കറുത്ത ഡാലിയ – 4
Author : Parvathi | www.kambi.pw | Previous Part
….കാലത്തെ ആറുമണിക്ക് ഫോണിൽ അലാറം കേട്ടതും ദേവപ്രിയ എഴുന്നേറ്റു, വേഗമത് ഓഫ് ചെയ്തു….നന്ദു ഉണർന്നുവോ എന്ന ആകുലതയിൽ നോക്കുമ്പോൾ കണ്ണുകൾ തുറക്കാതെ അവൻ ബെഡിൽ എന്തോ തപ്പുകയാണ്… ഉറക്കത്തിനിടയിൽ എന്തോ തിരയുകയാണ്, നെഞ്ചിലെ ഭാരം മാറിയത് അറിഞ്ഞ് ഇടതുകൈ നിവർത്തി അപ്പുറവും ഇപ്പുറവും തപ്പി, കൈയിൽ കിട്ടിയ തലയിണ അവൻ നെഞ്ചോട് ചേർത്തു
‘ഇപ്പൊ ഉമ്മ വയ്ക്കും..’പ്രിയ ഓർത്തു….നന്ദു നെഞ്ചോട് അമർത്തി പിടിച്ച തലയിണയിൽ മുഖം അമർത്തി… ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു….അവൾ ചിരിയോടെ വാഷ്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി, സ്പോർട്സ് ബ്രായും വർക്കൗട്ട് ലെഗ്ഗിൻസും ധരിച്ചു, ഉറങ്ങി കിടന്ന നന്ദുവിന്റെ നെറുകയിലൊന്ന് ചുണ്ടമർത്തി അവൾ, താഴേക്ക് ഇറങ്ങി….
“ഞാൻ ഇറങ്ങുവാട്ടോ”
അടുക്കളയിൽ പണികളിലായിരുന്ന അമ്മയോട് യാത്ര പറഞ്ഞതിനുശേഷം പ്രിയ മുറ്റത്തേക്ക് ഇറങ്ങി…ഗേറ്റ് തുറന്നു, പോർച്ചിൽ ഒതുക്കി വച്ചിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറത്തേക്ക് പാഞ്ഞു…
പുലരി വിരിഞ്ഞു തുടങ്ങിയിട്ടേയുള്ളൂ… വായുവിൽ നിന്നും രാത്രിയുടെ തണുപ്പ് ഇനിയും നീങ്ങിയിട്ടില്ല….വഴിയോരചായക്കടയിൽ ഇരുന്ന അമ്മാവന്മാരുടെയും മാമന്മാരുടെയും ചൊറിയുന്ന കണ്ണിലേക്കു പൊടിപറത്തിയിട്ടുകൊണ്ട് പ്രിയയുടെ ബൈക്ക് നിശാഗിരിയിലെ D H boxing and fitness സെന്ററിന്റെ പാർക്കിങിലേക്ക് കയറി….
രണ്ടു നിലകളായി ഉയർന്നു നിൽക്കുന്ന ബിൽഡിംഗിന്റെ ആദ്യത്തെ നില ഫിറ്റ്നസ് സെന്റർ ആയിരുന്നെങ്കിൽ രണ്ടാമത്തെ നില ബോക്സിങ് സോൺ ആയിരുന്നു….ബോക്സിങ് ക്ലാസ്സിന് വരുന്നവർക്കല്ലാതെ മറ്റാർക്കും രണ്ടാമത്തെ നിലയിലേക്ക് എൻട്രി ഇല്ല….
“Good മോർണിംഗ് ദേവ….”
ഒരുവന് കറക്റ്റ് പോസ്റ്റർ പറഞ്ഞുകൊടുക്കുകയായിരുന്ന ക്രിസ്റ്റീന പ്രിയയെ കണ്ട് വിഷ് ചെയ്തു….
“Good morning”…പ്രിയ പുഞ്ചിരിയോടെ തിരികെ വിഷ് ചെയ്തു, സ്റ്റെപ് കയറി മുകളിലത്തെ നിലയിലേക്ക് പോയി….
“ആരാടി അത് ”
നിരനിരയായി സ്ഥാപിച്ചിരുന്ന ട്രെഡ്മില്ലുകളിൽ ഒന്നിൽ നടക്കുകയായിരുന്ന പെൺകുട്ടി ദേവപ്രിയയെ കണ്ട് അടുത്തുനിന്ന മറ്റൊരു പെൺകുട്ടിയോട് ചോദിച്ചു….അവളിന്ന് ആദ്യമായി ഇവിടെ ജോയിൻ ചെയ്തതായിരുന്നു
“അയ്ശെരി…..അതാണ് ഓണർ….ദേവപ്രിയ….”…
“She’s hot🔥”….അവളതു പറഞ്ഞു നിർത്തിയതും മുകളിലെ നിലയിൽ നിന്നും പഞ്ചിംഗ് ബാഗിൽ കൊള്ളുന്ന ഇടിയുടെ ശബ്ദം അവിടെയാകെ മാറ്റൊലി തീർത്തു….ശരീരം ഒന്ന് ചൂടായി എന്ന് തോന്നിയതും ദേവപ്രിയയുടെ ബോക്സിങ് ഗ്ലൗസ് അണിഞ്ഞ മുഷ്ടികൾ പഞ്ചിംഗ് ബാഗിൽ തുടരെ തുടരെ വന്നുവീണു…..ഭാരമേറിയ അവളുടെ പഞ്ചുകൾ കാരണം ഓരോ തവണയും പഞ്ചിംഗ് ബാഗ് ആടി ഉലഞ്ഞു…..കാലുകളുടെ ചലനവും ഉദര പേശികളുടെ ശക്തിയും ശരിയായി നിയന്ത്രിച്ചുകൊണ്ട് ദേവപ്രിയ നൃത്തം ചെയ്യുന്നതുപോലെ പഞ്ചിംഗ് ബാഗിന് ചുറ്റും നീങ്ങി, ബേഗിലേക്ക് ഭാരമുള്ള പഞ്ചുകൾ എറിഞ്ഞു…
ഒന്നര മണിക്കൂർ നീണ്ടുനിന്ന പ്രാക്ടീസിന് ശേഷം പഞ്ചിംഗ് ബാഗിൽ കൈചുറ്റി താങ്ങി നിൽക്കുമ്പോൾ ദേവപ്രിയ കിതക്കുന്നുണ്ടായിരുന്നു….പ്രാക്ടീസ് കാരണം ഉയർന്ന രക്ത സമ്മർദ്ദത്തിലൂടെ അവളുടെ ശരീരത്തിലെ ഓരോ പേശികളും എടുത്തുകാണിച്ചു….ശ്വാസോച്വാസത്തിനൊപ്പം ഉദരത്തിലെ മസ്സിൽസ് ഉയർന്നു താഴ്ന്നു…മസ്സിൽ പമ്പ് ആയതിനാൽ അവളുടെ സിക്സ് പാക്ക് തെളിഞ്ഞുകണ്ടു
‘ആരും ശ്രദ്ധിക്കാതെ അവളിപ്പോഴും നമ്മുടെ അരികിൽ എവിടെയെങ്കിലും ഉണ്ടെങ്കിലോ…. അവളെ അവരിപ്പോഴും ഉപദ്രവിക്കുന്നുണ്ടെങ്കിലോ…?’
കഴിഞ്ഞ രാത്രിയിലെ നന്ദുവിന്റെ വാക്കുകൾ എന്തിനോ ആ നിമിഷം അവളുടെ ഹൃദയത്തിലൂടെ കടന്നുപോയി…
