കുടുംബസ്ത്രീ മാൻ ദി ഗ്ലിംസ് – 1
[ Danmee ]
” മോനെ അഞ്ചു പ്രസവിച്ചു ആൺകുഞ്ഞാണ്……. …… നീ എയർപോർട്ടിൽ എത്തിയോ ”
” ഇല്ല അമ്മേ… കമ്പനിവരെ ഒന്ന് പോണമായിരുന്നു…….. പിന്നെ അമ്മ കുഞ്ഞിനെ കണ്ടോ… ”
” ഓ മോനെ ഇപ്പോൾ വെളിയിൽ കൊണ്ടുവന്നു കാണിച്ചതെ ഉള്ളു കുറച്ചു നേരം കഴിഞ്ഞു ഉള്ളിലേക്ക് കൊണ്ട് പോയി..അച്ഛൻ നിന്നെ വീഡിയോ കാൾ ചെയ്യാൻ നോക്കി പക്ഷെ നീ എടുത്തില്ലല്ലോ ”
“മ്മ്മ്മ് കമ്പനി വരെ ഒന്ന് പോയത ഇറങ്ങാൻ നേരം ഒരു ഓരോ പൊല്ലാപ്പ്…….. കുഴപ്പമില്ല അമ്മേ ഞാൻ നേരിട്ട് വന്ന് എന്റെ മോനെ കണ്ടോളാം ”
” ആ ശെരി മോനെ അപ്പൊ നീ വാ ”
ഫോൺ കട്ട് ചെയ്ത് ഞാൻ കാർ കിടക്കുന്നതിനടുത്തേക്ക് ചെന്നു.
” ഡാ കൺഗ്രാജുലേഷൻസ് …….. അച്ഛൻ ആയി അല്ലെ…….. നീ നാട്ടിന്നു തിരിച്ചു വന്നിട്ട് പാർട്ടി തരാം എന്നാല്ലേ പറഞ്ഞത്…. ആത് ഇനി ഇപ്പൊ വെച്ച് താമസിപ്പിക്കാനോ…. നമുക്ക് വണ്ടി നേരെ വിട്ടാലോ…. ”
എന്നേ കണ്ട റിയാസ് പറഞ്ഞു.
“പോടാ നീ പെട്ടെന്ന് വണ്ടി എടുത്തേ ഇപ്പൊ തന്നെ ലേറ്റ് ആയി ”
” ശെരി ശെരി ”
+2 കഴിഞ്ഞു പാസ്സ്പോർട്ടും എടുത്ത്. ഗൾഫിലോട്ട് വന്നതാണ്… ഏതൊരു പ്രവാസിയുടെയും ബാക്ക്സ്റ്റോറി തന്നെ യാണ് എന്റെയും. അച്ഛന്റെ കടം ചേച്ചിയുടെ കല്യാണം… ഒരു സാദാ ലേബർ ആയിട്ട് തുടങ്ങിയതാ പിന്നെ ലൈസൻസ് എടുത്ത് ഡ്രൈവർ കം ടെക്‌നിഷൻ ആയി.. പിന്നെ കമ്പനിയിൽ അത്യാവശ്യം നല്ല പോസിഷനിൽ എത്തി. ഇതിനിടക്ക്. കടവും ചേച്ചിയുടെ കല്യാണവും . അച്ഛന്റെ ചികിത്സ. വീട് പുതുക്കി പണിയൽ അങ്ങനെ എല്ലാം കഴിഞ്ഞു കഴിഞ്ഞ വർഷം ഒരു കല്യാണം കഴിച്ചു… പെട്ടെന്ന് ആയിരുന്നു എല്ലാം … ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്ക് അഞ്ജുവിനെ ഇഷ്ടമായി. പിന്നെ അതികം താമസിച്ചില്ല . നാട്ടിൽ ചെന്ന് കല്യാണം കഴിഞ്ഞു. സ്വാഭാവികമായി ഒന്നര മാസം കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു ഫ്ലൈറ്റ് കേറി. അഞ്ചു ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ തൊട്ട് നാട്ടിലേക്ക് പോകാൻ ശ്രമം നടത്തിയതാ.. പക്ഷെ എവിടെ ലീവ് കിട്ടാൻ. പ്രസവ സമയത്ത് അവിടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചത് അതനുസരിച്ചു ലീവും കിട്ടി പക്ഷെ.. ഇന്നലെ പെട്ടെന്ന് ഒരു പൈൻ വന്നു അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയതാ….. ഹ കുഴപ്പം ഇല്ല. എനിക്ക് എന്റെ മകനെ കാണാൻ തിടുക്കം ആയി.
” ഡാ പെട്ടെന്ന് വിടാടാ ”
” പോടാ സാലറി മുഴുവൻ ഫൈൻ കൊടുത്ത് തീരുവാ….. വണ്ടി നീ എനിക്ക് ഹാൻഡ് ഓവർ ചെയ്തില്ലയിരുന്നു എങ്കിൽ നോക്കാമായിരുന്നു ”
” മ്മ് ശെരി…… നീ 120 ന്റെ റോഡിൽ എങ്കിലും ഒന്ന് പെട്ടെന്ന് പ്പോ ”
” മ്മ്മ് ഓക്കേ ഓക്കേ ”
വണ്ടി നമ്മുടെ ഇൻഡസ്ട്രിയൽ ഏരിയ കഴിഞ്ഞു. കുറച്ചു മുന്നോട്ട് പോയപ്പോൾ. പെട്ടന്ന് നമ്മുടെ മുന്നിൽ ഉണ്ടായിരുന്ന ട്രക്ക് ബ്രേക്ക് ഡൌൺ ആയി നിന്നു. അതിനുപിന്നിൽ ഒരു വണ്ടി ചെന്ന് ഇടിച്ചു..
ഇത് കണ്ട റിയാസ് പെട്ടെന്നു ട്രാക്ക് മാറ്റാൻ നോക്കിയതാ 100 നു മുകളിൽ വന്ന വണ്ടിയല്ലേ അത് മറിഞ്ഞു. രണ്ടു ചുട്ടു ചുറ്റി. ഞാൻ സീറ്റ് ബെൽറ്റ് ഇട്ടിരുന്നു എങ്കിൽ പോലും എങ്ങനെയോ വണ്ടിയിൽ നിന്നും തെറിച്ചു പുറത്തേക്ക് വീണു. കുറച്ചു ദൂരം ഞാൻ റോഡിലൂടെ നിരങ്ങി ഡിവൈഡറിൽ ഇടിച്ചു പൊങ്ങി റെയിൽഗർഡിൽ വന്നു വീണു.
ആറുമാസം ഞാൻ കോമയിൽ ആയിരുന്നു. അത്രയും നാൾ എന്റെ കാര്യങ്ങൾ നോക്കിയിരുന്നത് രാജേഷ് എന്ന എന്റെ സുഹൃത്തു ആയിരുന്നു. റിയാസ് ആ ആക്സിഡന്റ് ഇൽ തന്നെ മരിച്ചു. വണ്ടി കട്ട് ചെയ്താണ് അവന്റെ ബോഡി പുറത്ത് എടുത്തത്.
എന്നെ നാട്ടിൽ കയറ്റി വിടുമ്പോൾ കൂടെ വന്നത് രാജേഷ് ആയിരുന്നു. കണ്ണ് തുറന്നെങ്കിലും എനിക്ക് ഒന്ന് എഴുന്നേൽക്കനോ തിരിഞ്ഞു കിടക്കാനോ പറ്റാതെ ഒറ്റ കിടപ്പ് തന്നെയായിരുന്നു. നാട്ടിൽ മകനെ കൊഞ്ചിക്കാൻ വന്ന എനിക്ക് അവനെ ഒന്ന് എടുക്കാൻ പോലും കഴിഞ്ഞില്ല. ശരീരം മുഴുവൻ തുന്നികെട്ടലുകൾ ആയിരുന്നു പിന്നെ അകദേശം എല്ല എല്ലുകളും ഒടിഞ്ഞിരുന്നു. മുഖം ഒരു സൈഡ് വീകൃതം ആയിരുന്നു ഒരു കണ്ണ് അല്പം കുഴിഞ്ഞു ആണ് ഇരിക്കുന്നത്.
