പ്രാണന്റെ നാളങ്ങൾ ❤️- 3 32

പ്രാണന്റെ നാളങ്ങൾ ❤️ 3

Pranante Nalamgal Part 3 | Author : Batman

[ Previous Part ] [ www.kambi.pw ]


 

ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ അവളെ നോക്കിപ്പോയി. അത്രയ്ക്കും ഐശ്വര്യം. സാരിയൊക്കെ ഉടുത്തു. ഇറനുള്ള ചുരുണ്ട മുടിയും. സാരിക്ക് ഇടയിൽ അവളുടെ വയറിന്റെ ചെറിയ ഭാഗവും. എന്താ ചിരി..എന്റെ ജീവിതത്തിൽ ഇത്രെയും നല്ലയൊരു കണി ഞാൻ കണ്ടിട്ടില്ല.

ഇവൾ ഈ വെളുപ്പിനെ ഇത് എവിടാ പോണേ??

ഞാൻ :- എന്താ ഗായത്രി..??

അവൾ മടിച്ചു മടിച്ചു എന്നോട് ചോദിച്ചു..

ഗായത്രി :- അത്… സന്ദീപേ..എനിക്ക് ഒന്ന് അമ്പലത്തിൽ പോണമായിരുന്നു. ഇന്ന് അച്ചന്റെ ഓർമദിവസമാണ്. ഇവിടെ എനിക്ക് വലിയ പരിചയമില്ല. അല്ലങ്കിൽ നിന്നെ ബുദ്ധിമുട്ടിക്കില്ലായിരുന്നു.. എന്നെ ഒന്ന് അമ്പലത്തിൽ കൊണ്ടുപോകാമോ?

ഈ വേഷത്തിൽ നിന്ന് ഇങ്ങയൊക്കെ ചോദിച്ചാൽ എങ്ങനാ പറ്റില്ല എന്ന് പറയണേ. അതും ഇവളെപ്പോലെ ഒരു പാവം..

ഞാൻ :- പിന്നെ എന്താ.. നിൽക്ക് ഞാൻ ഒന്ന് റെഡിയായിട്ട് വരാം..

ഞാൻ അകത്തേക്ക് കയറി.. കണ്ണാടിയിൽ നോക്കി നിന്നിട്ട്.. എന്ത് ഐശ്വര്യമാണല്ലേ അവളെ കാണാൻ എനിക്ക് ഇഷ്ടായി.!!

ഷവറിന്റെ താഴെ നിൽക്കുമ്പോൾ എന്റെ മനസ്സിൽ —ആവിശ്വാസിയായ ഞാൻ അമ്പലത്തിൽ പോകാൻ കുളിച്ചു റെഡിയാകുന്നു.. അതും ഈ വെളുപ്പിനെ.. അവളോട്‌ സ്നേഹമാണോ അതോ അനുകമ്പയണോ? അറിയില്ലാ.. ഇതൊക്കെ എവിടെച്ചെന്ന് നിൽക്കുവോ.. ആ വരുന്നത് വരട്ടെ..

ഞാൻ കുളിച്ചു . ഒരു മുണ്ടും. ഹാഫ് സ്ലീവ് കുർത്തയും ഇട്ടു ഇറങ്ങി.

ഞാൻ :- പോകാം?

എന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കിയിട്ട് കുറച്ചു നേരമിരുന്നു. രണ്ടുനിമിഷം.അത്രമാത്രം.വേഗം അവൾ നോട്ടം മാറ്റി.

എന്റെ മുഖത്ത് നോക്കാതെ അവൾ താഴേക്ക് നോക്കിയിട്ട്

‘പോകാം ‘

ലിഫ്റ്റിൽ കയറി താഴെച്ചെന്നു വണ്ടി എടുത്ത്. റോഡിലേക്ക് ഇറങ്ങി നേരം വെളുത്തുവരുന്നതേ ഉള്ളു. ഞാൻ അൽപ്പം ദൂരെയുള്ള ഒരു ശിവന്റെ അമ്പലത്തിൽ പോയി. ഏതോ തമിഴ് ഭക്തിഗാനമൊക്കെ കേൾക്കാം.. ഞങൾ ഇറങ്ങി വണ്ടി ലോക്ക് ചെയ്ത് അകത്തേക്ക് നടന്നു.അവൾ എല്ലായിടത്തും പോയി വലം വച്ച് തൊഴുതു. ഇടക്ക് എന്നെ തിരിഞ്ഞു നോക്കും. ഞാൻ അവിടെ എവിടേലും നിൽകുമായിരിക്കും. എന്നിട്ട് പിന്നെയും തിരിഞ്ഞു നടക്കും.. എന്തൊക്കെയോ പൂജകളും ചെയ്തു രസീത്തും വാങ്ങി. തിരിഞ്ഞപ്പോൾ എന്നെ കണ്ടു. എന്തോ ഓർത്തെന്നപോലെ അവൾ ഓടി എന്റെ അടുത്തേക്ക് വന്നു.

ഗായത്രി :- സന്ദീപേ.. നിന്റെ നക്ഷത്രമേത??

ഞാൻ :- അറിയില്ല..

ഗായത്രി :- ജന്മനക്ഷത്രം..?

ഞാൻ :- അറിയില്ല ഡി..

ഗായത്രി :- നീ അമ്പലത്തിലൊന്നും പോകാറില്ലേ??

ഞാൻ :- ഇല്ല ആദ്യമായിട്ടാ..

ഗായത്രി :- ഏഹ്ഹ്ഹ്!!! ശെരിക്കും??

ഞാൻ :- പണ്ട് അമ്മയുടെ കൂടെ വന്നിട്ടുണ്ട്. അതും തീരെ കുഞ്ഞു ആയിരുന്നപ്പോൾ..

ഗായത്രി :- ah സാരമില്ല…

അവൾ തിരികെ ആ കൗണ്ടറിൽ പോയി ഒരു രസീതും വാങ്ങി നടയിൽ വച്ചു. കുറച്ചു കഴിഞ്ഞു അവൾ ഒരു വലിയ വാഴയിലയിൽ ചന്ദനവും പൂവും ഒക്കെ വാങ്ങി എന്റെ അടുത്തേക്ക് വന്നു. അവളുടെ മോതിരം വിരൽകൊണ്ട് ചന്ദനം തൊട്ട് എടുത്ത് എന്റെ നെറ്റിയിലും കണ്ഠത്തിലും ഇട്ടു. ഞാൻ തടയാൻ പോയില്ല.

ഇങ്ങനെ ഒരു സന്ദർഭം ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട പെണ്ണ് ചന്ദനം തൊട്ടുതരുന്നത്. ഇടക്കൊക്കെ കാമുകിമാർ കാമുകന്മാർക് കുറി തൊട്ടുകൊടുക്കുമ്പോ ഞാൻ ആലോചിട്ടിട്ടുണ്ട് ഇതൊക്കെ അല്ലേ സ്നേഹം പ്രേകടിപ്പിക്കാനുള്ള വഴികളൊക്കെ.. എന്തോ??

ഗായത്രി :- അർച്ചന പ്രാദാസമാ..

ഞാൻ വെറുതെ മൂളി.. പിന്നെ അവളും കുറിയിട്ടു. അവളുടെ ചന്ദനം കുറച്ച് വലുതായ്‌തു കൊണ്ട് ഞാൻ എന്റെ വിരൽകൊണ്ട് അത് അല്പം മായിച്ചു കൊടുത്തു. അവൾ ഒരു നിമിഷം ഞെട്ടി പിന്നെ പഴതുപോലെ നിന്നു. എന്നിട്ട് ഫോൺ എടുത്ത് മുഖം നോക്കി.

ഞാൻ :- പോകാം??

ഗായത്രി :- പോകാം..

കാറിൽ കേറിയപ്പോൾ അവൾ ഒരു ചെറിയ ചന്ദന കുറി എയർ ബാഗ് module ൽ ഇട്ടു. കിടക്കട്ടെ എന്ന് ഞാൻ വിചാരിച്ചു..FM റേഡിയോയിൽ ഏതോ ഹിന്ദി പാട്ടൊക്കെ കേൾക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *