അകത്തേക്ക് പോയി സന്ധ്യ വേളക്ക് വെച്ച്… അടുക്കളയിൽ പോയി.. കറി വെക്കാൻ വേണ്ടി പച്ചക്കറി വെച്ചിട്ടുണ്ടായിരുന്നു അത് മുറിച്ചു അപ്പോഴേക്കും അച്ഛന് വന്നു അച്ഛന് ചായ ചൂടാക്കി കൊടുത്തു അപ്പൊ മേശയിൽ രണ്ടു കവർ ഇരിക്കുന്നത് കണ്ടു
കിച്ചു : എന്താ അച്ഛാ ഇതു
അച്ഛൻ : തുറന്നു നോക്കെടോ 😁
കിച്ചു അത് തുറന്നു നോക്കി അതിൽ ഒരു ചുരിദാറും അമ്മക്ക് നൈറ്റി ഇണ്ടായിരുന്നു
അച്ഛൻ : നിനക്ക് ഇഷ്ടം ആവോ അറിയില്ല അളവും ചിലപ്പോ റെഡി ആവില്ല
കിച്ചു : അച്ഛന്റെ സെലെക്ഷൻ അല്ലെ അടി പൊളി ആയിട്ടുണ്ട്..
അച്ഛന് കെട്ടിപിടിച്ചു.. പെട്ടന്ന് ഒന്ന് ഞട്ടി എഗ്ഗ്ഗിലും അച്ഛൻ തിരിച്ചും കെട്ടി പിടിച്ചു എന്നിട്ട് റൂമിൽ പോയി ഇട്ടു നോക്കി കണ്ണാടിയുടെ മുന്നിൽ നിന്നും ഓരോ പോസ്സ് ഇട്ടു
അപ്പൊ അമ്മ റൂമിന്റെ വാതിൽ വ്വന്നു നിന്നു
അമ്മ : അതെ മതി മതി സുന്ദരി ആയിട്ടുണ്ട്
അത് കേട്ടതും തിരിഞ്ഞു അമ്മയുടെ അടുത്ത് പ്പായി
കിച്ചു : അതെ അസൂഹ്യ പാടില്ല
അച്ഛൻ : പെണ്ണ് അല്ലെ ജാതി മോളെ
അച്ഛൻ അറിയാതെ തന്നെ മോളെ എന്ന് വിളിച്ചു പോയി.. അത് കേട്ടതും എല്ലാരും മുഖത്തോട് മുഖം നോക്കി നിന്നു.. എന്നിട്ട് ഒരു ചിരി ആയിരുന്നു..
അങ്ങനെ പുതിയ തുണി എടുത്തു മടക്കി വെച്ച് ഭക്ഷണം കഴിച്ചു പ്ലേറ്റ് ഒക്കെ കഴുകി വെച്ച്… കിച്ചു ബെഡിൽ പോയി കിടന്നു.. രാവിലെ അടുക്കളയിൽ തട്ടും മുട്ടൊക്കെ കേട്ടു ആണ് ഇരിക്കുന്നത്
പെട്ടന്ന് അടുക്കളയിൽ പോയി
അമ്മ : കൊള്ളാം പെൺകുട്ടികൾ ആയ ഇങ്ങനെ പോത്ത് പോലെ ഒറക്കം ആണോ നേരത്തെ എണിറ്റു പണി ഒക്കെ എടുക്കണം
കിച്ചു : അതെ ഒരു ദിവസം ഒക്കെ ഉറങ്ങി പോവും
അമ്മ : mm പോയി പല്ലൊക്കെ തേച്ചു വാ
കിച്ചു പോയി പല്ലൊക്കെ തേച്ചു വന്നു.. ചായ കുടിച്ചു മുറ്റം അടിക്കാൻ ആയി ചൂൽ ഒക്കെ എടുത്തു.. അവിടെ നോക്കുബോ അവിടെ കിച്ചുവിന്റെ പഴയ വീട്ടിൽ ഇടുന്ന ചെരുപ്പും ചേച്ചിടെ ചെരുപ്പും… അതിൽ അവന്റെ കാൽ ആദ്യം പോയത് അവന്റെ ചെറുപ്പൂലേക്ക് ആണ് എന്നിട്ട് താൻ ഇപ്പൊ അങ്ങനെ അല്ല എന്നാ ബോധം പെട്ടന്ന് വന്നു ചേച്ചിയുടെ ചെരുപ്പ് ഇട്ടു.. നൈറ്റി കെട്ടി കുത്തി.. മുറ്റം അടിച്ചു..
അടിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ വന്നു
അമ്മ : അതെ ഇങ്ങനെ കുനിയുമ്പോ ഒക്കെ ശ്രദ്ധിക്കണം
കിച്ചു ആദ്യം ഒന്ന് ആലോചിച്ചു എന്നിട്ട് പെട്ടന്ന് കത്തി
കിച്ചു : ഓ ooo അത്
എന്ന് പറഞു പുറകിൽ പോയി ഒരു തോർത്ത് എടുത്തു മാറിൽ ഇട്ടു
താൻ പതിയെ പതിയെ ഒരു സ്ത്രീ ശീലത്തിലേക്കു വഴുതി മാറുന്ന പോലെ തോന്നി….
പണി ഒക്കെ കഴിഞ്ഞു അകത്ത് പോയി ഫോൺ എടുത്തു നോക്കുമ്പോ മഹേഷ് ഒരു വീഡിയോ അയച്ചിരിക്കുന്നു കിച്ചുവിന്റെ രാംമ്പവാൾക് അതിൽ… എഡിറ്റ് ചെയിതു പാട്ടൊക്കെ ആഡ് ആക്കി
കിച്ചു : thanks
മഹേഷ് : നന്ദി മാത്രേ ഉള്ളല്ലേ
കിച്ചു : വേറെ എന്ത് വേണം
മഹേഷ് : ഒരു ഉമ്മ theruvo
അതിനു റിപ്ലൈ ഒന്നും കൊടുത്തില്ല… പെട്ടന്ന് മഹേഷിന്റെ കാൾ വന്നു അതും എടുത്തില്ല.. പിന്നെ മഹേഷ് വിളിച്ചപ്പോ… കിട്ടുന്നില്ല അവനെ ബ്ലോക്ക് ആക്കി….
മഹേഷ് : ശേ ഏതു നേരത്തു ചോയിക്കാൻ തോന്നി… എന്ത് വിചാരിച്ചു കാണുമോ എന്തോ….
ശെരിക്കും നിങ്ങക്ക് തോന്നുന്നില്ലേ മഹേഷിന് ചെറുതായി ഒരു ഇതു കിച്ചുവിനോട് ഇല്ലേ?… ഇല്ലേ?
അത് പോട്ടെ ഇതു കിച്ചുവിന്റെ അടുത്തുള്ള റെസ്പോൺസ് എന്താവോ എന്തോ……
