ഗജകേസരിയോഗം – 1 13

ഗജകേസരിയോഗം – 1

Gajakesariyogam | Author : Agrah Mohan

[ Previous Part ] [ www.kambi.pw ]


ഭാഗം ഒന്ന് – കർക്കിടക തേവർ

 

ഹൗസ് സർജൻസി കഴിഞ്ഞയുടൻ തൃശ്ശൂർ ജില്ലയിലുള്ള ആ ഗ്രാമത്തിലെ പ്രൈമറി ഹെൽത് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ പോസ്റ്റിങ്ങ് നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ലഭിച്ചപ്പോൾ ഷെമീനയെക്കാൾ കൂടുതൽ സന്തോഷിച്ചത് അവളുടെ ബാപ്പയായിരുന്നു. ഞെട്ടിയത് അവളുടെ ഉമ്മയും.

ഏകമകളായ ഷെമീന ആ ദമ്പതികളുടെ ജീവന്റെ ജീവനാണ്. മൂന്നുകുട്ടികളിൽ ഇളയവൾ. ദുബൈയിൽ ഒരു വെഹിക്കിൾ സ്പെയർപാർട്സ് കടയിലെ ജീവനക്കാരനായിരുന്ന അയാൾ കടയുടെ മുതലാളി ആയത് അവൾ കോഴിക്കോട് ജനിച്ച ദിവസമാണ്.

അതിനു മൂന്നുദിവസം മുന്നേ മാത്രമാണ് സ്‌പോൺസറുടെ മക്കൾ ആ കടയിലെ സ്റ്റോക് മുഴുവൻ പരിശോധിച്ചതും ബിസിനസ്സ് പങ്കാളിയായിരുന്ന കള്ളബഡുവ മിസ്രിയെ വൻതട്ടിപ്പുനടത്തിയതിനു പോലീസിനെ ഏൽപ്പിച്ചതും.

അയാൾ സൂപ്പർവൈസ് ചെയ്ത സെക്ഷനിൽ മാത്രമായിരുന്നു എല്ലാത്തിനും കൃത്യമായ കണക്കുണ്ടായിരുന്നതും കാശു മിച്ചമുണ്ടായിരുന്നതും. പിറ്റേ ആഴ്ച കട അയാളെ ഏൽപ്പിച്ച അർബാബിന്റെ കുടുംബത്തോടുള്ള നന്ദി അയാൾ വീട്ടിയത് 22 വർഷത്തെ പ്രയത്നത്തിലൂടെ കടകളും പെട്രോൾ ബാങ്കുകളും ടയർ ഷോപ്പുകളും വെയർഹൗസുകളുമായി 14 സ്ഥാപനങ്ങൾ ആക്കി വളർത്തിക്കൊണ്ടാണ്.

ഷെമീനയുടെ മൂത്തസോദരങ്ങൾ ശഹീദും ഷെമീറും മെക്കാനിക്കൽ എഞ്ചിനീയർമാരാണ്. അവർ ഇരുവരും കച്ചവടത്തിൽ ബാപ്പക്കൊപ്പം ഇരുകൈകളായി പ്രവർത്തിക്കുന്നു. എങ്കിലും അവർ തട്ടിമുട്ടി പഠിച്ചത് ബാപ്പ ട്രസ്റ്റ് അംഗമായിരിക്കുന്ന സ്വയാശ്രയ കോളേജിലായിരുന്നു.

ഷെമീന പക്ഷെ അങ്ങനെയല്ലായിരുന്നു. ദുബൈയിൽ 12 വരെ പഠിച്ച അവൾ എല്ലാവിഷയത്തിനും എല്ലായ്പ്പോഴും ഒന്നാമതായി പാസ്സായി. പാലായിലും കാഞ്ഞിരപ്പള്ളിയിലുമൊന്നും കോച്ചിങ്ങിനു പോകാതെ അവൾ മെഡിക്കൽ എൻട്രൻസിന് നേടിയ റാങ്ക് പത്രങ്ങളിൽ ഫോട്ടോസഹിതം വാർത്ത വരത്തക്കവിധം മികച്ചതായിരുന്നു.

സർക്കാർ മെഡിക്കൽ കോളേജിൽനിന്ന് ആദ്യ 5 റാങ്കുകളിൽ ഒന്ന് നേടിയാണ് അവൾ MBBS പാസായത്. വെറുതെ പോയി എഴുതിയ PSC പരീക്ഷക്ക് അതേ ചരിത്രം ആവർത്തിച്ചപ്പോൾ കിട്ടിയതാണ് “on IGS ” എന്നച്ചടിച്ച ബ്രൗൺപേപ്പർ കവറിൽ വന്ന നിയമന ഉത്തരവ്.

വീട് കോഴിക്കോടാണെങ്കിലും ഷെമീനയുടെ കുടുംബത്തിന് കൊച്ചിയിലും തൃശ്ശൂരിലും വീടുകളും ഫ്ലാറ്റുകളും ഉണ്ട്. തൃശ്ശൂർ ടൗണിൽ ഒരു 3 ബെഡ് റൂം ഫ്ലാറ്റ് ഉണ്ടായിരുന്നത് ഒരു വർഷമായി ഒഴിഞ്ഞുകിടന്നത് അവർ പെട്ടെന്ന് ഫർണിഷ് ചെയ്തെടുത്തു.

അവിടെനിന്നു ഏകദേശം 16 കിലോമീറ്റർ ദൂരം പ്രാധമികാരോഗ്യകേന്ദ്രത്തിലേക്ക് ഉണ്ടായിരുന്നെങ്കിലും നിരവധി ബന്ധുക്കൾ ആ ഫ്ലാറ്റ് കോംപ്ലക്സിൽ താമസമുള്ളതിനാൽ വേറെ ഒന്നും നോക്കിയില്ല. ഷെമീനക്കൊപ്പം താമസിക്കുവാൻ അകന്ന ബന്ധത്തിലുള്ള സബൂറ എന്ന സ്ത്രീയെ ഏർപ്പാടാക്കി. ടൂറിസ്റ്റുബസ് ഡ്രൈവർ ആയ അവരുടെ ഭർത്താവ് മിക്കദിവസവും വീട്ടിൽ കാണില്ല.

ഷെമീനക്ക് ജോലിക്കു പോയിവരാനായി കോഴിക്കോട്ടെ വീട്ടിലെ ഏറ്റവും ചെറിയ വണ്ടിയായിരുന്ന അവളുടെ വെളുത്ത മെഴ്‌സിഡസ് ബെൻസ് A200 നെ ഡ്രൈവർ അനസ് തൃശ്ശൂരിലേക്ക് കൊണ്ടെത്തിച്ചു.

ഷെമീന ജോലിയിൽ പ്രവേശിച്ചു ഒരു മാസം വരെ ഉമ്മ അവളോടൊപ്പം ഫ്‌ളാറ്റിൽ തങ്ങി. ഷെമീനയുടെ രണ്ടു കൂട്ടുകാരികളും മെഡിക്കൽ പിജി എൻട്രൻസിന് പഠിക്കാനായി ഇടയ്ക്കൊക്കെ വന്നു താമസിച്ചു. (കേരളത്തിനുപുറത്തു ഷെമീനയെ പഠിക്കാൻ വിടില്ല എന്ന് വീട്ടുകാർ ഒരേസ്വരത്തിൽ തീർത്തുപറഞ്ഞിട്ടുള്ളതിനാൽ ഷെമീന തത്ക്കാലം പിജി എൻട്രൻസ് എഴുതേണ്ട എന്ന് തീരുമാനിച്ചിരുന്നു.)

തൊട്ടടുത്ത ഫ്ളാറ്റിലെ സന്ധ്യചേച്ചിയോട് അവൾ പെട്ടെന്നുതന്നെ അടുത്തു. അവളെക്കാൾ അഞ്ചുവയസ്സിന് മൂത്തതാണെങ്കിലും സന്ധ്യ അവളെ ഒരു കൂട്ടുകാരിയെപ്പോലെയാണ് കണ്ടിരുന്നത്.

സന്ധ്യയുടെ ഭർത്താവ് ബിബിൻ ബാംഗ്ലൂരിൽ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ എഞ്ചിനീയർ ആണ്, ഇപ്പോൾ ആറുമാസത്തേക്ക് റഷ്യയിൽ ട്രെയിനിങ്ങിനുപോയതുകൊണ്ടാണ് സന്ധ്യ നാട്ടിലേക്കു തിരികെ വന്നത്. കുട്ടികളെ തല്ക്കാലം വേണ്ടെന്നു വെച്ചതല്ല എന്ന് സന്ധ്യ ലേശം വിഷമത്തോടെ ഷെമീനയോടു പറഞ്ഞിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *