അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും
Achayan Paranja Kadha Avalude Lokam enteyum | Author : Ekan
[ Previous Part ] [ www.kambi.pw ]
അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരു മാത്ര വെറുതേ നിനച്ചുപോയി.
പാട്ടുകേട്ട ദിക്കിലേക്ക് അവൾ നോക്കി തകർന്നുവീഴാറായ ആ വീട്ടിൽ നിന്നുമാണ് പാട്ട് കേട്ടത്
അയ്യോ!!!
അവൾ നിലവിളിച്ചുകൊണ്ട് ആ വീടിലേക്ക് ഓടി അവിടെ അയാൾ കഴുത്തിൽ കയറിട്ട് തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു ആത്മഹത്യകുള്ള ശ്രമത്തിൽ ആയിരുന്നു അയാൾ . അവൾ ഓടിച്ചെന്ന് കരഞ്ഞുകൊണ്ട് അയാളുടെ കാലിൽ പിടിച്ച് പൊക്കി . കഴുത്തിലെ കുരുക്ക് അല്പം ലൂസ് ആയി അയാൾ ഒരു കൈ പൊക്കി കയറിൽ പിടിച്ചുകൊണ്ട് മറ്റേ കൈ കൊണ്ട് കഴുത്തിൽ നിന്നും കുരുക്ക് അഴിച്ചു
അവൾ പറഞ്ഞു. ” കുറച്ചുനേരം കൂടി ഞാൻ വൈകിയിരുന്നെങ്കിൽ എനിക്ക് ഓർക്കാൻ തന്നെ വയ്യ. ”
“എന്തിനാ മോനേ നീ ഇങ്ങനെ ചെയ്തത്” അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു
അയാൾ ഒന്നും മിണ്ടാതെ കുറച്ചുനേരം ചുമച്ചു കൊണ്ടിരുന്നു. പിന്നെ പതിയെ ശ്വാസം വലിച്ചു വിട്ടു അയാൾക്ക് അല്പം ആശ്വാസം തോന്നി പിന്നെ പറഞ്ഞു
” ചേച്ചി! എന്റെ കയ്യിൽ നിന്നും എനിക്കു കിട്ടിയ ആ വലിയ’ നിധി’ എനിക്കത് നഷ്ടമായി എനിക്കത് സഹിക്കുന്നതിലും അപ്പുറമാണ് .”
അപ്പോൾ അയാളുടെ ഫോൺ വീണ്ടും ശ്രദ്ധിച്ചു
അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നുഞാൻ
അയാൾ ഫോൺ എടുത്തു അയാളുടെ ഉറ്റ സുഹൃത്ത് ആണ് ഫോൺ വിളിക്കുന്നത് . ഫോണെടുത്ത ഉടനെ അയാളെ അയാളുടെ സുഹൃത്ത് വഴക്ക് പറഞ്ഞു. പിന്നെ കുറച്ചുനേരം അവർ സംസാരിച്ചു.
ഫോൺ വെച്ചതിനുശേഷം അയാൾ ചേച്ചിയോട് പറഞ്ഞു
“ചേച്ചി എനിക്ക് ഇപ്പോൾ തന്നെ പോകണം പെട്ടെന്ന് അവിടെ എത്തണം ഞാൻ ഇറങ്ങുകയാ .”
അയാൾ അയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന പേപ്പർ എടുത്തു നോക്കി അത് കീറി കളഞ്ഞു . അവിടെയുണ്ടായിരുന്ന ഒരു ചെറിയ ബാഗ് എടുത്ത് അയാൾ മറുപടിക്ക് കാത്തുനിൽക്കാതെ നടന്നു.
ഇപ്പോൾ ട്രെയിൻ ഒന്നും ഉണ്ടാവില്ല അയാൾക്ക് അറിയാം അയാൾ നേരെ ബസ്റ്റാൻഡിലേക്ക് പോയി അവിടെനിന്നും അയാൾക്ക് പോകേണ്ട ബസ്സിൽ കയറി കുറച്ചു ദൂരം പോയതിനുശേഷം അയാൾ ചിന്തിച്ചു ഞാനിത് ആദ്യമായല്ല ഇതിനുമുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് പക്ഷേ അന്ന് വലിയ കാരണം ഒന്നും ഉണ്ടായിരുന്നില്ല ഇന്ന് അങ്ങനെയല്ല.
അയാൾ പഴയകാല ഓർമ്മകളിലേക്ക് പോയി. ഇനി ഓർമ്മകൾ കഥ പറയും
അയാൾ കണ്ണ് തുറന്നപ്പോൾ കാണുന്നത് നേരെ മുകളിലായി കറങ്ങുന്ന ഫാൻ ആയിരുന്നു അയാൾ ചിന്തിച്ചു സ്വർഗ്ഗത്തിലും ഫാനോ! ഇനി ഇത് സ്വർഗം തന്നെയാണോ അതോ നരകമോ? അയാളുടെ കണ്ണുകളിൽ കൃത്യമായ കാഴ്ച കിട്ടുന്നുണ്ടായിരുന്നില്ല . അയാൾ ചുറ്റും നോക്കി അടുത്ത്തന്നെ ഒരു പെൺകുട്ടി നിൽക്കുന്നത് അയാൾ കണ്ടു നല്ല വെള്ളവസ്ത്രം അയാൾ ഉറപ്പിച്ചു സ്വർഗ്ഗം തന്നെ. തന്നെ കൂട്ടാൻ മാലാഖയാണ് വന്നിരിക്കുന്നത് .
അയാൾ ചോദിച്ചു ഇത് സ്വർഗം തന്നെയല്ലേ? ഇവിടെയും ഫാൻ ഉണ്ടോ? ഇവിടെയും ചൂട് കാണുമായിരിക്കും അല്ലേ? ഇവിടെ എസി ഒന്നുമില്ല?
അവൾ ചിരിച്ചുകൊണ്ട് അവിടെ നിന്നും പോയി.
അയാളുടെ കണ്ണുകൾ താനേ അടഞ്ഞു.
വീണ്ടും കണ്ണുകൾ തുറന്നപ്പോൾ അയാൾ ചുറ്റും നോക്കി തന്റെ കാലിനടുത്തായി ഒരാൾ ഇരിക്കുന്നു
അയാൾ ചോദിച്ചു: ഇപ്പോൾ ഭേദമുണ്ടോ എന്തേലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?
കിടക്കയിൽ കിടന്ന ആൾക്ക് പതിയെ ഓർമ്മ വന്നു ആ ഓർമ്മകൾ കോർത്തെടുക്കുവാൻ അയാൾ ശ്രമിച്ചു. വീണ്ടും ഓർമ്മകളിലേക്ക്
അന്നു ആത്മഹത്യ ചെയ്യുന്നതിന് വേണ്ടിയുള്ള യാത്രയിൽ ആയിരുന്നു എന്നാൽ വെറുതെ ആത്മഹത്യ ചെയ്യാൻ അയാൾക്ക് ഇഷ്ടമായിരുന്നില്ല മരിക്കുമ്പോൾ മരിക്കുന്നത് നാലുപേരു കാണണം അതായിരുന്നു അയാളുടെ അവസാന ആഗ്രഹം .
അച്ചായന്റെ സമ്മതത്തോടെ ഞാൻ തന്നെ എന്റെ കഥ പറയാം.
