എന്റെ മാത്രം അനുരാധ 26

എന്റെ മാത്രം അനുരാധ

Ente Maathram Anuradha | Author : Adri


ഇന്ന് എന്റെ കല്യാണമായിരുന്നു.

പക്ഷെ ഞാൻ അതറിയുന്നത് കുറച്ചു മുൻപും 🥲. ഭാവി വധുവിനെ പറ്റി എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു, സ്വപ്നസുന്ദരിയെ തന്നെ കിട്ടി, പക്ഷെ ഞാൻ ഇനി അവന്റെ മുഖത്ത് എങ്ങനെ നോക്കും എന്റെ തലയാകെ പെരുത്തു കയറി.

എന്താണ് സംഭവമെന്ന് ആർക്കും മനസിലായില്ല അല്ലേ പറയാം. അതിന് ആദ്യം ഞാൻ ആരാണെന്ന് അറിയണം, പിന്നെ എന്റെ ചങ്കിനെ പറ്റി അറിയണം എല്ലാം പറയാം.

എന്റെ പേര് ‘വരുൺ’.

തൃശൂർ ആണ് സ്വദേശം.

വിശ്വംഭരന്റെയും ശ്രീദേവിയുടെയും മൂത്ത സന്താനം , എന്റെ അനിയത്തി വിദ്യ ഇപ്പോൾ ഡിഗ്രി പഠിക്കുന്നു.

ഞാൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്, എറണാകുളത്തെ ഒരു പ്രമുഖ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു . കമ്പനിയുടെ പേരൊന്നും പറയേണ്ട കാര്യമില്ലല്ലോ.

പിന്നെ എന്റെ കൂടെ എന്ത് തല്ലുകൊള്ളിത്തരത്തിനും ഒപ്പം ഉള്ള എന്റെ ചങ്ക് ‘വിവേക് ‘. ഞങ്ങൾ ചെറുപ്പം മുതലേ ഒന്നിച്ചു പഠിച്ചു വന്നവരാണ്. കോളേജിൽ പോലും ഞങ്ങൾ ഒരുമിച്ചായിരുന്നു. പക്ഷെ അവനു നാട്ടിൽ നിൽക്കാൻ ആയിരുന്നു ഇഷ്ടം അതുകൊണ്ട് നാട്ടിൽ തന്നെ സ്വന്തമായി ഒരു കമ്പനി തുടങ്ങി. ഞാൻ എറണാകുളത്ത് ഒരു കമ്പനിയിൽ ജോലിക്കും കേറി ഇപ്പോൾ 4 വർഷം ആകുന്നു.

ആ അപ്പോൾ പറഞ്ഞു വന്നത് ഞങ്ങൾ കോളേജിലേക്ക് ലേക്ക് ആദ്യവർഷം കാലെടുത്തുവച്ച സമയം, സീനിയർസിന്റെ കണ്ണുവെട്ടിച്ച് ക്ലാസ്സിൽ കേറി ഇരുന്നു.

ടീച്ചർ വന്നു പരിചയപ്പെടാൻ തുടങ്ങിയപ്പോഴാണ് അവൾ ക്ലാസിലേക്ക് ഓടി കയറി വന്നത് അപ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്, വെള്ളി നിറത്തിൽ കൃഷ്ണമണിയും നല്ല കടും പീലികൾ നിറഞ്ഞ കൺപീലിയും അരക്കെട്ട് വരെ തിങ്ങി നിറഞ്ഞ മുടിയും മഞ്ഞ ദാവണി ചുറ്റി വന്നവളുടെ ആ സൗന്ദര്യത്തിൽ ലയിച്ച് ഇരുന്നുപോയി ഞാൻ.

ടീച്ചർ അവളോട് പേര് ചോദിച്ചു അവൾ പറഞ്ഞു ‘അനുരാധ ‘.

എന്താണ് ആദ്യദിവസം തന്നെ ലേറ്റ് ആയതെന്ന് ചോദിച്ചു അവൾ അതിനുള്ള മറുപടി കൊടുത്ത് സീറ്റിലേക്ക് ചെന്നിരുന്നു.

അവർ സംസാരിക്കുന്നതൊന്നും ഞാൻ കേട്ടിരുന്നില്ല

കാരണം എന്റെ മനസ്സ് അവിടെ ഒന്നും ആയിരുന്നില്ല.

ഞാൻ അപ്പോഴും അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്തിരുന്നില്ല. പെട്ടെന്ന് അവൾ എന്റെ മുഖത്തേക്ക് നോക്കി ഞാൻ ഒന്ന് പേടിച്ചു പോയി അപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടായത് ഞാൻ നോക്കിയപ്പോൾ ഞാൻ മാത്രമല്ല, ക്ലാസ്സിലെ ഒട്ടുമിക്ക ആൺകുട്ടികളും അവളുടെ നേർക്ക് തന്നെ ആയിരുന്നു നോട്ടം ഞാൻ പിന്നെ നേരെ ഇരുന്നു ക്ലാസ്സിൽ ശ്രദ്ധിച്ചു

ദിവസങ്ങൾ പിന്നെയും കടന്നു പോയി അവളോട് എനിക്ക് ഒരു ഇഷ്ടം തോന്നിയെങ്കിലും ഞാൻ അത് പുറത്ത് പ്രകടിപ്പിച്ചില്ല കാരണം ഞാൻ കാണാൻ കുറച്ചു നിറം ഉണ്ടെങ്കിലും വലിയ ഹെയർസ്റ്റൈലോ ലൂക്കോ ഒന്നുമില്ലായിരുന്നു അവളോട് ചെന്ന് സംസാരിക്കാനോ ഒന്നും എനിക്ക് തോന്നിയില്ല എന്റെ അപകർഷധാ ബോധം എന്നെ പിന്നിലേക്ക് വലിച്ചു.

ഞാൻ കോളേജിലേക്ക് പോകുന്നതും വരുന്നതും വിവേകിന്റെ കൂടെ ആയിരുന്നു അതും പ്രൈവറ്റ് ബസിൽ തിങ്ങി ഞെരുങ്ങി. കോളേജ് ലൈഫ് അടിച്ചുപൊളിക്കുന്ന കാലം ഞങ്ങൾക്ക് കുറെയേറെ നല്ല ഫ്രണ്ട്‌സും കിട്ടി.

അതിൽ അവളും ഉണ്ടായിരുന്നു അനുരാധ അവളും ഞാനും വിവേകും ആയി കമ്പനി ആകാൻ അധികം സമയം വേണ്ടി വന്നില്ല വിവേക് എന്നെ പോലെ ആയിരുന്നില്ല പിന്നിൽ കെട്ടിവെച്ച മുടിയും, കടുക്കനും, trim ചെയ്ത് ഒതുക്കിയ താടിയും മീശയും ഒക്കെയായി ഏത് പെണ്ണ് കണ്ടാലും നോക്കി പോകുന്ന ലുക്ക്‌ ആയിരുന്നു.

അവനും അനുരാധയും തമ്മിൽ സൗഹൃദം മാറി അത് പ്രണയം ആകാൻ അധികം ദിവസം വേണ്ടി വന്നില്ല.

അങ്ങനെ ഞാൻ എന്റെ പ്രണയം മനസിന്റെ ഒരു കോണിൽ കുഴിച്ചു മൂടി.

പിന്നെ അവരുടെ ദിവസങ്ങൾ ആയിരുന്നു കോളേജ് ക്ലാസ്സ്‌ റൂമും വകമരച്ചുവടും ഒകെ അവരുടെ പ്രണയത്തിന് സാക്ഷിയായ്.

എനിക്ക് പിന്നെ വേറെ ഒരു പെണ്ണിനോടും അങ്ങനെ ഒരു പ്രണയം തോന്നിയതുമില്ല.

സമയം ആർക്കുവേണ്ടിയും കാത്തു നിന്നില്ല വർഷങ്ങൾ വളരെ വേഗം മിന്നി മറഞ്ഞു.

അങ്ങനെ ഞങ്ങളുടെ കോളേജ് കാലവും കഴിഞ്ഞു അനുരാധ ഇപ്പോൾ എറണാകുളത്ത് തന്നെ ഒരു കമ്പനിയിൽ ജോലി ചെയ്‌യുന്നു പക്ഷെ എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഒക്കെ കാണാറുണ്ടെങ്കിലും അധികം കമ്പനി ഇല്ലായിരുന്നു.

പിന്നെയും ദിവസങ്ങളും മാസങ്ങളും കടന്നു പോയി

ഇപ്പോ 2 വർഷം ആയി ഞാൻ ജോലിക്ക് കയറിയിട്ട്. എന്നോട് എന്തും പറയുമായിരുന്ന വിവേകിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി.

ഞാനും അത് കാര്യമാക്കിയില്ല, കാരണം എനിക്ക് മറ്റുള്ളവരുടെ ലൈഫിലേക്ക് എത്തി നോക്കുന്നത് ഇഷ്ടമല്ല അതുമാത്രമല്ല അവനും ജോലിയും ഒക്കെ ആയി തിരക്ക് ആകുമെന്ന് കരുതി, പിന്നെ ജോലിയുടെ സ്‌ട്രെസ് എല്ലാം കൊണ്ടും ഞാൻ ശ്രദ്ധിച്ചില്ല എന്ന് പറയുന്നതാവും ശെരി.

അങ്ങനെ ഒരു ദിവസം ആണ് എനിക്ക് അനുരാധയുടെ മെസ്സേജ് വരുന്നത് അവൾ എന്നോട് വിവേകിനെ പറ്റി തിരക്കി അവളെ ഇപ്പോ വിളിക്കാറില്ലെന്നും പഴയപോലെ അല്ല എന്നൊക്കെ, ഞാൻ അവളെ സമാധാനിപ്പിച്ചു അവനെ വിളിച്ചു സംസാരിക്കാമെന്നും അവളോടും അവനെ ഒന്ന് വിളിച്ചു നേരിട്ട് സംസാരിക്കാനും പറഞ്ഞു…

പിന്നെയും 2 ദിവസം കഴിഞ്ഞ് ഞാൻ അവനെ വിളിച്ചു അപ്പോഴാണ് അവന്റെ കമ്പനി ഇപ്പോൾ തകരുന്ന സ്ഥിതിയിൽ ആണെന്നും ഒക്കെ അറിയുന്നത് .

ഞാൻ എന്റെ പരമാവധി അവനെ സഹായിച്ചു എന്നാലും ഒരു വെറും IT ജോലിക്കാരന്റെ മിച്ചം പിടിച്ച സാലറി യിൽ തീരുന്നതായിരുന്നില്ല അവന്റെ കടം ,.

വൈകാതെ തന്നെ അവന്റെ കമ്പനി പൊളിഞ്ഞു. അങ്ങനെ അവൻ മറ്റൊരു കമ്പനിയിൽ ജോയിൻ ചെയ്തു.

പിന്നെയും ദിവസങ്ങൾ ആരെയും കാത്തുനിക്കാതെ മുന്നോട്ട് പോയി അനുരാധ അന്നത്തെ സംഭവത്തിന്‌ ശേഷം എനിക്ക് ഇടക്കൊക്കെ മെസ്സേജ് അയക്കാറുണ്ടായിരുന്നു.

അവൻ ഇപ്പോൾ പഴയത് പോലെ അല്ല സ്നേഹം ഉണ്ട് എങ്കിലും എന്തോ പോലെയാണ് ചില നേരത്ത് ഓൺലൈൻ ഉണ്ടെങ്കിലും മെസ്സേജ് അയക്കില്ല എന്നൊക്കെ സംശയം പോലെ. ഞാൻ പിന്നെ അതൊന്നും കേൾക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് തന്നെ ചെറിയ വാക്കുകളിൽ ഒതുക്കി അവളെ സമാധാനിപ്പിച്ചു.

അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ മാസം വിവേക് എന്നെ വിളിക്കുന്നത് അവരുടെ കാര്യം വീട്ടിൽ അറിഞ്ഞെന്നും അവന്റെ കമ്പനി പൊളിഞ്ഞതിൽ ഇനിയും കടം ബാക്കി ഉള്ളതുകൊണ്ടും നല്ലൊരു ജോലി യും ഇല്ലാതെ അവളുടെ വീട്ടിൽ ഈ കല്യാണത്തിന് സമ്മതിക്കില്ലന്നും . എന്നാലും എനിക്കെന്തോ അവന്റെ വാക്കുകളിൽ ഒരു ആത്മാർത്ഥത ഇല്ലാത്തത് പോലെ തോന്നി.

കുറച്ചു കഴിഞ്ഞപ്പോൾ അനുരാധയും വിളിച്ചു അവളും പറഞ്ഞു ഇതേ കാര്യങ്ങൾ അവൻ ഇല്ലാണ്ട് അവൾക് പറ്റിലെന്നും.

1 Comment

Add a Comment
  1. Ithinte bhangi ille. Bhakki undakkil ayakkumo

Leave a Reply

Your email address will not be published. Required fields are marked *