സലാം ഹാജിയും കുടുംബവും – 1 Like

സലാം ഹാജിയും കുടുംബവും 1

Salam Hajiyum Kudumbavum Part 1  | Author : Firon


 

മഴ അടച്ചു കൊട്ടി ശക്തമായി തന്നെ പെയിതുകൊണ്ടിരുന്നു, കഴിഞ്ഞ ഒരാഴ്ചയായി നിർത്താതെ പെയ്യുന്നു. പണ്ട് എഴുപത്തുകളിലും എൺപതുകളിലും ഇതുപോലുള്ള മഴ കണ്ടിട്ടുണ്ട് എന്നാലും ഈ 2023ൽ ഇതോട്ടും പ്രതീക്ഷിച്ചതല്ല.

ജൂലൈ മാസത്തിലെ ആ കോരി ചൊരിയുന്ന മഴയത്തും ഹലാലാ വീടിനു മുന്നിൽ നാട്ടുകാർ തടിച്ചു കൂടി നിൽക്കുന്നുണ്ട്, അയാളെ കാണാൻ, അതേ “കാസർഗോഡ്” ജില്ലയിലെ “കോലായിപള്ളിയിൽ” ഹലാല വീട്ടിൽ അസീസ് ഹാജി (57 വയസ്), സുബ്ഹി ശേഷം അസീസ് ഹാജി വീട്ടിൽ വന്നൊന്ന് മയങ്ങി സാധാരണ പത്തിവുള്ളതല്ല ഈ മയക്കം പക്ഷെ അന്ന് എന്നതാണെന്നറിയില്ല ഒരുപക്ഷെ പുറത്ത് പെയ്യുന്ന പേമാരിയുടെ അതി ശക്തമായി അടിച്ചുവീശുന്ന കുളിര് കൊണ്ടായിരിക്കാം അയാൾ ഉറങ്ങിപോയത്.

എന്നാലും സമയം വെളുപ്പിന് 7:45 ആവുന്നത്തെ ഉള്ളു, പുറത്ത് തടിച്ചു കൂടിയ ജനങ്ങളുടെ മുഖത് ദുഃഖവും ആദിയും തളം കെട്ടി കിടക്കുന്നു, തണുപ്പിന് ഒരു ആശ്വാസമേന്നോണം ഒരു ട്രെയിൽ 10 ഗ്ലാസ്‌ കട്ടൻ ചായയുമായി നഫീസ ബീവി (വയസ് 51)പുറത്തേക് വന്നു, (നഫീസ ബീവി ആരെന്നലെ?? സലാം ഹാജിയുടെ പ്രിയ പത്നി)തൊട്ടുപുറകെ ബാക്കിയുള്ളവർക്കുള്ള ചായയുമായി വേലകാരി കൂട്ടുവമ്മയും എത്തി..

കൂട്ടുവമ്മ സലാം ഹാജിയുടെ പറമ്പിൽ ഒരു കൊച്ചു വീട്ടിൽ ആണ് താമസം. ഭർത്താവ് മരിച്ചു മക്കൾ ഇല്ല, ഇപ്പോൾ സലാം ഹാജിയുടെ വീട്ടിൽ തന്നാൽ കഴിയുന്ന പണി ഒക്കെ ചെയ്യ്തു അങ്ങനെ കഴിഞ്ഞു പോവുന്നു. വേലകാരി എന്നതിൽ ഉപരി ഒരു കുടുംബങ്ങാതെ പോലെ തന്നെയാണ് സലാം ഹാജിയും കുടുംബവും അവരെ കണ്ടത്.

ഇനി സലാം ഹാജിയെയും ഹാജിയുടെ കുടുംബത്തെയും പരിചയപ്പെടാം,

നാട്ടിലെ പേരുകേട്ട തറവാട് “ഹലാല വീട് ” അവിടെ തലയിടുപോടെ നെഞ്ചും വിരിച് എന്ത് പ്രതിസന്ധികളെയും തരണം ചെയ്യും എന്ന് നാട്ടുകാർക്ക് തന്റെ പ്രവർത്തിയിലൂടെ കാണിച്ചുകൊടുത്തു ഒരു മനുഷ്യൻ “സലാം ഹാജി”, ആ നാട്ടിൽ ഹാജിയുടേതാണ് അവസാന വാക്ക്, പോലീസ് സ്റ്റേഷനിൽ തീരാത്ത പരാതികളും ഹാജിയുടെ അടുത്ത് തീർപാവും.

സലാം ഹാജിക് 3 മക്കൾ, മൂത്തവൻ മുനീർ (33 വയസ് ) ഗൾഫിലുള്ള സലാം ഹാജിയുടെ ബിസിനെസ്സുകൾ നോക്കി നടത്തുന്നതിൽ തലവൻ, ഓരോ 6 മാസം കൂടുമ്പോഴും നാട്ടിലേക് വന്നു പോവുന്നവൻ. മുനീറിന്റെ ഭാര്യ റംസീന (30 വയസ് )ഒരു തനി നാട്ടിൻപുറത്തുകാരി, ഭർത്താവിന്റെ കുടുംബത്തിൽ കോടികൾ ഉണ്ടെങ്കിലും അതിന്റെ ഒരു ഗമയും കാണിക്കാത്തവൾ, അവളും കോലായിപ്പള്ളികാരി തന്നെയാണ്, ഗൾഫിലേക്ക് വല്ലപോഴും പോവും 1,2 മാസം നിന്നശേഷം തിരിച്ചു വരും ഗൾഫിലെ കാലാവസ്ഥ അവൾക് പിടിക്കില്ല. മുനീറിനും റംസീനക്കും മക്കൾ രണ്ട് റൈഹാൻ (വയസ് 4), റഹീസ് (വയസ് 2) റൈഹാനെ ഈ വർഷം ഇവിടെ അടുത്തുള്ള ഒരു CBSE school ൽ ചേർത്തു.

സലാം ഹാജിയുടെ രണ്ടാമത്തെ മകൻ മുബാരിസ് (വയസ് 32)സലാം ഹാജിയുടെ ബിസിനസ് കാര്യങ്ങൾ നോക്കിനാടത്താൻ മൂത്തവൻ മുനീറിനെക്കാൾ പ്രാപ്തിയുണ്ടെന്ന് തെളിയിക്കാൻ ഗൾഫിലും നാട്ടിലുമായി ഓടി നടക്കുന്നു, ചില നേരത്തെ അവന്റെ സാമാർഥ്യം കാണുമ്പോൾ സലാം ഹാജിക് തന്നെ തോന്നിയിട്ടുണ്ട് മുബാരിസ് മുനീറിനെക്കാൾ കേമൻ ആണെന്ന് പക്ഷെ സലാം ഹാജി അതൊരിക്കലും അവരോട് പറഞ്ഞിട്ടില്ല കാരണം തന്റെ രണ്ട് മക്കളും ഓന്നിനൊന്ന് മികച്ചതാണെന് പറയിപ്പിക്കാനുള്ള ഓട്ടം കാണുമ്പോ സലാം ഹാജിക് അഭിമാനം വാനോളം ഉയരും..

മുബാരിസിന്റെ ഭാര്യ ജിഷാന (വയസ് 29) ഒരു കണ്ണൂർ കാരി ഉമ്മച്ചി കുട്ടി, അത്യാവിശം മോഡേൺ ആണ് ആൾ, സ്വന്തമായി ഡ്രൈവിംഗ് ഒക്കെ അറിയാവുന്നത്കൊണ്ട് സലാം ഹാജിയുടെ വീട്ടിലുള്ള സ്ത്രീകൾക് പുറത്തുപോവൻ സലാം ഹാജിയെ ബുദ്ധിമുട്ടിക്കേണ്ട ആവിശ്യം വരുന്നില്ല, സലാം ഹാജിയുടെ 3 മരുമക്കളിൽനിന്ന് ഏറ്റവും വിദ്യ സംബന്ന ആയവൾ, തന്റെ ഭർത്താവിനെ ഭർത്താവിന്റെ സഹോദരനെകാളും മികച്ചതാണെന്നു പറയിപ്പിക്കാൻ കുത്തന്ത്രങ്ങൾ മെനയുന്നവൾ,

നേരിന് നേരിട്ടു അവളോട് കൊമ്പ് കോർക്കാൻ ആ വീട്ടിലോ നാട്ടിലോ ആരും ഉണ്ടായിരുന്നില്ല അത്രക് പേടിയാണ് അവളെ, ചുരുക്കി പറഞ്ഞാൽ ഒരു പെണ്ണ് പുലി. മുബാരിസിനും ജിഷാനകും ഒരു കുഞ്, സുന്ദരിയായ ഫമീന(വയസ് 3) പ്രതേകിച്ചു പണിയൊന്നും ഇല്ലാത്തതുകൊണ്ട് ചൂണ്ടു വിരലും വായിലിട്ട് നഫീസ ബീവിയുടെ പുറകെ നടക്കൽ ആണ് കുഞ് ഫമീനയുടെ പണി… വീട്ടിലെ പോനൊമന..

 

ഇനി സലാം ഹാജിയുടെ മൂന്നാമത്തെ മകൻ മുബഷിർ (വയസ് 31), ഉപ്പാക്കും സഹോദരങ്ങൾക്കും കോടികളുടെ ബിസിനസ്‌ ഉണ്ടായിട്ടും അതിൽ സഹായിക്കാതെ സ്വന്തമായി ജോലി എടുത്ത് ജീവിക്കുന്ന ഒരുത്തൻ. സലാം ഹാജിയുടെ ഏറ്റവും ഇളയ മോൻ, നഫീസ ബീവിയുടെ പൊന്നു മോൻ, ഒരു പക്ഷെ ഇളയതായത് കൊണ്ട് ഒരു പാട് തലോലിച്ചു വളർത്തിയതിന്റെ ആയിരിക്കും പെട്ടെന്ന് പിണങ്ങുന്ന സ്വഭാവകാരൻ,

ചില നേരത്തെ അവന്റെ പ്രവർത്തികൾ കണ്ടാൽ ഈ കുടുംബത്തിൽ ഉള്ളവർ ഒന്നും അവന്റെ ആരും അല്ല എന്ന് തോന്നിപ്പോകും, ദുബായിൽ ഒരു കൂട്ടുകാരന്റെ കൂടെ അവന്റെ വാപ്പയുടെ ഒരു കട നോക്കി നടത്തുന്നു,അതുകൊണ്ട് തന്നെ മറ്റുള്ള രണ്ട് പേരെയും പോലെ മാസം തോറും മുബഷിർ നാട്ടിലേക് വരാറ് ഇല്ലായിരുന്നു വർഷത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ട് വർഷത്തിൽ ഒരിക്കൽ.മുബഷിറിന്റെ ഭാര്യ റംല(വയസ് 28) പൂച്ചക്കുട്ടി എന്നൊക്കെ പറയില്ലേ അതുപോലെ ഉള്ളയൊരു പെണ്ണ്,

വായിൽ വിരൽ ഇട്ടാൽ കടിക്കില്ല അത്രയും പാവം, ഒരുപക്ഷെ വീട്ടിലെ ഏറ്റവും ഇളയ മകന്റെ ഭാര്യ എന്ന ഇൻസെകുരിറ്റി ഉള്ളത് കൊണ്ടായിരിക്കാം അവളുടെ ഒച്ച ആ വീട്ടിലെ ചുമരുകൾ പോലും കെട്ടിട്ടുണ്ടാവില്ല അത്രക്കും മിണ്ടാപൂച്ച.. രണ്ടു പേരും കല്യാണം കഴിജ് 4 വർഷം ആവുന്നത്തെ ഉള്ളു അതുകൊണ്ട് ഇതുവരെ കുട്ടികൾ ഒന്നും ആയിട്ടില്ല.

ഇപ്പോൾ സലാം ഹാജിയുടെ കുടുംബത്തെ കുറിച് ഏകദേശം ഒരു ധാരണ എല്ലാവർക്കും കിട്ടി എന്ന് വിചാരിക്കുന്നു..

ഇനി കഥയിലെ വരാം, മഴ വരുമ്പോൾ കോലായിപള്ളിയിലെ ജനങളുടെ നെഞ്ചിടിപ് കൂട്ടുന്ന ഒരു പുഴ. കർണാടകയിൽ നിന്നും ഉത്ഭവിച് കാസറഗോഡ് വഴി ചെന്ന് അറബി കടലിൽ പോയി ചേരുന്ന “ചാവടക്കി” പുഴ, അതേ പുഴയുടെ പേര് ചവടക്കി എന്ന് തന്നെയാണ്, നാട്ടുകാർ ആ പേരിടാൻ ഒരു കാരണം ഉണ്ട്, എത്രയൊക്കെ സൂക്ഷിച്ചാലും ശ്രദ്ധിച്ചാലും മഴ കാലമായാൽ ഒരാളെയെങ്കിലും കൊല്ലാതെ ചവടക്കി പുഴ അടങ്ങില്ല,

കർണാട്ടകയിലെ ഹോസ്ബിനള്ളി എന്ന കുന്നും പ്രദേശത്തുനിന്നും ആണ് ഈ പുഴയുടെ ഉത്ഭവം എന്ന് ജനങ്ങൾക്ക് വിശ്വസിച്ചുവരുന്നു പണ്ടു കാലത്ത് ഈ മല നിരകളിലെ കൊടുക്കാടുകളിൽ ആയിരുന്നു മാറാ വ്യാധി വന്നു ചാത്തവരുടെ ശവങ്ങൾ കൊണ്ടുപോയി ഉപേക്ഷിച്ചിരുന്നത് അവിടെ നിന്ന് ഉത്ഭവിക്കുന്ന പുഴ ആയത്കൊണ്ടാവാം “ചാവടക്കി” പുഴ എന്ന് നാമത്തിൽ ഈ നദി അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *