ആംസ്റ്റർഡാം നൈറ്റ്സ് 28അടിപൊളി  

ആംസ്റ്റർഡാം നൈറ്റ്സ്

Amsterdam Nights | Author : Jon


ഈ കഥ എന്റെ തന്നെ ജീവിത്തത്തിൽ നടന്ന ഒരു കാര്യമാണ്, അല്ലെങ്കിൽ ഞാൻ ജീവിതത്തിൽ ലൈംഗികത ഒത്തിരി ആസ്വദിച്ച ഏതാനും ദിവസങ്ങളെപ്പറ്റിയുള്ള ഒരു കഥ എന്നും പറയാം.

IT കമ്പനി ജോലിക്കിടെ ബിസിനസ്സ് ടൂറിനായി നെതർലാൻഡിലെ ആംസ്റ്റർഡാമിൽ പോയതും അവിടെ വച്ച് എനിക്കുണ്ടായ ലൈംഗിക അനുഭവങ്ങളുമാണ് ഈ കഥയിലൂടെ ഞാൻ പങ്കുവെക്കുന്നത്.

ആദ്യം ഞാൻ എന്നെ ഒന്ന് പരിചയപ്പെടുത്താം. എന്റെ പേര് അലീന. ഇപ്പൊ പ്രായം 35.കോട്ടയം സ്വദേശിയാണ്, മലയാളികളുടെ സ്റ്റൈലിൽ പറഞ്ഞാൽ ഒരു കോട്ടയംകാരി അച്ചായത്തി.
കുടുംബപരമായി നല്ല സാമ്പത്തികചുറ്റുപാടുള്ള വീടാണ് എന്റേത്, റബ്ബർതോട്ടവും കുരുമുളകുകൃഷിയും പൈനാപ്പിൾ കൃഷിയുമായിട്ടെല്ലാം ഏക്കർ കണക്കിന് സ്ഥലമുണ്ട്,

ഇതൊന്നും കൂടാതെ അപ്പന് ഫിനാൻസ് സ്ഥാപനവും, ക്വാറിയും, പെട്രോൾ പമ്പും വേറെ.. കൃഷിയും ബിസിനസ്സ് സ്ഥാപനങ്ങളും ഒക്കെ നോക്കിനടത്താൻ തൊഴിലാളികളും മാനേജർമാരും ഒക്കെ ആയിട്ടു വീട്ടിൽ എപ്പോഴും ഒരു പെരുന്നാളിനുള്ള ആളുണ്ടാകും, അങ്ങനെ സാമ്പത്തികയി വളരെ ഉയർന്ന നിലയിൽ നിൽക്കുന്ന ഫാമിലി.
എന്റെ അപ്പനും അമ്മയ്ക്കും കൂടി ആണായിട്ടും പെണ്ണായിട്ടും ഞാൻ ഒരാളെ ഉള്ളു, അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒന്നിനും ഒരു കുറവും ഉണ്ടായിട്ടില്ല. ആവശ്യത്തിന് പണം, ഇഷ്ടമുള്ള വണ്ടി, ആഭരണങ്ങൾ, വിലകൂടിയ വസ്ത്രങ്ങൾ അങ്ങനെ മനസ്സിൽ ആഗ്രഹിക്കുന്നതെല്ലാം.

അങ്ങനെയിരിക്കെ ഞാൻ +2 കഴിഞ്ഞു, കമ്പ്യൂട്ടർ സയൻസ് ആയിരുന്നു എടുത്തിരുന്നത്, പഠിക്കാൻ മിടുക്കിയായതുകൊണ്ട് റിസൾട്ട്‌ വന്നപ്പോൾ ഡിസ്റ്റിങ്ക്ഷനോടുകൂടി പാസ്സായി, ഡിഗ്രിക്ക് എന്തായാലും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാ, കാരണം കമ്പ്യൂട്ടർ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വിഷയമാ.

അതുമാത്രമല്ല,കമ്പ്യൂട്ടർ ഇഷ്ടപ്പെടാൻ പ്രധാന കാരണം ഞാൻ പത്താംക്ലാസ് കഴിഞ്ഞപ്പോഴേ അപ്പൻ എനിക്ക് അന്നത്തെ ഏറ്റവും മികച്ച ഫിച്ചേഴ്സ് ഉള്ള ഒരു പുത്തൻ കമ്പ്യൂട്ടർ വാങ്ങിത്തന്നിരുന്നു, കൂടെ ഇന്റർനെറ്റ്‌ കണക്ഷനും. അങ്ങനെ ഞാൻ ആ പ്രായത്തിൽ തന്നെ കമ്പ്യൂട്ടറിലുള്ള എന്റെ ടേസ്റ്റ് തിരിച്ചറിഞ്ഞു. ലൈംഗികതയുടെ മായാലോകത്തേക്കുള്ള എന്റെ ആദ്യ കാൽവെപ്പും ആ കമ്പ്യൂട്ടറിലൂടെ ആയിരുന്നു എന്നും പറയാം.

ഏതായാലും +2 ന് നല്ല മാർക്കുള്ളതുകൊണ്ട് എഞ്ചിനീയറിംഗിന് നാട്ടിലെ മികച്ച കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി. അങ്ങനെ എഞ്ചിനീയറിംഗ് ക്ലാസുകൾ ആരംഭിച്ചു, നാട്ടിലെ നല്ല കോളേജ് ആയിരുന്നതുകൊണ്ട് കൂടെ പഠിക്കുന്ന പിള്ളേരും അടിപൊളിയായിരുന്നു.

മിക്കവാറും എല്ലാരും തന്നെ എന്നെപോലെതന്നെ നല്ല സാമ്പത്തികമുള്ള വീട്ടിൽ നിന്ന് വരുന്നവർ , പിന്നെ കുറച്ചുപേർ NRI കാറ്റഗറിയിൽ ഉള്ളവർ, പഠിപ്പിക്കുന്ന പ്രൊഫസർമാരും നല്ല സ്റ്റാൻഡേർഡ് ഉള്ളവർ, അങ്ങനെ എല്ലാംകൊണ്ടും അടിപൊളി.

പിന്നെ ഡിഗ്രിക്ക് ഒക്കെ പഠിക്കാൻ ചേരുമ്പോൾ ഏതൊരു കോളേജിലും ഉണ്ടാകുന്നതുപോലെ ചെറിയ റാഗിങ്ങും സീനിയഴ്സിന്റെ കണ്ണുരുട്ടി പേടിപ്പിക്കലും ഒക്കെ ഇവിടെയും ഉണ്ടായിരുന്നു. എങ്കിലും അതൊക്കെ ഒരു രസമായിരുന്നു,

ഞാൻ അതൊക്കെ ശരിക്കും ആസ്വദിക്കുകയും ചെയ്തിരുന്നു. അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയികൊണ്ടിരുന്നു, കൂടെപഠിക്കുന്ന ആൺപിള്ളേരും പെൺപിള്ളേരുമൊക്കെയായി നല്ല ഫ്രണ്ട്ഷിപ്പും ആയി ആദ്യ സെമെസ്റ്ററിന്റെ എക്സാം വരെയെത്തി എഞ്ചിനീയറിംഗ് ലൈഫ്.

അങ്ങനെ എക്സാം ഡേറ്റ് നോട്ടിഫിക്കേഷൻ വന്നു, കൂടെപഠിക്കുന്ന അടുത്ത സുഹൃത്തുക്കളിൽ പലരും കോളേജ് ഹോസ്റ്റലിൽ നിന്നായിരുന്നു പഠിച്ചിരുന്നത്, അതുകൊണ്ട് നന്നായി പഠിക്കാനുള്ള സൗകര്യത്തിനുവേണ്ടി മമ്മിയുടെയും അപ്പന്റെയും സമ്മതംവാങ്ങി ഞാനും കോളേജ് ഹോസ്റ്റലിൽ കൂട്ടുകാർക്കൊപ്പം ചേർന്നു.

സത്യത്തിൽ, കോളേജ് ഹോസ്റ്റലിൽ അന്ന് കൂട്ടുകാർക്കൊപ്പം പഠിക്കാൻ പോയ പോക്കാണ് ലൈംഗികതയിൽ എന്നെ വേറെ തലങ്ങളിലേക്കെത്തിച്ചത്. അവിടെ കൂട്ടുകാരിൽനിന്ന് കിട്ടിയ പല പുതിയ അറിവുകളുമാണ് ലൈംഗികത ഇത്ര വിശാലമായി കിടക്കുന്ന ഒരു വലിയ കടലാണ് എന്ന് എനിക്ക് മനസിലാക്കിത്തന്നത് .

കാര്യം ഞാൻ പത്താംക്ലാസ്സ്‌ കഴിഞ്ഞപ്പോൾ തന്നെ അപ്പൻ വാങ്ങിത്തന്ന കമ്പ്യൂട്ടറിലൂടെ സെക്സ് വീഡിയോസ് കാണുകയും സ്വയംഭോഗം ഒരു സ്ഥിരംപരിപാടിയും ആക്കുകയും ചെയ്തിരുന്നു . എന്നാൽ ഞാൻ ഇതുവരെ കണ്ട സെക്സ് വീഡിയോസ് എല്ലാം സെക്സിന്റെ ബേസിക് വകഭേദങ്ങളായിരുന്നു എന്ന് എനിക്ക് അന്നത്തെ ഹോസ്റ്റൽ ലൈഫാണ് മനസ്സിലാക്കിത്തന്നത്.

അതിനെക്കുറിച്ചു പറഞ്ഞാൽ ക്ലാസ്സിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് സെലിനും മെർലിനും. സെലിൻ ഒരു NRI ആണ്, അവളുടെ മാതാപിതാക്കൾ ഓസ്ട്രേലിയയിൽ ബിസിനസ്സ് ചെയ്യുന്നു, അവൾ ജനിച്ചതും 12th വരെ പഠിച്ചതും ഓസ്ട്രേലിയയിൽ ആണ്. ഗ്രാൻഡ് പേരെന്റ്സും അടുത്ത ബന്ധുക്കളും നാട്ടിലുള്ളതുകൊണ്ട് എഞ്ചിനീയറിംഗ് പഠനത്തിന് നാട്ടിലേക്കു പോന്നതാണ്. മെർലിൻ എന്നെപ്പോലെ ഒരു അസ്സൽ കോട്ടയംകാരി അച്ചായത്തിത്തന്നെ.

അവളുടെ മാതാപിതാക്കൾ അമ്മ ഡോക്ടറും അപ്പൻ ഷിപ്പിലെ ക്യാപ്റ്റനും ആണ്, അപ്പനാണെങ്കിൽ 6 മാസത്തിലൊരിക്കലെ നാട്ടിൽ വരുകയുള്ളു, അമ്മ വളരെ തിരക്കുള്ള ഒരു ഡോക്ടറായതുകൊണ്ട് പലപ്പോഴും വിദേശ ടൂറിൽ ആയിരിക്കും, അതുകൊണ്ടാണ് മെർലിൻ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്. എക്സാം ആയതിനാൽ ഇവർക്കൊപ്പം ജോയിന്റ് സ്റ്റടിക്ക് വേണ്ടിയാണു ഞാൻ ഹോസ്റ്റലിലേക്ക് വന്നത്.ഏതായാലും ആ വരവ് വെറും പഠിത്തത്തിൽ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല.

രണ്ടാഴ്ച്ചയായിരുന്നു സ്റ്റടി ലീവ്, എന്നെ സംബന്ധിച്ചിടത്തോളം സ്റ്റടി ലീവിന് പഠിച്ചതെല്ലാം ഒന്ന് റിവിഷൻ ചെയ്യേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു, കാരണം ഞാൻ പഠിത്തത്തിൽ വളരെ അപ്ടുഡേറ്റ് ആയിരുന്നു, അതുകൊണ്ട് രണ്ടാഴ്ച്ച സമയം എനിക്ക് ധാരാളമായിരുന്നു. ഏതായാലും ഹോസ്റ്റലിലെ ആ രണ്ടാഴ്ച്ച എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ പറ്റാത്ത കുറച്ചു ദിവസങ്ങളാണ് എനിക്ക് സമ്മാനിച്ചത്.

സെലിനും അവളുടെ ലാപ്ടോപ്പും ആണ് അതിനുള്ള കാരണക്കാർ. ഒരു ഞായറാഴ്ച്ച വൈകുന്നേരമാണ് ഞാൻ ഹോസ്റ്റലിൽ സെലിനും മെർലിനുമൊപ്പം ജോയിൻ ചെയ്യുന്നത്. എക്സാമൊക്കെ വരുന്നതുകൊണ്ട് രാവിലെ പള്ളിയിൽ പോയി സർവ്വ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചിട്ടാണ് വൈകുന്നേരം ഹോസ്റ്റലിലേക്ക് എത്തിയത്.

ഹോസ്റ്റലിലേക്ക് പോകുന്നതുകൊണ്ട് കൂട്ടുകാർക്കു കൊടുക്കാൻ മമ്മി ചില കോട്ടയം സ്പെഷ്യൽ പലഹാരങ്ങളൊക്കെ ഉണ്ടാക്കി തന്നുവിട്ടിരുന്നു. അങ്ങനെ ഹോസ്റ്റലിൽ എത്തി പലഹാരങ്ങളൊക്കെ ഫ്രണ്ട്സിനു വിതരണം ചെയ്തു, ഞാനും ഹാപ്പി ഫ്രണ്ട്സും ഹാപ്പി. ഞാനാണെങ്കിൽ ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് മാറിനിൽക്കുന്നത്, അതിന്റെയൊരു ചെറിയ ടെൻഷനൊക്കെ മനസ്സിലുണ്ട്, എങ്കിലും സെലിനും മെർലിനുമുണ്ടല്ലോ എന്നതായിരുന്നു ഒരു ആശ്വാസം.
അങ്ങനെ ഹോസ്റ്റലിലെ ആദ്യദിവസം ഞാനും മെർലിനും സെലിനും ഡിന്നർ കഴിച്ച് തിരിച്ചു റൂമിൽ എത്തി. ഹോസ്റ്റലൊക്കെ നല്ല വൃത്തിയുള്ള മുറ്റവും വരാന്തകളും മുറികളും നിറഞ്ഞ നല്ല ഗംഭീര ബിൽഡിംഗ്‌ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *