ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 4 16

ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4

Otta Raathriyil Maariya Jeevitham Part 4 | Author : Adheera

[ Previous Part ] [ www.kambi.pw ]

 


 

ഉച്ച ഭക്ഷണത്തിനു ശേഷമുള്ള ഇടവേളയിൽ വിശ്രമിക്കുകയായിരുന്നു അനഘ.
നീണ്ട സമയത്തെ ഡ്യൂട്ടിയും തുടർച്ചയായ പേഷ്യന്റ്സിന്റെ വരവും അവളെ ശരീരികമായും മാനസികമായും തളർത്തിയിരുന്നു..

ലഞ്ച് ടൈമിൽ ജോയൽ കിന്നരിക്കാൻ വന്നെങ്കിലും അവൾ ശ്രെദ്ധിക്കാൻ പോയില്ല. അവളുടെ മനസ്സ് ഇച്ചായൻ സനോജിനെ മീറ്റ് ചെയ്തിട്ടുണ്ടാകുമോ എന്നുള്ള ഭയത്തിൽ അസ്വസ്ഥമായിരുന്നു..!!

ഇടക്ക് എപ്പോഴോ ഫോണിൽ നോക്കിയപ്പോൾ ജീവയുടെ രണ്ട് മിസ്ഡ് കാൾ കണ്ടതും അവളുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങാൻ തുടങ്ങി…!!
എന്ത് സംഭവിച്ചിരിക്കാം..? കേൾക്കാൻ പോകുന്നത് നല്ലതോ ചീത്തയൊ എന്നല്ലാ..
തന്റെ ജീവിതം തന്നെ കൈ വിട്ട് പോകുമോ ഇല്ലയോ എന്നാണ്..!!
അനഘ നെഞ്ചിടിപ്പോടെ ജീവയെ തിരികെ വിളിച്ചു.. അവളുടെ കൈകൾ പോലും ചെറുതായി വിറക്കുന്നുണ്ടായിരുന്നു..

” ഹേലോ.. അനു ”
” ജീവാ.. എന്തായി.. ?? അവർ.. തമ്മിൽ കണ്ടോ ? ”
വല്ലാത്ത പരിഭ്രാന്തിയോടെ ആരാഞ്ഞ് അവന്റെ മറുപടിക്കായി അവൾ കാത്തു.
ചെറിയ നിശബ്‌ദത അപ്പുറത്ത്.. ജീവയുടെ ശ്വാസോച്ഛ്വാസം പോലും അവൾക്ക് കേൾക്കാം.

” അനു.. ടെൻഷൻ ആവണ്ടാ.. സാനൊജ് തിരിച്ചു പോയി..!! ജസ്റ്റിനെ ഞാൻ എനിക്ക് ഒരു പ്രൊപ്പർടി നോക്കാൻ ഉണ്ട് എന്ന പേരിൽ അവിടെ നിന്നും മാറ്റി. ഞങ്ങൾ കുറച്ചു മുൻപ് പോയി വന്നതേ ഉള്ളു..”
ജീവയുടെ ചിരിയോടെ ഉള്ള മറുപടി കേട്ടതും അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു ദീർഘ നിശ്വാസം വലിച്ചു വിട്ടു.

അനഘയുടെ മുഖം പാതി തെളിഞ്ഞു.. അവളിൽ നേരിയ ആശ്വാസം കടന്ന് വന്നു.
തൽക്കാലത്തേക്ക് ഉള്ള പ്രശ്നം പരിഹരിച്ചു.

” ജീവാ.. വേറെ പ്രശ്നങ്ങൾ ഒന്നുമില്ലാലോ അല്ലേ ? ”
” ഇല്ലാ..!! ഞാൻ നിന്നെ അങ്ങനെ അങ്ങ് വിട്ട് കൊടുക്കുമോ പെണ്ണെ ? ”
” ഉം.. അറിയാം ”
അവന്റെ ചോദ്യത്തിനു അവൾക്ക് വേറെ ഒന്നും പറയാൻ തോന്നിയില്ല.

” അനഘാ.. എടൊ ഒരു കാര്യ പറയാൻ ഉണ്ട് ”
പെട്ടെന്ന് ശബ്ദം കേട്ട് അനഘ തിരിഞ്ഞു നോക്കിയതും കോ വർക്കർ ആയ മെർലിൻ ആണ് പുറകിൽ.
അനഘ കൈ കൊണ്ട് രണ്ട് മിനിറ്റ് എന്ന് പറഞ്ഞതിന് ശേഷം ഫോൺ ചെവിയിൽ വച്ചു തന്നെ പുറത്തേക്ക് മാറി.

കുറച്ച് നേരം അവിടെ നിന്ന് മെർലിൻ അവളെ നിരീക്ഷിച്ചു…!!
രാവിലെ മുതൽ അനഘ വല്ലാതെ മൂഡ് ഓഫ്‌ ആയിരുന്നു.. ഇത്രയും നേരം വാടി തളർന്ന് ഇരുന്ന മുഖവും ശരീരവും ഒരു കാൾ വന്നപ്പോൾ മാറിയിരിക്കുന്നു..!
ടെൻഷൻ എല്ലാം മാറി സന്തോഷത്തോടെ അവൾ ചിരിച്ചു കളിച്ച് സംസാരിക്കുന്നു.. അപ്പുറത്ത് ആരാണാവോ ?

അതെ സമയം രാവിലെ മുതൽ നടന്ന ഓരോ കാര്യങ്ങളും ജീവ അവൾക്ക് നേർ കാഴ്ച പോലെ വിവരിച്ചു നൽകുകയായിരുന്നു…

കുറേ നേരമായി അവൻ അപ്പുറത്ത് സംസാരിക്കുന്നു.. എങ്കിലും സമയം പോയത് അനഘ അറിഞ്ഞതേയില്ല..
ജീവയോട് സംസാരിക്കുമ്പോൾ മനസ്സ് തണുക്കുന്നതും ഉള്ളം ശാന്തമാകുന്നതും അവൾക്ക് തന്നെ അതിശയമായിരുന്നു..

എന്നാൽ മെർലിൻ തന്നെ ശ്രെദ്ധിക്കുന്നു എന്ന് മനസിലാക്കിയതും അനഘ അധികം വൈകിക്കാതെ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചു.. വേഗം തന്നെ ഫോൺ കട്ട് ചെയ്തു അവൾ തിരികെ വന്നു.

” അനഘ.. സാർ കുറേ നേരമായി വിളിക്കുന്നു.. സംതിങ് ഇമ്പോർറ്റന്റ് ”
മെർലിൻ ചെറിയ ചൂടിലാണ്.

” എന്താ മെർലിൻ എന്തേലും ഇഷ്യൂസ് ഉണ്ടോ ”

” അങ്ങേര് നേരിട്ട് പറയും.. ബാക്കി ഉള്ളോർക്ക് ഓരോ പണി ഉണ്ടാക്കാൻ കോപ്പ്.!! അല്ലെങ്കിൽ തന്നെ മടുത്ത് ഇരിക്കാ.. ആം പിന്നെ തന്നോട് പെട്ടെന്ന് വരാൻ പറഞ്ഞിട്ടുണ്ട് ”
ഒന്ന് കൂടി ഓർമിപ്പിച്ച ശേഷം മെർലിൻ അവളുടെ ക്യാബിനിലെക്ക് തിരിച്ച് പോയി.

മെർലിന്റെ ദേഷ്യഭാവം കണ്ട് അനഘ ഒരു നിമിഷം സംശയിച്ചു നിന്നു.
പിന്നെ അവൾ, സീനിയർ ഡോക്ടറും ഇൻ ചാർജ് പൊസിഷനുമുള്ള സാറിന്റെ ക്യാബിനലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *