After Marriage Part 2
[ Author : Kulasthree ] [ www.kambi.pw ] [ previous part ]
ഡീ…ഡീ..
ആരോ തട്ടിവിളിക്കുന്ന പോലെ തോന്നി കണ്ണ് തുറന്നപ്പോൾ രുധിയേട്ടൻ ആണ്. എപ്പോഴാ ഞാൻ ഉറങ്ങിപ്പോയെ? താനീ കണ്ടതൊക്കെ സ്വപ്നമായിരുന്നു എന്ന തിരിച്ചറിവിൽ വല്ലാത്ത നിരാശയും എന്നാൽ നാണവും തോന്നി.
” റൂമിലേക്ക് പോന്നപ്പോൾ ഞാനോർത്തു സാരീ ഉടുത്തു നോക്കാൻ പോയതായിരിക്കും എന്ന്.. ഇവിടെ വന്നപ്പോൾ ദാ സാരിയും കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങുന്നു ”
രുധിയേട്ടൻ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും കുറച്ചു മുൻപ് കണ്ട സ്വപ്നത്തിൽ ഉടക്കി കിടക്കുകയായിരുന്നു എന്റെ മനസ്സ്…
ദിവസങ്ങൾ പലതു കടന്നു പോയിട്ടും രുധിന്റെ ഭാഗത്തു നിന്നു യാതൊരു വിധ നീക്കങ്ങകും ഉണ്ടായില്ല.. പല അവസരങ്ങളിലും തന്നെ തീർത്തും അവഗണിക്കുന്നത് പോലെ അവൾക്കു തോന്നി തുടങ്ങി..താനായിട്ട് മുൻകൈ എടുത്തില്ലെങ്കിൽ ഇത് ഒരു വഴിക്ക് പോകുന്ന ലക്ഷണം ഇല്ല..അല്ലേലും ഒരു പെണ്ണ് ഒരുങ്ങി നിന്നാൽ വീഴാത്ത ഏതു ആണാണ് ഉള്ളത് എന്ന് അവൾക്കു തോന്നി.
അത്താഴം കഴിഞ്ഞു കിടക്കാൻ നേരം മുടി കെട്ടി വെക്കുവായിരുന്നു അമ്മു .രുധിൻ പുറത്തു പോയ നേരത്തു റൂമെല്ലാം അടിച്ചു വൃത്തിയാക്കി.. കല്യാണത്തോടനുബന്ധിച്ചു വാങ്ങിയ ഒരു മെറൂൺ സാരീ ചുറ്റി ദേഹം മുഴുവൻ ബോഡി ലോഷൻ പുരട്ടി. മുടിയഴിച്ചു വയറു നന്നേ കാണുന്ന രീതിയിൽ കണ്ണാടിക്ക് മുൻപിൽ നിന്നു…പൊടുന്നനെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു പെട്ടന്ന് പരിഭ്രമവും അതിലേറെ നാണവും അവളെ മൂടി … വാതിൽ തുറന്നു വന്ന രുധിൻ ഇങ്ങനെ ഒരാൾ ഈ മുറിയിൽ ഉണ്ടെന്നു കൂടി ശ്രദ്ധിക്കാതെ നേരെ കട്ടിലിന്റെ ഓരം കേറി കിടന്നു..
എന്നാൽ രുധിന്റെ ആ പ്രവർത്തി അവളെ വല്ലാതെ തളർത്തി . കണ്ണാടിയിലെ തന്റെ പ്രതിഭിംബം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി.ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവളും ഒരറ്റത്തു പോയി കിടന്നു..
കെട്ടിപ്പിടിച്ചു നോക്കിയാലോ?.. ഉറക്കത്തിൽ ആണെന്ന് കരുതിക്കോളും..അല്ലെങ്കിൽ വേണ്ട,ഇഷ്ടപ്പെട്ടില്ലെങ്കിലോ…. എന്തൊക്കെയോ ആലോചിച്ചു രാത്രി ഒരുപോള കണ്ണടക്കാൻ പറ്റിയില്ല..
എന്നും ഉണരുന്നതിന് ഒരുപാട് വൈകി ആണ് അന്ന് ഉണർന്നത്. തിരിഞ്ഞു നോക്കിയപ്പോൾ അതെ കിടപ്പാണ് രുധിയേട്ടൻ..
“എന്തിനാ രുധിയേട്ട.. എന്നിൽ നിന്നു ഇങ്ങനെ ഒഴിഞ്ഞു മാറുന്നെ…രുധിയേട്ടൻ ആഗ്രഹിച്ച പോലെ ആകാൻ എന്താ ഞാൻ ചെയ്യണ്ടേ ? “(അമ്മു ആത്മ )
അൽപ നേരം ആ മുഖത്തേക്ക് നോക്കി കിടന്നിട്ട് ബാത്‌റൂമിൽ കയറി കുളിച്ചു വൃത്തിയായി..കണ്ണാടിക്ക് മുമ്പിൽ നിന്ന് ഒരു പൊട്ടു കുത്തി, നെറ്റിയിൽ സിന്ദൂരം അണിഞ്ഞു.കണ്ണാടിയിലൂടെ നോക്കിയപ്പോൾ കണ്ടു കട്ടിലിൽ കിടന്ന് ഒന്ന് ഞെളിപിരി കൊണ്ടിട്ട് പുതപ്പു തലവഴി മൂടി വീണ്ടും കിടന്നുറങ്ങുന്ന രുധിനെ..
അടുക്കളയിലേക്ക് ചെന്നപ്പോൾ എന്തൊക്കെയോ ധൃതിയിൽ ചെയ്യുന്നുണ്ടായിരുന്നു അമ്മ..
അടുക്കളയുടെ സ്ലാബിലിരിക്കുന്ന ചായപ്പാത്രം തുറന്നു നോക്കിയപ്പോൾ മട്ട് മാത്രം അവശേഷിച്ച വിധം കാലിയായിരുന്നു.
“ആ…ചായ നേരത്തെ തീർന്നു.. ഇനി വേണമെങ്കിൽ ഇട്ട് കുടിക്കണം.എല്ലാം കൂടി ഒറ്റയ്ക്ക് എന്നെ കൊണ്ട് പറ്റത്തില്ല..”
അവരെ നോക്കി ഒന്ന് തലയാട്ടിയിട്ടു ചായപ്പാത്രം കഴുകി അടുപ്പിൽ വെച്ചു. മധുരമിട്ടു ചായയുമായി നടുമുറിയിലേക്ക് ചെന്നപ്പോഴേക്കും രുധിയേട്ടൻ കുളിച്ചൊരുങ്ങി ഉമ്മറത്തേക്ക് ഇറങ്ങുന്നത് കണ്ടു..
രുധിയേട്ട ചായ.. പിന്നാലെ ധൃതിയിൽ നടന്ന് ചെന്നു പറഞ്ഞെങ്കിലും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി..
“മോളതിങ്ങു തന്നേക്കു.. അവനതൊന്നും പതിവില്ല..”
ഞാൻ വിഷമിച്ചു നിൽക്കുന്നത് കണ്ടിട്ടാവണം അച്ഛൻ ആ ചായ വാങ്ങി.
“പിന്നെ.. ഇങ്ങനൊക്കെ നിന്നാൽ പോരാ.. അവനെ ഒന്ന് നേരെ ആക്കി എടുക്കണം. കുറച്ചു വാശിയും മുൻകോപവും ഉണ്ടന്നേയുള്ളു… ആളൊരു പാവമാ..”
