വീണ്ടെടുക്കാൻ വന്നവൻ – 1 18

വീണ്ടെടുക്കാൻ വന്നവൻ 1

Veendedukkan Vannavan Part 1 | Author : Thejas Varkey

[ Previous Part ] [ www.kambi.pw ]


മുറിയിൽ ഇരുന്നാൽ മുഷിയും. ഒന്ന് നടക്കാം എന്ന് കരുതി ഞാൻ എന്റെ ഹെഡ്‍ഫോൺ എടുത്ത് വച്ച് കാര്യവട്ടം-ശ്രീകാര്യം റോഡിൽ കൂടി പതിയെ നടന്നു. വെളുപ്പിനെ 3 മണിക്ക് ഞാനും കുറച്ചു പട്ടികളും പിന്നെ റോഡ് കാലിയായതുകൊണ്ട് ചീറിപ്പാഞ്ഞുപോകുന്ന വണ്ടികളും. 4 മാസമായി ഇപ്പൊ ഇതാ ശീലം. ഇരുന്ന് മുഷിയുമ്പോ ഞാൻ ഇറങ്ങി നടക്കും. തളരുമ്പോൾ ഏതേലും കടയിൽ കേറും ചായ കുടിക്കും കുറച്ച് നേരം അങ്ങനെ ഇരിക്കും. ഒരു സിഗററ്റ് വലിക്കും പിന്നെ തിരിച്ചു നടക്കും.

വീടിന്റെ മുന്നിലെ എത്തിയപ്പോൾ ഞാൻ ചാവി എടുത്ത് വാതിൽ തുറന്ന് അകത്തുകയറി. ബ്രഷ് എടുത്ത് പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഞാൻ ചായ ഉണ്ടാക്കാൻ വേണ്ടി പാൽ വച്ചിട്ട്, രണ്ടാമത്തെ അടുപ്പിൽ മുട്ട പുഴുങ്ങാൻ വെള്ളം വച്ചു. 3 മുട്ടയും ചായക്ക് പോയിട്ട് ബാക്കി വന്ന് ചൂട് പാൽ ഞാൻ ഓട്സ്ൽ ഒഴിച്ചു. അതും കഴിച് ഞാൻ ജോലിക്ക് പോകാൻ ഇറങ്ങി.

രാവിലെ സ്കൂൾ സമയത്തിന് മുൻപേ ഞാൻ പാളയം കഴിഞ്ഞിട്ടുണ്ടാകും. പിന്നെ അവിടെന്ന് വലിയ തിരക്ക് കാണില്ല. ഓഫീസിൽ പോയി ഓൺലൈൻ പഞ്ച്-ഇൻ ചെയ്തു ഞാൻ പുറത്തോട്ട് ഇറങ്ങും. അടുത്തുള്ള ചായകടയിൽ പോയി ഇരുന്ന് ഇന്നത്തെ അപ്പോയിന്റ്മെന്റ് നോക്കുമ്പോഴേക്കും കുട്ടൻ എന്റെ ചായ കൊണ്ടുത്തരും. മൂന്ന് വർഷമായിട്ടുള്ള ശീലമായത് കൊണ്ട് കുട്ടനോട് ഞാൻ ഒന്നും പറയാതെ തന്നെ ചായ എത്തും.

നാല് ഡോക്ടർ ഇന്ന് അപ്പോയിന്റ്മെന്റ് തന്നിട്ടുണ്ട്.ഈ മാസം സെയിൽസ് മോശമല്ല അതുകൊണ്ടുതന്നെ വലിയ പ്രേശ്നമില്ലാതെ പോയി. അല്ലേൽ ടീം ലീഡർ മുതൽ അങ്ങോട്ടുള്ള എല്ലാത്തിന്റേം വായിലിരിക്കുന്ന തെറി കേൾക്കണം. ചില സമയം ഈ മെഡിക്കൽ rep പണി കളഞ്ഞിട്ട് എങ്ങോട്ടേലും ഓടി പോകാൻ തോന്നും.

ചായ കുടിച് ഞാൻ വണ്ടിയും എടുത്ത് ആദ്യത്തെ ഡോക്ടറെ കാണാൻ പോയി. സാമാന്യം നല്ല തിരക്കുള്ള ആളായതുകൊണ്ട് 1 മണിക്കൂർ അവിടെ ഇരുന്നു. ഡോക്ടറെ കണ്ടു. ഏതോ ഭാഗ്യത്തിന് പുള്ളിപ്പറഞ്ഞു ഫർമസിയിൽ പോയി എന്താ വേണ്ടേ എന്ന് ചോദിച്ചു ഓർഡർ എടുക്കാൻ.

ഞാൻ അങ്ങോട്ട് നടന്നു.

“ലേഖ ചേച്ചിയ് ” എന്ന് വിളിച്ചു കൊണ്ട് ഞാൻ തലയിട്ടപ്പോൾ കണ്ടത് വേറെ ഒരു പെണ്ണ്.

ഏഹ് ഇത് എന്ത് മറിമായം, ലേഖ ചേച്ചി ഇത്ര പെട്ടന്ന് ചെറുപ്പമായോ? ഇതും ആലോചിച്ചു നിന്നപ്പോൾ

“ആരാ?” അവൾ

“ലേഖ ചേച്ചി?”

“ചേച്ചി വന്നിട്ടില്ല”

“പുതിയ ആളാണോ?”

“അതെ, ഒരു ആഴച്ചായി വന്നിട്ട്”

ഞാൻ അപ്പോഴേക്കും അകത്തുകയറി.എന്റെ കൈ നീട്ടികൊണ്ട് പറഞ്ഞു

“ഹായ്, എന്റെ പേര് നകുൽ, നകുൽ സച്ചിദേവ്. നകുൽ എന്നോ സച്ചി എന്നോ വിളിക്കാം. എന്താ പേര്”

“ശ്രീലക്ഷ്മി”

“വീട് ഇവിടെയാണോ? വീട്ടിൽ ആരെക്കെയുണ്ട്?”

“അല്ല. വയനാടാ. ഞാനും അമ്മയും അച്ഛനും ഉള്ളു. നാകുലിന്റെയോ?”

“ഞാൻ തിരുവനന്തപുരം തന്നെയാ. വീട്ടിൽ ഞാൻ മാത്രമേ ഉള്ളു.അച്ഛനും അമ്മയും ചേട്ടനുമുണ്ട്.”

“അതെന്താ ഒറ്റക്ക് നിക്കണേ?”

അവളുടെ നോട്ടവും സംസാരവും കണ്ടപ്പോൾ എനിക്ക് മനസിലായി എന്നോട് സംസാരിക്കാൻ താല്പര്യമുണ്ടെന്ന്.

“അതൊക്കെ ഒരു കഥയാണ്. പിന്നെ എപ്പോഴെങ്കിലും കാണുമ്പോ പറയാം. വീക്ക്‌-ഓഫ്‌ കിട്ടുമ്പോൾ വിളിക്ക് നമ്മുക്ക് ഒന്ന് തിരുവനന്തപുരം കാണാൻ ഇറങ്ങാം”

എന്നും പറഞ്ഞു ഞാൻ എന്റെ ഫോൺ നമ്പർ അവളുടെ അടുത്ത ഇരുന്ന ബുക്കിൽ എഴുതികൊടുത്തു.

വെറുതെ.. വിളിക്കില്ല എന്ന് എനിക്ക് അറിയാം. പിന്നെ ചുമ്മാ ഒരു ഏറു. കിട്ടിയ ഒരു സുന്ദരി കൊച്ചിന്റെ കൂടെ ട്രിവാൻഡ്രം കറങ്ങാം ഇല്ലേൽ ഇല്ല.

“ലേഖ ചേച്ചിയെ ഞാൻ വിളിച്ചോളാം. ഓർഡർ എടുക്കാൻ. അപ്പൊ കാണാം ലക്ഷ്മി.”

ഞാൻ അവിടെന്ന് ഇറങ്ങി. അടുത്ത ഡോക്ടറെ കാണാൻ . 14കിലോമീറ്റർ പോണം ക്ലിനിക്കിൽ എത്താൻ. അടുത്ത് കണ്ട പെട്ടിക്കടയിൽ നിന്നും ഒരു ഉപ്പുസോടയും സിഗററ്റും വാങ്ങി ഇയർപോഡിൽ ടീം ലീഡ്ന്റെ സ്ട്രേറ്റർജി ക്ലാസ്സും കേട്ട് ഇരുന്ന്. പിന്നെ അത് അങ്ങനെ ഇട്ടു ഞാൻ വണ്ടി എടുത്ത് പാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *