ഒന്ന് സൂക്ഷിച്ചു നോക്കി…

ഒരു മുപ്പതു മുപതഞ്ചു വയസ്സ് പ്രായം കാണും.. നെറ്റിയിൽ സിന്ദൂരമുണ്ട്.. ഐ ബ്രോ ത്രെഡ് ത്രെഡ് ചെയ്തിട്ടുണ്ട്.. ചെറിയ തോതിലുള്ള മേക്കപ്പ് കാണാം. അവരുടെ സെക്ഷൻ അല്പം നല്ല വൃത്തിയുണ്ടായിരുന്നു. അവരുടെ ബാഗ് ഞാൻ ശ്രദ്ധിച്ചു.. അല്പം പഴയ ബാഗയിരുന്നു.. പക്ഷെ ഒരു പുതിയ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.. കൊച്ചു പെൺകുട്ടികളുടെ പോലെ…

ഞാൻ വേഗം പറഞ്ഞു : മാഡം, എന്റെ ഒരു ഫ്രണ്ടിനെ ഇങ്ങോട്ട് കൊണ്ട് വന്നിട്ടുണ്ട്.. എനിക്ക് അവളെ ഒന്ന് കാണണം..

അവരുടെ മുഖഭാവം മാറി..

എന്തിനാ..

ഉടനെ ചോദ്യം വന്നു..

ഒന്ന് സംസാരിക്കാൻ…

പറ്റില്ല….😤😡

എടുത്തടിച്ചപ്പോലെ മറുപടിയും…😱

ഞാനാകെ വല്ലാതായി…

മാഡം.. അങ്ങനെ പറയരുത്…വളരെ അത്യാവശ്യം ആണ്..

പറ്റില്ലെന്നലെ പറഞ്ഞത്.. 😡😡

അവര് വാശി പിടിച്ചിരിക്കുകയാണ്…

പ്ലീസ് മാഡം…

എടൊ ഇപ്പൊ si അകത്തില്ല.. അത് കൊണ്ട് ഇപ്പൊ നടക്കത്തില്ല…
അവൾ നിരപരാധിയാണ്, മാഡം…

പിന്നെ നീയാണോ കൊല ചെയ്തത്…

ഇപ്പൊ അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറി. ഒരു നല്ല ഇന്റർരോഗഷൻ പോലെ യാവുന്നുണ്ട്..

പ്ലീസ്‌ മാഡം, ഞാനൊരു വാദത്തിന് വേണ്ടി വന്നതല്ല, കാര്യം അത്യാവശ്യമാണ്…

ശേ.. ഇതൊരു…😤 ആ ശെരി, ഒരു അഞ്ചു മിനിറ്റ് സമയം തരാം.. അതിനുള്ളിൽ പറഞ്ഞു തീർക്കണം…

അഞ്ചേകിൽ അഞ്ചു…

താങ്ക്സ് മാഡം…

ദാ, ആ റൂമിൽ 2ആം സെല്ലിലുണ്ട്.. പിന്നെ si വരുന്നതിനു മുൻപ് സ്ഥലം വിട്ടൊളണം…

ശെരി മാഡം..

ഞാൻ വേഗം റീനയുടെ സെല്ലിലേക്ക് നടന്നു.അവിടെ എത്തിയപ്പോൾ കണ്ടത് തല കുനിച്ചിരിക്കുന്ന റീനയെയാണ്. കണ്ണുകൾ കരഞ്ഞു ചുവന്നു കലങ്ങിയിരിക്കുന്നു.അവളാകെ തകർന്ന മട്ടാണ്. കണ്മഷി ആകെ പടർന്നിരിക്കുന്നു.

റീന..

വിളി കേട്ട അവൾ മുഖമുയർത്തി നോക്കി.

എന്നെ മനസിലായില്ലെന്നു തോന്നുന്നു..

ഞാൻ ശ്രേയയുടെ ഒരു ഫ്രണ്ടാണ്…

അവൾ മെല്ലെ എന്റെ അടുക്കൽ വന്നു..

അവൾ: ശ്രേയയെവിടെ?

ഞാൻ :അവളുടെ അച്ഛനുമായി കോൺടാക്ട് ചെയ്തു വക്കീലിനെ വരുത്തുവാനുള്ള ശ്രമത്തിലാണ്.

അവളുടെ മുഖത്തു ഒരു ഞെട്ടൽ കണ്ടു.അതിനു കാരണം എനിക്ക് മനസിലായി.

പേടിക്കേണ്ട, നിങ്ങൾ ഭയക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല…

പക്ഷെ…

ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിക്കാനുണ്ട്..

അവൾ എന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

നിങ്ങൾ ഇന്ന് രാവിലെ എത്ര മണിക്കാണ് ഫ്ലാറ്റ് വീട്ടിറങ്ങിയത്?

ഒരു 7 മണിക്ക്..

ഇത്രയും നേരത്തെ എന്തിനാ ഇറങ്ങിയത്?…

അത് എനിക്ക് ഒരാളെ കാണാനായിരുന്നു..

ആരെ?..

ശ്രേയയെ..

എന്തിനാ..

നമ്മൾ ഒന്നിച്ചാണ് കോളേജിലെക്കു പോവാറുള്ളത്..

എന്നിട്ട് അവളെ കണ്ടോ?…

ഇല്ല…

എന്തെ?..

അവളുറങ്ങുകയായിരുന്നു…

ശെരി, എന്നിട്ട് നിങ്ങൾ കോളേജിൽ പോയല്ലേ?..

അവൾ എഴുനേൽക്കാൻ ഒരു അര മണിക്കൂർ കാത്തിരുന്നു..പിന്നെ ഞാൻ പോയി..

നിങ്ങളാർക്കെങ്കിലുമായി പ്രണയമോ അതോ രഹസ്യബന്ധമുണ്ടായിരുന്നോ?..

അവൾ ഒന്ന് പതറി…

പിന്നെ ഒന്നും മിണ്ടാതെ താഴേക്കു നോക്കിയിരുന്നു..

ഞാൻ : ബുദ്ധിമുട്ട് ആണെന്നറിയാം, പക്ഷെ തന്റെ ഇപ്പോഴത്തെ അവസ്ഥ നിനക്കറിയാമായിരിക്കുമല്ലോ..

അവൾ തുടർന്നു : ഒരാളുണ്ടായിരുന്നു.. പേര് ശരത് കൃഷ്ണ ..

ആ പേര്, ഞാൻ എവിടെയോ..
നിങ്ങളുടെ ഫ്ലാറ്റിലുള്ള ആളാണോ?

അതെ..

എത്ര കാലം?..

6 മാസം..

ഞാൻ അവളുടെ വീട്ടിൽ നിന്നുമെടുത്ത ഒരു ലാമിനേറ്റ് ചെയ്ത ഒരു ഫോട്ടോന്റെ പിക്ചർ കാണിച്ചു..

Leave a Reply

Your email address will not be published. Required fields are marked *