വീണ്ടെടുക്കാൻ വന്നവൻ – 1 18

“എടാ കൈയിൽ പൈസ ഇല്ല”

പറഞ്ഞത് കേട്ടോ എന്തോ അറിയില്ല. കുറച്ച് കഴിഞ്ഞപ്പോൾ രണ്ടായിരത്തിഞ്ഞൂരൂപ എന്റെ അക്കൗണ്ടിൽ വന്നും. പെട്രോൾ അടിച്ചിട്ട് നേരെ ട്രിവാൻഡ്രം പിടിച്ചും.

വെളുപ്പിനെ രണ്ടുമണിക്ക് തിരുവനന്തപുരം എത്തി.

രാഹുൽ അയച്ചുതന്ന ലൊക്കേഷനിൽ എത്തി.

അന്ന് അവന്റെ റൂമിൽ കിടന്നു. അടുത്തത് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന ഒരു ഇരുപത്തഞ്ചുകാരനെ നിങ്ങൾക്ക് മനസ്സിലാകുമോ എന്ന് അറിയില്ല.

തത്കാലം ഇവിടെ നിൽക്കാം. പിന്നെ പതിയെ എന്തവേണമെന്ന് നോക്കാം.

അന്ന് ഉച്ചവരെ ഞാൻ കിടന്ന് ഉറങ്ങി. ഉച്ചക്ക് അവൻ എനിക്കുള്ള ഭക്ഷണം സോമറ്റോ വഴി എത്തിച്ചു. അങ്ങനെ റൂമിൽ തന്നെ ഇരിപ്പായപ്പോൾ അവൻതന്നെ എന്നെ ഒരു ഞായറാഴ്ച ഒരു ഫ്രണ്ടിനെ കാണാൻ എന്ന് പറഞ്ഞ് കൊണ്ട് പോയത്. അങ്ങനെ കിട്ടിയതാ എനിക്ക് ദേവികയെ. എന്റെ കാര്യമറിഞ്ഞപ്പോൾ അവൾ എന്നോട് കൂടുതൽ അടുത്തു. എനിക്ക് ഈ ജോലി കിട്ടുന്നവരെ എന്റെ എല്ലാ ചിലവും നോക്കിയത് രാഹുലും അമ്മുവാണ്. അതാ എനിക്ക് ഇവരെ എന്നെക്കാളും ഇഷ്ട്ടം. അത് ഇവരെ ഞാൻ തലയിൽ വച്ച് നടക്കണേ.

അങ്ങനെ ഒരു ദിവസംഎനിക്ക് ഒരു ഒഴിവ് വന്നിട്ടുണ്ട് നീ നാളെ വന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ് എന്ന് പറഞ്ഞേ.

ഞാൻ പോയി മുടിയൊക്കെ വെട്ടി. താടിയും മീശയും വെട്ടി ഒതുക്കി ഇനിർവ്യൂനുപോയി.

വലിയ പ്രേശ്നമൊന്നുമില്ലാതെ കിട്ടി. തുടക്കാർക്ക് വേണ്ടിയുള്ള ഒരു ചെറിയ ഫർമാ കമ്പനി. ജോലിക്ക് കയറി. ആദ്യമൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നു പിന്നെ അതൊക്കെ പതിയെ മാറി. ഒരു വർഷം ഞാൻ അവിടെ ജോലി നോക്കിയിട്ട് രാഹുലിന്റെ കമ്പനിയിൽ ജോയിൻ ചെയ്തു. അവിടെ കുറച്ചുകൂടി നല്ല പാക്കേജ് ആയിരുന്നു.

അതുകൊണ്ട് തന്നെ ഞാൻ ഒരു വീട് വാടകക്ക് എടുത്ത് മാറി.ശെരിക്കും അത് അച്ഛന്റെ മൂത്ത ചേട്ടന്റെ പേരിലുള്ളതാ പുള്ളിക്ക് മക്കൾ ഇല്ലാത്തതുകൊണ്ട് ഞാൻ വിളിച്ചുചോദിച്ചപ്പോ താമസിച്ചോളാൻ പറഞ്ഞു.

രാഹുൽ ഒരുപാട് പറഞ്ഞു എടാ ഇവിടെ നിൽക്കാം എന്നൊക്കെ. ഞാൻ കേട്ടില്ല.

പിന്നെ രണ്ടുവർഷമായി ഇവിടെയാണ് താമസം. പക്ഷെ നാലുമാസമായി ഇപ്പൊ രാത്രി ഉറക്കമില്ല. എന്താ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഒരു ഡോക്ടറെ കാണാൻ ഉള്ളത് ഉണ്ട് എന്ന് എനിക്ക് തോന്നിയതുമില്ല.

(തുടരണോ?)

–തേജസ്സ് വർക്കി

Leave a Reply

Your email address will not be published. Required fields are marked *