ഉണ്ണികുട്ടന്റെ യോഗം 10അടിപൊളി  

മ്മ്മ്മ് വല്യേട്ടൻ ഒന്നു മൂളി

സാധാരണ അപ്പൊ ചെവി പൊട്ടുന്ന ചീത്ത കേൾക്കണ്ടതാണ്  ചേട്ടന്

അപ്പൻ ഒന്നും മിണ്ടിയില്ല  എന്തെങ്കിലും പറഞ്ഞാൽ അതിനു മറുപടി വേണം ന്നു നിർബന്ധമാണ് അപ്പന് മൂളലും തലയാട്ടലും ഒന്നും പറ്റില്ല അമ്മ പോയതോടെ ഏറ്റവും തകർന്നു പോയത് ഞാനും അപ്പനുമാണ്

മൂന്ന് നാലു ദിവസം കഴിഞാണ്‌ അപ്പൻ വീട്ടിൽ മടങ്ങിയെത്തിയത്  കൂടെ  കാര്യസ്ഥൻ  കൃഷ്ണ പണിക്കരുമുണ്ടായിരുന്നു

വൈകിട്ട് അത്താഴം കഴിഞ്ഞു അപ്പൻ എല്ലാവരെയും നടുതളത്തിലേക്ക്  വിളിച്ചു വരുത്തി

എന്റെ മക്കളോട് ഞാൻ വളരെ വലിയ തെറ്റാണു ചെയ്തത്  പണമുണ്ടാക്കാനുള്ള ത്വരയിൽ ഞാനെന്റെ മക്കളുടെ ജീവിതം മറന്നു നിങ്ങളുടെ അമ്മ പോയപ്പോഴാണ് അവളുടെ വാക്കിന്റെ വില മനസിലായത്  ഞാൻ ഉണ്ടാക്കിയ സർവ്വ സ്വത്തിലും നിങ്ങൾ ഓരോരുത്തരുടെയും വിയർപ്പാണ് അത് തുല്യമായി നിങ്ങളുടെ പേരിൽ എഴുതി വെച്ചിട്ടുണ്ട്  ആരും അത് വിറ്റു കളയരുത്

ഇനി വേണ്ടത് നിങ്ങളുടെ വിവാഹമാണ് നാളെ കൃഷ്ണ പണിക്കർ വരും നിങ്ങൾക്ക് പറ്റിയ കുറച്ചു ആലോചനകൾ അയാൾ കൊണ്ടു വന്നിട്ടുണ്ട് ഓരോരുത്തരും അയാളുടെ കൂടെ പോവണം നിങ്ങൾക്ക് ഇഷ്ട്ടപെടുന്ന പെൺകുട്ടികളുമായി എത്രയും വേഗം കല്യാണം നടത്തണം നിങ്ങളുടെ ഇഷ്ട്ടം മാത്രം നോക്കിയാൽ മതി മറ്റൊന്നും ചിന്തിക്കേണ്ട പറ്റിയാൽ എല്ലാം ഒരു ദിവസം തന്നെ നടത്തണം എന്നാണ് എന്റെ ആഗ്രഹം

ഉണ്ണിക്ക് പ്രായമാവുമ്പോൾ നിങ്ങൾ എല്ലാരും ചേർന്നു അവന്റെ കാര്യം നടത്തി കൊടുക്കണം എല്ലാവർക്കും ഓരോ വീട് പണിയാനുള്ള തുക വേറെ തരുന്നുണ്ട് അത് കൊണ്ട് അവനവന്റെ വീതത്തിൽ വീട്

പണിത് കുടുംബമായി പാർത്തു കൊള്ളുക ഇനി എന്റെ സ്ഥാനത്തു നിന്നു കാര്യങ്ങൾ ചെയ്യുന്നത് ശശിയാണ് എല്ലാരും എന്നും ഒരുമയോടെ ജീവിക്കണം അപ്പൻ പറഞ്ഞു നിർത്തി

അച്ഛാ  ഞാനൊന്നു പറഞ്ഞോട്ടെ മൂന്നാമത്തെ ഏട്ടൻ ചോദിച്ചു

എന്താ നീ പറ

അമ്മ പോയിട്ട് ആണ്ടു തികയും മുൻപേ കല്യാണം…..ഏട്ടൻ പകുതിയിൽ നിർത്തി

അത് സാരമില്ല നിങ്ങൾ കുടുംബമായി ജീവിക്കാൻ ഏറ്റവും ആഗ്രഹിച്ചത് നിങ്ങളുടെ അമ്മയാ അവൾക്ക് സന്തോഷമേ ഉണ്ടാവു

അച്ഛാ ഇത്രയും വലിയൊരു വീട് നമുക്കുള്ളപ്പോ ഇനിയെന്തിനാ വേറെ വേറെ വീട് പണിയുന്നെ ഞങ്ങൾ ഇവിടെ ഒരുമിച്ചു കഴിഞ്ഞോളാം എന്റെ നേരെ മൂത്തവൻ പറഞ്ഞു

മക്കളെ നിങ്ങൾ ഒരമ്മയുടെ വയറ്റിൽ പിറന്നവരാ പക്ഷെ കയറി വരുന്ന കുട്ടികൾ എട്ടു കുടുംബത്തിൽ നിന്നാ അത് കൊണ്ടാ നിങ്ങളോട് വേറെ വേറെ വീട് പണിയാൻ പറഞ്ഞത്  ഈ വീട് തത്കാലം ശശിയും ഉണ്ണിയും താമസിക്കട്ടെ ഉണ്ണിയുടെ വിവാഹം ആവുമ്പോൾ ശശി പുതിയ വീട്ടിലേക്കു മാറിയാൽ മതി

അമ്മയുടെ സ്നേഹം ഏറ്റവും കുറച്ചു കിട്ടിയത് ഉണ്ണിക്കാണ് നിങ്ങൾ എല്ലാവരുടെയും ശ്രദ്ധ അവനിൽ വേണം  ഇനി എല്ലാരും പോയി കിടന്നോളു

ഒരാഴ്ച കൊണ്ടു തന്നെ എല്ലാവരുടെയും പെണ്ണ് കാണൽ കഴിഞ്ഞു മൂത്ത ചേട്ടന്മാർക്ക് ഒരു വീട്ടിൽ നിന്നു തന്നെ ചേച്ചിയും അനിയത്തിയും ഒരു മാസം കഴിഞ്ഞതും ഒരു പന്തലിൽ 8 വിവാഹം നാടൊട്ടുക്കും വിളിച്ചു ഗംഭീര സദ്യയോടെ ആ കരയിൽ ആദ്യമായിട്ടും അവസാനമായിട്ടുമാണ് ഒരു വീട്ടിലെ എട്ടു പേരുടെ കല്യാണം ഒരുമിച്ചു കാണുന്നത് അതോടെ ആ വലിയ വീട്ടിൽ നിറയെ ആളുകളായി വലിയേട്ടന്റെ മുറിയിൽ നിന്നും ഞാൻ അമ്മയുടെ മുറിയിലേക്ക് കിടപ്പു മാറ്റി

കല്യാണ തിരക്കെല്ലാം കഴിഞ്ഞതും അച്ഛൻ ഒരു തീർത്ഥ യാത്രക്കിറങ്ങി  പിന്നെ വല്യേട്ടനും രണ്ടാമത്തെ ഏട്ടനും ഒഴികെയുള്ളവർ സ്വന്തം വീട് പണി തീരും വരെ അവരവരുടെ ഭാര്യ വീട്ടിലേക്കു താമസം മാറ്റി

അതിനിടയിൽ മറ്റൊരു അത്ഭുതം കൂടി സംഭവിച്ചിരുന്നു ഞാൻ ഏഴാം ക്ലാസ്സിൽ പാസ്സായി  വല്യേട്ടന്റെ ഭാര്യ ഗിരിജേടത്തിയുടെ നിർബന്ധം മൂലം എന്നെ 4 കിലോമീറ്റർ ദൂരത്തുള്ള സർക്കാർ സ്കൂളിൽ എട്ടാം ക്ലാസ്സിൽ ചേർത്തു  വീട്ടിൽ വന്നാൽ വനജേടത്തി നിർബന്ധിച്ചു പഠിപ്പിച്ചിരുന്ന കൊണ്ട് വീട്ടിലേക്കു ഞാൻ കൊണ്ടു വന്നിരുന്ന മുട്ടയുടെ എണ്ണം കുറഞ്ഞു എട്ടു പാസായി അടുത്ത ക്ലാസ്സിൽ ഏറ്റവും ബാക്ക് ബെഞ്ചിൽ എന്നോളം പ്രായമുള്ള ഒരു സുഹൃത്തു കൂടിയുണ്ടായി അവിടെ

Updated: June 27, 2026 — 6:52 pm

Leave a Reply

Your email address will not be published. Required fields are marked *