ഹരികാണ്ഡം – 5 7

പ്രിയപ്പെട്ടവരേ,

ഈ എളിയവന് നൽകുന്ന പ്രോത്സാഹനത്തിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. ഈ പാർട്ടിൽ പേജുകൾ കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും കൂട്ടാൻ നിന്നാൽ വൈകുമെന്നുള്ളത് കൊണ്ട് ഉള്ളത് കൊണ്ടോണം പോലെ.

വായിച്ചു അഭിപ്രായങ്ങൾ പറയുമല്ലോ.

സസ്നേഹം

സീയാൻ രവി

ഹരികാണ്ഡം 5

HariKhandam Part 5 | Authro : Seeyan Ravi | Previous Part


തിങ്കളാഴ്ച ഒരു നല്ല ദിവസമായി തോന്നിയില്ല, ദിവസം മുഴുവൻ ഹോസ്പിറ്റലിൽ, അകെ മടുത്തിരുന്നു. പനി പിടിച്ച അഞ്ജനയെയും കൊണ്ട് ഹോസ്പിറ്റൽ പോയത് നന്നായെങ്കിലും ഒരു ദിവസം മെനക്കെടുത്തി.

എന്തായാലും ആലീസിൻ്റെ അടുത്തേക്ക് പോകണോ വേണ്ടയോ എന്നുള്ള സംശയത്തിൽ അവൾ തന്ന ആ കടലാസ് തുണ്ടും കൈയിലെടുത്ത് ആലോചിച്ചിരുന്നു. 7 മണിക്ക് തൊഴുത്തിലെ ചാർപ്പിൽ വരണം. ഞാൻ കാത്തിരിക്കും അത്ര മാത്രമേ എഴുതിയിട്ടുള്ളൂ. ആ സമയത്തൊക്കെ ആരെങ്കിലും കാണില്ലേ, കണ്ടാൽ പണിയാകുമല്ലോ എന്നൊക്കെ ഓർത്ത് എനിക്ക് പേടിയായി.

കടയിൽ നിന്ന് വന്നപ്പോഴേ താഴെ അകത്തേക്കൊന്നു കയറിയായിരുന്നു. അകത്ത് അഞ്ജന സോഫയിൽ മൂടിപ്പുതച്ചിരിപ്പുണ്ടായിരുന്നു. ആകെ അവിഞ്ഞ മട്ടാണവളെ കണ്ടാൽ. ഒരു ചെറിയ പനിക്കിതാണ് പുകിലെങ്കിൽ അല്പം വലുതെങ്ങാനും വന്നാലെന്തു ചെയ്യും ഭഗവാനെ എന്നോർത്ത് ചിരി വന്നു. ചേച്ചിയുടെ വക ചുക്ക് കാപ്പിയും കുടിച്ച് അത്താഴത്തിന് ചിലപ്പോ കൊറച്ചു ലേറ്റ് ആകും ഒന്ന് പുറത്തു പോകും എന്നും പറഞ്ഞിട്ടാണ് മുകളിലേക്ക് പോന്നത്. ചേച്ചി എങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ അമ്പലത്തിൽ ഒന്ന് പോകും, പിന്നെ ഒന്ന് നടക്കണം എന്നൊരു കള്ളവും പറഞ്ഞു.

ഇനിയും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഒരു സിഗരറ്റ് കത്തിച്ച് വലിച്ചു. എന്തായാലും അവിടെ വരെ പോകാൻ തന്നെ തീരുമാനിച്ചു, സാഹചര്യം പോലെ എന്താന്ന് വെച്ചാൽ ചെയ്യാം. ഒരു തീരുമാനമായപ്പോൾ ചങ്കിടിപ്പിൻ്റെ വേഗം കുറഞ്ഞിരിക്കുന്നു. അവസാന പൊകയും എടുത്ത് സിഗരറ്റും കുത്തിക്കെടുതി പൊന്നു. ഉടുത്ത മുണ്ടിൽ ബെൽറ്റെടുത്തു കെട്ടി, അഴിഞ്ഞു പോകരുത്, വള്ളിച്ചെരുപ്പെടുക്കാതെ പുറകിൽ കെട്ടുള്ള ആക്ഷൻ്റെ ചെരുപ്പെടുത്തിട്ടു.

ആറര കഴിഞ്ഞപ്പോഴേക്കും ഞാൻ പുറത്തേക്കിറങ്ങി. പുറത്താരെയും കാണാത്തത് നന്നായി. അല്പം ഇരുട്ടിയിരിക്കുന്നു, നന്നായെന്ന് തോന്നി. നേരെ അമ്പലത്തിൻ്റെ വഴിക്ക് നടന്നു. നേരെ നോക്കിയപ്പോൾ അതാ മാത്യൂസ് സ്കൂട്ടറിൽ വരുന്നു. ഒന്ന് ഞെട്ടിയെങ്കിലും കൈയുർത്തി കാണിച്ചു. രണ്ടു വാഴക്കുലകൾ ഫ്രണ്ടിൽ തൂക്കിയിട്ടുണ്ട്. എന്നെ കണ്ട് അരികിൽ നിർത്തി, അല്ല, മാഷെങ്ങോട്ടാ, ഞൻ ചിരിച്ചിട്ട് പറഞ്ഞു, ഒന്നമ്പലത്തിൽ വരെ, ചേട്ടൻ എങ്ങോട്ട് പോയതാ. ആലീസിനെ കൊണ്ടുവിട്ടു, പിന്നെ കടയിൽ കായ തീർന്നിരുന്ന കൊണ്ട് വീട്ടിൽ നിന്നും ഇതുകൂടി എടുത്തു.

അപ്പോൾ ആലീസ് വീട്ടിൽ എത്തി, അത്രേം ആശ്വാസം. എന്നാ ശെരി എന്നും പറഞ്ഞ് മാത്യൂസ് സ്കൂട്ടർ ഓടിച്ചു നീങ്ങി, ഞാൻ മുമ്പോട്ട് നടക്കാനും. അമ്പലത്തിൻ്റെ മുമ്പിലോടെ അല്പം സ്പീഡ് കുറച്ചു നടന്നു. ആരെങ്കിലുമൊക്കെ കാണുമെന്ന് ഉറപ്പായിരുന്നെങ്കിലും പരിചയമുള്ള മുഖങ്ങളൊന്നും കണ്ടില്ല.

ആലീസിൻ്റെ വീട്ടിലേക്കുള്ള വഴി തിരിഞ്ഞ് നടക്കാൻ തുടങ്ങി, മുൻപിൽ ഒന്ന് രണ്ടു സ്ത്രീകൾ പോകുന്നുണ്ട്, അമ്പലത്തിൽ നിന്നും മടങ്ങുകയാണെന്നു തോന്നുന്നു. ഞാൻ സ്പീഡ് അല്പം കുറച്ചു. അവർ ഒരു വളവു തിരിഞ്ഞതും ഞാനവിടെ അല്പസമയം നിന്നു, എന്നിട്ട് നടക്കുമ്പോൾ അവരെ കാണാനില്ല. ആശ്വാസമായി.

ആലീസിൻ്റെ വീടിൻ്റെ മുൻപിൽ എത്തുമ്പോൾ റോഡിൽ ആരുമില്ല, ചുറ്റുമൊന്നു നോക്കി വീട്ടിലേക്കു കയറി. സ്ഥലം പരിചയമുള്ളതു കൊണ്ട് നേരെ തൊഴുത്തിൻ്റെ പുറകിലേക്കാണ് പോയത്. അവിടെ ഓരം പറ്റി ഇരുട്ടിൽ നിന്നു. അല്പസമയം കഴിഞ്ഞിട്ടുണ്ടാകണം, സമയം നോക്കി, ഏഴാകുന്നെ ഉള്ളൂ, അപ്പുറെ വാതിൽ തുറക്കുന്ന കേട്ടു, ഒന്ന് എത്തി നോക്കി. ആലീസാണ്‌. പകലുടുത്തിരുന്ന സാരി മാറിയിട്ടില്ല, തലമുടി മാത്രം അഴിച്ചിട്ടിരിക്കുന്നു.

Updated: October 16, 2025 — 4:34 pm

Leave a Reply

Your email address will not be published. Required fields are marked *