മിന്നുമോളുടെ അമ്മ ആശ – 1
[ പേടിത്തൊണ്ടൻ ]
ഞാൻ പുസ്തകങ്ങളെ വളരെ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു.എന്നെ ഒറ്റപ്പെടൽ വേട്ടയാടിയപ്പോളും,ജീവിതത്തിൽ പലപ്പോഴും ആളുകൾ മാറിയെങ്കിലും,പുസ്തകങ്ങൾ മാത്രം എനിക്ക് ഒപ്പം നിന്നു.എല്ലാ ദിവസവും വൈകുന്നേരം,ഞാൻ ജനസാന്ദ്രത കുറഞ്ഞ നമ്മുടെ ഗ്രാമത്തിലെ ലൈബ്രറിയിലേക്ക് പോകും.അതും എന്റെ പഴയ ലൈബ്രറിയിൽ .പുതിയതായി ഈ ഇടയ്ക്കു ഒരു ലൈബ്രറി തുടങ്ങിയിരുന്നു.അവിടെ ചില കുട്ടികൾ വരുമെങ്കിലും പഴയ ലൈബ്രറിയിൽ ആരും വരാറില്ല.
എന്തിനു പറയണം അവിടെ ഒരു ലൈബ്രറി ഉള്ള കാര്യം പോലും പലർക്കും അറിയില്ല.കാലപ്പഴക്കം കൊണ്ട് മുമ്പിലെ ബോർഡ് മാഞ്ഞുപോയിരുന്നതു കൊണ്ടോ പുസ്തകങ്ങൾ മിക്ക കുട്ടികളും വെറുത്തതുകൊണ്ടോ എന്ന് അറിയില്ല. കവലയിൽ നിന്നു കുറച്ച് മാറി അടഞ്ഞു കിടക്കുന്ന പിടിക്കാക്കിടയിൽ അകത്തേക്ക് ഒരു ഇരുണ്ട ഇടനാഴി.അതും ഒരു പഴയ കെട്ടിടം.
പൊളിഞ്ഞു ചെറിയ ചോർച്ചയുള്ള ഭിതികൾ. ജനൽ തുറന്നാൽ പുറത്ത് വിശാലമായ കാഴ്ചകൾ.പഴയ കണ്ണാടി ജിനലിന്റെ വലിയ അലമാരി.പൊട്ടിയതും നിറം മങ്ങിയതും പൊടിപ്പിടിച്ചതുമായ കണ്ണാടികൾ.അലമാരിയുടെ അകത്ത് പഴയ പുസ്തകങ്ങൾ.പൊടി കെട്ടി, ചില പേജുകൾ മഞ്ഞയായി മാറി.പക്ഷേ അതിനുള്ളിൽ നിറഞ്ഞിരുന്നത് കഥകളും ഓർമ്മകളും ആയിരുന്നു.ചിലത് നമ്മളെ കൂടെ കൊണ്ടുപോകുന്നതാണെങ്കിൽ മാറ്റുച്ചില്ലത് നമ്മെ വേട്ടയാടും.
ശെരിക്കും ഒരു പേടിപ്പിക്കുന്ന സ്ഥലം.അവിടെയിരുന്നു ക്രൈം ത്രില്ലെർ വായിക്കുന്ന സുഖം ഇവിടെ എഴുതി അറീക്കാൻ കഴിയുന്നതിലും വലുതാണ്.ഇടനാഴിയുടെ ഇരുട്ടിലൂടെ ലൈബ്രറിയിലേക്ക് നടക്കുമ്പോൾ മിന്നുവിനെ പേടിപ്പിക്കാൻ വീണ്ടും എരുവുകൂട്ടി എന്നപോലെ നന്ദു പറഞ്ഞു:”അവിടെ സമയം പോലും പതുക്കെ സഞ്ചരിക്കുന്നു.പുറത്ത് കാറ്റ് മരങ്ങളെ തട്ടുന്ന ശബ്ദം,അകത്ത് ആരോ നടക്കുന്നതുപോലെ തോന്നും.ഒരിക്കൽ നീ തിരിഞ്ഞുനോക്കുമ്പോൾ,ആരുമില്ല…പക്ഷേ
ആരോ ഉണ്ടാക്കും.”അവന്റെ ശബ്ദം പ്രതിദ്വാനിച്ചു.മിന്നുമോൾ ശെരിക്കും പേടിച്ചതായി എനിക്ക് തോന്നി.മിന്നുമോൾ നന്ദുവിന്റെ കൈ വിട്ടു,മുൻപിൽ വാതിൽ പൂട്ട് തുറക്കാൻ ശ്രമിക്കുന്ന ജോസഫ് മാഷിന്റെ അടുത്തേക്ക് ഓടി.അയാളെ മുണ്ടിൽ പിടിച്ചു. മാഷെന്നെ നോക്കി പറഞ്ഞു.“മതിയട നിന്റെ കഥ…,”.ജോസഫ് മാഷ് മിന്നുമോളുടെ തലയിൽ തലോടിക്കൊണ്ട് ചിരിച്ചു.
അദ്ദേഹത്തിന്റെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞുനിന്നു.”അമ്മേടെ അടുത്തേക്ക് പോണോ?”അദ്ദേഹം ചോദിച്ചു.മിന്നുമോൾ അതെ എന്ന് തലയാട്ടി.മിന്നുമോൾ ഇപ്പോഴും അമ്മയുടെ മുലപ്പാൽ കുടിക്കുന്ന പ്രായമേ ആയിട്ടുള്ളൂ എന്നത് പലപ്പോഴും നന്ദുവിനു അവളെ കളിയാക്കാൻ ഒരു കാരണമായിരുന്നു. “ഇത്ര വലിയ പെണ്ണായിട്ടും നീ ഇപ്പോഴും വാവയാണോ മിന്നൂ?”എന്ന് നന്ദു ചോദിക്കുമ്പോൾ അവൾ പിണങ്ങി മുഖം തിരിക്കും.ഞാൻ ഒന്നും പറഞ്ഞില്ല.
ആ ഇടനാഴിയിലേക്ക് കണ്ണോടിച്ചു.അവിടെ ഒരു വിചിത്രമായ നിശ്ശബ്ദത.പഴയ വാതിൽ ചെറിയൊരു കരച്ചിലോടെ തുറന്നു.അകത്ത് അതേ ഗന്ധം—പഴയ പേപ്പറിന്റെയും ഈർപ്പിന്റെയും മിശ്രണം.പഴയ ഓർമ്മകൾ. ഞങ്ങൾ അകത്ത് കയറി.
പുറത്ത് കാറ്റ് വീശിയ ശബ്ദം പോലും അകത്തേക്ക് കയറുമ്പോൾ മങ്ങിപോകുന്നത് പോലെ.അവിടെ സ്ഥിരമായി ഇരിക്കുന്ന ആളാണ് റിട്ടയർ ചെയ്ത അധ്യാപകൻ ജോസഫ് മാഷ്.അദ്ദേഹത്തിന് ചെവി നന്നായി കേൾക്കില്ല.അതുകൊണ്ട് ഞാൻ പറയുന്ന ഓരോ വാക്കും അല്പം ഉറക്കെ പറഞ്ഞേ അദ്ദേഹത്തിന് മനസ്സിലാവൂ.മാഷ് തന്റെ കൈയിലിരുന്ന കനമുള്ള താകോൽകൂട്ടം ഡെസ്കിൽ വെച്ചു പറഞ്ഞു.
“ഇതാണ്
ലൈബ്രറി…”
“ആം…. ഞാൻ സ്ഥിരം വന്നിരുന്നതല്ലേ..അറിയാം”നന്ദു ഉറക്കെ പറഞ്ഞു.
“ഇവിടെ പുസ്തകങ്ങൾ ലിസ്റ്റ് ചെയ്യാൻ ഉണ്ട്…”
“നിനക്ക് ജോലി ആക്കുന്നവരെ ഇവിടെ കാര്യങ്ങൾ ചെയ്യാം..പിന്നെ ഞാൻ സ്കൂളിലെ കൗൺസിലറുടെ വേക്കൻസി ചോദിക്കുന്നുണ്ട്..”
“താങ്ക്സ്…”
“പ്രതീക്ഷ വെക്കേണ്ട…എന്റെ ഒരു പഴയ സുഹൃത്താണ് ഹെഡ്മാസ്റ്റർ… നോക്കട്ടെ..”
