ഉണ്ണികുട്ടന്റെ യോഗം
[ Vethalam ]
ഈ കഥയുടെ തുടക്കം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി കുറച്ചു പതിറ്റാണ്ടുകൾക്കുള്ളിലാണ്
ശൈശവവിവാഹം നിയമം നിലവിലുണ്ടെങ്കിലും അത്ര പ്രാബല്യത്തിൽ ഒന്നുമായിരുന്നില്ല
ആക്കാലത്താണ് തിരുവതാംകൂറിലെ പുരാതന കുടുംബത്തിലെ ഭാസ്കരപിള്ളയുടെ വിവാഹം വെറും 18 വയസ്സ് മാത്രം പ്രായമുള്ള കല്യാണി കുട്ടി ആയിരുന്നു വധു
കിട്ടിയ സ്ത്രീധനവും കുടുംബപരമായി കിട്ടിയ സ്വത്തുക്കളും വിറ്റു വടക്കേ മലബാറിലേക്ക് കുടിയേറിയ ഭാസ്കരപിള്ള അവിടെ മൂന്നേക്കർ ഭൂമിയും ഒരു നാല് കെട്ടു വീടും വാങ്ങി
കഠിനാധ്വാനി ആയ പിള്ളേച്ചൻ കുറച്ചു വർഷങ്ങൾക്കു കൊണ്ട് ആ നാട്ടിലെ ജന്മിയായി മാറി
കൃഷി ഭൂമിയിലെ അധ്വാനത്തിനിടയിൽ കല്യാണി കുട്ടിയെ പിള്ളേച്ചൻ മറന്നില്ല രണ്ടും മൂന്നും വർഷത്തെ ഇടവേളകളിൽ അവിടെയും കൃത്യമായ വിളവെടുപ്പ് നടത്തി കൊണ്ടിരുന്നു അങ്ങനെ കല്യാണി കുട്ടിയമ്മയുടെ ഒൻപതാമത്തെ പുത്രനായി ഞാൻ പിറന്നു
എട്ടു പ്രസവങ്ങളും അന്നാട്ടിലെ പ്രമുഖ ഗൈനോക്കോളജിസ്റ്റായ വയറ്റാട്ടി കാർത്തു എന്ന കർത്യായനി തള്ള ആയിരുന്നു നോക്കിയതെങ്കിലും എന്റെ പിറവി അവിടെ ആകെയുണ്ടായിരുന്ന ഹെൽത്ത് സെന്ററിൽ ആയിരുന്നു ജനസംഖ്യ നിയന്ത്രണത്തെ കുറിച്ചു യാതൊരു ബോധവുമില്ലാത്ത പിള്ളേച്ചനോട് ചോദിക്കാതേം പറയാതേം കല്യാണിക്കുട്ടിയമ്മയുടെ പ്രസവം അവിടുത്തെ ഡോക്ടർ എന്നെന്നേക്കുമായി നിർത്തി കളഞ്ഞു
അതറിയാത്ത പിള്ളേച്ചൻ പിന്നീട് ഒരുപാട് ശ്രമിച്ചിട്ടും ഒരു പെൺകുട്ടിയെങ്കിലും വേണമെന്ന മോഹം വെറുമൊരു മോഹമായി തുടർന്ന് പോന്നു
തന്റെ പേരിൽ വാങ്ങി കൂട്ടുന്ന ഭൂമിയുടെ വിസ്തീർണ്ണം കൂട്ടണമെന്നല്ലാതെ മക്കളെ നല്ല നിലയിൽ പഠിപ്പിക്കണമെന്നോ അവർക്ക് വിവാഹ പ്രായമായെന്നോ എന്ന ചിന്തയൊന്നും പിള്ളേച്ചനില്ലായിരുന്നു പാടത്തോ പറമ്പിലോ പണിയൊന്നുമില്ലാത്തപ്പോൾ മാത്രമാണ് മക്കളെ സ്കൂളിൽ അയച്ചിരുന്നത്
കേവല വിദ്യാഭ്യാസമേ ഉള്ളുവെങ്കിലും മക്കളൊക്കെ നല്ല കർഷകരായി വളർന്നു വന്നു
കാലമൊരുപാട് കടന്നു പോയി ഇന്ന് എന്റെ 18 പിറന്നാളാണ് കഴിഞ്ഞ പതിനേഴു വർഷം കൊണ്ടു ഞാൻ ഏഴാം ക്ലാസ് വരെ എത്തിപ്പെട്ടു പരീക്ഷ എല്ലാം കഴിഞ്ഞു അവധിക്കാലമഘോഷിക്കുകയാണ് എങ്കിലും വിജയ പ്രതീക്ഷ എനിക്കുമില്ല വീട്ടുകാർക്കുമില്ല ഛെ….ഞാനിതു വരെ എന്റെ പേര് പറഞ്ഞില്ല ല്ലോ ഏട്ടൻമാരുടെ പോലെ ശശിധരൻ പിള്ള ഗംഗധരൻ പിള്ള തുടങ്ങിയ പിള്ള വാലൊന്നുമുള്ള ആളല്ല ഞാൻ അമ്മയെന്നെ കുഞ്ഞുണ്ണി ന്നു വിളിക്കും ബാക്കിയെല്ലാർക്കും ഞാൻ ഉണ്ണിക്കുട്ടനാണ് മ്മടെ പിള്ളേച്ചൻ അഥവാ എന്റെ തന്തപ്പടി ഡാ ഉണ്ണി ന്നു മാത്രമേ വിളിക്കാറുള്ളു അതും ഒരു മാതിരി സിംഹ ഗർജ്ജനം പോലെ അത് കേൾക്കുമ്പോഴേ ഉള്ളിലൊരു നടുക്കമാണ്
കുഞ്ഞൂ…..കുഞ്ഞുണ്ണി …..എഴുന്നേൽക്കു മോനെ ഇന്ന് മോന്റെ പിറന്നാളാ കുളത്തിൽ പോയി ഒന്ന് മുങ്ങി കുളിച്ചു ഭഗവതി കാവിലൊന്നു പോയി തൊഴുതിട്ട് വാ അമ്മ പാൽപായസം ഉണ്ടാക്കുന്നുണ്ട്
ഞാൻ മടിയോടെയാണെങ്കിലും കണ്ണ് തുറന്നു നല്ല സെറ്റ് മുണ്ടുടുത്തു മഞ്ഞൾ കുറിയൊക്കെ തൊട്ടു അമ്മ മുന്നിൽ നിൽക്കുന്നു ഇന്ന് അമ്മയെ കാണാൻ ഒരു പ്രത്യേക ഭംഗി അമ്മ അടുത്ത് വരുമ്പോൾ ഒരു ചന്ദന
ഗന്ധമാണ് അമ്മയുടെ കട്ടിൽ ചന്ദന കാതൽ കൊണ്ടു നിർമ്മിച്ചതായ കൊണ്ടു അമ്മയുടെ ശരീരത്തിനും ഒരു ചന്ദന ഗന്ധമാണ് അമ്മേ ഇത്തിരി നേരം എന്നെ കെട്ടിപിടിച്ചു കിടക്കോ ഞാൻ കൊഞ്ചി
പോടാ ചെക്കാ എനിക്ക് അടുക്കളയിൽ നൂറു കൂട്ടം പണിയുണ്ട് വേഗം
കാവിൽ പോയിട്ട് വാ എന്നിട്ട് അടുക്കളയിൽ വന്നെന്നെ സഹായിക്ക് ഇപ്പോ വരും തടിമാടൻമാർ എട്ടെണ്ണം തിന്നാനായിട്ട്
അമ്മക്ക് ആരെയെങ്കിലും സഹായത്തിന് വെച്ചൂടെ അല്ലേൽ ഏട്ടന്മാരോട് പെണ്ണ് കെട്ടാൻ പറഞ്ഞൂടെ അമ്മയെന്തിനാ ഇപ്പോഴും ഇങ്ങനെ കഷ്ട്ടപെടണെ
ആരോട് പറയാനാ എന്റുണ്ണി നിന്റെ വല്യേട്ടന്റെ പ്രായമുള്ളവർക്ക് നിന്നെക്കാൾ പ്രായമുള്ള മക്കളായി എന്നാലും നിന്റപ്പന് അവരിപ്പോഴും ചെറിയ കുട്ട്യോളാന്ന വിചാരം കെട്ടണമെന്ന തോന്നൽ അവറ്റോൾക്കുമില്ല എന്റെ തലവിധി അല്ലാതെന്താ പറയാ
