അലീന 1
Alina Part 1 | Author : SAiNU
ദെ സൈനു നീ കുറെ നേരമായല്ലോ മൊബൈലും പിടിച്ചോണ്ട് ഇരിക്കുന്നെ. നിനക്ക് ഇന്ന് ഓഫീസിൽ പോകണ്ടേ.
ആ പിന്നെ പോകാണ്ടിരിക്കാൻ പറ്റുമോ മോളെ. അല്ലേലെ കുറച്ചു ദിവസമായി ഓഫീസിൽ പോയിട്ട്.
അതെങ്ങിനെ ഈ മൊബൈലും കയ്യിൽ പിടിച്ചു ഇവിടെ ഇരുന്നാൽ എങ്ങിനെ പോകാന..
നീ പോകുന്നുണ്ടേൽ മോളെയും ഒപ്പം കൂട്ടിയേക്കണേ അവളെ സ്കൂളിലെ ക്ക് ന്ന് ആക്കി കൊടുത്തേക്കു എനിക്ക് വയ്യ ഇനി ആ സ്കൂട്ടി എടുത്തു ആ തിരക്കിലൂടെ അങ്ങോട്ട് പോകാൻ..
അപ്പൊ അതൊക്കെ ഏറ്റിട്ടല്ലേ നീ സ്കൂട്ടി പഠിക്കാൻ പോകണം എന്ന് സമ്മതം വാങ്ങിയെ.. എന്നിട്ടിപ്പോ.
അതേ സൈനു ഞാനിനി ഡ്രസ്സ് ഒക്കെ മാറ്റി അവളെയും കൊണ്ട് പോകുന്നതിനേക്കാളും നല്ലതല്ലേ നീ ഏതായാലും അങ്ങോട്ട് ആ വഴിക്കു തന്നേ അല്ലെ പോകുന്നെ..
അതാ.
എന്താ മോളെ അവിടെ ഒരു ശബ്ദം.
ഒന്നുമില്ല അമ്മായി ഞാൻ സൈനുവിനോട് മോള് സ്കൂളിൽ കൊണ്ട് വിടാൻ പറയുക ആയിരുന്നു.
ഹ്മ് അവൻ ഇനിയും ഓഫീസിൽ പോയില്ലേ മോളെ.
ഇല്ല ഉമ്മ ഇവിടെ മൊബൈലും നോക്കി ഇരിക്കുകയാ..
അത് കേട്ടതും ഞാൻ പെട്ടെന്ന് എണീറ്റു കൊണ്ട് എന്തിനാ സലീന.
എന്നെ വഴക്ക് കേൾപ്പിക്കുന്നത്.
കേൾക്കട്ടെ നല്ലോണം കേൾക്കട്ടെ എന്നാലെങ്കിലും ഈ മൊബൈലും കുത്തിപിടിച്ചുള്ള ഇരിപ്പൊന്നു ഒഴിവാക്കി കിട്ടുമല്ലോ…
എടി ഞാനൊരു കഥ എഴുതുകയായിരുന്നു.
എന്ത് കഥ നമ്മുടെ കഥ നീ എഴുതി തീർത്തില്ലേ..
ഇത് ആ കഥയല്ല പെണ്ണെ.
പിന്നെ വേറെന്താ കഥ.
നീ ഇതൊന്നു വായിച്ചു നോക്ക് എന്നിട്ട് പറയണേ.
അപ്പോയെക്കും ഞാൻ റെഡിയാകട്ടെ പിന്നെ മോളെ ഒരുക്കിയില്ലേ.
ഹ്മ് അവൾ നിന്നെയും കാത്തു ഇരിപ്പുണ്ട്..
അല്ല അവൻ ഇതുവരെ എണീറ്റില്ലേ
ഇല്ല
അവൻ കുറച്ചു നേരം കൂടെ ഉറങ്ങിക്കോട്ടെ.. ചെറിയ കുട്ടിയല്ലേ.
ഹ്മ്
ഉപ്പ എവിടെ സലീന.
രാവിലെ ആരെയോ കാണണം എന്ന് പറയുന്നത് കേട്ടു.
ആ സ്ഥലം വാങ്ങിയതിൽ എന്തോ പ്രശ്നം ഉണ്ടെന്നും അത് ശരിയാക്കണം എന്നും പറഞ്ഞാ പോയത്.
ചായ കുടിച്ചിരുന്നോ.
അതേ ഞാനത്രയ്ക്ക് ഭീകരിയൊന്നും അല്ല കേട്ടോ എന്റെ ഉപ്പാക്ക് ചായ കൊടുക്കാതെ പറഞ്ഞു വിടാൻ.
അത് കേട്ടു ഉമ്മ വന്ന്. മോളെ നീ കുറച്ചു വെള്ളം എടുത്തേ..
ഗുളിക കഴിക്കാൻ മറന്നിരുന്നു.
നല്ല ആളാ ഞാൻ എടുത്തു തരാം എന്ന് പറഞ്ഞതല്ലേ ഉമ്മ അപ്പൊ വേണ്ട എന്ന് പറഞ്ഞതോണ്ടല്ലേ..
അതെല്ലെടി മോളെ. ഞാൻ.
ഹ്മ് ഇനി കുടിക്കാൻ മറക്കേണ്ട എവിടെ ഞാനെടുത്ത തരാം എന്ന് പറഞ്ഞോണ്ട് സലീന ഉമാക്കുള്ള മരുന്ന് എടുത്തു കൊടുക്കാനായി പോയി.
ഞാൻ കുളിച്ചു വരാം ഉമ്മ നിങ്ങള് ഗുളിക മറക്കേണ്ട.
ഒന്ന് നിന്നെ ഒരു കാര്യം ചോദിക്കട്ടെ. ഇതാരെ കുറിച്ചാ.
എന്താ മോളെ.
ഏയ് ഒന്നുമില്ല ഉമ്മ. അത് സൈനു ഒരു കാര്യം പറഞ്ഞാരുന്നു അതാ.
ഹ്മ് രാവിലെ തന്നേ രണ്ടും കൂടി തുടങ്ങിയോ.
ഇല്ല ഉമ്മ വെറുതെ അവനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി.
ഹ്മ് അഞ്ച് വർഷം ആയില്ലേ ഇനിയും രണ്ടിന്റെയും കുട്ടിക്കളി മാറിയിട്ടില്ല അല്ലെ.
ഹോ അതിനി മാറുമെന്ന് തോന്നുന്നില്ല ഉമ്മ.
അതൊക്കെ മാറും കുറച്ചൂടെ കഴിയട്ടെ അപ്പൊ ഞാൻ ജീവിച്ചിരിപ്പുണ്ടേൽ.
ഉമ്മ അങ്ങിനെ ഒന്നും പറയല്ലേ..
അത് പറഞ്ഞോണ്ട് ഉമ്മ റൂമിലേക്ക് പോയി.
എന്താണ് മോളെ വിളിച്ചേ.
അതോ ഇത് നമ്മളെ പറ്റിയില്ലല്ലോ
അതേ നമ്മളെ പറ്റി പിറകെ എഴുതാം
ഹ്മ് ഞാൻ വായിച്ചു നോക്കട്ടെ എന്നിട്ട് പറയാം
ഓക്കേ
അപ്പോയെക്കും ഞാൻ മുകളിക്കെത്തിയിരുന്നു.
❤️ അലീന ❤️
മൂന്നാറിലെ പച്ചപ്പ് നിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുന്ന അലീനയുടെ മനസ്സും ശരീരവും ഓർമകളുടെ അങ്ങേ അറ്റത്തേക്ക് പോയികൊണ്ടിരുന്നു.
ജെയിംസ് എന്ന തന്റെ കാമുകന്റെ ഓർമ്മകൾ അവളിൽ ഒരു വിങ്ങലുണ്ടാക്കി.
എത്രയെത്ര രാത്രികൾ ഈ മൂന്നാറിലെ തണുപ്പിന് ചൂടേകാൻ തന്നോടൊപ്പം ഒരു ശരീരം പോലെ കഴിഞ്ഞ തന്റെ കാമുകന്റെ ഓർമ്മകൾ അവളുടെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു….
