സാരി തുമ്പ് – 2
Saree Thumbu | Author : Amavasi
[ Previous Part ] [ www.kambi.pw ]
അങ്ങനെ പരിപാടി ഒക്കെ കഴിഞ്ഞു എല്ലാരും പോവാൻ നേരം മഹേഷ് കിച്ചുവിന്റെ അടുത്തു വന്നു
കിച്ചു : മ്മ്മ് എന്തേയ് പോണില്ലേ വീട്ടിലേക്കു
മഹേഷ് : പിന്നെ പോണം… അതേയ്
അപ്പോഴേക്കും കൊറച്ചു പെൺകുട്ടികൾ അങ്ങോട്ട് വന്നു…
അവർ : കിച്ചു പോട്ടെടാ ബൈ… മഹേഷ് പോട്ടെ
കിച്ചു : ആടി ഒകെ ബൈ
മഹേഷ് : ബൈ
കിച്ചു : അല്ല നീ എന്താ പറയാൻ വന്നേ
മഹേഷ് : ഞാനോ.. എന്ത്.. എപ്പോ
കിച്ചു : ഒന്നും ഇല്ലേ.. എന്ന ശെരി ബൈ
മഹേഷ് : അതല്ല.. ഇന്ന് കാണാൻ കൊള്ളാം കേട്ടോ
കിച്ചു : അത് നീ രാവിലെ രണ്ടു വട്ടം പറഞ്ഞല്ലോ…
മഹേഷ് : എന്താ ഒന്നുടെ പറഞ്ഞൂടെ.. 🥴
കിച്ചു : വേണ്ട എന്ന് ആര് പറഞ്ഞു.. എത്ര വേണേലും പറഞ്ഞോ
മഹേഷ് : അതുണ്ടല്ലോ..
കിച്ചു : എന്തുണ്ടല്ലോ…
മഹേഷ് : നീ ഇത്രയും പെട്ടന്ന് ചോദിക്കല്ലേ
പതിയെ കിച്ചുവിന്റെ മുഖത്ത് നോക്കാതെ പതിയെ
മഹേഷ് : ഇതിനോട് ഇപ്പൊ എങ്ങനെയാ പറയാ
കിച്ചു : ഹലോ സർ മുഖത്തു നോക്ക്…
മനുഷ്യന് വീട് എത്താൻ ഉള്ളതാ… നിന്നെ പോലെ പോവാൻ വണ്ടി ഒന്നും ഇല്ല
അത് കേട്ടത് മഹേഷിന് ഒരു ഐഡിയ തോന്നി
മഹേഷ് : ആാാ അതാ.. അതാ ഞാനും പറയാൻ വന്നേ.. ഞൻ വേണെഗിൽ എന്റെ ബൈക്കിൽ കൊണ്ടാക്കാം.. ഈ സാരി ഒക്കെ ഉടുത്തു നടന്നു പോവണ്ടേ
കിച്ചു : അങ്ങനെ ആണെങ്കിൽ ഈ സ്കൂളിലെ എല്ലാ പെൺകുട്ടികളെയും കൊണ്ടാക്കേണ്ടി വരില്ലേ
മഹേഷ് : അതെന്താടാ
കിച്ചു : അല്ലാ അവര് എല്ലാരും സാരി അല്ലെ ഉടുത്തെ
മഹേഷ് : അവരെ പോലെ ആണോ നീ.. നീ എന്റെ ചങ്ക് അല്ലേടാ
കിച്ചു : ഓഹ്.. എന്ന വേഗം വാ പോയി ഈ സാരി ഒക്കെ ഒന്ന് മാറ്റണം
അതും പറഞ്ഞു കിച്ചു പതിയെ നടന്നു… എന്തോ ആലോചിച്ചു നിന്ന മഹേഷിനോടായി
കിച്ചു : hlo വരുന്നില്ലേ
മഹേഷ് : അഹ് വരുവാ
മെല്ലെ ചെന്ന് കിച്ചുവിന്റെ കൂടെ നടന്നു… രണ്ടാളും ഒരുമിച്ചു സ്ലോമോഷനിൽ നടക്കുന്ന പോലെ തോന്നി…
നടന്നും കൊണ്ടിരിക്കുമ്പോൾ മഹേഷ്
മഹേഷ് : ഡാ ആണ് റമ്പ് വാക്കിങ് ഒക്കെ പൊളി ആയിരുന്നു കേട്ടോ…
കിച്ചു : ആണോ…
മഹേഷ് : എന്റെ കയ്യിൽ അതിന്റെ വീഡിയോ ഒക്കെ ഇണ്ട് തരം
കിച്ചു വെറുതെ ഒരു പുഞ്ചിരി മാത്രം കൊടുത്തു.. അങ്ങനെ വണ്ടിയുടെ അടുത്ത് എത്തി മഹേഷ് വണ്ടി സ്റ്റാർട്ട് ആക്കി.. തിരിച്ചു
കിച്ചു പതിയെ ഒരു കൈ എടുത്തു മഹേഷിന്റെ തോളിൽ വച്ചു ഒരു സൈഡിൽ ആയി ഇരുന്നു… വണ്ടി പതിയെ പോയി തുടങ്ങി… പോവുമ്പോ ഒക്കെ മഹേഷും ബൈക്കിന്റെ കണ്ണാടിയിലൂടെ കിച്ചുവിനെ നോക്കി… അന്നേ വരെ ഇല്ലാത്ത ഒരു രസം അവനു അന്ന് കിച്ചുവിൽ തോന്നി…
അങ്ങനെ കിച്ചുവിന്റെ വീട്ടിൽ എത്തി…
കിച്ചു ഇറങ്ങി..
മഹേഷ് ആണെങ്കിൽ പോവാൻ ഉള്ള പരിപാടി ഇല്ല..
മഹേഷ് : അപ്പൊ എങ്ങനാ
കിച്ചു സാരി ഒന്ന് നേരെ ആക്കി
കിച്ചു : എന്താടാ
മഹേഷ് : അല്ല ഓണത്തിന് എന്താ പരിപാടി.. കൊറച്ചു ദിവസം ഒന്ന് കാണില്ലല്ലോ
കിച്ചു : അതിനു എന്താ നീ ബോർ അടിക്കുമ്പോ ഇങ്ങോട് ഒക്കെ ഇറങ്ങു
മഹേഷ് : എന്ന നീ പൊക്കോ
കിച്ചു : നീ പോ എന്നിട്ടേ ഞാൻ പോകുള്ളൂ..
മനസ്സില്ല മനസ്സോടെ മഹേഷ് വണ്ടി തിരിച്ചു.. പതിയെ പോയി.. മഹേഷിനെ യാത്ര ആക്കി കിച്ചുവും പതിയെ നടന്നു പോയി
അപ്പൊ അമ്മ ഉമ്മറത്ത് തുണി അലക്കി വിരിച്ചു ഇടുണ്ടായിരുന്നു
അമ്മ : ആ വന്നോ സുന്ദരി…
കിച്ചു : എന്റെ അമ്മേ മടുത്തു ഈ സാരി ഒക്കെ നിങ്ങൾ എങ്ങനെയാ ഉടുക്കുന്നെ… ഒരു തല നേരെ ഇടുംബ്ബോ മറ്റേ തല മാറി പോവും
അമ്മ : ഇപ്പൊ മനസ്സിലാവുണ്ടോ.. കഷ്ട്ട പാട്
കിച്ചു : എന്നാലും ഒരു സുഖം ഒക്കെ ഇണ്ട് കേട്ടോ
അമ്മ : ആണോ എന്നാലേ പോയി മാറ്റിക്കെ
കിച്ചു അകത്തു പോയി സാരി മാറ്റി ഒരു നൈറ്റി എടുത്തു ഇട്ടു… അടുക്കളയിൽ പോയി കൊറച്ചു വെള്ളം കുടിച്ചു മുടി ഒന്ന് അഴിച്ചു അപ്പൊ മുല്ല പൂ മേശയിൽ വെച്ച്.. എന്നിട്ട് അത് രണ്ടു കൈയിൽ എടുത്തു മൂക്കിനോട് അടുപ്പിച്ചു മണത്തു… മ്മ്മ്മ്മ്മ്….
എന്നിട്ട് അപ്പൊ മഹേഷിനെ ഓർമ വന്നു….
