മുനി ടീച്ചർ 2
Muni Teacher Part 2 | Author : Decent
ഒരാഴ്‌ചത്തെ വക്കേഷൻ : ഭാഗം – 2 | Previous Part
`ഒരാഴ്ചത്തെ അവധിക്കായി നാട്ടിൽ വന്ന എന്റെ ഈ അവധിക്കാലം കഴിഞ്ഞരണ്ടുവര്ഷത്തെ അപേക്ഷിച്ചു തികച്ചും വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ടീച്ചറെ കണ്ടതും സംസാരിച്ചതും അടുത്തതുമെല്ലാം മനസ്സിൽ വല്ലാത്ത മാറ്റം കൊണ്ടുവന്നിരിക്കുന്നു. ഇനിയുള്ള രണ്ടുമൂന്നു ദിവസങ്ങൾ കഴിയുന്നത്ര ആസ്വദിക്കാൻ കഴിയേണമേ എന്ന പ്രാർത്ഥനയിലാണ് ഞാൻ.
ഒരു യാത്രയയപ്പ്
താലികെട്ട് നടക്കുകയാണ്. നാദസ്വരവും തവിലും അരങ്ങു തകർക്കുന്നു. എല്ലാവരും നല്ല സന്തോഷത്തിലാണ്. ശബ്ദം ക്രമേണ കൂടിക്കൂടി വരുന്നു. ആളുകളുടെ സംസാരവും ചിരിയും ശബ്ദം കുറഞ്ഞുകുറഞ്ഞും വരുന്നു. മേളത്തിന്റെ ശബ്ദം എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരിക്കുന്നു. ആളുകളുടെ ഇടയിലൂടെ മെല്ലെ പുറത്തിറങ്ങാൻ ഞാൻ തീരുമാനിച്ചു.
ആർക്കും മാറിതാരാൻ സമ്മതമല്ല. മേളം ചെകിടിനെ പൊട്ടിക്കും എന്ന അവസ്ഥ ആയിരിക്കുന്നു. പുറത്തിറങ്ങാനായി എന്റെ പിന്നിലുള്ളവരെ ഞാൻ ശക്തിയായി തള്ളി. ആരും അനങ്ങുന്നില്ല. എല്ലാരും മേളത്തിൽ മുഴുകിയിരിക്കുകയാണ്. രണ്ടുകൈകളുമുപയോഗിച്ചു ഞാനെന്റെ ചെവികളെ ചേർത്തടച്ചു. മേളങ്ങളുടെ ശബ്ദം എന്നിട്ടും അടങ്ങുന്നില്ല. രണ്ടുകൈകളും ചെവികളിലമർത്തി ഞാൻ അലറി.
ഞാൻ ഉണർന്നു. മൊബൈൽ ഫോൺ റിങ് ചെയ്യുന്നു. താഴത്തു നിന്നാണ് വിളി. നേരം പതിനൊന്നു മണിയായിരിക്കുന്നു. ഇന്നലെ പകൽ കല്യാണവും രാത്രി കല്യാണവീട്ടിലെ മറ്റു ജോലികളും ഡ്രൈവിങ്ങും കഴിഞ്ഞു വന്നു കിടന്നതാണ്. ആകെ നൂറ്റിയിരുപതു കിലോമീറ്റർ കാറോടിച്ചിട്ടുണ്ട്. തളർന്ന കിടപ്പിൽ മണിക്കൂറുകളോളം സ്വപ്നം കണ്ടിട്ടുണ്ട്. എന്തൊക്കെയാണ് കണ്ടതെന്ന് ഓർത്തെടുക്കാൻ വയ്യ. മുക്കാലും കല്യാണ വീട്ടിലെ കാര്യങ്ങൾ തന്നെ. ആലോചിച്ചു കിടക്കുമ്പോൾ ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങി.
ഫോൺ കട്ട് ചെയ്തിട്ട് നേരെ എണീറ്റ് താഴത്തെ റൂമിലേക്ക് പോയി. കോണിപ്പടി ഇറങ്ങി നേരെ ഹാളിലെത്തി. ലിസിമ്മേയെന്ന് വിളിക്കാൻ തുനിഞ്ഞതും. അതാ ടീച്ചർ ഇരിക്കുന്നു ഡൈനിങ്ങ് ടേബിളിനടുത്തു… കടും നീല സാരിയുടുത്തു….
ടീച്ചറെ കണ്ട പാതി ഞാൻ നേരെ കോണി തിരിച്ചു കയറി റൂമിലെത്തി. ഷർട്ടിടാതെ ഇന്നറുമില്ലാതെ വെറും ബെർമുഡയുടുത്തു അങ്ങോട്ട് ഇറങ്ങി ചെന്നപ്പോൾ ഹാളിൽ ആരെങ്കിലും ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. പറ്റിയ അക്കിടിയോർത്തു ബെഡിൽ പോയി വീണ്ടും കമിഴ്ന്നു കിടന്നു. ഉറക്കച്ചുവടിൽ അതെന്റെ മനസ്സിലേക്ക് വന്നേയില്ല. പല്ലു തേക്കാതെ, മുടിയും ചീകാതെ, ബെർമുഡ മാത്രമിട്ട് ചെന്ന എന്നെ കണ്ടു ടീച്ചർ എന്ത് കരുതി ആവോ. എന്തായാലും ചമ്മിയത് ചമ്മി. ഇനി ഒന്ന് ഫ്രഷ് ആയിട്ട് താഴേക്ക് പോയാൽ മതി.
വീണ്ടും എഴുന്നേറ്റു ബ്രഷ് ചെയ്തു ഡ്രസ്സ് ചേഞ്ച് ചെയ്തു സുന്ദരനായി താഴെയെത്തി. ടീച്ചറും ലിസിമ്മയും ഇരുന്നു സംസാരിക്കുന്നു.
“ലിസിമ്മ എന്തിനാ വിളിച്ചത്?”
“നേരം ഉച്ചയായി. ഇന്നലത്തെ ക്ഷീണം മാറിയില്ലേ?”
“ടീച്ചർ എപ്പോ വന്നു?” ഞാൻ ചോദിച്ചു.
“ഇതാ എത്തിയെയുള്ളു.”
“കുട്ടന് ചായ കൊടുക്ക് അമ്മെ.”
“ഇനി എന്തിനാ ചായ? ഊണ് റെഡി ആയിട്ടുണ്ട്.”
ഉറക്കച്ചുവടുള്ളപോലെ ഞാൻ തീന്മേശയിൽ പോയിരുന്നു. ലിസിമ്മ ചായയെടുക്കാൻ അടുക്കളയിലേക്കു പോയി.
“പിന്നേ, ഇനിക്ക് കുട്ടൻ എന്നല്ലാതെ നല്ല ഒരു പേരുണ്ട്. അത് വിളിച്ചാൽ മതി. പ്ലീസ്.”
എന്റെ അപേക്ഷക്ക് ടീച്ചർ ഒരു മറുപടിയും തന്നില്ല.
“ചെല്ലൂ . വിശക്കുന്നില്ലേ?”
ഞാൻ എഴുന്നേറ്റു അടുക്കളയിലേക്കു പോയി. ടീച്ചറും പിന്നാലെ വന്നു. കഴിഞ്ഞ ദിവസത്തെ പോലെ ടീച്ചർ ടേബിളിന്റെ മറ്റേ അറ്റത്തെ കസേരയിൽ വന്നിരിക്കുമെന്നു കരുതി ഞാൻ കാത്തിരുന്നു. എന്നാൽ ടീച്ചറെ പുറം വാതിൽക്കൽ നിന്ന് ലിസിമ്മയോട് സംസാരിച്ചിരുന്നു.
എനിക്ക് നിരാശ ബാക്കി. ഞാൻ അങ്ങനെ കൂടുതൽ ആസ്വദിക്കണ്ട എന്ന് ടീച്ചർ വിചാരിച്ചു കാണും. എന്തായാലും അവർ വിവാഹം കഴിച്ച ഒരു സ്ത്രീ അല്ലെ. ഈ സ്ത്രീകളുടെ സ്വഭാവം ഇങ്ങനെയാ. ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ല.
“നീ കഴിഞ്ഞ തവണ റിപ്പയറിങ് നു കൊടുത്ത ആ ഓവൻ ഒന്ന് വാങ്ങി കൊണ്ട് വാ. കാർ എടുത്തു പൊയ്ക്കോ. കൂടെ മുരളി ചേട്ടനെയും കൂട്ടിക്കോ.”
“അടുത്ത തവണ വരുമ്പോൾ വാങ്ങാമമ്മേ.”
“അത് പറ്റില്ല. ചേട്ടന് ഇന്ന് സിറ്റിയിൽ പോകുകയാ. വൈകുന്നേരം ആണ് ചെന്നൈക്കു ട്രെയിൻ. എന്തായാലും ആ ഓവൻ അവിടെ നിന്ന് വാങ്ങേണ്ടേ, നീ ചേട്ടനെ റെയിൽവേ സ്റ്റേഷനിലാക്കി ഓവനും വാങ്ങി വാ.”
“ഓക്കേ അമ്മേ. എപ്പോഴാ ട്രെയിൻ?”
“ട്രെയിൻ നാല് മണിക്കാണ്. ചേട്ടന് വേണ്ടി മാത്രം അത് വരെ കാറോടിക്കേണ്ട കാര്യം ഇല്ല. സാധാരണ ചേട്ടൻ ബസ്സിലാണു പോകാറ്” ടീച്ചറാണ് ഉത്തരം പറഞ്ഞത്.
“അതിനെന്താ പ്രശ്നം. ഇന്ന് കാറിൽ പോകാം.” ഞാൻ പറഞ്ഞു.
“ടീച്ചർ ചെന്നൈക്ക് പോകുന്നില്ലേ?” എന്റെ ചോദ്യം.
“എല്ലാ ഓഫീസിൽ കാര്യങ്ങൾക്കും ടീച്ചർ കൂടെ പോകാൻ പറ്റുവോ കുട്ടാ?”
ടീച്ചർക്ക് പോകാൻ പറ്റാത്തതിലോ അതോ ചേട്ടൻ പോകുന്നതിലോ അവർക്ക് നിരാശയുണ്ടെന്നു അമ്മയുടെ മറുപടിയിൽ നിന്നും വ്യക്തമായിരുന്നു. അത് ചോദിച്ചത് നന്നായില്ല എന്നും അമ്മയുടെ മറുപടിയിൽ വ്യക്തമായിരുന്നു. വേണ്ടിയിരുന്നില്ല എന്ന് തോന്നി.
ടീച്ചറുമായി ഇടപെടുന്നതിലെല്ലാം തെറ്റുകളുടെ ഘോഷയാത്രയാണല്ലോ എന്ന് ഞാൻ ഉള്ളെ കരുതി. ആലോചിക്കാതെ എടുത്തു ചാടി ഓരോന്ന് ചോദിക്കുകയും പറയുകയും ചെയ്യുകയും ചെയ്യും. ഇത് എന്നെ വല്ല അപകടത്തിലും കൊണ്ട് ചാടിക്കാഞ്ഞാൽ മതിയായിരുന്നു.
എന്റെ മനസിലൂടെ ഒരുപാട് ചിന്തകൾ ഓടിക്കളിക്കാൻ തുടങ്ങി. ചേട്ടൻ ഇന്ന് ചെന്നൈയിൽ പോയാൽ ടീച്ചർ വീട്ടിൽ തനിച്ചിരിക്കുമോ? അതോ ടീച്ചർ അവരുടെ വീട്ടിലേക്കു പോകുമോ? ഇവിടന്നു ചെന്നൈ പോകുന്ന റൂട്ടിൽ അവർക്കു വേണമെങ്കിൽ അവരുടെ വീട്ടിൽ ഇറങ്ങാമല്ലോ. ഇനിയും ചോദിച്ചു പണി വാങ്ങണ്ട എന്ന് വിചാരിച്ചു ഞാൻ പിന്നെ അതിനെ കുറിച്ച് ഒന്നും മിണ്ടിയില്ല. ടീച്ചർ ഇന്ന് നമ്മുടെ വീട്ടിലാണ് താമസം എന്ന് അമ്മ മുമ്പ് പല തവണ ഫോണിൽ പറഞ്ഞത് ഓർമയുണ്ട്. ഇനി അങ്ങനെ ആയിരിക്കുമോ? ഒരായിരം ചോദ്യങ്ങളും അവക്കുള്ള സാധ്യതാ ഉത്തരങ്ങളും എന്റെ മനസിലൂടെ പാഞ്ഞുകൊണ്ടേയിരുന്നു. ഞാൻ കാറുമായി ചെമ്പകത്തിലെത്തി.
