പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2
Perillatha Swapnangalil Layichu 2 | Author : Malini Krishnan
[ Previous Part ] [ www.kambi.pw ]
എന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയോട് ഞാൻ ഇഷ്ടം പറയാൻ പോയപ്പോ ആണ് സംഭവം. കാണാൻ അത്യാവശ്യം നല്ല രസം ഉള്ള ഒരു കുട്ടി ആയിരുന്നു. അവളും അവളുടെ കൂട്ടുകാരും സംസാരിച്ചു നിൽകുമ്പോൾ ആണ് ഞാൻ കാര്യം പറയാൻ പോയത്. ഇഷ്ടം ആണ് എന്ന് പറഞ്ഞ കഴിഞ്ഞതും അവൾ അവളുടെ കൂട്ടുകാരികളോട് പറഞ്ഞു
“എന്താടി എന്ന് കാണാൻ അത്രക്കും രസം ഇല്ലേ, ഇവനെ പോലെ ഉള്ളവമാർക് വരെ എന്നെ പ്രേമിക്കാൻ പട്ടും എന്നാ വിചാരിക്കുന്നത്.” അവളും അവളുടെ കൂട്ടുകാരികളും പൊട്ടി ചിരിച്ചു.
ഈ ഒരു സംഭവത്തിന് ശേഷം എനിക്ക് പെൺകുട്ടികളോട് എഴുതാൻ ഒരു പേന ചോദിക്കാൻ പോലും പേടി ആണ്. ഇപ്പൊ തന്നെ എന്റെ മനസ്സ് പറയുന്നത് ആ പേര് അറിയാത്ത സുന്ദരിയെ ഒന്നു ഒറ്റക് കിട്ടിയിരുവെങ്കിൽ എന്തേലും സംസാരിക്കാം ആയിരുന്നു എന്ന് ആണ്. പക്ഷെ അങ്ങനെ ഒരു അവസരം കിട്ടിയാലും മിണ്ടുമോ ഇല്ലയോ എന്ന കാര്യം ഉറപ്പ് പറയാൻ സാധിക്കില്ല. അവളെ ഞാൻ ദൂരത്തു നിന്നു നോക്കി നിൽക്കുണ്ടായിരുന്നു, അവൾ അവിടെ കളിച്ച ചിരിച്ചു ഇരിക്കുവായിരുന്നു.
കണ്ടാൽ മനസിലാവും കോളേജ് പഠിക്കുന്ന കുട്ടി ആണ് അവൾ അതുകൊണ്ട് തന്നെ എന്നെ കാലും ഇളയത് ആയിരിക്കും എന്ന്, എന്നാലും അവളുടെ കൂടെ ഉള്ളത് അവളുടെ കസിൻസ് ആണോ അതോ കൂട്ടുകാർ ആണോ എന്ന് എനിക്ക് അറിയില്ല, അവൾ കല്യാണ പെണ്ണിന്റെ ബന്ധു ആണോ അതോ കൂട്ടുകാരി ആണോ എന്ന് എനിക്ക് അറിയില്ല, അവൾ ഈ നാട്ടുകാരി തന്നെ ആണോ അല്ലയോ എന്ന് എനിക്ക് അറിയില്ല,
എല്ലാത്തിനും ഉപരി അവളെ ഒന്നു പുറകിൽ പോയി വിളിക്കാൻ എനിക്ക് അവളുടെ പേര് പോലും അറിയില്ല. നീതുവിനോടെ പറഞ്ഞ അവളെ പറ്റി എന്തേലും ഡീറ്റെയിൽസ് കണ്ടുപിടിക്കണം എന്നുള്ളത് ആണ് ഇനി ഉള്ള ഒരു വഴി, പക്ഷെ ഇനിയും പേടിച്ചു നിന്ന ശെരിയാവില്ല, എല്ലാം അവളോട് തന്നെ നേരിട്ട് ചോദിച്ചു കണ്ടുപിടിക്കണം എന്ന് ഞാൻ തീരുമാനിച്ചു.
വീണ്ടും എയർ കേറണ്ടാലോ എന്ന് കരുതി കസിന്സിനോട് ഞാൻ ഈ കാര്യം ഒന്നും പറയാൻ നിന്നില്ല. അങ്ങനെ അതീവ സ്വാദിഷ്ടമായ സദ്യ കഴിച്ചതിന് ശേഷം, പണ്ടത്തെ പോലെ പേടിച്ചു നില്കാതെ അവളെ പോയി പരിചയപ്പെടാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. മുത്തശ്ശി കഥകൾ കേൾക്കുമ്പോ മനസ്സിൽ സങ്കല്പികർ ഉള്ള ആ രൂപം കാണുവാനായി എന്റെ കണ്ണുകൾ അവളെ വീണ്ടും വീണ്ടും അന്വേഷിച്ചു. അവളെ കാണാതെ ആയപ്പോ എന്റെ മനസ്സ് ഒന്ന് പിടഞ്ഞു…
ഓഡിറ്റോറിയത്തിന്റെ പുറത്ത ഒരു കാറിന്റെ മുകളിലൂടെ അവളുടെ തല മാത്രം കണ്ടു ഞാൻ, ഉള്ളിൽ സർവ്വ ധൈര്യവും സംഭരിച് ഞാൻ അവളുടെ അടുത്തേക്ക് നടന്നു. എന്റെ ഹൃദയം പട പട തുടിക്കുകയിരുന്നു. അവൾ അപ്പോഴേക്കും വണ്ടിയിൽ കെയറിയിരുന്നു, വണ്ടി മെല്ലെ എടുത്തു, എന്റെ മനസ്സ് മുന്നോട്ട് പോയെങ്കിലും എന്റെ ശരീരം അവിടെ നിന്ന് അനങ്ങിയില്ല.
അവിടെ നിന്ന് ഞാൻ പോവല്ലെ എന്ന് കൈ ഉയർത്തി കാണിച്ചു. എന്റെ പോസ് കണ്ടിട്ട് ആവണം നീതും കിച്ചുവും ബാക്കി കസിന്സും എനിക്ക് വട്ടായോ എന്ന ഭാവത്തിൽ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
“എന്താടാ ക്രിക്കറ്റിലെ അമ്പയർ 6 കാണിക്കുന്ന പോലെ രണ്ട കയ്യും പൊക്കി നിൽക്കുന്നേ .” കിച്ചു എന്റെ അടുത്ത വന്നു താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു. അപ്പോഴാണ് ഞാൻ കൈകൾ താഴത്തേക്ക് ആകുന്നത്. എന്തോ പെട്ടന്ന് അവരോട് എല്ലാ കാര്യങ്ങളും പറയണം എന്ന് തോന്നി, കളിയാകുക ആണെകിൽ ആക്കിക്കോട്ടെ എന്ന് വെച്ചു. പക്ഷെ ഞാൻ ഇതുവരെ ഇങ്ങനെ ഒന്നും ഇവരോട് പറയാത്തതെ കൊണ്ടും എന്റെ മുഖത് ഉള്ള സങ്കടവും സീരിയസ്നെസും കണ്ടിട്ട്, അവരെ എന്നെ കളിയാക്കാൻ ഒന്നും നിന്നില്ല.
“നീ എന്നോട് ഒരു വാക്ക് പറഞ്ഞിരുനെകിൽ ഞാൻ പോയി അന്വേഷിച്ചു താരിലായിരുന്നോടാ, അത് എങ്ങനെ നീ വല്യ അഭിമാനി ആവാൻ നോക്കിയത് അല്ലെ.” നീതു പറഞ്ഞു.
