എന്റെ ഡോക്ടറൂട്ടി – 20 19അടിപൊളി  

എന്റെ ഡോക്ടറൂട്ടി 20
Ente Docterootty Part 120 |

Author : Arjun Dev | Previous Parts

അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമടക്കം എല്ലാരുമടുത്തായി വന്നുനിന്നപ്പോൾ കാര്യമെന്താണെന്ന ആശങ്ക എന്നിലേയ്ക്കും പടരപ്പെട്ടു…

എന്നാലാക്കൂട്ടത്തിൽ മീനാക്ഷിയില്ലാതിരുന്നത് എനിയ്ക്കെന്തോ വശപ്പിശകായാണ് തോന്നീത്…

“”…നീയിതെവിടേയ്ക്കാ..??”””_ എല്ലാരേം മാറിമാറി നോക്കിയശേഷം പുള്ളിചോദിച്ചു…

അതിന്, ബാറ്റുംകൊണ്ടു പുല്ലുചെത്താൻ പോകുവാന്നു പറയാനാണാദ്യം മനസ്സിലുവന്നത്… എന്നാലതതേപടി തുപ്പാതെ ഗ്രൗണ്ടിലേയ്ക്കാന്നു മറുപടികൊടുത്തതും;

“”…ഇന്നു തത്കാലത്തേയ്ക്കു നീ ഗ്രൗണ്ടിലേയ്ക്കു പോണ്ട..!!”””_ ന്നുള്ള പുള്ളീടെ പറിച്ചയുത്തരവെത്തി…

ഉടനെ,

“”…അതെന്താ ഞാൻ പോയാല്..??”””_ എന്നു നാഗവല്ലിസ്റ്റൈലിൽ ചോദിച്ചുകൊണ്ടു നോക്കിയപ്പോൾ,

“”…ഇന്നുനീ അത്യാവശ്യമായൊരുവഴി പോണം..!!”””_ ന്നു പറഞ്ഞ് അതിയാൻ സോഫയിലേയ്ക്കിരുന്നു…

ഇതെന്തു പറിച്ചപരിപാടിയാന്നു മനസ്സിലേയ്ക്കുവന്ന ഞാൻ,
എന്നേക്കൊണ്ടു പറ്റത്തില്ലെന്നു പറയുന്നതിനു മുൻപായി,

“”…എങ്ങോട്ടേയ്ക്കാ..??”””_ ന്നു ചോദിച്ചതും,

“”…നാളെയെന്റൊരു പഴേഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളാണ്… നീയൊന്നവിടെവരെ പോണം..!!”””_ അതായിരുന്നു പുള്ളീടാവശ്യം…

“”…നിങ്ങടെഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളിന് നിങ്ങളാണ് പോകേണ്ടിയത്… ഞാനല്ല… പോവാൻ എനിയ്ക്കു പറ്റത്തില്ല..!!”””_ ഞാനും തീർത്തുപറഞ്ഞു…

“”…അതു നീപറഞ്ഞാ മതിയോ..??”””_ പുള്ളിയുംവിട്ടില്ല…

എന്നിട്ട് ആ കലിപ്പിൽ നേരേ അമ്മയെനോക്കി;

“”…നാളെയെനിയ്ക്കൊരു ഓപ്പറേഷൻ അറ്റൻഡ്ചെയ്യണം… അതുകഴിഞ്ഞിട്ടു പോകാന്നുവെച്ചാ സമയത്തിനങ്ങെത്തില്ല… അപ്പോളവരാ പറഞ്ഞേ, ഇവനെപ്പറഞ്ഞു വിട്ടാലുംമതീന്ന്… ഇപ്പൊക്കേട്ടില്ലേ അവനെക്കൊണ്ടു പറ്റത്തില്ലാന്ന്…
തിന്നാനല്ലാതെ വേറെന്തോത്തിനാ ഇവനിവടിത്ര തെരക്ക്..!!”””_ അയാളുനിന്നു കത്തി…

“”…അതേ… ഞാന്തിന്നിട്ടുണ്ടേൽ അതെന്റെ വീട്ടീന്നാ… അല്ലാതെ കണ്ടവന്റെയൊക്കെ വീട്ടീപ്പോയിത്തിന്നാൻ എനിയ്ക്കു നേരോണ്ടാവില്ല… ഇനിയങ്ങനെ തിന്നുശീലിച്ചവർക്ക് അതിലൊരു കൊറച്ചിലുങ്കാണൂല..!!”””_ അങ്ങേരുടെ മോനാന്നു ഞാൻ തെളിയിച്ചതും ഉടനെ അമ്മ ഇടയ്ക്കുകേറി;

“”…അച്ഛനോടാണാടോ തർക്കുത്തരമ്പറേണേ..??”””_ ന്നും ചോദിച്ച്…

എന്നാലച്ഛനോടു പറയുന്നില്ല പകരം അമ്മയോടു പറഞ്ഞാലോ..?? അല്ലേവേണ്ട… വീട്ടീന്നു പുറത്താവും.!

അമ്മയിടപെട്ടതോടെ ഞാനൊന്നടങ്ങിയെന്നു കരുതി പുള്ളി വീണ്ടുംനിന്നു തറയ്ക്കാൻതുടങ്ങി…

എന്തൊക്കെയോ കുറേ തെറിയൊക്കെപ്പറഞ്ഞ് കത്തിക്കയറിയപ്പോൾ അതിനു മറുപടിപറയാനൊരുങ്ങിയ എന്നെ ശ്രീ തടയുകയായിരുന്നു…

അവസാനം,

“”…അല്ലേലും തീറ്റകൊടുക്കാന്നല്ലാതെ ഇതിനെക്കൊണ്ടൊന്നും നമുക്കൊരുപയോഗോമില്ല..!!”””_ എന്നുകൂടിയായപ്പോൾ, കോപ്പ്… ഈ കണക്കുപറച്ചിലു കേൾക്കുന്നേലും നല്ലത് എവടേലുംപോയ്‌ ചാവുന്നതാണെന്നുകരുതി ശ്രീയെച്ചൂണ്ടി;

“”…എങ്കിശെരി… ഇവനുങ്കൂടി വരുവാണേൽ ഞാമ്പൊയ്ക്കോളാം..!!”””_ എന്നായിഞാൻ…

അതിന്;

“”…ഞാനോ..??”””_ പെട്ടെന്നുള്ള ഞെട്ടലിൽ അവൻ തിരിച്ചുചോദിച്ചു…

“”…ആം.. നീ തന്നെ..!!”””_ എന്നങ്ങോട്ടു പറഞ്ഞുതീർന്നതും എന്നാലങ്ങനെയാവട്ടേന്നായി തന്തപ്പടി… പക്ഷേയെന്റെ പൊകകണ്ടിട്ടേ ചാകത്തുള്ളൂന്ന് എഴുതിയൊപ്പുവെച്ച് നടക്കുന്ന ചെറിയമ്മയുണ്ടോ വിടുന്നു..??!!

“”…അവനു വേറെപണിയുണ്ടിവിടെ… നീയൊരു കാര്യഞ്ചെയ്, മീനൂനേംകൂട്ടി പോവാന്നോക്ക്..!!”””_ ചെറിയമ്മയുടെയാ അഭിപ്രായമെത്തീതും എല്ലാരും പരസ്പരമൊന്നു നോക്കുന്നതുകണ്ടു…

…ഈ തള്ളയെ ഞാനിന്ന്.! ഇവർക്കിതെന്തോത്തിന്റെ
കേടാണെന്നറിയാമ്മേലല്ലോ…
മിക്കവാറും ഇങ്ങനെപോയാൽ ആയുസ്സറാതെ ചാവാനാണ് പെണ്ണുമ്പിളേളടെ വിധി…

ചെറിയമ്മയെനോക്കി ഞാൻ പല്ലിറുമുമ്പോൾ,

“”…ഇവളുപറഞ്ഞതു ശെരിയാചേട്ടാ… അന്നു കല്യാണത്തിനു കൊണ്ടോകാത്തതിൽ തന്നെ കൊച്ചിനു നല്ലസങ്കടോണ്ട്… അതിന്റെകൂട്ടത്തിലിനി ഇവന്മാരെ രണ്ടിനേങ്കൂടി മൂന്നാർക്ക് വിട്ടൂന്നറിഞ്ഞാൽ അതിനുവീണ്ടും വിഷമാകും… ഏതുസമയോം വീടുംകോളേജുമായി നടക്കാതെ അവൾക്കുമൊരു ചേഞ്ചൊക്കെ വന്നോട്ടേന്ന്..!!”””_ എന്നുമ്പറഞ്ഞ് അമ്മകൂടി പുള്ളിക്കാരിയെ സപ്പോർട്ടുചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *