എന്നിട്ടും മൈര് ഞാൻ പിറകെ പോയി. അവളുടെ അഹങ്കാരം തന്നെ. പിന്നെ പറി ഞാൻ കളഞ്ഞിട്ട് എന്റെ കാര്യം നോക്കി.
അങ്ങനെ അവൾക് എന്നോടുള്ള ദേഷ്യം കൂടുകയല്ലാതെ കുറഞ്ഞില്ല. ഞാൻ അതൊന്നും കാര്യമാക്കാതെ നടന്നു. ചേട്ടൻ ജോലിയുടെ ആവിശ്യത്തിന് മുംബൈയിൽ പോയ സമയത്ത് ഞാൻ ഇവളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.
പെട്ടന്ന് ഇവളുടെ റൂമിൽ നിന്നും കരച്ചിൽ കേട്ട് ഞാൻ താഴത്തെ എന്റെ റൂമിൽ നിന്നും മുകളിലേക്ക് ഓടി. ഇവളുടെ റൂമിലേക്ക് കേറിയപ്പോൾ
“അയ്യേ എന്നെ കേറിപ്പിടിച്ചേ” എന്ന് പറഞ്ഞ് നിലവിളിച്ചു. അമ്മ അപ്പുറത്തെ വീട്ടിൽ നിന്നും ഓടി വന്നപ്പോ ഇവൾ കരഞ്ഞു കലങ്ങി നിൽക്കുന്നു. ഞാൻ ഇത് കൂത്ത് എന്ന് രീതിക്ക് ഇവളെ നോക്കി.
അമ്മ അവളോട്
“എന്താ മോളെ എന്താ പറ്റിയെ?”
“ഇവൻ എന്നെ കേറിപ്പിടിക്കാൻ നോക്കി അമ്മേ”എന്ന് പറഞ്ഞ് ഒരു കരച്ചിൽ.
“നീ എന്താടി എന്റെ ചെറുക്കനെ പറ്റി പറഞ്ഞേ? അവനെ ഞാനാ വളർത്തിയെ എന്റെ കൊച്ച് അങ്ങനെ ഒന്നും ചെയ്യില്ല എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.”
“എടി മൈരേ..”
എന്റെ കൈയിൽ നിന്നും അങ്ങുപോയി. ഞാൻ അവളുടെ കഴുത്തിനു കുത്തിപിടിച്ചു ചുവരിൽ ചേർത്തു നിർത്തി
“നീ അല്ലേടി നിലവിളിച്ചത്.. ചത്തോ എന്ന് നോക്കാൻവന്നപ്പോ നീ അല്ലേടി വിളിച്ചു കൂവിയത് നിന്നെ കേറിപ്പിടിച്ചു എന്ന്.. എന്നിട്ട് നാടകം കളിക്കുന്നു അവൾ.”
“എടാ കണ്ണാ നീ മാറിനിൽക്ക് അവളുടെ വിടാൻ.. ”
“അമ്മേ ഇവൾ പറഞ്ഞത് കേട്ടോ?”.
എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞ വിങ്ങിപോയി ഞാൻ.
“എന്റെ ചേട്ടൻ ഒന്ന് ഇങ്ങു വന്നോട്ടെ. നിന്നെ ഇന്ന് ഈ വീട്ടിൽ നിന്നും ഇറക്കും ഞാൻ.”
“നീ മൈരാ എന്ന് വച്ചചെയെടി.”
ഞാൻ വണ്ടിയെടുത്ത അടുത്ത് കടയിൽ പോയി ഒരു സിഗർറ്റ് വാങ്ങി കത്തിച്ചു ആഞ്ഞു വലിച്ചു വിട്ടു.
എനിക്ക് ആകെ പൊളിഞ്ഞു ദേഷ്യവും സങ്കടവും വന്നിട്ട് കരച്ചിലും വരുന്നു.
പിറ്റേന്ന് ഉച്ചക്ക് ചേട്ടൻ എത്തി. അതിന് മുന്നേ ഇവൾ എല്ലാം അവന്റെ ചെവിയിൽ പറഞ്ഞുകൊടുത്തു.
അവൻ വന്ന് കേറി എന്നോട്
“നീ ഇന്ന് ഈ വീട്ടിൽ നിന്നും ഇറങ്ങിക്കോണം. ഇത് ഞാൻ ഉണ്ടാക്കിയ വീടാ.. എന്റെ ഭാര്യയെ കേറിപിടിക്കുന്നവനും തെറി പറയുന്നവനും ഇവിടെ വേണ്ട.”
“എടാ നീ എന്ത് തേങ്ങ അറിഞ്ഞിട്ടാ സംസാരിക്കുന്നെ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഇവൾ പറഞ്ഞത് എല്ലാ കള്ളമാടാ.. ഞാൻ അങ്ങനെ ചെയ്യുവോട? നിനക്ക് തോന്നുണ്ടോ?”
“നീ അവളെ തെറി വിളിച്ചില്ലേ?”
“അത്രെയും ഞാൻ പറഞ്ഞത് എന്റെ അമ്മയുടെ മുന്നിൽ വച്ച് ഇവളെ ഞാൻ കേറിപ്പിടിച്ചു എന്ന് പറഞ്ഞിട്ടല്ലെ? എന്റെ കൈയിൽ നിന്നും പോയെടാ.. നീ ഒന്ന് മനസ്സിലാക്കെടാ..”
“ഒന്നുകിൽ അവൾ അല്ലേൽ നീ. എനിക്ക് ഇപ്പൊ അവളെ വലുത് അതുകൊണ്ട് നീ ഇന്ന് രാത്രി ഇവിടുന്ന് ഇറങ്ങണം അല്ലേൽ അവൾ പോലീസിൽ കേസ്കൊടുക്കും,”
“ഉണ്ണി നീ എന്തോന്നാ മോനെ ഈ പറയണേ അവൻ എങ്ങോട്ട് പോകും. നീ അവളെ പറഞ്ഞു മനസിലാക്ക്. ഇപ്രാവശ്യം ഇവനോട് ക്ഷേമിക്കാൻ പറ.”
“വേണ്ട അമ്മേ. അവൾ എന്നോട് ക്ഷേമിച്ചാൽ ഞാൻ തെറ്റ് ചെയ്തു എന്ന് ആകില്ലേ?”
“കണ്ണാ നീ ചുമ്മാ ഇരിക്കുന്നുണ്ടോ?”
“അച്ഛാ ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. അത് അച്ഛനും അറിയാം. അതുകൊണ്ട് ഞാൻ പോകുന്നു. എന്ത് കാര്യമുണ്ടേലും എന്നെ വിളിക്കണം.”
ഞാൻ അച്ഛനോട് പറഞ്ഞിട്ട്. അച്ഛൻ ആകെ കണ്ണുനിറഞ്ഞു നിൽക്കുന്നു. ഞാൻ അവനെ നോക്കി.
“എന്റെ അച്ചനെയോ അമ്മയെയോ അവൾ വല്ലതും പറഞ്ഞു എന്ന് ഞാൻ അറിഞ്ഞാൽ എന്റെ ആറ്റുകാൽ അമ്മ സത്യം അവളെ ഞാൻ വലിച് ഇറക്കി ഇട്ടു കത്തിക്കും. നീ കുടുംബം ഉണ്ടാക്കി നടന്നോ. രാത്രി ആക്കണ്ട ഞാൻ ദാ ഇപ്പൊ ഇറങ്ങും ഇവിടുന്ന്.”
നേരെ റൂമിൽ പോയി എന്റെ സാധനംമാത്രം എടുത്ത് ഒരു ബാഗിലാക്കി അമ്മയോടും അച്ഛനോട് പറഞ്ഞിട്ട് ഞാൻ എന്റെ വണ്ടിയും എടുത്ത് ഇറങ്ങി.
എങ്ങോട്ടാ എന്ന് എനിക്ക് അറിയില്ല. കൈയിൽ ആകെ ഇരുന്നൂറ്റിമുപ്പത്തുരൂപയും. ഞാൻ ഫോൺ എടുത്ത് രാഹുലിനെ വിളിച്ചു കാര്യപറഞ്ഞു. നീ നേരെ തിരുവനന്തപുരം വാ. എന്ന് അവൻപറഞ്ഞു.
