ഗോവൻ വീക്കെൻഡ്
Govan Weekend | Author : Sree R
“അലക്സ്, വേഗം ഇറങ്ങോ, എന്നാ എടുക്കുവാ അവിടെ..?”
അന്ന വാതിലിനുള്ളിലേക്ക് നോക്കി ഉറക്കെ ചോദിച്ചു..
“ദാ ഇറങ്ങി ഡാ,വഴക്കുണ്ടാക്കല്ലേ..”
“10 മണിക്കാ ഫ്ലൈറ്റ്, ഇപ്പൊ തന്നെ മണി ഏഴായി..”
“പോകാം, ഞാൻ റെഡി..” പുറത്തേക്കിറങ്ങി വന്ന അലക്സ് പറഞ്ഞു..
“നമ്മൾ ലേറ്റ് ആവുവെന്നേ.. വേഗം എടുക്ക്.. മമ്മി പപ്പാ പോവാന്നെ ..” യാത്ര പറഞ്ഞുകൊണ്ട് അന്ന പറഞ്ഞു..
അലെക്സും യാത്രപറഞ്ഞു തന്റെ റെഡ് i10 ഇന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി..
കാർ നീങ്ങിതുടങ്ങിയപ്പോൾ അലക്സിന്റെ കൈയിൽ കെട്ടിപിടിച്ചു അന്ന പറഞ്ഞു..
“ഇനി 3 ഡേയ്സ് നമ്മൾ തനിച്ചു.. എത്ര ദിവസമായി ഈ വെയ്റ്റിംഗ്..”
“ഇനി വെയിറ്റ് ചെയ്യണ്ടല്ലോ..”
“അലക്സ്, കാൾ, വർക്ക് എന്നൊന്നും പറഞ്ഞു റൂമിൽ ഇരിക്കരുത്.. എല്ലാം ഇനി നെക്സ്റ്റ് മണ്ടേ മതി.. ഈ 3 ദിവസം ഞാൻ ഒന്നും സമ്മതിക്കില്ല.. ഗോവ മുഴുവൻ കാണണം എനിക്ക്..”
“ഇമ്പോർട്ടന്റ് കോൾസ് എങ്ങനെ ഒഴിവാക്കും ഡാ.. ബട്ട് ഐ വിൽ ട്രൈ”.. അലക്സ് ചിരിച്ചു..
“ഫോൺ കാണാൻ കടലിൽ പോവേണ്ടി വരും..” അന്നകൊഞ്ഞനംകുത്തി..
അന്നയുടെയും അലെക്സിന്റെയും കെട്ടു കഴിഞ്ഞത് ഇക്കഴിഞ്ഞ സൺഡേ ആണ്.. അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും ഇരുവർക്കും തമ്മിൽ ഒരുവർഷത്തോളമായി അറിയാം..സ്പെയിനിൽ ആയിരുന്ന അലെക്സും പിജി ചെയ്തിരുന്ന അന്നയും ഇപ്പോഴാണ് നേരത്തെ ഉറപ്പിച്ചിരുന്ന മാര്യേജ് എന്ന സാഹസത്തിനു തയ്യാറായത്..
കഥയൊക്കെ പറഞ്ഞു എയർ പോർട്ടിലെത്തിയത് 8 മണി കഴിഞ്ഞാണ് .
ഓറഞ്ച് ടോപ്പും ജീൻസും ഇട്ട അന്നയുടെ കൈയിൽ രണ്ടു വലിയ ബാഗുകൾഉണ്ട്..
അതൊക്കെ വലിച്ചെടുക്കാൻ കഷ്ടപ്പെടുന്നത് കണ്ടു അലക്സ് പറഞ്ഞു..
“3 ദിവസത്തേക്ക് ഉള്ള സാധനങ്ങളാണോ ഈ രണ്ടു ബാഗിലും..ഇതുകണ്ടോ?” തന്റെ ഹാൻഡ് ബാഗു കാട്ടി ചോദിച്ചു..
“അയ്യടാ, ഇച്ച, ഇതൊക്കെ എടുക്കു പ്ളീസ്..”
“കാര്യം കാണാൻ നല്ല സ്നേഹം ആണല്ലോ പെണ്ണിനു..”
ഭക്ഷണം കഴിച്ചു ഫ്ളൈറ്റിനായി അവർക്ക് ഒരുപാട് സമയം വെയിറ്റ് ചെയ്യേണ്ടി വന്നില്ല..10:30 യോടെ കയറിയ അവർ പാതിരാത്രിയിൽ ഗോവയിൽ എത്തി..പറഞ്ഞിരുന്നത് പോലെ തന്നെ സ്പോൺസർ ചെയ്തിരുന്ന കാർ വെയ്റ്റിംഗ് ആയിരുന്നു..
അതിരാവിലെ ഉള്ള തണുപ്പത്ത് അവർ സ്റ്റേ ചെയ്യാനുള്ള കോട്ടജിലെത്തി..
കപ്പിൾ കോട്ടേജ് ആണ്.
കടൽത്തീരത്ത് നിരന്നു 20 ഓളം കോട്ടേജുകൾ ഉണ്ട്..
കിടന്നുറങ്ങിപ്പോയ അവർ എഴുനേറ്റപ്പോൾ 9 മണി കഴിഞ്ഞു ..
“അലക്സ്, എഴുന്നേൽക്, നമുക്ക് പുറത്തു പോവണ്ടേ..”
എഴുനേറ്റിരുന്ന അലക്സ് അന്നയെ നോക്കി..
“രാവിലെ ഓടാൻ പോവാന്നോ..?”
അവൾ ഇട്ടിരുന്ന ട്രാക്ക് പാന്റ്സിലേക്ക് നോക്കി അയാൾ ചോദിച്ചു..
“ഇവിടെ ഹണിമൂണിന് വന്നതല്ലേ അന്നക്കൊച്ചേ..ഞാൻ എടുത്തു വെച്ച ആ
ഷോർട്സ് എങ്കിലും…പ്ളീസ്..”
അന്നയെ കളിയാക്കി കൊണ്ട് അലക്സ് തൊഴുതു..
” എന്ന ഇതിനിപ്പോ ..? ”
“ഹണിമൂണ് പറ്റിയ കോലം ..! ”
കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം ..
അലക്സ് ഡോർ തുറന്നപ്പോൾ റൂം സർവീസ് ..
“സർ , ഐ നീഡ് ഓർഡർസ് ഫോർ ബ്രേക്ഫാസ്റ് ..”
“അന്നാ , എന്നാ കഴിക്കാൻ പറയണ്ടേ ..?”
“എന്നാ ഒള്ളെന്നു ചോയ്ക് .. ”
ചോദിച്ചു ഒടുവിൽ റൊട്ടിയും മട്ടൺ കറിയും എന്നുറപ്പിച്ചു . .
റൂം സർവീസ് ബോയ് വീണ്ടും ഇംഗ്ലീഷിൽ ചോദിച്ചു ..
” സർ, വുഡ് യു ലൈക് ഇറ്റ് സെർവ്ഡ് ഔട്ട് ഡോർസ്..? ”
അയാൾ പുറത്തു കുടക്കീഴിൽ കാണുന്ന ടേബിൾ ഇലേക്ക് ചൂണ്ടി ..അപ്പോഴേക്കും ഇറങ്ങി വന്ന അന്ന പറഞ്ഞു ..
“യാ , ഓസം , ഡു ദാറ്റ് .. ”
“പ്ളീസ് ഗിവ് 20 മിനുട്സ് മാഡം , യുവർ ഓർഡർ വിൽ ബി റെഡി .. ”
അവർ അപ്പോഴാണ് ആ പരിസരം ഒക്കെ ക്ലിയർ ആയി കണ്ടത് .. കടൽത്തീരത്ത് ചിതറി നിൽക്കുന്ന കുറച്ചു തെങ്ങുകൾ ..
മറ്റു മരങ്ങൾ ഒക്കെ കോട്ടേജിനു പുറകിലായി മാത്രമേ ഉള്ളു ..
കുറച്ചു പച്ചപ്പും അങ്ങിങ്ങായി ഉള്ളത് മാറ്റിനിർത്തിയാൽ കടൽത്തീരത്തെ വെള്ള മണൽ മാത്രം ..
